For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാവയെ ശരിയായി മസാജ് ചെയ്യൂ

By Super
|

കുഞ്ഞുങ്ങളോടുള്ള നിങ്ങളുടെ സ്‌നേഹവും കരുതലും പ്രകടിപ്പിക്കാനുള്ള മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്‌ മസ്സാജ്‌. ഇത്‌ കുഞ്ഞുങ്ങള്‍ക്ക്‌ സുഖം നല്‍കുകയും അവരെ ഉറങ്ങാന്‍ സഹായിക്കുകയും ചെയ്യും. ശരീരം ഭാരം ഉയര്‍ത്തുക, ദഹനത്തിന്‌ സഹായിക്കുക, രക്തയോട്ടം മെച്ചപ്പെടുത്തുക, പല്ലുവരുന്നതിന്റെ വേദന കുറയ്‌ക്കുക തുടങ്ങി വിവിധ ഗുണങ്ങളും മസ്സാജിലൂടെ കുഞ്ഞിന്‌ ലഭിക്കും. കുഞ്ഞുമായുള്ള അച്ഛനമ്മമാരുടെ ബന്ധം ദൃഢമാക്കാനുള്ള ഉത്തമമായ മാര്‍ഗ്ഗമാണ്‌ മസ്സാജ്‌. ഇത്‌ നിങ്ങളുടെ ആയാസവും കുറയ്‌ക്കും.

മസ്സാജ്‌ ചെയ്യുന്നതിന്റെ ഗുണങ്ങള്‍ കുഞ്ഞിന്‌ മാത്രമല്ല പലതരത്തില്‍ അച്ഛനമമ്മമാര്‍ക്കും ലഭ്യമാകും.

ലൈംഗിക സ്വപ്നങ്ങളും വ്യാഖ്യാനവും

കുഞ്ഞിന്‌ താഴെ പറയുന്ന തരത്തിലെല്ലാം മസ്സാജ്‌ ഗുണകരമായേക്കാം

മാനസികവും ശാരീരികവും സാമൂഹികവുമായ വികസനം

അസ്വസ്ഥതകളിലല്ലാതെ ആയാസരഹിതമാക്കുക

കരച്ചിലും ബഹളവും കുറയ്‌ക്കുക

നല്ല ഉറക്കം നല്‍കുക

നവജാത ശിശുക്കളെ ആദ്യ ദിനങ്ങളില്‍ മസ്സാജ്‌ ചെയ്യുന്നത്‌ മഞ്ഞപ്പിത്തത്തില്‍ നിന്നും വളരെ വേഗം സുഖപ്പെടുത്താന്‍ സഹായിക്കുമെന്ന്‌ ഒരു പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്‌. കുഞ്ഞിന്റെ പാലുകുടിക്ക്‌ ഇടയിലുള്ള സമയം ഇതിനായി തിരഞ്ഞെടുക്കുക. കുഞ്ഞ്‌ നന്നായി വിശന്നിരിക്കുമ്പോഴോ വയറ്‌ നിറഞ്ഞിരിക്കുമ്പോഴോ മസ്സാജ്‌ ചെയ്യരുത്‌. കുഞ്ഞ്‌ ഉറങ്ങുന്ന സമയത്ത്‌ ചെയ്‌ത്‌ തുടങ്ങാതിരിക്കുന്നതാണ്‌ നല്ലത്‌. കുഞ്ഞ്‌ ഉണര്‍ന്ന്‌ സ്വസ്ഥമായിരിക്കുന്ന സമയമാണ്‌ മസ്സാജ്‌ ചെയ്യാന്‍ ഉചിതമായ സമയം.

മസ്സാജ്‌ എപ്പോള്‍ നിര്‍ത്തണമെന്നും അവര്‍ ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതുമായ തലോടലുകള്‍ ഏതെല്ലാമാണന്നും ഉള്ളതിന്റെ സൂചന കുഞ്ഞുങ്ങള്‍ തന്നെ തരും.

മസ്സാജ്‌ ചെയ്‌തു കൊണ്ടിരിക്കുമ്പോള്‍ കുഞ്ഞ്‌ കരഞ്ഞു തുടങ്ങിയാല്‍ അതിനര്‍ത്ഥം അവര്‍ക്ക്‌ മതിയായി എന്നാണ്‌.

എങ്ങനെയാണ്‌ കുഞ്ഞിനെ മസ്സാജ്‌ ചെയ്യേണ്ടതെന്ന്‌ നോക്കാം

അറിയേണ്ട കാര്യങ്ങള്‍

അറിയേണ്ട കാര്യങ്ങള്‍

ഇഴഞ്ഞ്‌ തുടങ്ങിയിട്ടില്ലാത്ത കുഞ്ഞുങ്ങള്‍ക്ക്‌ വേണ്ടി ചെയ്യാവുന്ന കാര്യങ്ങളാണിത്‌. കുഞ്ഞ്‌ ആഹാരം കഴിച്ച്‌ കഴിഞ്ഞ്‌ ഉടനെയോ ഉറങ്ങാന്‍ തുടങ്ങുമ്പോഴോ മസ്സാജ്‌ ചെയ്യരുത്‌.

മസ്സാജ്‌ ചെയ്യാന്‍ കുഞ്ഞ്‌ തയ്യാറാണന്ന്‌ നിങ്ങള്‍ക്ക്‌ തോന്നിയാല്‍ ഉടന്‍ തറയില്‍ ഒരു വിരിപ്പ്‌ വിരിക്കുകയും ഒരു പാത്രത്തില്‍ കുറച്ച്‌ സസ്യഎണ്ണ തയ്യാറാക്കി വയ്‌ക്കുകയും ചെയ്യുക. മസ്സാജ്‌ കഴിയുന്നതിന്‌ മുമ്പ്‌ തന്നെ കുഞ്ഞിന്‌ അസൗകര്യമാണന്ന്‌ തോന്നുകയാണെങ്കിലും കുഞ്ഞ്‌ കരഞ്ഞ്‌ തുടങ്ങിയാലും ഉഴിച്ചില്‍ അവസാനിപ്പിച്ച്‌ അവരെ എടുത്ത്‌ ലാളിക്കുക.

കാലുകള്‍

കാലുകള്‍

ശരീരത്തിന്റെ മറ്റ്‌ ഭാഗങ്ങളെ അപേക്ഷിച്ച്‌ സംവേദന ക്ഷമത കുറവുള്ള കാലുകളാണ്‌ ഉഴിച്ചില്‍ തുടങ്ങാന്‍ എറ്റവും നല്ല ഭാഗം. ഒരല്‍പം എണ്ണ കൈയിലെടുത്ത്‌ കുഞ്ഞിന്റെ തുടയ്‌ക്ക്‌ ചുറ്റു പുരട്ടി രണ്ടു കൈകൊണ്ടും മാറി മാറി താഴേക്ക്‌ ഉഴിയുക. ഒപ്പം കാലുകള്‍ വളരെ പതുക്കെ അമര്‍ത്തുക. രണ്ടു കാലിലും മാറി മാറി ഇത്‌ ചെയ്യുക.

പാദങ്ങള്‍

പാദങ്ങള്‍

ഒരോ പാദങ്ങളും എടുത്ത്‌ രണ്ടു ദിശയിലേക്കും സാവധാനം കറക്കുക, കണങ്കാല്‍ മുതല്‍ വിരലുകള്‍ വരെ മുകളില്‍ നിന്നും താഴേക്ക്‌ ഉഴിയുക. ഇരു പാദങ്ങളിലും മാറി മാറി ചെയ്യുക.

ഉള്ളങ്കാല്‍

ഉള്ളങ്കാല്‍

രണ്ടു പാദങ്ങളുടെയും അടി ഭാഗം മുഴുവനും വിരലുകള്‍കൊണ്ട്‌ വൃത്തം വരയ്‌ക്കുക.

കാല്‍ വിരലുകള്‍

കാല്‍ വിരലുകള്‍

കാലുകളിലെ ഉഴിച്ചില്‍ അവസാനിപ്പിക്കുന്നതിന്‌, കാല്‍വിരലുകള്‍ ഓരോന്നും നിങ്ങളുടെ തള്ളവിരലിനും ചൂണ്ടുവിരലിനും ഇടയിലെടുത്ത്‌ വിരലറ്റം വരെ വലിക്കുക. പത്ത്‌ വിരലുകളിലും ഇത്‌്‌ ആവര്‍ത്തിക്കുക.

കൈകള്‍

കൈകള്‍

കുഞ്ഞിന്റെ കൈകള്‍ കൈയ്യിലെടുത്ത്‌ തോള്‍ മുതല്‍ കണങ്കൈ വരെ പതിയെ അമര്‍ത്തി ഉഴിയുക. പിന്നീട്‌ കൈപ്പത്തികള്‍ എടുത്ത്‌ രണ്ടു ദിശകളിലേക്കും സാവധാനം തിരിക്കുക . ഇരു കൈകളിലും മാറി മാറി ചെയ്യുക.

കൈപ്പത്തി

കൈപ്പത്തി

നിങ്ങളുടെ വിരലുകള്‍ കൊണ്ട്‌ കുഞ്ഞിന്റെ ഓരോ കൈപ്പത്തികളിലും വൃത്തം വരയ്‌ക്കുക.

വിരലുകള്‍

വിരലുകള്‍

കൈവിരല്‍ എടുത്ത്‌ നിങ്ങളുടെ തള്ളവിരലിനും ചൂണ്ടു വിരലിനും ഇടയിലൂടെ വിരലറ്റം വരെ വലിക്കുക. ഇരു കൈകളിലെയും എല്ലാ വിരലുകളും ഇങ്ങനെ ചെയ്യുക.

നെഞ്ച്‌

നെഞ്ച്‌

കുഞ്ഞിന്റെ നെഞ്ചിന്‌ മുകളില്‍ നിങ്ങളുടെ ഇരു കൈകളും തൊഴുന്നതു പോലെ ചേര്‍ത്ത്‌ വയ്‌ക്കുക. പിന്നീട്‌ കൈകള്‍ തുറന്ന്‌ പതുക്കെ പുറത്തേക്ക്‌ കൈപ്പത്തികള്‍ പരത്തി നെഞ്ച്‌ തലോടുക. പല പ്രാവശ്യം ആവര്‍ത്തിക്കുക.

ഒരു കൈ നെഞ്ചിന്‌ കുറകെ മുകളില്‍ വയ്‌ക്കുക. തുടവരെ സാവധാനം താഴേക്ക്‌ തലോടുക. ഇരു കൈകകളും ഉപയോഗിച്ച്‌ പല പ്രാവശ്യം ചെയ്യുക.

പുറം

പുറം

കുഞ്ഞിനെ കമഴ്‌ത്തി കിടത്തുക. വിലുകള്‍ കൊണ്ട്‌ നട്ടെല്ലിന്‌ ഇരുവശവും കഴുത്തു മുതല്‍ അര വരെ വിരലുകള്‍ കൊണ്ട്‌ ചെറു വൃത്തങ്ങള്‍ വരയ്‌ക്കുക.

തോളു മുതല്‍ കാല്‍പാദം വരെ സാവധാനം ഉഴിഞ്ഞ്‌ അവസാനിപ്പിക്കുക. ഉഴിഞ്ഞ്‌ കഴിഞ്ഞാല്‍ ഉടന്‍ കുഞ്ഞിനെ നാപ്പി ധരിപ്പിച്ചിട്ട്‌ എടുത്ത്‌ ലാളിക്കുകയോ പാല്‌ കൊടുക്കുകയോ ചെയ്യുക. കുഞ്ഞ്‌ തീര്‍ച്ചയായും ഉറങ്ങിപ്പോകും.

Read more about: baby കുഞ്ഞ്
English summary

How To Massage Your Baby

Massage is a lovely way for you to express your love and care for your baby. It can soothe your baby and help the baby to sleep. Massage also has many added benefits for your baby, including improving weight gain, aiding digestion, improving circulation, and easing teething pain. Massage is a great way for you and your partner to bond with your baby, and you may find it relaxing, too!
 
 
X
Desktop Bottom Promotion