For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പേവിഷത്തിനെതിരേ ജാഗ്രത; ഇന്ന് ലോക പേവിഷബാധാ ദിനം

|

പേവിഷബാധയുടെ പ്രത്യാഘാതത്തെക്കുറിച്ചും അപകടസാധ്യതകളെക്കുറിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കാനായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 28ന് ലോക പേവിഷബാധാ ദിനം അഥവാ റാബിസ് ദിനമായി ആചരിക്കുന്നു. കേരളത്തില്‍ അടുത്തിടെയായി വര്‍ധിച്ചുവരുന്ന പേവിഷബാധകളുടെ പാശ്ചാത്തലത്തില്‍ ഈ വര്‍ഷം ലോക പേവിഷബാധാ ദിനം വളരെ പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. പേവിഷബാധയേറ്റ മൃഗങ്ങളുടെ ഉമിനീരില്‍ നിന്ന് മനുഷ്യരിലേക്ക് പടരുന്ന, മാരകമായതും എന്നാല്‍ തടയാവുന്നതുമായ ഒരു വൈറല്‍ രോഗമാണ് ഇത്. സാധാരണയായി തെരുവ് നായ്ക്കളില്‍ നിന്നോ വാക്‌സിനേഷന്‍ എടുക്കാത്ത നായ്ക്കളില്‍ നിന്നോ ഉള്ള കടിയിലൂടെയാണ് ഇത് പകരുന്നത്.

Most read: ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളുംMost read: ഒക്ടോബര്‍ മാസത്തിലെ വ്രതങ്ങളും ഉത്സവങ്ങളും

തലവേദന, അതിശക്തമായ പനി, അമിതമായ ഉമിനീര്‍ പക്ഷാഘാതം, മാനസിക വിഭ്രാന്തി, ആശയക്കുഴപ്പം എന്നിവ പേവിഷബാധയുടെ ലക്ഷണങ്ങളില്‍ ഉള്‍പ്പെടുന്നു. കഠിനമായ ചില കേസുകളില്‍ വ്യക്തിക്ക് ജീവന്‍ വരെ സംഭവിക്കുന്നു. ലോക പേവിഷബാധാ ദിനത്തെക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്ന് വായിക്കൂ.

ലൂയി പാസ്ചര്‍ വികസിപ്പിച്ച വാക്‌സിന്‍

ലൂയി പാസ്ചര്‍ വികസിപ്പിച്ച വാക്‌സിന്‍

പേവിഷബാധയെക്കുറിച്ചും അതിന്റെ പ്രതിരോധത്തെക്കുറിച്ചും ആളുകളില്‍ അവബോധം വളര്‍ത്തുന്നതിനായി വര്‍ഷം തോറും ലോക പേവിഷബാധാ ദിനം ആചരിക്കുന്നു. ഈ മാരകമായ രോഗത്തെ പൂര്‍ണമായി അമര്‍ച്ച ചെയ്യുന്നതിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ഈ ദിവസം ചര്‍ച്ച ചെയ്യുന്നു. ഫ്രഞ്ച് രസതന്ത്രജ്ഞനും മൈക്രോബയോളജിസ്റ്റുമായ ലൂയി പാസ്ചറാണ് റാബിസ് ചികിത്സിക്കുന്നതിനായി ആദ്യമായി വാക്‌സിനേഷന്‍ വികസിപ്പിച്ചെടുത്തത്. 1895 സെപ്തംബര്‍ 28നാണ് അദ്ദേഹം അന്തരിച്ചത്. അദ്ദേഹത്തിന്റെ മഹത്തായ സംഭാവനകളെ ആദരിക്കാനും സ്മരിക്കാനുമായാണ്, അദ്ദേഹത്തിന്റെ ചരമവാര്‍ഷികം ലോക റാബിസ് ദിനമായി ആഘോഷിക്കാന്‍ തിരഞ്ഞെടുത്തത്.

ലോക പേവിഷബാധാ ദിനം 2022 സന്ദേശം

ലോക പേവിഷബാധാ ദിനം 2022 സന്ദേശം

ലോകാരോഗ്യ സംഘടന പ്രകാരം 2022 ലെ ലോക പേവിഷബാധാ ദിനത്തിന്റെ സന്ദേശം 'റേബിസ്: ഒരു ആരോഗ്യം, പൂജ്യം മരണങ്ങള്‍' (Rabies: One Health, Zero Deaths.) എന്നതാണ്. പരിസ്ഥിതിയും മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള ബന്ധത്തിന് ഊന്നല്‍ നല്‍കുക എന്നതാണ് വിഷയം. സീറോ ഡെത്ത് എന്നതിനര്‍ത്ഥം രോഗത്തെ ഉന്മൂലനം ചെയ്യാനുള്ള എല്ലാ മരുന്നുകളും ഉപകരണങ്ങളും വാക്‌സിനുകളും സാങ്കേതികവിദ്യകളും ലോകത്തുണ്ട്. അതിനാല്‍, പേ ബാധിച്ച് മരണങ്ങള്‍ ഉണ്ടാകരുത് എന്നതായിയിരിക്കണം അന്തിമ ലക്ഷ്യം എന്ന് അര്‍ത്ഥമാക്കുന്നു.

Most read:യാത്രകളിലൂടെ വളര്‍ത്താം സംസ്‌കാരവും പൗരബോധവും; ലോക വിനോദസഞ്ചാര ദിനം ഇന്ന്Most read:യാത്രകളിലൂടെ വളര്‍ത്താം സംസ്‌കാരവും പൗരബോധവും; ലോക വിനോദസഞ്ചാര ദിനം ഇന്ന്

ലോക പേവിഷബാധാ ദിനം ചരിത്രം

ലോക പേവിഷബാധാ ദിനം ചരിത്രം

ആദ്യമായി ലോക പേവിഷബാധാ ദിന കാമ്പയിന്‍ ആരംഭിച്ചത് 2007ലാണ്. അലയന്‍സ് ഫോര്‍ റാബിസ് കണ്‍ട്രോള്‍, അറ്റ്‌ലാന്റയിലെ സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ എന്നിവയുള്‍പ്പെടെ നിരവധി സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് ഇത് സംഘടിപ്പിച്ചത്. ലോകാരോഗ്യ സംഘടന, വേള്‍ഡ് ഓര്‍ഗനൈസേഷന്‍ ഫോര്‍ അനിമല്‍ ഹെല്‍ത്ത്, പാന്‍ അമേരിക്കന്‍ ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍ എന്നിവയുടെ സംഘമാണ് ഇതിന് നേതൃത്വം നല്‍കിയത്. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ലോക പേവിഷബാധാ ദിനം ആചരിച്ചതിന് ശേഷം, 100ലധികം രാജ്യങ്ങളില്‍ പ്രതിരോധവും ബോധവല്‍ക്കരണ പരിപാടികളും നടന്നതും 100 ദശലക്ഷത്തിലധികം ആളുകള്‍ക്ക് പേവിഷബാധയുടെ അപകടങ്ങളെക്കുറിച്ച് ക്ലാസുകള്‍ നല്‍കിയതും ഈ ദിനത്തിന്റെ വിജയമാണ്. 3 ദശലക്ഷം നായ്ക്കള്‍ക്കും പേവിഷ പ്രതിരോധ വാക്‌സിനേഷന്‍ നല്‍കി.

ലോക പേവിഷബാധാ ദിനത്തിന്റെ പ്രാധാന്യം

ലോക പേവിഷബാധാ ദിനത്തിന്റെ പ്രാധാന്യം

ലോക പേവിഷബാധാ ദിനത്തില്‍ അന്താരാഷ്ട്ര സര്‍ക്കാര്‍ ഏജന്‍സികള്‍, എന്‍ജിഒകള്‍, വാക്സിന്‍ നിര്‍മ്മാതാക്കള്‍ എന്നിവയുടെ ഒരു ശൃംഖല, പേവിഷരോഗ നിര്‍മ്മാര്‍ജ്ജനത്തില്‍ സഹായിക്കുന്നതിനായി വിദഗ്ധരുടെ നേതൃത്വത്തില്‍ പരിപാടികളും കോണ്‍ഫറന്‍സുകളും കാമ്പെയ്നുകളും സംഘടിപ്പിക്കുന്നു. പേവിഷബാധാ പ്രതിരോധത്തിനായുള്ള പദ്ധതികളും നയങ്ങളും സര്‍ക്കാരുകള്‍ ഈ ദിവസം പ്രഖ്യാപിക്കുന്നു.

Most read:ഗര്‍ഭനിരോധന പരിജ്ഞാനം പ്രധാനം; ഇന്ന് ലോക ഗര്‍ഭനിരോധന ദിനംMost read:ഗര്‍ഭനിരോധന പരിജ്ഞാനം പ്രധാനം; ഇന്ന് ലോക ഗര്‍ഭനിരോധന ദിനം

കണക്കുകള്‍ പറയുന്നത്

കണക്കുകള്‍ പറയുന്നത്

രാജ്യത്ത് ഓരോ വര്‍ഷവും ഏകദേശം 20,000 ആളുകള്‍ പേവിഷബാധ മൂലം മരിക്കുന്നു. റാബിസ് ഒരു വൈറല്‍ രോഗമാണ്. ഇത് നായ്ക്കള്‍, പൂച്ചകള്‍, കുരങ്ങുകള്‍ എന്നിവയുള്‍പ്പെടെ മൃഗങ്ങളുടെ കടിയിലൂടെ പടരുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ഏഷ്യയിലും ആഫ്രിക്കയിലുമാണ് ഈ സൂനോട്ടിക് രോഗത്തിന്റെ ഏറ്റവും ഉയര്‍ന്ന അപകടസാധ്യതയുള്ളത്. ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ പേവിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. 15 വയസ്സിന് താഴെയുള്ള കുട്ടികളാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ പേവിഷബാധയ്ക്ക് ഇരയാകുന്നത്.

English summary

World Rabies Day 2022 Date, History, Theme And Significance in Malayalam

Every year September 28 is dedicated to World Rabies Day. Read on to know more about world rabies day.
Story first published: Wednesday, September 28, 2022, 10:21 [IST]
X
Desktop Bottom Promotion