For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചിരിച്ച് അവസാനം ഇളകിയത് താടിയെല്ല് സംഭവം ഇങ്ങനെ

|

ചിരി ആരോഗ്യത്തിന് നല്ലതാണ്. എന്നാൽ അത് കൂടുതലായപ്പോൾ ഉണ്ടായ ഒരു ബുദ്ധിമുട്ടാണ് ഇവിടെ നിങ്ങൾ വായിക്കാൻ പോവുന്നത്. ചിരി ആരോഗ്യത്തിന് നല്ലതെന്ന് കരുതി വായ തുറന്ന് ചിരിക്കുമ്പോൾ അത് അപകടം ഉണ്ടാക്കുന്ന അവസ്ഥയിലേക്കാണ് എത്തുന്നത് എന്ന കാര്യത്തിൽ സംശയം വേണ്ട. അതുകൊണ്ട് ഇനി ചിരിക്കുമ്പോൾ അൽപം ശ്രദ്ധിക്കണം. ചിരിയിൽ ശ്രദ്ധയില്ലാത്തതിന് പകരം കൊടുക്കേണ്ടി വന്നത് അവരുടെ നല്ലൊരു കവിളെല്ലാണ്.

Most read: ആര്‍ത്തവം നിലച്ച് 25 വർഷത്തിന് ശേഷം അമ്മയായി,പക്ഷേMost read: ആര്‍ത്തവം നിലച്ച് 25 വർഷത്തിന് ശേഷം അമ്മയായി,പക്ഷേ

ചിരിച്ച് ചിരിച്ച് കവിളെല്ല് സ്ഥാനം മാറുകയാണ് ചെയ്തത്. ചൈനയിലെ ഗ്വാങ്ഷോ പ്രവിശ്യയിലാണ് ഇത്തരമൊരു അവസ്ഥ യുവതിക്ക് ഉണ്ടായത്. കൂട്ടുകാർക്കൊപ്പം സംസാരിക്കുമ്പോഴാണ് ഇത്തരം ഒരു അപകടം ഇവരെ കാത്തിരിക്കുന്നത്. ചിരിച്ച് വയറുളുക്കുന്നത് നമ്മൾ കണ്ടിട്ടുമുണ്ട് കേട്ടിട്ടുമുണ്ട് അനുഭവിച്ചിട്ടുമുണ്ടാവും പലരും. എന്നാൽ നമുക്ക് പരിചിതമല്ലാത്ത അവസ്ഥയിലൂടെയാണ് ഈ സ്ത്രീ കടന്ന് പോവുന്നത്. കൂടുതൽ വായിക്കാൻ....

കൂട്ടുകാർക്കൊപ്പം യാത്ര ചെയ്യുമ്പോൾ

കൂട്ടുകാർക്കൊപ്പം യാത്ര ചെയ്യുമ്പോൾ

കൂട്ടുകാർക്കൊപ്പം യാത്ര ചെയ്യുമ്പോഴാണ് ഇത്തരം ഒരു അവസ്ഥ ഈ സ്ത്രീക്ക് ഉണ്ടായത്. ചൈനയിലാണ് സംഭവം. ഹൈസ്പീഡ് ട്രെയിനിൽ കൂട്ടുകാർക്കൊപ്പം സഞ്ചരിക്കുമ്പോൾ ആണ് ഈ യുവതിക്ക് ഇത്തരം ഒരു അപകടം പിണഞ്ഞത്.

 മറ്റുള്ളവര്‍ക്ക് മുൻപിൽ

മറ്റുള്ളവര്‍ക്ക് മുൻപിൽ

കൂട്ടുകാർക്ക് ഒപ്പം ചിരിച്ച് കളിക്കുന്നതിനിടെയാണ് ഇവർ അമിതമായി ചിരിച്ചപ്പോൾ അപകടം സംഭവിച്ചത്. എന്തോ തമാശ കേട്ട് അമിതമായി ഇവർ ചിരിക്കുന്നുണ്ടായിരുന്നു. എന്നാൽ ചിരി നിർത്തിയപ്പോള്‍ അവർക്ക് വായ അടക്കാനോ നേരെ സംസാരിക്കാനോ സാധിക്കാത്ത അവസ്ഥയിലായിരുന്നു.

image courtesy: social media

 നാട്ടുകാർ നോക്കി നിൽക്കേ

നാട്ടുകാർ നോക്കി നിൽക്കേ

നാട്ടുകാരും കൂട്ടുകാരും നോക്കി നിൽക്കേയാണ് ഇത്തരം ഒരു അത്യാഹിതം സംഭവിച്ചത്. മിനിട്ടുകളോളം നിർത്താതെ ചിരിച്ചതിന്റെ ഫലമായാണ് ഇത്തരം ഒരു അപകടം ഇവർക്ക് സംഭവിച്ചത്. കൂടെയുള്ളവർ ഉടനേ തന്നെ ഒരു ഡോക്ടറുടെ സഹായം തേടി.

ട്രെയിനിലെ ചികിത്സ

ട്രെയിനിലെ ചികിത്സ

എന്നാൽ ഉടനേ തന്നെ ട്രെയിനിൽ ഉണ്ടായിരുന്ന ഒരു ഡോക്ടറുടെ സഹായം തേടി. എന്നാൽ സ്ട്രോക്ക് വന്നതാണ് എന്നാണ് ഡോക്ടർ വിചാരിച്ചത്. എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയിലാണ് കവിളെല്ല് സ്ഥാനം തെറ്റിയതായി കണ്ടെത്തിയത്.

 ഗർഭകാലത്തും സമാന അനുഭവം

ഗർഭകാലത്തും സമാന അനുഭവം

തനിക്ക് ഗർഭകാലത്തും ഇത്തരത്തിലുള്ള അനുഭവം ഉണ്ടായിരുന്നു എന്ന് പിന്നീട് ഇവർ വെളിപ്പെടുത്തു. എന്തായാലും ഡോക്ടറുടെ കൃത്യസമയത്തുള്ള ഇടപെടൽ മൂലം കൂടുതൽ അപകടങ്ങൾ ഇല്ലാതെ ഇവർ രക്ഷപ്പെട്ടു. സ്ഥാനം തെറ്റിയ എല്ല് നേരെയാക്കാൻ പെട്ടെന്ന് സാധിച്ചു.

ഒരിക്കൽ സംഭവിച്ചാൽ

ഒരിക്കൽ സംഭവിച്ചാൽ

ഒരിക്കൽ ഇത്തരത്തിൽ സംഭവിച്ചാൽ വീണ്ടും ഇതേ അവസ്ഥ ഉണ്ടാവാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് കൂടുതൽ ഗുരുതര അവസ്ഥകളിലേക്ക് കാര്യങ്ങൾ എത്തിക്കുന്നു. ഇവർ ഒരിക്കലും അമിതമായി ചിരിക്കുകയോ വായ തുറക്കുകയോ ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

English summary

Woman dislocates her jaw after laughing too hard

Here is the story of women who dislocating her jaw after laughing too hard. Read on.
Story first published: Wednesday, September 18, 2019, 17:56 [IST]
X
Desktop Bottom Promotion