ഗര്‍ഭകാലത്തെ രക്തസ്രാവം എങ്ങനെ തടയാം

By Samuel P Mohan
Subscribe to Boldsky

ഗര്‍ഭകാലത്ത് പല സ്ത്രീകള്‍ക്കും കണ്ടു വരാറുളള ഒരു പ്രശ്‌നമാണ് രക്തശ്രാവം. ഇത്തരം അവസ്ഥകള്‍ വളരെ ഏറെ ഭീതിയും മാനസികസങ്കര്‍ം സൃഷ്ടിക്കുകയും ചെയ്യുന്നു. എന്നാല്‍ ചിലരില്‍ രക്തശ്രാവം സംഭവിക്കുന്നത് സാധാരണയാണ്.

prrg

എന്നാല്‍ ഈ സമയത്തെ രക്തശ്രാവം അവഗണിക്കാനും പാടില്ല. ഇതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെങ്കിലും ഇത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ടറെ കണ്ട് കുഴപ്പമൊന്നുമില്ല എന്നു ഉറപ്പു വരുത്തേണ്ടതുമാണ്.

prrg

രക്തശ്രാവം നിര്‍ണ്ണയിക്കുന്നതും നിയന്ത്രിക്കുന്നതും

രക്തശ്രാവത്തിന്റെ സമയത്ത് പോകുന്ന രക്തത്തിന്റെ അളവ് മനസ്സിലാക്കുക,

സാനിറ്ററി പാഡുകള്‍ ഉപയോഗിച്ച് നിങ്ങള്‍ക്കിതു കണക്കു കൂട്ടാം. അതായത് ഒരു ദിവസം രാവിലെ 8 മണി മുതല്‍ അടുത്ത ദിവസം രാവിലെ 8 മണി വരെ എത്ര സാനിറ്ററി പാഡുകള്‍ ഉപയോഗിച്ചു എന്നു കണക്ക് കൂട്ടുക. ഇതിന്റെ രേഖമൂലമുളള റെക്കോര്‍ഡുകള്‍ നിങ്ങളെ പരിശോധിക്കുന്ന ഡോക്ടര്‍മാര്‍ക്ക് എളുപ്പമാകും.

കൂടാതെ ഇതിനോടൊപ്പം ഇതിന്റെ സ്വഭാവ സവിശേഷതകളും പരിശോധിക്കുക, അതായത് ഇത് വേദയുളളതാണോ നിരന്തരമായ രക്തശ്രാവമാണോ എന്നിങ്ങനെ. ഈ വിവരങ്ങള്‍ നല്‍കിയാല്‍ നിങ്ങളെ പരിശോധിക്കിന്ന ഡോക്ടര്‍ക്ക് എളുപ്പമായിരിക്കും. ഈ സമയത്ത് ഇളം പിങ്ക്, ചുവപ്പ് അല്ലെങ്കില്‍ തവിട്ട് നിറത്തിലെ രക്തമാണോ പോകുന്നതെന്നു കൂടി ശ്രദ്ധിക്കുക. കൂടാതെ ഇതിനോടൊപ്പം കട്ടപിടിച്ച രക്തമാണോ, ടിഷ്യൂ പിണ്ടങ്ങള്‍ രക്തത്തിനോടൊപ്പം വരുന്നുണ്ടോ എന്നും ശ്രദ്ധിക്കുക. ഇത് ശേഖരിച്ച് ഡോക്ടറിനെ കാണിച്ചാല്‍ ഈ പ്രശ്‌നത്തിന്റെ കാരണമറിയാന്‍ ഡോക്ടര്‍ക്കും എളുപ്പമായിരിക്കും.

prrg

ധാരാളം വിശ്രമം ആവശ്യമാണ്

ഗര്‍ഭകാലത്ത് രക്തശ്രാവം ഉണ്ടെങ്കില്‍ ധാരാളം വിശ്രമം ആവശ്യമാണ്. വിശ്രമിച്ചതിനു ശേഷവും രക്തശ്രാവം നിന്നില്ലെങ്കില്‍ കൂടുതല്‍ വിശകലനമായ വിലയിരുത്തലിനായി ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

prrg

കഠിനമായ ജോലികള്‍ ഒഴിവാക്കുക

നടത്തം, ഓട്ടം, ചാട്ടം, സൈക്ലിംഗ് എന്നിവ ഒഴിവാക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കും. ഇവയൊന്നും ചെയ്യാന്‍ പാടില്ല. ഇത്തരത്തിലുളള ജോലികള്‍ നിങ്ങളുടെ പ്ലാസന്റയില്‍ പുതുതായി രൂപകല്‍പന ചെയ്ത മൃദുവായ രക്തക്കുഴലുകള്‍ തകര്‍ക്കും.

prrg

ലൈംഗിക ബന്ധം ഒഴിവാക്കുക

ഗര്‍ഭകാലത്ത് ലൈംഗിക ബന്ധം ഒഴിവാക്കാന്‍ പല ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുണ്ട്. പ്രത്യേകിച്ചും ഇങ്ങനെയുളള സന്ദര്‍ഭങ്ങൡ. രക്തശ്രാവം കഴിഞ്ഞ് 2-4 ആഴ്ച വരെ കാത്തിരിക്കേണ്ടതാണ്.

prrg

തംപൂണ്‍ ഉപയോഗിക്കരുത്

രക്തശ്രാവത്തിന്റെ സമയത്ത് തംപൂണ്‍ (യേനിയില്‍ നിന്നും വരുന്ന രക്തത്തെ സംഭരിച്ചു വയ്ക്കുന്ന ഒരു തരം തുണി) പോലുളളവ ഉപയോഗിക്കരുത്. കാരണം ഇത് യോനി ഭാഗത്ത് അണുബാധയുണ്ടാകാന്‍ സാധ്യത ഏറെയാണ്.

prrg

ജലാംശം നിലനിര്‍ത്തുക

വലിയ തോതില്‍ രക്തശ്രാവം ഉണ്ടെങ്കില്‍ ശരീരത്തിലെ ജലാംശയം നിലനിര്‍ത്താന്‍ ധാരാളം വെളളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ദിവസം മിനിമം എട്ട് ഗ്ലാസ് വെളളമെങ്കിലും കുടിച്ചിരിക്കണം. നിങ്ങള്‍ക്കും അതു പോലെ കുഞ്ഞിന്റെ ആരോഗ്യത്തിനും ജലാശയം നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

    Read more about: pregnancy care ഗര്‍ഭം
    English summary

    Stop Vaginal Bleeding During Pregnancy

    Spotting or light bleeding is probably from something minor, but it could also be a sign of a serious problem, such as an ectopic pregnancy, a miscarriage, or problems with the placenta.
    We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more