For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിംഹങ്ങളെ സംരക്ഷിക്കാന്‍ പരിസ്ഥിതിയൊരുക്കാം; ഇന്ന് ലോക സിംഹ ദിനം

|

'മൃഗങ്ങളുടെ രാജാവ്' അല്ലെങ്കില്‍ കാടിന്റെ രാജാവ് എന്നാണ് സിംഹങ്ങള്‍ അറിയപ്പെടുന്നത്. കടുവകള്‍ കഴിഞ്ഞാല്‍ ലോകത്തിലെ രണ്ടാമത്തെ വലിയ പൂച്ചകളാണിവ. ആഗസ്റ്റ് 10 ലോക സിംഹ ദിനത്തിന്റെ രൂപത്തില്‍ നാം ഇവയെ ആദരിക്കുന്നു. സിംഹങ്ങളെക്കുറിച്ചുള്ള അവബോധവും അവയുടെ സംരക്ഷണത്തിനായി പരിശ്രമിക്കേണ്ടതിന്റെ അടിയന്തിര ആവശ്യവും പ്രചരിപ്പിക്കുകയാണ് ലോക സിംഹ ദിനം ലക്ഷ്യമിടുന്നത്. ലോകമെങ്ങും ഇന്ന് വംശനാശ ഭീഷണി നേരിടുന്ന വിഭാഗം കൂടിയാണ് സിംഹങ്ങള്‍.

Most read: അറിയുമോ, വള ഇടുന്നതിനു പിന്നിലെ ഈ ജ്യോതിഷ കാരണം?Most read: അറിയുമോ, വള ഇടുന്നതിനു പിന്നിലെ ഈ ജ്യോതിഷ കാരണം?

ഏകദേശം മൂന്ന് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് എന്നിവിടങ്ങളില്‍ ഒട്ടനവധി സിംഹങ്ങള്‍ അലഞ്ഞുനടന്നതായി കരുതപ്പെടുന്നു. എന്നാല്‍ ഇന്ന് സ്ഥിതി ഒരുപാട് മാറി, അതിന്റെ ഫലമായി സിംഹങ്ങളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. അഞ്ച് പതിറ്റാണ്ടുകളായി, ആഗോള സിംഹങ്ങളുടെ എണ്ണം ഏകദേശം 95% കുറഞ്ഞിട്ടുണ്ട്. ലോക സിംഹ ദിനം ആചരിക്കുന്നതിന്റെ പ്രധാന്യവും ഇതിനാല്‍ത്തന്നെയാണ്.

ലോക സിംഹ ദിനം 2022 ചരിത്രം

ലോക സിംഹ ദിനം 2022 ചരിത്രം

2013 ലാണ് ആദ്യത്തെ സിംഹ ദിനം ആചരിച്ചു. ബിഗ് ക്യാറ്റ് ഇനിഷ്യേറ്റീവ്, നാഷണല്‍ ജിയോഗ്രാഫിക് എന്നിവയില്‍ നിന്നുള്ള ഡെറക്കും ബെവര്‍ലി ജോബര്‍ട്ടും ചേര്‍ന്നാണ് ഇത് സ്ഥാപിച്ചത്. സിംഹങ്ങളെ അവയുടെ സ്വാഭാവികമായ പരിസ്ഥിതിയില്‍ സംരക്ഷിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. കൂടാതെ, ഇവ ജീവിക്കുന്നതിന് സമീപമുള്ള പ്രദേശങ്ങളുടെ സുരക്ഷാ നടപടികളില്‍ സഹകരിക്കാനും അവര്‍ ലക്ഷ്യമിടുന്നു.

ലോക സിംഹ ദിനം 2022 പ്രാധാന്യം

ലോക സിംഹ ദിനം 2022 പ്രാധാന്യം

സിംഹങ്ങളെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വര്‍ദ്ധിപ്പിക്കുക എന്നതാണ് ലോക സിംഹ ദിനത്തിന്റെ ലക്ഷ്യം. ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റില്‍ സിംഹങ്ങളെ ഒരു ദുര്‍ബല ഇനമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകത്ത് നിലവില്‍ 30,000 മുതല്‍ 1,00,000 വരെ സിംഹങ്ങള്‍ അവശേഷിക്കുന്നുവെന്ന് കണക്കുകള്‍ പറയുന്നു. സിംഹങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്, അവ നേരിടുന്ന ഭീഷണികളെ കുറിച്ച് പൊതുജന അവബോധം വര്‍ദ്ധിപ്പിക്കുകയും അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥയെ സംരക്ഷിക്കുകയും അവയ്ക്കായി കൂടുതല്‍ ആവാസ വ്യവസ്ഥകള്‍ നിര്‍മ്മിക്കുകയും ചെയ്യേണ്ടത് പരിസ്ഥിതിയുടെ നിലനില്‍പ്പിനു തന്നെ അത്യാവശ്യമാണ്.

Most read:രക്ഷാബന്ധന്‍ 2022: സഹോദര-സഹോദരീ സ്നേഹ ബന്ധത്തിന്റെ പവിത്രതMost read:രക്ഷാബന്ധന്‍ 2022: സഹോദര-സഹോദരീ സ്നേഹ ബന്ധത്തിന്റെ പവിത്രത

ഇന്ത്യയിലെ സിംഹങ്ങളുടെ കണക്ക്

ഇന്ത്യയിലെ സിംഹങ്ങളുടെ കണക്ക്

ആഫ്രിക്കയൊഴികെ ലോകമെമ്പാടും സിംഹങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. പക്ഷേ ഇന്ത്യയില്‍ ഇവ സ്വാഭാവികമായി വസിക്കുന്നുണ്ട്. ആഫ്രിക്കയ്ക്ക് പുറത്ത് സിംഹങ്ങളുള്ള ഏക വന്യജീവി സങ്കേതമാണ് ഗിര്‍ വനം. അവയുടെ ജനസംഖ്യ ഇന്ത്യയില്‍ തുടര്‍ച്ചയായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഗുജറാത്തിലെ ഗിര്‍ വനത്തിലും വലിയ സംരക്ഷിത മേഖലകളിലും ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിച്ചിട്ടുണ്ട്. 2015 നും 2020 നും ഇടയില്‍, അവരുടെ എണ്ണം 523ല്‍ നിന്ന് 674 ആയി വര്‍ദ്ധിച്ചു.

ഏഷ്യന്‍ സിംഹങ്ങള്‍

ഏഷ്യന്‍ സിംഹങ്ങള്‍

ഏഷ്യാറ്റിക് സിംഹത്തിന്റെ ശാസ്ത്രീയ നാമം 'പാന്തെര ലിയോ പേര്‍ഷിക' എന്നാണ്. ഇതിന്റെ ഉയരം ഏകദേശം 110 സെന്റിമീറ്ററാണ്. ആഫ്രിക്കന്‍ സിംഹങ്ങളേക്കാള്‍ ചെറുതാണ് ഇവ. പ്രായപൂര്‍ത്തിയായ ആണ്‍ സിംഹങ്ങളുടെ ഭാരം 160 മുതല്‍ 190 കിലോഗ്രാം വരെയും പെണ്‍ സിംഹങ്ങളുടെ ഭാരം 110 മുതല്‍ 120 കിലോഗ്രാം വരെയുമാണ്. ഒരു ആണ്‍ ഏഷ്യന്‍ സിംഹത്തിന്റെ ഏറ്റവും കൂടിയ നീളം വാലുള്‍പ്പെടെ 2.92 മീറ്ററാണ്. സിംഹങ്ങളെ വേട്ടയാടിയതിന്റെ ചിത്രങ്ങളും സാഹിത്യങ്ങളും രേഖകളും പറയുന്നത് മൗര്യ-ഗുപ്ത കാലഘട്ടത്തില്‍ സിംഹങ്ങള്‍ രാജകീയ മൃഗമായിരുന്നു എന്നാണ്.

Most read:ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതിMost read:ഇത്തരം ആളുകളെ ശത്രുക്കളാക്കരുത്, ജീവനും സ്വത്തിനും നഷ്ടം; ചാണക്യനീതി

സിംഹങ്ങളെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകള്‍

സിംഹങ്ങളെക്കുറിച്ചുള്ള രസകരമായ ചില വസ്തുതകള്‍

പൂച്ച കുടുംബത്തില്‍ പെട്ടവയാണ് സിംഹങ്ങള്‍. 5 മൈല്‍ അകലെ നിന്ന് വരെ സിംഹത്തിന്റെ അലര്‍ച്ച കേള്‍ക്കാനാകും. സിംഹങ്ങളുടെ കണ്ണുകള്‍ ഇരുട്ടിനോട് പൊരുത്തപ്പെട്ടതിനാല്‍ രാത്രിയിലാണ് വേട്ടയാടുന്നത്. സിംഹങ്ങള്‍ വലിയ അളവില്‍ ഭക്ഷണം കഴിക്കുന്നവയാണ്. ശരീരഭാരത്തിന്റെ നാലിലൊന്ന് വരുന്ന 40 കിലോ മാംസം വരെ അവ കഴിക്കുന്നു. സിംഹങ്ങള്‍ പരിസ്ഥിതിയോട് വളരെ ഇണങ്ങാന്‍ കഴിയുന്നവയാണ്. കലഹാരി മരുഭൂമി പോലെയുള്ള വളരെ വരണ്ട പ്രദേശങ്ങളില്‍ പോലും അവയ്ക്ക് ജീവിക്കാന്‍ കഴിയും.

English summary

World Lion Day 2022: Date, History and Significance of King of Jungle in Malayalam

August 10 is the day we celebrate the king of the jungle in the form of World Lion Day. Read on to know more about this day.
Story first published: Wednesday, August 10, 2022, 11:37 [IST]
X
Desktop Bottom Promotion