Just In
Don't Miss
- Travel
ഭണ്ഡാർദര,മഹാരാഷ്ട്രയിലെ അവധിക്കാല സ്വര്ഗ്ഗം, പോകാം രഹസ്യങ്ങള് തേടി
- Movies
78-ാമത് ഗോള്ഡന് ഗ്ലോബ് പുരസ്കാരങ്ങള്;
- Finance
പാചകവാതക വില വീണ്ടും കൂട്ടി; ഗാര്ഹിക സിലിണ്ടറിന് 25 രൂപ വര്ധിച്ചു
- News
ഹൈക്കോടതി മുന് ജഡ്ജി, പോലീസ് മേധാവി... നിരവധി പ്രമുഖര് ബിജെപിയില് ചേര്ന്നു
- Sports
ടെസ്റ്റ് ചാമ്പ്യന്ഷിപ്പ്: റണ്വേട്ടക്കാരില് ലാബുഷെയ്നെ കടത്തിവെട്ടാന് ജോ റൂട്ട്, ടോപ് ഫൈവ് ഇതാ
- Automobiles
പള്സര് 180F ഔദ്യോഗിക വെബ്സൈറ്റില് നിന്നും പിന്വലിച്ച് ബജാജ്; നിര്ത്തലാക്കിയെന്ന് സൂചന
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
30വര്ഷം പെണ്ണായി ജീവിതം, ഒടുവിലറിഞ്ഞു പുരുഷനെന്ന്
കേള്ക്കുമ്പോള് വളരെയധികം അത്ഭുതം നമുക്കെല്ലാം തോന്നാവുന്നതാണ്. 30 വര്ഷക്കാലം സ്ത്രീയായി ജീവിച്ച വ്യക്തി വയറു വേദനക്ക് വേണ്ടി നടത്തിയ ചികിത്സക്കായി എത്തിയപ്പോള് പുരുഷനാണ് എന്ന് മനസ്സിലായി. മുപ്പതുവര്ഷക്കാലം യാതൊരു വിധത്തിലുള്ള സങ്കീര്ണതകളില്ലാതെയായിരുന്നു ഇവര് ജീവിച്ചിരുന്നത്. അത് വരേയും ഇവര് ഒരു സാധാരണ ജീവിതം നയിച്ചു, അടുത്ത കാലം വരെ, ഡോക്ടര്മാര് വയറുവേദനക്ക് വേണ്ടി ചികിത്സിക്കുന്നതിനിടയിലാണ് ഇവര് ടെസ്റ്റികുലാര് ക്യാന്സര് ബാധിച്ച ഒരു 'പുരുഷന്' ആണെന്ന് കണ്ടെത്തി.
നാളുകളെണ്ണി കാത്തിരിക്കുന്നു, സ്വന്തം കുഞ്ഞിനായി
എന്നാല് ഇപ്പോള് ചില കാര്യങ്ങള് കൂടിയാണ് പുറത്തേക്ക് വന്നിട്ടുള്ളത്. അതിശയകരമെന്നു പറയട്ടെ, വെളിപ്പെടുത്തലിനെത്തുടര്ന്ന് ആവശ്യമായ പരിശോധനകള്ക്ക് വിധേയയായ അവളുടെ 28 വയസ്സുള്ള സഹോദരിക്കും 'ആന്ഡ്രോജന് ഇന്സെന്സിറ്റിവിറ്റി സിന്ഡ്രോം' എന്ന രോഗമാണെന്ന് കണ്ടെത്തി. ഈ അവസ്ഥയില് ഒരു വ്യക്തി ജനിതകമായി പുരുഷനായി ജനിക്കുന്നു, എന്നാല് ഒരു സ്ത്രീയുടെ എല്ലാ ശാരീരിക സ്വഭാവങ്ങളോടെയും ആയിരിക്കും ഇവരുടെ ജീവിതം.

ഒന്പത് വര്ഷത്തിന് ഇപ്പുറം
കഴിഞ്ഞ ഒന്പത് വര്ഷമായി വിവാഹിതയായ 30 കാരിനായ ബിര്ഭം നിവാസിയാണ് ഏതാനും മാസങ്ങള്ക്ക് മുമ്പ് നഗരത്തിലെ നെതാജി സുഭാഷ് ചന്ദ്രബോസ് കാന്സര് ആശുപത്രിയില് എത്തിയത്. അടിവയറ്റില് ഉണ്ടായ കടുത്ത വേദനയെത്തുടര്ന്നാണ് ഇവര് ആശുപത്രിയില് എത്തിയത്. ക്ലിനിക്കല് ഗൈനക്കോളജിസ്റ്റ് ഡോ. അനുപം ദത്തയും ശസ്ത്രക്രിയാ ഗൈനക്കോളജിസ്റ്റ് ഡോ. സൗമന് ദാസ് ഇവരുടെ മഡിക്കല് പരിശോധനകള് നടത്തി. അതിനേ ശേഷമാണ് ഇവരുടെ സ്വതം കണ്ടെത്തിയത്

രൂപത്തില് സ്ത്രീ
രൂപം കൊണ്ട് പൂര്ണമായും സ്ത്രീ ആയിരുന്നു അവര്. അവരുടെ ശബ്ദത്തില് നിന്ന് തുടങ്ങി, വികസിപ്പിച്ച സ്തനങ്ങള്, സാധാരണ ബാഹ്യ ജനനേന്ദ്രിയം, എല്ലാം ഒരു സ്ത്രീയുടെതാണ്. എന്നിരുന്നാലും, ഗര്ഭപാത്രവും അണ്ഡാശയവും ജനനം മുതല് ഇവരില് ഉണ്ടായിരുന്നില്ല. ഇത് മാത്രമല്ല ആര്ത്തവവും ഇവരില് ഉണ്ടായിരുന്നില്ല. ഇത് വളരെ അപൂര്വമായ ഒരു അവസ്ഥയാണെന്നും ഓരോ 22,000 ആളുകളില് ഒരാളില് മാത്രമാണ് ഇത്തരം ഒരു അവസ്ഥയുണ്ടാവുന്നത് എന്ന് ഡോക്ടര്മാര് പറഞ്ഞു.

പരിശോധന റിപ്പോര്ട്ട്
പരിശോധന റിപ്പോര്ട്ടുകള് പരിശോധിച്ച ശേഷം ഡോക്ടര്മാര് കാരിയോടൈപ്പിംഗ് പരിശോധനയും നടത്താന് തീരുമാനിച്ചിരുന്നു. ഇത് അവളുടെ ക്രോമസോം മാറ്റങ്ങള് ആണ് ഇത്തരം ഒരു മാറ്റങ്ങള് ഉണ്ടായിട്ടുള്ളത്. എക്സ് വൈ ക്രോമസോം ആണ് ഇവരില് കണ്ടെത്തിയത്. ഇത് എക്സ് എക്സ്' അല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. വയറുവേദനയെക്കുറിച്ച് പരാതിപ്പെട്ടതിനെ തുടര്ന്ന് ആശുപത്രി അധികൃതര് നടത്തിയ ക്ലിനിക്കല് പരിശോധനകളിലാണ് ഇത്തരം അവസ്ഥകള് കണ്ടെത്തിയത്. ഇതിന് ശേഷമാണ് അവളുടെ ശരീരത്തിനുള്ളില് വൃഷണങ്ങളുണ്ടെന്ന് കണ്ടെത്തിയത്.

ക്യാന്സര് കണ്ടെത്തി
എന്നാല് പിന്നീട് നടത്തിയ ബയോപ്സിയിലാണ് ഇവരില് ടെസ്റ്റിക്കുലാര് ക്യാന്സര് കണ്ടെത്തിയത്. നിലവില് അവര്ക്ക് കീമോതെറാപ്പി നടത്തുന്നുണ്ട്. ഇവരുടെ ആരോഗ്യ സ്ഥിതി ഇപ്പോള് പുരോഗമിച്ചിട്ടുണ്ട്. അവരുടെ വൃഷണങ്ങള് ശരീരത്തിനുള്ളില് വികസിച്ചിട്ടില്ലാത്തതിനാല്, ടെസ്റ്റോസ്റ്റിറോണ് ഉത്പ്പാദിപ്പിക്കപ്പെടുന്നില്ല. എന്നാല് അതേ സമയം അവളുടെ സ്ത്രീ ഹോര്മോണുകള് ഒരു സ്ത്രീയുടെ രൂപം നല്കുകയും ചെയ്തു.

വിവാഹം
സ്വന്തം ശരീരത്തില് ഇത്തരത്തില് വലിയ മാറ്റങ്ങള് സംഭവിച്ചു എന്ന് വിശ്വസിക്കാന് അവര്ക്ക് ഇപ്പോഴും സാധിക്കുന്നില്ല എന്നുള്ളതാണ് സത്യം. ഒരു സ്ത്രീ ആയി വളര്ന്നുവെങ്കിലും ഇപ്പോള് ഉണ്ടായ ഈ മാറ്റം അവരില് വളരെ വലിയ ആഘാതമാണ് സൃഷ്ടിച്ചിട്ടുള്ളത്. ഒരു ദശാബ്ദക്കാലമായി ഇവര് വൈവാഹിക ജീവിതവും നയിക്കുന്നുണ്ട്. കുഞ്ഞുങ്ങള്ക്കായി ദമ്പതികള് നിരവധി തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.

പാരമ്പര്യം
എന്നാല് ഈ രോഗിയുടെ രണ്ട് അമ്മായിമാര്ക്കും മുമ്പ് ആന്ഡ്രോജന് ഇന്സെന്സിറ്റിവിറ്റി സിന്ഡ്രോം ഉണ്ടെന്ന് കണ്ടെത്തിയിരുന്നുവെന്ന് ഗൈനക്കോളജിസ്റ്റ് പറഞ്ഞു. 'ഇത് മിക്കവാറും ജീനുകളിലായിരിക്കാം മാറ്റങ്ങള് ഉണ്ടാക്കുന്നത്. ഇത്തരം അവസ്ഥയിലാണ് ഇവരുടെ ബന്ധുക്കളായ രണ്ട് സ്ത്രീകളും ബുദ്ധിമുട്ടുന്നത് എന്നഡോക്ടര്മാര് വ്യക്തമാക്കി.