For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

9-ാം മാസത്തില്‍ 5 മിനിറ്റില്‍ 1 കിലോമീറ്റര്‍ ഓട്ടം

|

പ്രസവം ഇന്നോ നാളെയോ നടക്കും എന്ന അവസ്ഥയില്‍ ഇരിക്കുന്ന ഗര്‍ഭിണി ഒരു കിലോമീറ്റര്‍ ദൂരം ഓട്ടമത്സരം നടത്തിയാല്‍ എന്തായിരിക്കും അവസ്ഥ. എന്നാല്‍ അത്തരത്തില്‍ ഒന്ന് സംഭവിച്ചിരിക്കുകയാണ് ഇപ്പോള്‍. 28കാരിയായ അത്‌ലറ്റുകൂടിയായ മക്കെന മൈലര്‍ ആണ് തന്റെ 9-ാം മാസത്തില്‍ 1.6 കിലോമീറ്റര്‍ ദൂരം ആറ് മിനിറ്റില്‍ ഓടിത്തീര്‍ത്തത്. ഒക്ടോബര്‍ 19നാണ് ഇത് സംഭവിച്ചത്. ഗര്‍ഭകാലത്ത് പൂര്‍ണമായും വിശ്രമം വേണ്ട ഒരു സമയമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ ചിലര്‍ക്ക് യാതൊരു തരത്തിലുള്ള വിശ്രമത്തിന്റേയും ആവശ്യമുണ്ടാവില്ല.

1 മണിക്കൂര്‍ 33 വിഭവങ്ങള്‍; അഭിമാനായി സാന്‍വി1 മണിക്കൂര്‍ 33 വിഭവങ്ങള്‍; അഭിമാനായി സാന്‍വി

എന്നാല്‍ ഇപ്പോള്‍ സമൂഹ മാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു വീഡിയോ എല്ലാവരേയും അതിശയിപ്പിക്കുന്നതാണ്. തന്റെ ഒന്‍പതാം മാസത്തില്‍ 1.6 കിലോമീറ്റര്‍ ആണ് ഓടിയിരിക്കുന്നത്. ഇത് തന്നെ എല്ലാവരേയും അതിശയിപ്പിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ലോകമെങ്ങും ഇപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്നത് ഇവര്‍ക്ക് പുറകേയാണ്. ഭര്‍ത്താവിന്റെ വെല്ലുവിളി ഏറ്റെടുത്താണ് ഈ അമ്മ ഇത്തരത്തിലുള്ള ഒരു ഓട്ടമെന്ന സാഹസത്തിന് മുതിര്‍ന്നത്.

മാസം ഒന്‍പത്

മാസം ഒന്‍പത്

ഇന്നത്തെ കാലത്ത് പ്രസവം ഗര്‍ഭം എന്നൊക്കെ പറഞ്ഞാല്‍ അത് വളരെയധികം പ്രതിസന്ധി ഉണ്ടാക്കുന്ന ഒന്നാണ് എന്ന് വിചാരിക്കുന്നവരാണ് പലരും. എന്നാല്‍ അവരില്‍ നിന്ന് അതുകൊണ്ട് തന്നെ വ്യത്യസ്തയാവുകയാണ് ഈ അമ്മ. 9 മാസം ഗര്‍ഭിണിയായ 28 വയസ്സുകാരിയായ യുവതി 6 മിനിറ്റിനുള്ളില്‍ 1.6 കിലോമീറ്റര്‍ ഓടിച്ച് ലോകമെമ്പാടുമുള്ള കായികതാരങ്ങള്‍ക്കും ഫിറ്റ്‌നസ് പ്രേമികള്‍ക്കും ഞെട്ടലുളവാക്കിയിരിക്കുകയാണ്.

ഭര്‍ത്താവിന്റെ പിന്തുണ

ഭര്‍ത്താവിന്റെ പിന്തുണ

ഭര്‍ത്താവിന്റെ പിന്തുണയെന്ന് തന്നെ ഉറപ്പിക്കാമെങ്കിലും ഭര്‍ത്താവിന്റെ വെല്ലുവിളി ഏറ്റെടുത്ത് ഇവര്‍ നടത്തിയ ഈ പ്രകടനം ആരെയും അമ്പരപ്പിക്കുന്നതാണ്. 28 കാരിയായ അത്ലറ്റായ മക്കെന മൈലര്‍ തന്റെ പിഞ്ചു കുഞ്ഞിനൊപ്പം ഒക്ടോബര്‍ 19നാണ് ഇത്തരമൊരു സാഹസത്തില്‍ എത്തിയത്. അവിശ്വസനീയമായി നമുക്ക് ഇത് തോന്നാമെങ്കിലും ഇവരുടെ ഓട്ടം കണ്ടാല്‍ നമുക്കങ്ങനെ തോന്നുകയേ ഇല്ല. ആരോഗ്യകരമായ ഓട്ടം ഉള്ള ഒരു സാധാരണ വ്യക്തിക്ക് ശരാശരി 9-10 മിനിറ്റിനുള്ളില്‍ 1.6 കിലോമീറ്റര്‍ (1 മൈല്‍) പൂര്‍ത്തിയാക്കാന്‍ കഴിയും. പക്ഷേ, പകുതി സമയത്തിനുള്ളില്‍ മൈലര്‍ അത് പൂര്‍ത്തിയാക്കി.

ഇവരുടെ വാക്കുകള്‍

ഇവരുടെ വാക്കുകള്‍

'സത്യസന്ധമായി പറയുകയാണെങ്കില്‍ എന്റെ ഗര്‍ഭത്തിന്റെ അവസാനത്തോടെ ഈ സമയം പൂര്‍ത്തീകരിക്കാന്‍ എനിക്ക് കഴിയുമെന്ന് എനിക്കറിയില്ലായിരുന്നു. ഒന്‍പത് മാസം എത്തിയപ്പോഴേക്കും ഞാന്‍ ഇത് വളരെയധികം ആസ്വദിച്ച് തുടങ്ങി. ഒന്നും ചെയ്യാന്‍ ഇല്ലാത്ത അവസ്ഥയില്‍ പോലും അത് ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആ മനോഭാവം കൂടുതല്‍ രസകരമാക്കുന്നു' ഇതായിരുന്നു അവരുടെ വാക്കുകള്‍.

പരിശീലനവും തീയ്യതിയും

പരിശീലനവും തീയ്യതിയും

ഫിറ്റ്നെസിനായി ജീവിതം സമര്‍പ്പിച്ച മൈലറിന് ഗര്‍ഭധാരണവും കൊറോണ വൈറസ് മഹാമാരിയും കാരണം പരിശീലന രീതി വളരെയധികം മാറ്റേണ്ടി വന്നു. ഇവരും ഭര്‍ത്താവും തമ്മില്‍ നടന്ന ഒരും ബെറ്റിന്റെ ഭാഗമായാണ് ഇത്തരം ഒരു സാഹസത്തിന് ഇവര്‍ മുതിര്‍ന്നത്. തന്റെ ഒന്‍പതാം മാസത്തില്‍ 1.5 കിലോമീറ്റര്‍ ഓടിത്തീര്‍ക്കും എന്നായിരുന്നു പറഞ്ഞിരുന്നത്. ഇത് ജയിച്ചാല്‍ 100 ഡോളര്‍ ഭാര്യക്ക് സമ്മാനം നല്‍കും എന്നായിരുന്നു ഇവരുടെ ഭര്‍ത്താവ് പറഞ്ഞിരുന്നത്.

ഏഴുമാസങ്ങള്‍ക്കിപ്പുറം

ഏഴ് മാസങ്ങള്‍ക്കിപ്പുറം തന്റെ ഭര്‍ത്താവിനോടുള്ള ബെറ്റ് പ്രാവര്‍ത്തികമാക്കുകയായിരുന്നു ഇവര്‍. ഭാര്യ ഓടുന്നതിന്റെ വീഡിയോയും ഇദ്ദേഹം യൂട്യൂബില്‍ പങ്ക് വെച്ചിട്ടുണ്ട്. നിരവധി കമന്റുകളാണ് ഇദ്ദേഹത്തിനും ഭാര്യക്കും ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഒന്‍പതാം മാസത്തിലെ ഇത്തരം ഒരു പ്രകടനത്തിന് നെഗറ്റീവ് കമന്റ് ഇടുന്നവരും ധാരാളമുണ്ട്. എന്നാല്‍ ഡോക്ടര്‍മാരുടെ അനുവാദത്തോടെയാണ് താന്‍ ഓടിയത് എന്നാണ് ഇവര്‍ പറയുന്നത്.

English summary

Woman With 9-Month Baby Bump Runs 1.6 kms In Just 5 Mins

Woman with 9-month baby bump runs 1.6 kms in just 5 mins, 25 seconds. Take a look.
X
Desktop Bottom Promotion