For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്ത്രീകള്‍ ഇടതു മൂക്കു കുത്തിയാല്‍ എളുപ്പം ഗര്‍ഭം

സ്ത്രീകള്‍ ഇടതു മൂക്കു കുത്തിയാല്‍ എളുപ്പം ഗര്‍ഭം

|

മൂക്കുത്തി സ്ത്രീകളുടെ ആഭരണങ്ങളില്‍ പെട്ട ഒന്നാണ്. മൂക്കു കുത്തി ഇടുന്നതാണ് ശരിയായ രീതി. ഇപ്പോള്‍ ഒട്ടിയ്ക്കുന്ന തരത്തിലെ മൂക്കുത്തികള്‍ ലഭിയ്ക്കുമെങ്കിലും.

മൂക്കുത്തി പൊതുവേ അലങ്കാരമായാണ് നാം കാണാറ്. എന്നാല്‍ ഇത് വെറും അലങ്കാരം മാത്രമല്ല, ആരോഗ്യപരമായ ഒരു കാര്യം കൂടിയാണ്. സ്ത്രീകളില്‍ പ്രത്യുല്‍പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ട ഒന്നു കൂടിയാണിത്.

സ്ത്രീകള്‍ ഇടതു മൂക്കു കുത്തി മൂക്കുത്തിയിടുന്നത് ഏറെ നല്ലതാണെന്നു സയന്‍സും വിവരിയ്ക്കുന്നു. ഇതെക്കുറിച്ചു കൂടുതലറിയൂ.

ആയുര്‍വേദപ്രകാരം

ആയുര്‍വേദപ്രകാരം

ആയുര്‍വേദപ്രകാരം മൂക്കിന്റെ

ദ്വാരത്തിനോടനുബന്ധിച്ചു ധാരാളം നാഡികളുണ്ട്. മാത്രമല്ല, സ്ത്രീകളുടെ മൂക്കിന്റെ ഇടതു ഭാഗം പ്രത്യുല്‍പാദനവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.ആയുര്‍വേദ വിശ്വാസപ്രകാരം മനുഷ്യശരീരവ്യവസ്ഥയനുസരിച്ച് ഇടതുവശത്തെ നാഡിയില്‍ ബലം പ്രയോഗിയ്ക്കുമ്പോള്‍, അതായത് അത് അമര്‍ത്തി വയ്ക്കുമ്പോള്‍ സ്ത്രീകളില്‍ പ്രസവവേദന കുറയാന്‍ സഹായിക്കും

ഇടതുഭാഗത്തു മൂക്കു കുത്തുന്നതു വഴി

ഇടതുഭാഗത്തു മൂക്കു കുത്തുന്നതു വഴി

സ്ത്രീയുടെ വയറും ഗര്‍ഭപാത്രവുമെല്ലാം ഇടതുഭാഗത്തു മൂക്കു കുത്തുന്നതു വഴി കൂടുതല്‍ ശക്തമാകുന്നു. മാസമുറ, പ്രസവവേദന കുറയ്ക്കാനും ഇത് സഹായിക്കുമെന്നു കരുതപ്പെടുന്നു. മൂക്കു കുത്തുന്നതു നാഡികളെ സ്വാധീനിയ്ക്കുന്നതാണ് ഇതിനു കാരണം.ഇത് ഇത്തരം വേദനകള്‍ക്കു കാരണമാകുന്ന നാഡികളെ ശാന്തമാക്കുന്നു.

ഇടതുവശത്തു മൂക്കൂ തുളയ്ക്കണമെന്നു പറയുന്നത്

ഇടതുവശത്തു മൂക്കൂ തുളയ്ക്കണമെന്നു പറയുന്നത്

ഇടതുവശത്തു മൂക്കൂ തുളയ്ക്കണമെന്നു പറയുന്നത് പ്രത്യുല്‍പാദനപരമായി സ്ത്രീകളെ സഹായിക്കുമെന്നതാണ് വിശ്വാസം. ഇതുകൊണ്ടുതന്നെ ഈ ഭാഗത്തു തുളച്ചു മൂക്കുത്തിയിടുന്നതാണ് നല്ലത്.ആര്‍ത്തവകാലത്തെ വയറുവേദന കുറയ്ക്കുവാന്‍ ഇതു സഹായിക്കുമെന്നു വേണം, പറയുവാന്‍. ഇത് പ്രത്യുല്‍പാദന വ്യവസ്ഥയുമായി ബന്ധപ്പെട്ടിരിയ്ക്കുന്നതാണ് കാരണമായി പറയുന്നത്.

ലോഹ മൂക്കുത്തികളാണ്

ലോഹ മൂക്കുത്തികളാണ്

ലോഹ മൂക്കുത്തികളാണ് കൂടുതല്‍ നല്ലത്. സ്വര്‍ണം, വെള്ളി മൂക്കുത്തികളാണ് പൊതുവേ അണിയാറ്. ഇതില്‍ സ്വര്‍ണം ഏറ്റവും ഉത്തമമായി കണക്കാക്കപ്പെടുന്നു. സ്വര്‍ണത്തില്‍ ജ്യോതിഷ വിശ്വാസ പ്രകാരം വ്യാഴം, സൂര്യന്‍, ചൊവ്വ എന്നിവയുടെ സ്വാധീനമുണ്ട്. വജ്ര മൂക്കുത്തികള്‍ ധരിയ്ക്കുന്നവരുമുണ്ട്. എന്നാല്‍ ശുക്രന്‍ ശുഭ സ്ഥാനത്തല്ലെങ്കില്‍ ഇതു ദോഷം വരുത്തുമെന്നു ജ്യോതിഷം പറയുന്നു.

മൂക്കുത്തി

മൂക്കുത്തി

കന്യാകുമാരി മുതല്‍ കാസര്‍കോഡ് വരെയുള്ള സംസ്ഥാനങ്ങളില്‍ പലയിടത്തും ഒഴിച്ചു കൂടാനാകാത്ത ഒന്നാണ് മൂക്കുത്തിയെന്നു പറയാം. ആറായിരം വര്‍ഷം പഴക്കമുള്ള വേദ ലിഖിതങ്ങളില്‍ വരെ ഇതെക്കുറിച്ചു പരാമര്‍ശമുണ്ട്.

Read more about: life pulse
English summary

Why Women Should Wear Nose Ring On Left Nose Part

Why Women Should Wear Nose Ring On Left Nose Part, Read more to know about,
Story first published: Monday, September 30, 2019, 13:27 [IST]
X
Desktop Bottom Promotion