For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

World Food Safety Day 2021 : ഭക്ഷ്യസുരക്ഷ ഉറപ്പാക്കാം; ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനം

|

ഓരോ മനുഷ്യനും ഭൂമിയിലെ നിലനില്‍പ്പിനായി ഭക്ഷണം (വെള്ളം ഉള്‍പ്പെടെ), വായു, വസ്ത്രം എന്നിവയെ ആശ്രയിച്ചിരിക്കുന്നു. നമ്മുടെ ശരീരത്തിലെ ഊര്‍ജ്ജത്തിന്റെ സ്രോതസ്സാണ് ഭക്ഷണം. ഊര്‍ജ്ജം നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ പോഷകങ്ങളും കാര്‍ബോഹൈഡ്രേറ്റുകളും കൊഴുപ്പുകളും പ്രോട്ടീനും ഭക്ഷണം നമുക്ക് നല്‍കുന്നു. നമ്മള്‍ ഓരോരുത്തരും കഴിക്കുന്ന ഭക്ഷണം എത്രമാത്രം സുരക്ഷിതമാണെന്ന ഓര്‍മപ്പെടുത്തലുമായി ഇന്ന് ലോക ഭക്ഷ്യസുരക്ഷാ ദിനം ആചരിക്കുന്നു.

Most read: ലോക സൈക്കിള്‍ ദിനം ഇന്ന്; പ്രാധാന്യവും സന്ദേശവുംMost read: ലോക സൈക്കിള്‍ ദിനം ഇന്ന്; പ്രാധാന്യവും സന്ദേശവും

ഐക്യരാഷ്ട്ര സഭയുടെ 'ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍' (എഫ്.എ.ഒ) ആഭിമുഖ്യത്തിലാണ് വര്‍ഷാവര്‍ഷം ജൂണ്‍ 7ന് ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിച്ചുവരുന്നത്. ഭക്ഷ്യജന്യ അപകടസാധ്യതകള്‍ തടയുന്നതിനും കണ്ടെത്തുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള നടപടികളുടെ ആവശ്യകത അറിയിക്കുന്നതാണ് ഈ ദിനം. സുരക്ഷിതവും പോഷക സമ്പുഷ്ടവുമായ ഭക്ഷണം ലഭ്യമാക്കി ഏവര്‍ക്കും സുസ്ഥിരമായ ജീവിതാവസ്ഥ പ്രദാനം ചെയ്യുക എന്നതാണ് ഭക്ഷ്യസുരക്ഷാ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്. ഭക്ഷ്യസുരക്ഷാ ദിനത്തിന്റെ പ്രാധാന്യവും സന്ദേശവും വായിച്ചറിയാം.

ഭക്ഷ്യജന്യ രോഗങ്ങള്‍ കുറയ്ക്കാന്‍

ഭക്ഷ്യജന്യ രോഗങ്ങള്‍ കുറയ്ക്കാന്‍

ലോകാരോഗ്യ സംഘടനയും ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്റ് അഗ്രിക്കള്‍ച്ചറല്‍ ഓര്‍ഗനൈസേഷനും (എഫ്.എ.ഒ) സംയുക്തമായി അംഗരാജ്യങ്ങളുമായും മറ്റ് പ്രധാന സംഘടനകളുമായും സഹകരിച്ചാണ് ലോക ഭക്ഷ്യ സുരക്ഷാ ദിനം ആചരിക്കുന്നത്. ഭക്ഷണം വെള്ളം എന്നിവയിലെ മലിനീകരണത്തിനെതിരേ ആഗോള ശ്രദ്ധ ആകര്‍ഷിക്കുന്നതിനായി ഈ ദിനം ആചരിക്കുന്നു. ഇന്ന് ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിന്റെ മൂന്നാം വാര്‍ഷികമാണ്. ആഗോളതലത്തില്‍ ഭക്ഷ്യജന്യരോഗങ്ങള്‍ കുറയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തിവരികയാണ് ലോകാരോഗ്യ സംഘടന.

ലോക ഭക്ഷ്യ സുരക്ഷാ ദിനം 2021 സന്ദേശം

ലോക ഭക്ഷ്യ സുരക്ഷാ ദിനം 2021 സന്ദേശം

ലോക ഭക്ഷ്യ സുരക്ഷാ ദിനത്തിനായുള്ള ഈ വര്‍ഷത്തെ സന്ദേശം 'ആരോഗ്യകരമായ നാളെയുടെ സുരക്ഷിത ഭക്ഷണം' എന്നതാണ്. ഇതിലൂടെ, ലോകത്താകമാനം സുരക്ഷിതമായ ഭക്ഷണം ഉല്‍പാദിപ്പിക്കുന്നതിലും ഉപയോഗിക്കുന്നതിലുമായുള്ള പ്രോത്സാഹനമാണ് ഉദ്ദേശിക്കുന്നത്. സുരക്ഷിതമായ ഭക്ഷണം കഴിക്കുന്നത് ജനങ്ങള്‍ക്കും സമ്പത്‌വ്യവസ്ഥയ്ക്കും ദീര്‍ഘകാല നേട്ടം നല്‍കുന്നു. ജനങ്ങളുടെ ആരോഗ്യം, മൃഗങ്ങള്‍, സസ്യങ്ങള്‍, പരിസ്ഥിതി, സമ്പദ്വ്യവസ്ഥ എന്നിവ തമ്മിലുള്ള ഒരു പരസ്പര ബന്ധവും ഇത് സൃഷ്ടിക്കുന്നു, അത് ശോഭനമായ ഭാവിയിലേക്കും വിരല്‍ചൂണ്ടുന്നു.

Most read:നല്ലൊരു നാളേയ്ക്കായി ഉറപ്പാക്കാം പരിസ്ഥിതി സംരക്ഷണംMost read:നല്ലൊരു നാളേയ്ക്കായി ഉറപ്പാക്കാം പരിസ്ഥിതി സംരക്ഷണം

വീട്ടില്‍ അല്‍പം ശ്രദ്ധ നല്‍കാം

വീട്ടില്‍ അല്‍പം ശ്രദ്ധ നല്‍കാം

നിലവിലെ കൊറോണ വൈറസ് മഹാമാരിക്കാലത്ത് ഭക്ഷ്യ സുരക്ഷ കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. വൈറസിന് ഭക്ഷണത്തില്‍ ജീവിക്കാനോ വളരാനോ കഴിയുമെന്നതിന് തെളിവുകളൊന്നുമില്ലെങ്കിലും ഓരോരുത്തരും അവരുടെ ഭക്ഷണം ശ്രദ്ധിക്കണം. സുരക്ഷിതമായ ശുചിത്വ രീതികള്‍ പിന്തുടരുക. ഗ്ലോബല്‍ ഫുഡ് സ്റ്റാന്‍ഡേര്‍ഡിന് അനുസൃതമായി, ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) ജനങ്ങള്‍ക്കായി സുരക്ഷിതമായ ഭക്ഷണ രീതികള്‍ക്കായി ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. നിങ്ങള്‍ക്ക് വീട്ടില്‍ ഭക്ഷ്യവസ്തുക്കളുടെ സുരക്ഷയ്ക്കായി കൈക്കൊള്ളാന്‍ കഴിയുന്ന ചില കാര്യങ്ങള്‍ ഇതാ.

ചെയ്യേണ്ട കാര്യങ്ങള്‍

ചെയ്യേണ്ട കാര്യങ്ങള്‍

* ഷോപ്പിംഗ് നടത്തുമ്പോള്‍, ഇറച്ചി, കോഴി, മുട്ട എന്നിവയും മറ്റ് വസ്തുക്കളും വേര്‍തിരിച്ച് വയ്ക്കുക. ഇവ പ്ലാസ്റ്റിക് ബാഗുകളില്‍ സൂക്ഷിക്കുക.

* ഇറച്ചി, കോഴി, മുട്ട എന്നിവ റഫ്രിജറേറ്ററിന്റെ പ്രത്യേക സ്ഥലത്ത് വയ്ക്കുക.

* സാധനങ്ങള്‍ വാങ്ങി 2 മണിക്കൂറിനുള്ളില്‍ റഫ്രിജറേറ്ററില്‍ വയ്ക്കുക.

* റഫ്രിജറേറ്ററില്‍ നിന്ന് പുറത്തെടുത്ത ഭക്ഷണസാധനം തണുത്ത വെള്ളത്തില്‍ കഴുകിയശേഷം ഉടനടി വേവിക്കുക.

* ഭക്ഷണം തയ്യാറാക്കുന്നതിനുമുമ്പ് 20 സെക്കന്‍ഡ് നേരം സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക.

* പഴങ്ങളും പച്ചക്കറികളും വെള്ളത്തില്‍ നന്നായി കഴുകി തോര്‍ത്തി വേണം കഴിക്കാന്‍.

* ഉപയോഗത്തിനും ശേഷം പാത്രങ്ങളും പാചകത്തിനുപയോഗിക്കുന്ന വസ്തുക്കളും ചൂടുള്ള, സോപ്പ് വെള്ളത്തില്‍ വൃത്തിയാക്കുക.

* പാചകത്തിനും വിളമ്പുന്നതിനും ഇടയില്‍ മാംസ ഭക്ഷണങ്ങള്‍ 60 ഡിഗ്രിയോ അതില്‍ കൂടുതലോ ചൂടാക്കി സൂക്ഷിക്കുക.

Most read:ഒഴുകട്ടെ പാലിന്റെ മേന്‍മ ലോകമെങ്ങും; ഇന്ന് ലോക ക്ഷീര ദിനംMost read:ഒഴുകട്ടെ പാലിന്റെ മേന്‍മ ലോകമെങ്ങും; ഇന്ന് ലോക ക്ഷീര ദിനം

ചെയ്യരുതാത്ത കാര്യങ്ങള്‍

ചെയ്യരുതാത്ത കാര്യങ്ങള്‍

* റഫ്രിജറേറ്ററില്‍ മുട്ടകള്‍ ഒരിക്കലും ഉള്ളിലെ തട്ടില്‍ വയ്ക്കരുത്, വയ്ക്കുമ്പോള്‍ റഫ്രിജറേറ്ററിന്റെ വാതിലില്‍ സൂക്ഷിക്കുക.

* ഇറച്ചി റഫ്രിജറേറ്ററിന്റെ മുകളിലെ തട്ടില്‍ വയ്ക്കരുത്. അങ്ങനെയെങ്കില്‍ മറ്റ് ഭക്ഷണങ്ങളിലേക്ക് ഇത് ഒഴുകിയെത്തും.

* ഭക്ഷണ സാധനങ്ങളില്‍ സോപ്പ് ഉപയോഗിക്കരുത്.

* 32 ഡിഗ്രിക്ക് മുകളിലുള്ള അന്തരീക്ഷ താപനിലയില്‍ 2 മണിക്കൂറില്‍ കൂടുതല്‍ നേരം ഭക്ഷണം വയ്ക്കരുത്.

English summary

World Food Safety Day 2021: History, Date, Theme And Importance in Malayalam

Here is the detailed information on World Food Safety Day 2021. Check on the history, date, theme and importance related to this day.
X
Desktop Bottom Promotion