For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഹൃദയാരോഗ്യം ഉറപ്പാക്കാം; ഇന്ന് ലോക ഹൃദയ ദിനം

|

ഹൃദയ സംബന്ധമായ രോഗങ്ങളില്‍ നിന്നുള്ള മരണ സാധ്യതയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും ഹൃദ്രോഗങ്ങള്‍ തടയാനുമായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ 29ന് ലോക ഹൃദയ ദിനമായി ആചരിക്കുന്നു. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, ആഗോളതലത്തില്‍ ഓരോ വര്‍ഷവും 17.9 ദശലക്ഷം ആളുകള്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ മൂലം മരിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങളുടെ കാരണങ്ങള്‍, അവയുടെ ചികിത്സ, മനുഷ്യര്‍ക്കും പ്രകൃതിക്കും നിങ്ങള്‍ക്കുമായി ഹൃദയത്തെ എങ്ങനെ ഉപയോഗിക്കാമെന്നതിലേക്കും ശ്രദ്ധ ആകര്‍ഷിക്കുന്നതിനുള്ള ഒരു ദിവസമാണിത്. ലോക ഹൃദയ ദിനത്തൈക്കുറിച്ച് കൂടുതലറിയാന്‍ ലേഖനം വായിക്കൂ.

Most read: പേപ്പട്ടി മാത്രമല്ല; ഈ മൃഗങ്ങളുടെ കടിയേറ്റാലും പേ ഇളകും; പ്രതിരോധ വഴികള്‍Most read: പേപ്പട്ടി മാത്രമല്ല; ഈ മൃഗങ്ങളുടെ കടിയേറ്റാലും പേ ഇളകും; പ്രതിരോധ വഴികള്‍

ലോക ഹൃദയദിനം ചരിത്രം

ലോക ഹൃദയദിനം ചരിത്രം

വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സഹകരിച്ചാണ് ഈ അന്താരാഷ്ട്ര പരിപാടി സംഘടിപ്പിക്കുന്നത്. 1997 മുതല്‍ 1999 വരെ വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച ആന്റണി ബയേസ് ഡി ലൂണയാണ് ഈ ആശയം മുന്നോട്ടുവച്ചത്. ലോക ഹൃദയദിനം യഥാര്‍ത്ഥത്തില്‍ 2000 സെപ്തംബര്‍ 24നാണ് ആഘോഷിച്ചത്, 2011 വരെ അത് സെപ്റ്റംബറിലെ അവസാന ഞായറാഴ്ചയായിരുന്നു ഈ ദിവസം. പിന്നീട്, 90ലധികം രാജ്യങ്ങള്‍ ഒത്തുചേര്‍ന്നാണ് ലോക ഹൃദയ ദിനം ആചരിക്കുന്ന കൃത്യമായ തീയതി സെപ്റ്റംബര്‍ 29 ആയി നിശ്ചയിച്ചത്.

ലോക ഹൃദയദിനത്തിന്റെ പ്രാധാന്യം

ലോക ഹൃദയദിനത്തിന്റെ പ്രാധാന്യം

ലോകജനതയെ ബാധിക്കുന്ന വിവിധ ഹൃദയ സംബന്ധമായ പ്രശ്നങ്ങളെയും രോഗങ്ങളെയും കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷന്‍ ഈ ദിനം സ്ഥാപിച്ചത്. ഹൃദയാഘാതവും മറ്റ് ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും ഇന്നത്തെക്കാലത്ത് കൂടുതലായി ആളുകളെ ബാധിക്കുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ആര്‍ക്കും എപ്പോഴും വരാം എന്നതിനാല്‍ ഓരോ വ്യക്തിയെയും ഇത്തരം അസുഖങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനായി മെച്ചപ്പെട്ട ഒരു ജീവിതശൈലി ശീലിക്കാനായി അവരെ ബോധവാന്‍മാരാക്കുക എന്നതാണ് ലോക ഹൃദയ ദിനത്തിന്റെ ആത്യന്തിക ലക്ഷ്യം. കൂടാതെ ശരീരത്തിന്റെ പ്രമുഖ അവയവമായ ഹൃദയവുമായി ബന്ധപ്പെട്ട അപകടസാധ്യതകള്‍ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെക്കുറിച്ചും ആളുകളെ ബോധവത്കരിക്കുകയും ചെയ്യുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കാനായി ഈ ദിവസം, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും ഉദാസീനമായ ജീവിതശൈലിയും ഉപേക്ഷിക്കാന്‍ ആളുകളെ ബോധവത്കരിക്കുന്നു.

Most read:വേപ്പിനെ വെല്ലാന്‍ വേറൊന്നില്ല; വേപ്പില കലക്കിയ വെള്ളത്തില്‍ കുളിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍Most read:വേപ്പിനെ വെല്ലാന്‍ വേറൊന്നില്ല; വേപ്പില കലക്കിയ വെള്ളത്തില്‍ കുളിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍

ലോക ഹൃദയദിനം സന്ദേശം

ലോക ഹൃദയദിനം സന്ദേശം

2022 ലെ ലോക ഹൃദയ ദിനത്തിന്റെ തീം 'എല്ലാ ഹൃദയത്തിനും വേണ്ടി ഹൃദയം ഉപയോഗിക്കുക' (Use Heart for Every Heart ) എന്നതാണ്. ഇതിലൂടെ, ഹൃദയ സംബന്ധമായ രോഗങ്ങളെ കുറിച്ചുള്ള ആഗോള അവബോധം വര്‍ധിപ്പിക്കുകയും രോഗം കൈകാര്യം ചെയ്യാന്‍ പഠിപ്പിക്കുകയും ചെയ്യുന്നു. 'ഹൃദയം ഉപയോഗിക്കുക' എന്നാല്‍ വ്യത്യസ്തമായി ചിന്തിക്കുക, ശരിയായ തീരുമാനങ്ങള്‍ എടുക്കുക, ധൈര്യത്തോടെ പ്രവര്‍ത്തിക്കുക, മറ്റുള്ളവരെ സഹായിക്കുക എന്നൊക്കെയാണ്.

ഹൃദയത്തെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍

ഹൃദയത്തെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍

* ഒരു മനുഷ്യന്റെ ഹൃദയം ഓരോ ദിവസവും ഏകദേശം 1,15,000 തവണ സ്പന്ദിക്കുകയും 2,000 ഗാലന്‍ രക്തം പമ്പ് ചെയ്യുകയും ചെയ്യുന്നു. പ്രായപൂര്‍ത്തിയായ ഒരാളുടെ ഹൃദയത്തിന്റെ ശരാശരി വലുപ്പം നമ്മുടെ രണ്ട് കൈകളും ഒരുമിച്ച് ചേര്‍ത്തിരിക്കുന്നത്രയുമാണ്. ഒരു കുഞ്ഞിന്റെ ഹൃദയം ഒരു മുഷ്ടിയുടെ വലുപ്പത്തിലായിരിക്കും.

* ശരാശരി, നമ്മുടെ ഹൃദയം മിനിറ്റില്‍ 70 മുതല്‍ 72 തവണ സ്പന്ദിക്കും. പ്രതിദിനം 100,000 തവണയും പ്രതിവര്‍ഷം 3,600,000 തവണയും ഹൃദയം സ്പന്ദിക്കും.

* കണക്കുകള്‍ പ്രകാരം, ഹൃദയ സംബന്ധമായ അസുഖങ്ങളുടെയും ഹൃദയാഘാതത്തിന്റെയും ലക്ഷണങ്ങള്‍ പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യാസപ്പെട്ടിരിക്കുന്നു.

Most read:എപ്പോഴും കോട്ടുവായ ഇടുന്നവരാണോ നിങ്ങള്‍? ഈ അപകടങ്ങള്‍ കൂടെയുണ്ട്Most read:എപ്പോഴും കോട്ടുവായ ഇടുന്നവരാണോ നിങ്ങള്‍? ഈ അപകടങ്ങള്‍ കൂടെയുണ്ട്

ഹൃദയത്തെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍

ഹൃദയത്തെക്കുറിച്ചുള്ള രസകരമായ കാര്യങ്ങള്‍

* ഒരു സ്ത്രീയുടെ ഹൃദയം പുരുഷന്റേതിനെക്കാള്‍ വേഗത്തില്‍ പമ്പ് ചെയ്യുന്നു, സ്ത്രീകള്‍ക്ക് ഹൃദയ രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്.

* 3000 വര്‍ഷം പഴക്കമുള്ള ഹൃദയ രോഗങ്ങള്‍ ഈജിപ്ഷ്യന്‍ മമ്മികളില്‍ കണ്ടെത്തിയതായി ഗവേഷകര്‍ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

* ഹൃദയ കോശങ്ങള്‍ ചെറുപ്രായത്തില്‍ തന്നെ വിഭജനം നിര്‍ത്തുന്നതിനാല്‍ മറ്റ് കാന്‍സറുകളെ അപേക്ഷിച്ച് ഹൃദയ കാന്‍സര്‍ വളരെ അപൂര്‍വമാണ്.

* നാം കേള്‍ക്കുന്ന ഹൃദയമിടിപ്പ്, ഹൃദയ വാല്‍വുകള്‍ തുറക്കുന്നതും അടയ്ക്കുന്നതും മൂലമുള്ള ശബ്ദമാണ്.

* ടെന്‍ഷന്‍ ഉണ്ടാകുന്ന സമയത്ത്, ഒരു സ്ത്രീയുടെ ഹൃദയം കൂടുതല്‍ രക്തം പമ്പ് ചെയ്യുകയും അവരുടെ പള്‍സ് നിരക്ക് വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഒരു പുരുഷന്റെ കാര്യത്തില്‍, ഇത് അവരുടെ ഹൃദയധമനികള്‍ ചുരുങ്ങുകയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

English summary

World Heart Day 2022 Date, Theme, History And Significance in Malayalam

World Heart Day is celebrated on 29 September every year. Know about the date, theme, history and significance.
Story first published: Thursday, September 29, 2022, 9:43 [IST]
X
Desktop Bottom Promotion