For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞിന് നിറം നല്‍കും പ്രകൃതിദത്തമാര്‍ഗ്ഗങ്ങള്‍

ആരോഗ്യമുള്ള ചര്‍മ്മം കുഞ്ഞിന് ഏതൊക്കെ വിധത്തില്‍ നേടിയെടുക്കാം എന്ന് നോക്കാം

|

കുഞ്ഞിന് വെളുത്ത നിറം ലഭിക്കുന്നതിനായി മാതാപിതാക്കള്‍ പല വിധത്തിലുള്ള മാര്‍ഗ്ഗങ്ങളും ഗര്‍ഭാവസ്ഥയില്‍ തന്നെ കുങ്കുമപ്പൂവും മറ്റും കഴിക്കുന്നവരാണ് പല മാതാപിതാക്കളും. എന്നാല്‍ ഇതൊന്നും കുഞ്ഞിന്റെ നിറം വര്‍ദ്ധിപ്പിക്കാന്‍ പ്രാപ്തമല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഗര്‍ഭിണികള്‍ കുങ്കുമപ്പൂവ് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ അതൊരിക്കലും കുഞ്ഞിന് നിറം വര്‍ദ്ധിപ്പിക്കുന്നതിനു വേണ്ടിയാവരുത്. കുഞ്ഞി വെളുത്തതായാലും കറുത്തതായാലും മാതാപിതാക്കളുടെ സ്‌നേഹത്തിന് യാതൊരു വിധത്തിലുള്ള കുറവും ഉണ്ടാവില്ല. എന്നാല്‍ കുഞ്ഞിന്റെ നിറത്തേക്കാള്‍ ചര്‍മ്മസംരക്ഷണത്തിനാണ് പ്രാധാന്യം നല്‍കേണ്ടത്.

ആരോഗ്യമുള്ള ചര്‍മ്മമാണ് കുഞ്ഞിന് വേണ്ടത്. എന്നാല്‍ പലപ്പോഴും നമ്മുടെ ചില അശ്രദ്ധ കൊണ്ടാണ് കുഞ്ഞിന്റെ സ്വാഭാവിക നിറം നഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കുമ്പോള്‍ കുഞ്ഞിന് നിറത്തേക്കാള്‍ സ്വാഭാവികമായ ചര്‍മ്മത്തിന്റെ ഭംഗിയും നിറവും നിലനിര്‍ത്താനാണ് ശ്രദ്ധിക്കേണ്ടത്. ക്രീമും മറ്റും കുട്ടികള്‍ക്ക് എന്ന പേരില്‍ വിപണിയില്‍ ഇറങ്ങുമെങ്കിലും ഇതില്‍ അടങ്ങിയിട്ടുള്ള ദോഷകരമായ രാസവസ്തുക്കള്‍ കുഞ്ഞിന്റെ ചര്‍മ്മത്തിന് കൂടുതല്‍ ദോഷം വരുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ അത് കുഞ്ഞുങ്ങളിലാണെങ്കില്‍ പോലും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

പ്രസവശേഷവും വയറൊതുങ്ങി തടികുറക്കാന്‍പ്രസവശേഷവും വയറൊതുങ്ങി തടികുറക്കാന്‍

കുഞ്ഞിന്റെ സ്വാഭാവിക നിറത്തിനും ചര്‍മ്മത്തിന്റെ ആരോഗ്യം കാത്തു സൂക്ഷിക്കാനും പല വിധത്തിലുള്ള പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. ഇത്തരം മാര്‍ഗ്ഗങ്ങള്‍ തന്നെയാണ് പലപ്പോഴും പിന്നീടുള്ള വളര്‍ച്ചയിലും കുഞ്ഞിന് മുതല്‍ക്കൂട്ടാവുന്നത്. ആരോഗ്യമുള്ള ചര്‍മ്മം കുഞ്ഞിന്റെ ശാരീരികാരോഗ്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. ശരീരത്തിലെ ഊഷ്മാവ് നിലനിര്‍ത്താനും അണുബാധകളില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുന്നു ആരോഗ്യമുള്ള ചര്‍മ്മം. ആരോഗ്യമുള്ള ചര്‍മ്മം കുഞ്ഞിന് ഏതൊക്കെ വിധത്തില്‍ നേടിയെടുക്കാം എന്ന് നോക്കാം. അതിനായി നമുക്ക് ചെയ്യാവുന്ന പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

തേങ്ങാപ്പാല്‍ വെന്ത വെളിച്ചെണ്ണ

തേങ്ങാപ്പാല്‍ വെന്ത വെളിച്ചെണ്ണ

തേങ്ങാപ്പാല്‍ വെന്തു വറ്റിച്ച വെളിച്ചെണ്ണ തടവി കുളിപ്പിക്കുന്നത് കുട്ടികള്‍ക്ക് ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. കുട്ടികളുടെ ചര്‍മ്മത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ തീര്‍ച്ചയായും ഉപയോഗിക്കാവുന്ന ഒന്നാണ് ഇത്. ഇത് കുഞ്ഞിന്റെ ചര്‍മ്മത്തിലെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന കാര്യത്തിലും മുന്നിലാണ് വെന്ത വെളിച്ചെണ്ണ.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

കുഞ്ഞിന് വരണ്ട ചര്‍മ്മമാണെങ്കില്‍ ഒലീവ് ഓയില്‍ ഉപയോഗിക്കാം. ഇത് ചര്‍മ്മത്തിന് മൃദുത്വവും ആരോഗ്യവും തിളക്കവും നല്‍കുന്നു. അതിലുപരി കുഞ്ഞിന്റെ ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. കുഞ്ഞിന്റെ ചര്‍മ്മസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഓലീവ് ഓയില്‍. ദിവസവും കുഞ്ഞിനെ ഒലീവ് ഓയില്‍ തേച്ച് കുളിപ്പിച്ച് നോക്കൂ. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു.

കടലമാവ്

കടലമാവ്

കടലമാവ് തേച്ച് കുഞ്ഞിനെ കുളിപ്പിക്കുന്നതാണ് മറ്റൊന്ന്. കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ അല്‍പം കടലമാവ് തേപ്പിച്ച് കുളിപ്പിച്ച് നോക്കൂ. അല്‍പം പാലില്‍ മഞ്ഞള്‍പ്പൊടിയും കടലമാവും മിക്‌സ് ചെയ്ത് കുഞ്ഞിനെ കുളിപ്പിക്കാം. ഇത് നല്ലതു പോലെ തേച്ച് പിടിപ്പിച്ച് 10 മിനിട്ടിനു ശേഷം കുഞ്ഞിനെ കുളിപ്പിക്കണം. ഇത് കുഞ്ഞിന്റെ ചര്‍മ്മത്തിന് തിളക്ക നല്‍കാന്‍ സഹായിക്കുന്നു.

 ഹോട്ട് ഓയില്‍ മസ്സാജ്

ഹോട്ട് ഓയില്‍ മസ്സാജ്

കുഞ്ഞിന്റെ ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് സഹായിക്കുന്ന ഒന്നാണ് ഹോട്ട് ഓയില്‍ മസ്സാജ്. ഇത് കുഞ്ഞിന്റെ സ്‌കിന്‍ ടോണ്‍ തന്നെ മാറ്റുന്നു. മാത്രമല്ല കുഞ്ഞിന്റെ ചര്‍മ്മം സ്മൂത്ത് ആക്കാനും സഹായിക്കുന്നു. ചെറിയ രീതിയില്‍ ചൂടാക്കിയ എണ്ണ കുഞ്ഞിന്റെ ചര്‍മ്മത്തില്‍ നല്ലതു പോലെ തേച്ച് പിടിപ്പിച്ച് മസ്സാജ് ചെയ്യുക. എന്നിട്ട് ഇളം ചൂടുള്ള വെള്ളത്തില്‍ കുളിപ്പിക്കാം. ഇത് ചര്‍മ്മത്തിന് തിളക്കവും ആരോഗ്യവും നല്‍കുന്നു.

വെള്ളത്തിന്റെ ചൂട്

വെള്ളത്തിന്റെ ചൂട്

വെള്ളത്തിന്റെ ചൂട് അനുസരിച്ച് ചര്‍മ്മത്തിന് മാറ്റങ്ങള്‍ വരുന്നു. പ്രത്യേകിച്ച് കുട്ടികളുടെ ചര്‍മ്മം വളരെ സോഫ്റ്റ് ആയതു കൊണ്ടും ഇത് ചര്‍മ്മത്തിന്റെ കാര്യത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നു. സ്വാഭാവിക ചര്‍മ്മം നിലനിര്‍ത്താനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കുഞ്ഞിന് ഇളം ചൂടുവെള്ളത്തിലെ കുളി നല്ലതാണ്. എന്നാല്‍ ചൂട് കൂടി വെള്ളം ഉപയോഗിക്കുമ്പോള്‍ അത് ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍ വരുത്തുന്നതിന് കാരണമാകുന്നു. അതുകൊണ്ട് തന്നെ ചര്‍മ്മത്തിന്റെ കാര്യത്തില്‍ ശ്രദ്ധിക്കണം.

മോയ്‌സ്ചുറൈസേഷന്‍

മോയ്‌സ്ചുറൈസേഷന്‍

മോയ്‌സ്ചുറൈസേഷന്‍ ആണ് മറ്റൊരു കാര്യം. കുഞ്ഞിന്റെ ചര്‍മ്മം വളരെ സ്മൂത്തായിരിക്കും. ചര്‍മ്മത്തില്‍ ഉണ്ടാകുന്ന ചെറിയ പാടുകള്‍ പോലും കുഞ്ഞിന്റെ ചര്‍മ്മത്തില്‍ ദോഷമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ മോയ്‌സ്ചുറൈസര്‍ ഉപയോഗിക്കുകയാണെങ്കില്‍ അത്രയും ഗുണമേന്‍മ ഉള്ളതാണെന്ന് ആദ്യമേ ഉറപ്പ് വരുത്തണം. എന്നിട്ട് മാത്രമേ ഉപയോഗിക്കാവൂ. മാത്രമല്ല ദിവസവും മൂന്നോ നാലോ ദിവസം ഇത് ഉപയോഗിക്കാനും ശ്രദ്ധിക്കണം.

 സോപ്പ് ഉപയോഗിക്കരുത്

സോപ്പ് ഉപയോഗിക്കരുത്

ഒരിക്കലും കുട്ടികളുടെ ചര്‍മ്മത്തില്‍ സോപ്പ് ഉപയോഗിക്കരുത്. ഉപയോഗിക്കുകയാണെങ്കില്‍ തന്നെ വീര്യം കുറഞ്ഞ സോപ്പ് മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. കാഠിന്യം കൂടുതലുള്ള സോപ്പ് ഉപയോഗിക്കുമ്പോള്‍ അത് കുഞ്ഞിന്റെ ചര്‍മ്മം വരണ്ടതാവാനും തൊലി ഇളകി മാറാനും കാരണമാകുന്നു. റോസ് വാട്ടരും പാലും മിക്‌സ് ചെയ്ത് ഒരു മിക്‌സ്ചര്‍ കുഞ്ഞിനെ കുളിപ്പിക്കാന്‍ നമുക്ക് ഉപയോഗിക്കാവുന്നതാണ്.

സ്‌ക്രബ്ബര്‍

സ്‌ക്രബ്ബര്‍

കുഞ്ഞിന് ദോഷകരമല്ലാത്ത സ്‌ക്രബ്ബര്‍ വീട്ടില്‍ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാം. അതിനായി കടലപ്പൊടിയും അല്‍പം റോസ് വാട്ടറും മിക്‌സ് ചെയ്ത് കുഞ്ഞിന്റെ ദേഹത്ത് തേച്ച് പിടിപ്പിക്കാം. ഇത് കുഞ്ഞിന്റ ചര്‍മ്മത്തിന് നിറവും ആരോഗ്യവും സൗന്ദര്യവും തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് പ്രകൃതിദത്തമായതിനാല്‍ യാതൊരു തരത്തിലുള്ള പ്രശ്‌നങ്ങളും കുഞ്ഞിന്റെ ചര്‍മ്മത്തിന് ഉണ്ടാവുന്നില്ല.

 സൂര്യപ്രകാശം കൊള്ളേണ്ടത്

സൂര്യപ്രകാശം കൊള്ളേണ്ടത്

കുഞ്ഞിന്റെ ചര്‍മ്മസംരക്ഷണത്തില്‍ ശ്രദ്ധിക്കുന്നവര്‍ക്ക് ഏറ്റവും അത്യാവശ്യമായി അറിഞ്ഞിരിക്കേണ്ട ഒന്നാണ് വിറ്റാമിന്‍ ഡിയുടെ അഭാവം കുഞ്ഞിന് പ്രതിസന്ധി ഉണ്ടാക്കുന്നു എന്നത്. അതുകൊണ്ട് തന്നെ രാവിലെയുള്ള ഇളം വെയില്‍ കുഞ്ഞിനെ കൊള്ളിക്കേണ്ടത് അത്യാവശ്യമാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും നിറത്തിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

 ജ്യൂസ് നല്‍കാം

ജ്യൂസ് നല്‍കാം

മൂന്ന് മാസത്തില്‍ പ്രായമുള്ള കുഞ്ഞാണെങ്കില്‍ മാത്രം വീട്ടില്‍ തയ്യാറാക്കുന്ന ജ്യൂസ് നല്‍കാം. ഓറഞ്ച് ജ്യൂസ്, ആപ്പിള്‍, മുന്തിരി എന്നിവയെല്ലാം നല്‍കാവുന്നതാണ്. ഇതെല്ലാം ചര്‍മ്മത്തിന്റെ നിറം വര്‍ദ്ധിപ്പിക്കുന്നു. എന്നാല്‍ വീട്ടില്‍ തയ്യാറാക്കിയ ജ്യൂസ് ആണ് നല്‍കേണ്ടത്. അല്ലാത്തത് കുഞ്ഞിന് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇതെല്ലാം കുഞ്ഞിന് ആരോഗ്യവും തിളക്കവുമുള്ള ചര്‍മ്മം നല്‍കുന്നു.

English summary

Best Tips For Making Your Baby’s Skin Fair

Do you want to know how to make baby's skin fair and glow? Here are some natural tips that can make your baby's skin fair and glowing
Story first published: Thursday, November 23, 2017, 13:00 [IST]
X
Desktop Bottom Promotion