For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആനയോളം സ്‌നേഹം; ഇന്ന് ലോക ആന ദിനം

|

മലയാളിയുടെ ഗൃഹാതുര പ്രൗഢിയുടെ കാഴ്ചയാണ് നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്‍മാര്‍. മറ്റു മൃഗങ്ങളെപ്പോലെയല്ല, എത്ര കണ്ടാലും മതിവരാത്തതാണ് കരയിലെ ഏറ്റവും വലിയ ജീവികളുടെ കാഴ്ച. എന്നാല്‍ ലോകത്ത് വംശനാശ ഭീഷണി നേരിടുന്ന ഒരു ജീവിവര്‍ഗം കൂടിയാണ് ഇവ. അതിനാലാണ്, ആനകളെ സഹായിക്കുന്നതിനായി ലോകത്തെ ഒന്നിപ്പിക്കുന്നതിനും ആനകള്‍ നേരിടുന്ന ഭീഷണിയെക്കുറിച്ച് ആളുകളെയും സംഘടനകളെയും ബോധവത്കരിക്കാനുമായി ഒരു ദിവസം തിരഞ്ഞെടുത്തിരിക്കുന്നത്.

Most read: നിങ്ങള്‍ മരിക്കാറായോ? അറിയാം ഈ സൂചനകളിലൂടെ

അതെ ഓഗസ്റ്റ് 12, ഇന്ന് അന്താരാഷ്ട്ര ആന ദിനം. ഈ ഭീമന്‍ മൃഗങ്ങളെ സംരക്ഷിക്കാനും ഇവയുടെ പ്രാധാന്യം ആളുകളെ മനസ്സിലാക്കിക്കുന്നതിനുമൊക്കെയായി വര്‍ഷം തോറും ഓഗസ്റ്റ് 12ന് അന്താരാഷ്ട്ര ആന ദിനം ആചരിച്ചു വരുന്നു. ലോക ആന ദിനത്തിന്റെ പ്രാധാന്യവും ഒപ്പം ആനകളെക്കുറിച്ചുള്ള ചില രസകരമായ വസ്തുതകളും നോക്കാം.

ലോക ആന ദിനം: ചരിത്രം

ലോക ആന ദിനം: ചരിത്രം

ഭൂമിയിലെ ആനകളുടെ സംരക്ഷണത്തിനായി 2011 മുതലാണ് അന്താരാഷ്ട്ര ആന ദിനം ആചരിച്ചു തുടങ്ങിയത്. കനേഡിയന്‍ ചലച്ചിത്ര നിര്‍മ്മാതാക്കളായ പട്രീഷ്യ സിംസ്, കാനസ് വെസ്റ്റ് പിക്‌ചേഴ്‌സിലെ മൈക്കല്‍ ക്ലാര്‍ക്ക്, തായ്‌ലന്‍ഡിലെ എലിഫന്റ് റീഇന്‍ട്രൊഡക്ഷന്‍ ഫൗണ്ടേഷന്‍ സെക്രട്ടറി ജനറല്‍ ശിവപോണ്‍ ദര്‍ദരാനന്ദ എന്നിവരാണ് 2011ല്‍ ഇതിനു തുടക്കം കുറിച്ചത്. അടുത്ത വര്‍ഷം തന്നെ 2012 ഓഗസ്റ്റ് 12 ന് പട്രീഷ്യ സിംസും എലിഫന്റ് റീ ഇന്‍ട്രൊഡക്ഷന്‍ ഫൗണ്ടേഷനും ഈ ദിവസം ആന്താരാഷ്ട്ര ആന ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇന്നതിന് ലോകമെമ്പാടുമുള്ള 65 ഓളം വന്യജീവി സംഘടനകളുടെയും നിരവധി വ്യക്തികളുടെയും പിന്തുണയുണ്ട്.

ലക്ഷ്യങ്ങള്‍

ലക്ഷ്യങ്ങള്‍

ആനകള്‍ അടിസ്ഥാനപരമായി നേരിടുന്ന ഭീഷണികളാണ് വേട്ടയാടല്‍, മനുഷ്യ പീഢനം തുടങ്ങിയവ. വന്യമൃഗങ്ങള്‍ക്കും ആനകള്‍ക്കും മെച്ചപ്പെട്ട സംരക്ഷണം നല്‍കേണ്ടതിന്റെ ആവശ്യകതയും ആനക്കൊമ്പ് വേട്ട, ആനകളോടുള്ള ക്രൂരത എന്നിവയ്‌ക്കെതിരേ ശബ്ദമുയര്‍ത്താന്‍ ആളുകളെ പ്രാപ്തരാക്കുക തുടങ്ങിയവയൊക്കെ ഈ ദിവസത്തിന്റെ ലക്ഷ്യമാണ്.

Most read: ചങ്കാണ് എന്റെ ചങ്ങായി

നിര്‍ദേശങ്ങള്‍

നിര്‍ദേശങ്ങള്‍

വന്യമൃഗങ്ങളുടെ സംരക്ഷണത്തിനായി ഒരുമിച്ച് പ്രവര്‍ത്തിക്കുക, നിയമവിരുദ്ധമായ വേട്ടയാടല്‍ തടയുന്നതിന് എന്‍ഫോഴ്‌സ്‌മെന്റ് നയങ്ങള്‍ മെച്ചപ്പെടുത്തുക, അനധികൃത ആനക്കൊമ്പ് വ്യാപാരം തടയുക, ആനകളുടെ ആവാസ വ്യവസ്ഥ സംരക്ഷിക്കുക, നാട്ടാനകള്‍ക്ക് മികച്ച പരിരക്ഷ ഉറപ്പാക്കുക തുടങ്ങിയവയും ലോക ആന ദിനം മുന്നോട്ടുവയ്ക്കുന്ന നിര്‍ദ്ദേശങ്ങളാണ്.

ചില 'ആനക്കാര്യങ്ങള്‍'

ചില 'ആനക്കാര്യങ്ങള്‍'

* ആഫ്രിക്കന്‍, ഏഷ്യന്‍ എന്നീ രണ്ട് ഇനങ്ങളിലെ ആനകള്‍ അവയുടെ ആകൃതി കൊണ്ടും വലിപ്പം കൊണ്ടും വേര്‍തിരിക്കാം. ആഫ്രിക്കന്‍ ആനകളുടെ ചെവികള്‍ വളരെ വലുതാണ്, അവ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ആകൃതിയുമായും ഏഷ്യന്‍ ആനകളുടെ ചെവികള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ആകൃതിയുമായും സാമ്യപ്പെട്ടിരിക്കുന്നു.

* ആഫ്രിക്കന്‍, ഏഷ്യന്‍ ആനകളുടെ തുമ്പിക്കൈയിലും വ്യത്യാസമുണ്ട്. ആഫ്രിക്കന്‍ ആനകള്‍ക്ക് അവയുടെ തുമ്പിക്കൈയുടെ അറ്റത്ത് രണ്ട് 'വിരലുകള്‍' ഉണ്ട്. എന്നാല്‍, ഏഷ്യന്‍ ആനകള്‍ക്ക് ഇത് ഒരെണ്ണവും.

Most read: സമ്പത്ത് ഉയര്‍ത്താന്‍ ഫെങ്ഷൂയി നാണയങ്ങള്‍

ചില 'ആനക്കാര്യങ്ങള്‍'

ചില 'ആനക്കാര്യങ്ങള്‍'

* ആനകളുടെ തുമ്പിക്കൈയില്‍ എട്ടു ലിറ്റര്‍ വരെ വെള്ളം സൂക്ഷിക്കാനാകും.

* ആനകളുടെ ഗര്‍ഭാവസ്ഥ കാലയളവ് 22 മാസമാണ്. ആനയുടെ കുട്ടിക്ക് പ്രസവിച്ചു വീഴുമ്പോള്‍ ശരാശരി 100 കിലോഗ്രാം ഭാരമുണ്ടാവും.

* ആനയുടെ ശരാശരി ആയുസ്സ് 50 മുതല്‍ 70 വയസ്സ് വരെയാണ്. ആണ്‍ ആഫ്രിക്കന്‍ ആനകള്‍ക്ക് 3 മീറ്റര്‍ ഉയരത്തില്‍ വളരും. ഇവയ്ക്ക് 4,000 - 7,500 കിലോഗ്രാം ഭാരവും ഉണ്ടാകും. ഏഷ്യന്‍ ആനകള്‍ അല്‍പം ചെറുതാണ്. ഇവയ്ക്ക് 2.7 മീറ്റര്‍ ഉയരവും 3,000 - 6,000 കിലോഗ്രാം ഭാരവുമുണ്ടാകും.

ചില 'ആനക്കാര്യങ്ങള്‍'

ചില 'ആനക്കാര്യങ്ങള്‍'

* ദിവസവും 12 മുതല്‍ 15 മണിക്കൂര്‍ ആനകള്‍ ആഹാരം കവിക്കുന്നു

* ഒരു മുതിര്‍ന്ന ആനയ്ക്ക് ഒരു ദിവസം 150 കിലോഗ്രാം വരെ ഭക്ഷണം ആവശ്യമാണ്.

* സൂര്യതാപത്തില്‍നിന്നും രക്ഷനേടാന്‍ ആനകള്‍ ശരീരംമുഴുവന്‍ മണ്ണും ചെളിയും വാരിപ്പൂശാറുണ്ട്.

* പെണ്‍ ആനകള്‍ കൂട്ടമായാണ് താമസിക്കാറ്. സാധാരണയായി ആ കൂട്ടത്തിലെ ഏറ്റവും പ്രായമുള്ളതായിരിക്കും അവരുടെ നേതാവ്.

* ആണ്‍ ആനകള്‍ 12-15 വയസ്സിനിടയില്‍ കൂട്ടത്തില്‍ നിന്ന് പുറത്തുപോകുകയും ഏകാന്ത ജീവിതം നയിക്കുകയും ചെയ്യുന്നു.

Most read: സ്വപ്‌നത്തിലെ മൃഗങ്ങള്‍ നിങ്ങളോട് പറയുന്നത് ഇതാണ്

ചില 'ആനക്കാര്യങ്ങള്‍'

ചില 'ആനക്കാര്യങ്ങള്‍'

* ജന്തുക്കളില്‍ ഏറ്റവുമധികം ഘ്രാണശക്തിയുള്ളവയാണ് ആനകള്‍.

* ദിവസം നാലു മണിക്കൂറോളമാണ് ആനകള്‍ ഉറങ്ങാറ്

* മനുഷ്യര്‍ക്ക് കേള്‍ക്കാന്‍ കഴിയാത്ത ഇന്‍ഫ്രാസോണിക് ശബ്ദം ഉപയോഗിച്ചാണ് ആനകള്‍ ആശയവിനിമയം നടത്തുന്നത്.

* ആനകള്‍ക്ക് ഭയമുള്ള ജീവികളാണ് തേനീച്ചകളും ഉറുമ്പുകളും

ചില 'ആനക്കാര്യങ്ങള്‍'

ചില 'ആനക്കാര്യങ്ങള്‍'

* ഓര്‍മ്മശക്തിക്ക് പേരുകേട്ട മൃഗമാണ് ആനകള്‍. മനുഷ്യന്റെ തലച്ചോറിനെക്കാള്‍ 3-4 ഇരട്ടി വലുപ്പമുണ്ട് ആനകളുടേതിന്.

* ആനയുടെ തൊലിക്ക് ഒരിഞ്ച് ഘനമുണ്ട്.

* വികാരങ്ങളുള്ള ജീവിയാണ് ആന. അവ കരയുകയും ചിരിക്കുകയും ഉല്ലസിക്കുകയുമൊക്കെ ചെയ്യുന്നു.

* അഞ്ചു മൈല്‍ അകലെനിന്നുപോലും ആനകള്‍ക്ക് അവയുടെ ചിന്നംവിളി വഴി ആശയവിനിമയം നടത്താനുള്ള കഴിവുണ്ട്.

മാറ്റത്തിനായി പരിശ്രമിക്കാം

മാറ്റത്തിനായി പരിശ്രമിക്കാം

കേരളത്തില്‍ വര്‍ഷാവര്‍ഷം ഉത്സവകാലങ്ങളില്‍ ഉയര്‍ന്നുവരുന്നതാണ് ആനകളെ പീഢിപ്പിക്കുന്നതിനെതിരേയുള്ള സ്വരങ്ങള്‍. എന്നാല്‍ ഇവയ്‌ക്കെല്ലാം ഏതാനും ദിവസത്തെ ആയുസ്സ് മാത്രമേയുണ്ടാകാറുള്ളൂ. പിന്നെയെല്ലാം പതിവുപോലെ അവയുടെ വഴിക്കുവിടും. ഓരോ വര്‍ഷവും ലോകത്തെ ആനകളുടെ എണ്ണത്തില്‍ ക്രമാതീതമായ കുറവാണ് ഉണ്ടാകുന്നത്. ഐ.യു.സി.എന്‍ റെഡ് ലിസ്റ്റില്‍ ആഫ്രിക്കന്‍ ആനകളെ 'വള്‍നറബിള്‍' എന്നും ഏഷ്യന്‍ ആനകളെ 'വംശനാശ ഭീഷണി' എന്നും പട്ടികപ്പെടുത്തിയിട്ടുണ്ട്. ആഫ്രിക്കന്‍, ഏഷ്യന്‍ ആനകള്‍ പന്ത്രണ്ട് വര്‍ഷത്തിനുള്ളില്‍ വംശനാശത്തെ അഭിമുഖീകരിക്കുമെന്ന് പറയപ്പെടുന്നു. നിലവില്‍ ആഫ്രിക്കന്‍ ആനകള്‍ നാലു ലക്ഷവും ഏഷ്യന്‍ ആനകള്‍ നാല്‍പതിനായിരവും വരെയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. കാട്ടിലും നാട്ടിലുമായി ആനകളുടെ ജീവന്‍ നഷ്ടമാക്കുന്നത് മനുഷ്യരുടെ കടന്നുകയറ്റങ്ങളാണ്. ആനകളെ സംരക്ഷിക്കുന്നതിനായി ഒരു സ്ഥായിയായ മാറ്റം കൊണ്ടുവരാന്‍ നിയമങ്ങള്‍ ഇനിയും മാറേണ്ടതായുണ്ട്.

Most read: നല്ല ആരോഗ്യത്തിന് വാസ്തു പറയും വഴി

English summary

World Elephant Day 2020: Interesting Facts About Elephants

World Elephant Day is noticed on August 12 yearly to create consciousness about elephants. Read on some interesting facts about elephants.
X