For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Women's Equality Day 2022: സ്ത്രീ സമത്വ ദിനം- അറിഞ്ഞിരിക്കേണ്ടതും ഓര്‍ത്തിരിക്കേണ്ടതും

|

സ്ത്രീ സമത്വ ദിനം എന്ന ദിനത്തെക്കുറിച്ച് നാം കേട്ടിട്ടുണ്ടാവും. എന്നാല്‍ എന്താണ് സ്ത്രീ സമത്വ ദിനം, എന്തൊക്കെയാണ് ഈ ദിനത്തില്‍ ഓര്‍ക്കേണ്ടത്, എന്തുകൊണ്ടാണ് ഓഗസ്റ്റ് 26-ന് സ്ത്രീ സമത്വ ദിനം ആചരിക്കുന്നത് എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാം. നൂറ് വര്‍ഷങ്ങള്‍ക്ക് അപ്പുറം അമേരിക്കയിലെ സ്ത്രീകള്‍ അവരുടെ അവകാശത്തിന് വേണ്ടി പോരാടി നേടിയതാണ് സ്ത്രീ സമത്വ ദിനമായി ഇന്ന് നമ്മള്‍ ആചരിക്കുന്നത്. 1920 ഓഗസ്റ്റ് 26-ന് യു എസ് ഭരണഘടനയുടെ 19-ാം ഭേദഗതി നടപ്പിലാക്കി. യു എസിലെ പൗരന്‍മാര്‍ക്ക് അവരുടെ ലിംഗനിര്‍ണയത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് ചെയ്യുന്നതിനെ വിലക്കിക്കൊണ്ടാണ് ഇത്തരം ഒരു ദിനം ആഘോഷിക്കപ്പെടുന്നത്. വോട്ടവകാശം നിഷേധിക്കുന്ന തരത്തിലേക്ക് ഇത് എത്തിയത് കൊണ്ടാണ് ഇത്തരം ഒരു സമരത്തിലേക്ക് കാര്യങ്ങള്‍ എത്തിയത്.

Womens Equality Day

ലോകത്തിന്റെ പല ഭാഗങ്ങളിലും ഇന്നും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഓരേ അവകാശങ്ങള്‍ നല്‍കപ്പെടുന്നില്ല. പുരുഷന്‍മാര്‍ക്ക് ലഭിക്കുന്ന പല അവകാശങ്ങളും പല രാജ്യങ്ങളിലും സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നു. യു എസില്‍ പോലും ഇത്തരം നീതി നിഷേധം നടന്നിരുന്നു. എന്നാല്‍ അതിനെതിരേയാണ് സമരം നടത്തുകയും അവകാശങ്ങള്‍ നേടിയെടുക്കുകയും ചെയ്തത്. ചരിത്രപരമായി പറയുകയാണെങ്കില്‍ പണ്ട് അമേരിക്കയില്‍ പോലും സ്ത്രീകളെ രണ്ടാംകിട പൗരന്‍മാരായാണ് കണക്കാക്കിയിരുന്നത്. ഇവര്‍ക്ക് പലപ്പോഴും വോട്ടവകാശം പോയിട്ട് പൊതു ഇടങ്ങളിലും സ്വകാര്യ ഇടങ്ങളിലും എന്തിന് നിയമപരമായ കാര്യങ്ങളില്‍ പോലും അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടു. എല്ലാം പുരുഷന്‍മാരുടെ ആധിപത്യത്തിന്‍ കീഴിലായിരുന്നു.

എന്നാല്‍ എല്ലാ അവകാശങ്ങളിലും തുല്യ നീതി ഉറപ്പാക്കുന്നതിന് വേണ്ടി എല്ലാവരും ഒന്നിക്കുകയും അമേരിക്കന്‍ ഭരണഘടനയുടെ പത്തൊന്‍പതാം ഭേദഗതിയുടെ സര്‍ട്ടിഫിക്കേഷന്‍ വാര്‍ഷിക ദിനമായ ഓഗസ്റ്റ് 26-ന് സ്ത്രീ സമത്വ ദിനമായി ആചരിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 1920-ല്‍ വിപ്ലവകരമായ മാറ്റം വരുത്തി അമേരിക്കന്‍ ഭരണ ഘടനയുടെ 19-ാം ഭേദഗയില്‍ മാറ്റം വരുത്തിക്കൊണ്ട് സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കി. എന്നാല്‍ ഇത്തരം മാറ്റങ്ങള്‍ ഒന്നും തന്നെ ഒറ്റ ദിവസം കൊണ്ട് സംഭവിച്ചതല്ല. നിരന്തര പരിശ്രമത്തിന്റെ ഫലമായി 1920-ല്‍ സ്റ്റേറ്റ് സെക്രട്ടറി ബെയിന്‍ബ്രിഡ്ജ് കോള്‍ബി അമേരിക്കന്‍ സ്ത്രീകള്‍ക്ക് ഭരണഘടനയ്ക്ക് കീഴില്‍ വോട്ട് ചെയ്യാനുള്ള അവകാശം നല്‍കുന്ന പ്രസ്താവനയില്‍ ഒപ്പുവെച്ചു. ആ ദിനമാണ് ഇന്നും ഓഗസ്റ്റ് 26-ന് സ്ത്രീസമത്വ ദിനമായി ആഘോഷിക്കുന്നത്.

Womens Equality Day

കഴിഞ്ഞ വര്‍ഷം അതായത് 2021-ല്‍ സ്ത്രീകളുടെ നേതൃത്വത്തെക്കുറിച്ചായിരുന്നു ഈ ദിനം സംസാരിച്ചിരുന്നത്. സ്ത്രീ പൗരാവകാശ പ്രസ്ഥാനത്തിന്റെ 72 വര്‍ഷത്തെ പോരാട്ടത്തിന്റെ പരിസമാപ്തിയെയാണ് 1920 ഓഗസ്റ്റ് 26 സൂചിപ്പിക്കുന്നത്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍പ് റൂസോയെയും ഇമ്മാനുവന്‍ കാന്‍റിനെയും പോലുള്ള പ്രസിദ്ധരായ തത്വചിന്തകന്മാര്‍ വരെ സ്ത്രീകളെ സമൂഹത്തില്‍ താഴ്ത്തി നിര്‍ത്തുന്നത് യുക്തിപരവും സ്വീകാര്യവും ആണെന്നു കരുതിയിരുന്നു.. എന്നാല്‍ ഇന്നത്തെ കാലത്ത് സ്ത്രീകളുടെ സമത്വം എന്നത് ഒരിക്കലും വോട്ടവകാശം മാത്രമല്ല എന്നും അതിലും അപ്പുറം ആയി മാറിയിട്ടുണ്ട് എന്ന് നമുക്കെല്ലാം അറിയുന്ന കാര്യമാണ്. സ്ത്രീകള്‍ക്ക് നേരെയുള്ള അക്രമങ്ങള്‍ക്കും അസമത്വത്തിനും എതിരേ സംസാരിക്കുന്നതിനും അവര്‍ക്ക് മികച്ച വിദ്യാഭ്യാസത്തിനും തുല്യ തൊഴിലവകാശവും നല്‍കുന്നതിലേക്ക് എത്തിയിരിക്കുന്നു. സ്ത്രീകളുടെ സമത്വത്തിനും അവകാശത്തിനും വേണ്ടിയുള്ള ഈ പോരാട്ടങ്ങളെ എന്നെന്നും ഓര്‍ക്കുന്ന ഒരു ദിനമായി ഓഗസ്റ്റ് 26 നിലനില്‍ക്കും.

ഈ രാശിക്കാരായ സ്ത്രീകള്‍ക്ക് ദേഷ്യക്കൂടുതല്‍ വിനയാകുംഈ രാശിക്കാരായ സ്ത്രീകള്‍ക്ക് ദേഷ്യക്കൂടുതല്‍ വിനയാകും

English summary

Women's Equality Day 2022: Theme Date And Significance Of The Day

Every year on 26 August, Women's Equality Day is celebrated in the United State. Take a look
X
Desktop Bottom Promotion