For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒഴുകട്ടെ പാലിന്റെ മേന്‍മ ലോകമെങ്ങും; ഇന്ന് ലോക ക്ഷീര ദിനം

|

ക്ഷീരമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനും ആഗോള ഭക്ഷണമെന്ന നിലയില്‍ പാല്‍ ഉല്‍പന്നങ്ങളുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനുമായി ജൂണ്‍ 1 ന് ലോക ക്ഷീര ദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ) ആഹ്വാനപ്രകാരം 2000 ജൂണ്‍ 1 മുതലാണ് എല്ലാ വര്‍ഷവും ഈ ദിവസം ക്ഷീര ദിനമായി കൊണ്ടാടുന്നത്. പാലിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതിനായി വിവിധ പരിപാടികളും ചടങ്ങുകളും ഈ ദിനം സംഘടിപ്പിക്കുന്നു.

World Milk Day 2021: Date, Theme, Significance in Malayalam

പ്രചാരണം ഓണ്‍ലൈന്‍ വഴി

എന്നിരുന്നാലും, കോവിഡ് മഹാമാരി കാരണം 2021 ല്‍ ലോക ക്ഷീര ദിനത്തില്‍ വലിയ പ്രചാരണ പരിപാടികളൊന്നും നടത്തുന്നില്ല. ലോകമെമ്പാടുമുള്ള സംഘാടകരോട് കോവിഡ് -19 മഹാമാരി കാരണം ക്ഷീര ദിന പരിപാടികള്‍ സോഷ്യല്‍ മീഡിയ കാമ്പെയ്‌നുകളിലേക്കും ഓണ്‍ലൈന്‍ പ്രോഗ്രാമുകളിലേക്കുമായി ചുരുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

പാലിനെക്കുറിച്ചുള്ള ബോധവത്കരണം

നമ്മുടെ ജീവിതത്തില്‍ പാലിന്റെയും പാലുല്‍പ്പന്നങ്ങളുടെയും പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുക എന്നതാണ് ലോക ക്ഷീര ദിനത്തിന് പിന്നിലെ പ്രധാന ലക്ഷ്യം. പോഷകാഹാരത്തിന്റെ മികച്ച ഉറവിടം എന്നതിനപ്പുറം, പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവ ലോകമെമ്പാടുമുള്ള ഒരു ബില്യണ്‍ ജനങ്ങളുടെ ഉപജീവന മാര്‍ഗ്ഗം കൂടിയാണ്. ആഗോള സമ്പദ്വ്യവസ്ഥയുടെ വളരെ പ്രധാനപ്പെട്ട ഘടകമാണ് പാല്‍ ഉല്‍പന്നങ്ങളുടെ വിപണി. ലോകരാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമെന്ന പദവി ഇന്ത്യയ്ക്ക് സ്വന്തമാണ്.

Most read: ഒരു ദിവസം എത്ര ഗ്ലാസ് പാല്‍ കുടിക്കാം? അധികമായാല്‍ സംഭവിക്കുന്നത്‌Most read: ഒരു ദിവസം എത്ര ഗ്ലാസ് പാല്‍ കുടിക്കാം? അധികമായാല്‍ സംഭവിക്കുന്നത്‌

ധവള വിപ്ലവത്തിന്റെ ഇന്ത്യ

ലോകത്ത് ഏറ്റവും കൂടുതല്‍ പാല്‍ ഉല്‍പാദിപ്പിക്കുന്ന രാജ്യമാണ് ഇന്ത്യ. 1955 ല്‍ ഇന്ത്യയുടെ ബട്ടര്‍ ഇറക്കുമതി പ്രതിവര്‍ഷം 500 ടണ്‍ ആയിരുന്നു. 1975 ആയപ്പോഴേക്കും പാല്‍ ഉല്‍പാദനത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമായതോടെ പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍ എന്നിവയുടെ എല്ലാ ഇറക്കുമതിയും നിര്‍ത്തിവച്ചു. പാല്‍ ഉല്‍പാദനത്തില്‍ ഇന്ത്യയുടെ വിജയഗാഥയ്ക്ക് തിരക്കഥയൊരുക്കിയത് ഡോ. വര്‍ഗ്ഗീസ് കുര്യനാണ്. അദ്ദേഹമാണ് ഇന്ത്യയില്‍ ധവള വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്

സന്ദേശം

ക്ഷീരമേഖലയിലെ സുസ്ഥിരതയെ കേന്ദ്രീകരിച്ചുകൊണ്ട് പരിസ്ഥിതി, പോഷകാഹാരം, സാമൂഹിക-സാമ്പത്തികം എന്നിവയുടെ ശാക്തീകരണം എന്ന സന്ദേശത്തില്‍ 2021 ലോക ക്ഷീര ദിനം ആഘോഷിക്കും. പാലും പാലുല്‍പ്പന്നങ്ങളും പതിവായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിനെക്കുറിച്ച് ഓരോ വര്‍ഷവും ആളുകളില്‍ കൂടുതല്‍ കൂടുതല്‍ അവബോധം വ്യാപിപ്പിക്കുക എന്നതാണ് സന്ദേശം ലക്ഷ്യമിടുന്നത്.

Read more about: milk insync പാല്‍
English summary

World Milk Day 2021: Date, Theme, Significance in Malayalam

June 1 is marked as World Milk Day every year to recognise the importance of milk as a global food. Read on to know more.
X
Desktop Bottom Promotion