For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഡയപ്പര്‍ റാഷ് ഇല്ലാതാക്കാന്‍ മാര്‍ഗ്ഗങ്ങള്‍

വീട്ടില്‍ തന്നെ എല്ലാ അമ്മമാര്‍ക്കും ഇനി കുഞ്ഞിനെ പിടിമുറുക്കിയിട്ടുള്ള ഡയപ്പര്‍ റാഷിന് പരിഹാരം

|

ഡയപ്പര്‍ റാഷ് എന്താണെന്ന് പലര്‍ക്കും അറിയില്ല. കുട്ടികളില്‍ ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ അത് ശരീരത്തിന്റെ ഭാഗത്ത് ചുവന്ന തടിപ്പുകള്‍ ഉണ്ടാക്കുന്നു. ആദ്യം ഇതിന്റെ ഭാഗമായി ചുവന്ന നിറത്തിലുള്ള കുരുക്കളാണ് ഉണ്ടാവുന്നത്. എന്നാല്‍ പിന്നീട് സംഗതി അല്‍പം കൂടി ഗുരുതരമാകും. ഇത് കുഞ്ഞിന് വലിയ രീതിയില്‍ തന്നെ അസ്വസ്ഥതയും പ്രശ്‌നങ്ങളും ഉണ്ടാക്കാം. ഡയപ്പര്‍ റാഷ് കണ്ടാല്‍ പിന്നീട് കുഞ്ഞിനെ യാതൊരു കാരണവശാലും ഡയപ്പര്‍ ധരിപ്പിക്കരുത്. ഇന്നത്തെ കാലത്ത് സൗകര്യം നോക്കി അമ്മമാര്‍ ഡയപ്പര്‍ ധരിപ്പിക്കുന്ന കാര്യത്തില്‍ ഒരു പടി മുന്നിലാണ്. എന്നാല്‍ പലപ്പോഴും ഇതുണ്ടാക്കുന്ന പ്രതിസന്ധികള്‍ ചില്ലറയല്ല.

ഡയപ്പര്‍ ഉപയോഗിക്കുമ്പോള്‍ അമ്മമാര്‍ പല കാര്യങ്ങളും ശ്രദ്ധിക്കേണ്ടതുണ്ട്. നിലവാരമുള്ളവ വേണം തിരഞ്ഞെടുക്കാന്‍. മൂന്നോ നാലോ മണിക്കൂര്‍ കൂടുമ്പോള്‍ ഡയപ്പറുകള്‍ മാറ്റേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് കുഞ്ഞുങ്ങളില്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഇത് പെണ്‍ കുഞ്ഞുങ്ങളില്‍ മൂത്രത്തില്‍ പഴുപ്പിന് കാരണമാകാം. മാത്രമല്ല പല വിധത്തിലുള്ള അണുബാധ ഉണ്ടാവാനും കാരണമാകുന്നു.

കുഞ്ഞിനെ ഉറക്കാന്‍ എളുപ്പവഴികള്‍കുഞ്ഞിനെ ഉറക്കാന്‍ എളുപ്പവഴികള്‍

കുഞ്ഞിന്റെ കാലുകള്‍ക്കിടയിലാണ് ഡയപ്പര്‍ റാഷ് കാണുന്നതെങ്കില്‍ ഡയപ്പര്‍ മുറുക്കിക്കെട്ടുന്നത് മൂലമാണ് ഇത്തരത്തില്‍ ഉണ്ടാവുന്നതെന്ന് കണക്കാക്കാം. മാത്രമല്ല വിയര്‍പ്പും കുട്ടികളില്‍ ഡയപ്പര്‍ റാഷിന് കാരണമാകുന്നു. സോപ്പിനോടുള്ള അലര്‍ജിയും ഡയപ്പര്‍ റാഷിലേക്ക് നയിക്കുന്നു. ചില കുട്ടികളില്‍ ഫംഗസ് ആക്രമണവും ഡയപ്പര്‍ റാഷിന് കാരണമാകുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. എന്തൊക്കെയാണ് ഇത്തരത്തിലുള്ള മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.

ചൂടുവെള്ളത്തില്‍ കുളിപ്പിക്കാം

ചൂടുവെള്ളത്തില്‍ കുളിപ്പിക്കാം

കുട്ടികളെ ചൂടുവെള്ളത്തില്‍ കുളിപ്പിക്കാം. ഇത് ഡയപ്പര്‍ റാഷ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് വളരെയധികം പരിഹാരം നല്‍കുന്ന ഒന്നാണ്. ഇളംചൂടുവെള്ളത്തിലെ കുളി എന്തുകൊണ്ടും ഡയപ്പര്‍ റാഷിനേയും ഫംഗസ് അണുബാധയേയും ഇല്ലാതാക്കുന്നു. കുട്ടികളെ കുളിപ്പിക്കുമ്പോള്‍ എന്തായാലും ചൂടുവെള്ളത്തില്‍ കുളിപ്പിക്കാന്‍ ശ്രമിക്കുക.

 മുലപ്പാല്‍

മുലപ്പാല്‍

ഡയപ്പര്‍ റാഷ് ഉള്ള സ്ഥലങ്ങളില്‍ അല്‍പം മുലപ്പാല്‍ തേച്ച് പിടിപ്പിക്കുന്നതും ഇത്തരം ചര്‍മ്മ പ്രശ്‌നങ്ങളില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കുന്നു. അമ്മിഞ്ഞപ്പാലിന് മാറ്റാന്‍ പറ്റാത്ത ഒരു രോഗവും കുട്ടികളില്‍ ഇല്ല എന്നത് തന്നെയാണ് സത്യം. ഡയപ്പര്‍ റാഷ് മാറാന്‍ ഇത്രയേറെ ഫലപ്രദമായ ഒരു പരിഹാരമാര്‍ഗ്ഗമാണ് ഇത്.

 ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡ

ബേക്കിംഗ് സോഡക്ക് കുട്ടികളിലെ ഡയപ്പര്‍ റാഷ് മാറ്റാനുള്ള കഴിവുണ്ട്. രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിംഗ് സോഡ നാല് കപ്പ് വെള്ളത്തില്‍ മിക്‌സ് ചെയ്ത് കുട്ടികളുടെ താഴ്ഭാഗം ഇത് കൊണ്ട് തുടച്ച് കൊടുക്കുക. മാത്രമല്ല ഇടക്കിടക്ക് ഡയപ്പര്‍ മാറ്റാനും ശ്രദ്ധിക്കുക. ഇത് ഡയപ്പര്‍ റാഷ് ഇല്ലാതാക്കുന്നു.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് കൊണ്ട് കുട്ടികളിലെ ഡയപ്പര്‍ റാഷ് മാറ്റാവുന്നതാണ്. ഒരു ടേബിള്‍ സ്പൂണ്‍ ഓട്‌സ് കുളിക്കുന്ന വെള്ളത്തില്‍ ഇട്ട് 15 മിനിട്ടോളം ഇത് കുതിര്‍ത്ത് വെക്കാം. ഇതില്‍ കുട്ടിയെ കുളിപ്പിക്കാം. ഇത് ഡയപ്പര്‍ റാഷ് ഇല്ലാതാക്കുന്നു. അതിലുപരി ഇത്തരത്തില്‍ കുട്ടികളുടെ ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു.

വിനാഗിരി

വിനാഗിരി

ചെറിയ ആസിഡ് അടങ്ങിയ ദ്രാവകം പോലും കുഞ്ഞിന്റെ ചര്‍മ്മത്തെ പൊള്ളിക്കും. അതുകൊണ്ട് തന്നെ വിനാഗിരി ഉപോഗിക്കുമ്പോള്‍ അതീവ ശ്രദ്ധ അത്യാവശ്യമാണ്. ഉയര്‍ന്ന അളവില്‍ പിച്ച് ലെവല്‍ ഉണ്ട് വിനാഗിരിയില്‍. അരക്കപ്പ് വിനാഗിരിക്ക് അരബക്കറ്റ് വെള്ളമാണ് കണക്ക്. ഇതില്‍ മുക്കിപ്പിഴിഞ്ഞ തുണി കൊണ്ട് കുഞ്ഞിനെ തുടച്ച്‌കൊടുക്കാം. ഇത് സ്ഥിരമായിട്ട് ചെയ്താല്‍ കുഞ്ഞിന്റെ ഡയപ്പര്‍ റാഷ് ഇല്ലാതാവുന്നു.

ഷിയ ബട്ടര്‍

ഷിയ ബട്ടര്‍

ഷിയ ബട്ടറാണ് ഡയപ്പര്‍ റാഷിനുള്ള മറ്റൊരു പരിഹാരമാര്‍ഗ്ഗം. ഇതില്‍ യീസ്റ്റ് കില്ലിംഗ് പ്രോപ്പര്‍ട്ടീസ് ഉണ്ടെന്ന് പറയാം. നിങ്ങളുടെ കുഞ്ഞിന്റെ താഴ് ഭാഗം വീര്യം കുറഞ്ഞ സോപ്പ് ഉപയോഗിച്ച് കഴുകാം. ഇതിനു ശേഷം അല്‍പം ഷിയ ബട്ടര്‍ ഉപയോഗിച്ച് നല്ലതു പോലെ പുരട്ടിക്കൊടുക്കാവുന്നതാണ്. ഒരു മിനിട്ടിന ശേഷം നിങ്ങള്‍ക്ക് പുതിയ ഡയപ്പര്‍ ധരിപ്പിക്കാം.

വെളിച്ചെണ്ണ

വെളിച്ചെണ്ണ

ഏത് പ്രശ്‌നത്തിനും പരിഹാരം കാണാനുള്ള കഴിവ് വെളിച്ചെണ്ണക്കുണ്ട്. വെളിച്ചെണ്ണ അല്‍പം എടുത്ത് റാഷസ് ഉള്ള ഭാഗങ്ങളില്‍ തേച്ച് പിടിപ്പിക്കുക. ഇത് റാഷസ് മാറ്റുന്നു. കുട്ടികളിലായാലും വലിയവരിലായാലും വെളിച്ചെണ്ണ യാതൊരു തരത്തിലുള്ള ദോഷവും വരുത്തില്ല എന്നതാണ് സത്യം.

കറ്റാര്‍വാഴ നീര്

കറ്റാര്‍വാഴ നീര്

ചര്‍മ്മസംബന്ധമായ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കറ്റാര്‍ വാഴ. കറ്റാര്‍ വാഴ ഉപയോഗിച്ച് ഇത്തരം പ്രതിസന്ധികള്‍ കുട്ടികളിലാണെങ്കില്‍ പോലും ഇല്ലാതാക്കാം. അല്‍പം കറ്റാര്‍ വാഴ നീര് എടുത്ത് ഇത് ഡയപ്പര്‍ റാഷ് ഉള്ള സ്ഥലത്ത് തേച്ച് പിടിപ്പിക്കാം. ഇത്തരത്തില്‍ ചെയ്യുന്നത് എല്ലാ തരത്തിലും കുട്ടികളില്‍ ഉണ്ടാവുന്ന ചര്‍മ്മ അലര്‍ജിയെ ചെറുക്കുന്നു.

 എപ്‌സം സാള്‍ട്ട്

എപ്‌സം സാള്‍ട്ട്

ചര്‍മ്മ പ്രശ്‌നങ്ങള്‍ കുട്ടികളിലാണെങ്കില്‍ പോലും എപ്‌സം സാള്‍ട്ട് ഉപയോഗിക്കാവുന്നതാണ്. ഇത് കുട്ടികളിലെ ചര്‍മ്മ പ്രശ്‌നത്തേപ്പോലും ഇല്ലാതാക്കുന്നു. അതുകൊണ്ട് തന്നെ ഡയപ്പര്‍റാഷിന് എപ്‌സം സാള്‍ട്ട് ഉപയോഗിക്കാം.

ക്രാന്‍ബെറി ജ്യൂസ്

ക്രാന്‍ബെറി ജ്യൂസ്

ക്രാന്‍ബെറി ജ്യൂസ് പുരട്ടുന്നതും കുട്ടികളില്‍ ഉണ്ടാവുന്ന ഡയപ്പര്‍ റാഷിനെ ചെറുക്കുന്നു. കുട്ടികളിലെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പ്രശ്‌നബാധിത സ്ഥലത്ത് ക്രാന്‍ബെറി ജ്യൂസ് ചെറുതായി തേച്ച് കൊടുക്കുക. അല്‍പ സമയത്തിനു ശേഷം കഴുകിക്കളയാവുന്നതാണ്.

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയില്‍ കുട്ടികളിലായാലും മുതിര്‍ന്നവരിലായാലും ഉണ്ടാവുന്ന ഏത് പ്രതിസന്ധിയേയും ഇല്ലാതാക്കുന്നു. ഒലീവ് ഓയില്‍ ഉപയോഗിക്കുന്നത് കുട്ടികളിലെ ഡയപ്പര്‍ റാഷിന് ഉത്തമ പരിഹാരം നല്‍കുന്ന ഒന്നാണ്. ഇത് കുഞ്ഞിന്റെ ചര്‍മ്മം മൃദുവാകാനും സഹായിക്കുന്നു.

കോണ്‍സ്റ്റാര്‍ച്ച്

കോണ്‍സ്റ്റാര്‍ച്ച്

കോണ്‍ സ്റ്റാര്‍ച്ച് ഇത്തരത്തില്‍ കുഞ്ഞുങ്ങളിലെ ഡയപ്പര്‍ റാഷിന് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാന്‍ ഏറ്റവും അധികം അമ്മമാര്‍ക്ക് വിശ്വസിച്ച് ഉപയോഗിക്കാവുന്ന നാടന്‍ ഒറ്റൂലിയില്‍ മികച്ചതാണ് കോണ്‍ സ്റ്റാര്‍ച്ച്.

വായുസഞ്ചാരം

വായുസഞ്ചാരം

വായുസഞ്ചാരം കടക്കാതെ എപ്പോഴും ഡയപ്പര്‍ ഉപയോഗിക്കുമ്പോഴും ഡയപ്പര്‍ റാഷസ് കുട്ടികളില്‍ ഉണ്ടാവുന്നു. ഇത് പലപ്പോഴും പല വിധത്തിലാണ് കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്നത്. അതുകൊണ്ട് തന്നെ കുട്ടികളില്‍ എപ്പോഴും ഡയപ്പര്‍ ഉപയോഗിക്കാതെ വീട്ടിലിരിക്കുന്ന സമയത്ത് ഫ്രീ ആയിട്ട് വിടണം.

തുണി ഉപയോഗിക്കാം

തുണി ഉപയോഗിക്കാം

ഡയപ്പര്‍ ഉപയോഗിക്കുന്നതിനു പകരം തുണി ഉപയോഗിക്കുന്നതും നല്ലൊരു ആശയമാണ്. ഇത് കുട്ടികളില്‍ അസ്വസ്ഥത ഉണ്ടാക്കില്ല എന്നതിലുപരി കുഞ്ഞിന്റെ ആരോഗ്യത്തെ സഹായിക്കുകയും ചെയ്യുന്നു. അതോടൊപ്പം കുഞ്ഞിന്റെ അസ്വസ്ഥ മാറി ആരോഗ്യമുള്ള കുഞ്ഞായി മാറാനും സഹായിക്കുന്നു.

English summary

Amazing Home Remedies To Treat Diaper Rash In Babies

There are many natural home treatments that you can try to comfort your child
Story first published: Thursday, November 2, 2017, 16:57 [IST]
X
Desktop Bottom Promotion