Just In
- 1 hr ago
മാതാപിതാക്കളില് നിന്ന് കുഞ്ഞിലേക്ക്; പാരമ്പര്യമായി കൈമാറിവരും ഈ ജനിതക രോഗങ്ങള്
- 1 hr ago
ബദാം, വാള്നട്ട്, മുന്തിരി: കുതിര്ത്ത് കഴിക്കാം രാവിലെ തന്നെ അപ്രതീക്ഷിത ഗുണങ്ങള് ഒരാഴ്ചയില്
- 3 hrs ago
സരസ്വതീദേവി ഭൂമിയില് പ്രത്യക്ഷപ്പെട്ട ദിനം; വസന്ത പഞ്ചമി ആരാധനയും ശുഭമുഹൂര്ത്തവും
- 4 hrs ago
ദാമ്പത്യം തകരാന് അധികനാള് വേണ്ട; പങ്കാളിയുടെ ഈ 8 കാര്യങ്ങള് വിവാഹത്തിനുമുമ്പ് അറിയണം
Don't Miss
- Automobiles
ആക്ടിവ ഓടിക്കാൻ ഇനി താക്കോൽ വേണ്ട, പറക്കാൻ പുത്തൻ 6G H-സ്മാർട്ട് പതിപ്പുമായി ഹോണ്ട
- Sports
World Cup 2023: പടയൊരുക്കം പ്രധാനം, ചാംപ്യന്മാരാവാന് ഇന്ത്യ എന്തു ചെയ്യണം? അറിയാം
- News
'ദിലിപീന് മാത്രമാണോ മാനവും അഭിമാനവും, അതിജീവിതയ്ക്ക് ഇതൊന്നുമില്ലേ'; അടൂരിനെതിരെ ഭാഗ്യലക്ഷ്മി
- Movies
'ബുദ്ധിജീവികളോടൊപ്പം നടന്ന് ജീവിതം പാഴാക്കിയ ശ്രീനിവാസൻ; ഒരു ഘട്ടത്തിൽ തിരിച്ചറിവ് വന്നപ്പോൾ'
- Finance
ദിവസം 85 രൂപ മാറ്റിവെച്ചാൽ നേടാം 9.50 ലക്ഷം; ജീവിതം ആനന്ദമാക്കാൻ സർക്കാർ ഗ്യാരണ്ടിയുള്ള നിക്ഷേപമിതാ
- Technology
അധികം പണം നൽകാതെ സ്വന്തമാക്കാവുന്ന 5ജി സ്മാർട്ട്ഫോണുകൾ
- Travel
പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടം കാണാൻ പുഴയോര വനത്തിലൂടെ പോകാം!തൂവാനം വെള്ളച്ചാട്ടം ട്രക്കിങ് വീണ്ടും തുടങ്ങുന്നു
ചാണക്യനീതി പ്രകാരം വിവാഹേതര ബന്ധത്തിന് വഴിവയ്ക്കുന്ന 4 കാരണങ്ങള്
ചാണക്യന്റെ തത്ത്വങ്ങള് ലോകപ്രശസ്തമാണ്. പണ്ടുകാലത്ത് ജീവിച്ചിരുന്ന അസാമാന്യ പണ്ഡിതനായിരുന്നു ചാണക്യന്. ചാണക്യന്റെ ധാര്മ്മിക തത്വങ്ങള് ജീവിതത്തില് നടപ്പാക്കുന്നവര്ക്ക് മെച്ചപ്പെട്ട ജീവിതം കൈവരുന്നു. മതം, ജോലി, മോക്ഷം, കുടുംബം, ബന്ധങ്ങള്, അന്തസ്സ്, സമൂഹം, രാജ്യം, ലോകം എന്നിവയെക്കുറിച്ചും മറ്റ് പല കാര്യങ്ങളെ സംബന്ധിച്ചും ചാണക്യന് തന്റെ നിതി ശാസ്ത്രത്തില് വിവരിച്ചിട്ടുണ്ട്. ചാണക്യന്റെ ഈ നൈതികതത്ത്വങ്ങള് വളരെ പ്രസക്തമാണ്.
Most
read:
സമ്പാദിച്ച
പണം
എന്നെന്നും
കൈയ്യില്
നില്ക്കാന്
ചാണക്യന്
പറയുന്ന
സൂത്രം
ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള തത്ത്വങ്ങളും ചാണക്യന് തന്റെ ചാണക്യനീതിയില് പറയുന്നുണ്ട്. ഏതൊരാളും ഇത് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. സ്ത്രീയായാലും പുരുഷനായാലും മറ്റൊരു വ്യക്തിയോട് ആകര്ഷണം തോന്നുന്നത് ഒരു സാധാരണ കാര്യമാണെന്ന് പറയപ്പെടുന്നു. അത് തെറ്റല്ല. എന്നാല് ഈ ആകര്ഷണം പരിധിക്കപ്പുറം പോയാല് അത് തെറ്റാണ്. ആകര്ഷണം മനുഷ്യന്റെ ആന്തരിക സ്വഭാവമാണെന്നത് പൊതുസിദ്ധാന്തമാണ്. എന്നാല് ഇത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില് ഉടലെടുക്കുമ്പോള്, അത് വെറും ആകര്ഷണമല്ല. അത്തരമൊരു സാഹചര്യത്തില്, മിക്കവര്ക്കും വിവാഹേതര ബന്ധങ്ങളുണ്ടാകുന്നു. ഒരു പുരുഷന് തന്റെ ഭാര്യയല്ലാതെ മറ്റൊരാളോട് താല്പര്യം തോന്നുന്നതിന് ചാണക്യന് പറയുന്ന കാരണങ്ങള് ഇവയാണ്.
Most
read:
ഇത്തരം
ആളുകളെ
ശത്രുക്കളാക്കരുത്,
ജീവനും
സ്വത്തിനും
നഷ്ടം;
ചാണക്യനീതി
നേരത്തെയുള്ള വിവാഹം
ചെറുപ്രായത്തിലുള്ള വിവാഹമാണ് വിവാഹേതര ബന്ധത്തിലേക്ക് വഴിവയ്ക്കുന്ന ഒരു കാരണമായി ചാണക്യന് പറയുന്നത്. ഒന്നാമതായി, വിവാഹബന്ധം എന്തെന്ന് മനസ്സിലാക്കാത്ത പ്രായത്തിലായിരിക്കും വിവാഹം നടക്കുന്നത്. രണ്ടാമതായി, നിങ്ങളുടെ കരിയറില് കാലക്രമേണ ഉയര്ച്ചകള് വരുമ്പോള്, നിങ്ങളുടെ ഭാര്യ നിങ്ങള്ക്ക് ചേര്ന്നതല്ലെന്നും കൂടുതല് മികച്ചത് വേണമെന്നും നിങ്ങള് ആഗ്രഹിക്കുന്നു. ഇത്തരം ഘട്ടത്തില് പലരും വിവാഹേതര ബന്ധത്തെക്കുറിച്ച് ചിന്തിക്കാന് തുടങ്ങുന്നു.
ശാരീരിക അസംതൃപ്തി
ശാരീരിക സംതൃപ്തി ലഭിക്കാത്തതാണ് വിവാഹേതര ബന്ധത്തിന് വഴിവയ്ക്കുന്നതായി ചാണക്യന് പറയുന്ന മറ്റൊരു കാരണം. ഇത്തരം മിക്ക കേസുകളിലും ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള ആകര്ഷണക്കുറവ് വ്യക്തമായി കാണാം. അത്തരമൊരു സാഹചര്യത്തില്, ആളുകള് വിവാഹേതര ബന്ധങ്ങളിലേക്ക് നീങ്ങുന്നു. ശാരീരിക സംതൃപ്തി എന്നാല് കിടക്കയില് പരസ്പരം തൃപ്തിപ്പെടുത്തുക മാത്രമല്ല, മനസ്സും വാക്കുകളും കൊണ്ട് പരസ്പരം മനസിലാക്കുക എന്നതും അര്ത്ഥമാക്കുന്നു.
Most
read:
മോശം
സമയത്തെ
അതിജീവിക്കാന്
ചാണക്യനീതി
പറയുന്ന
കാര്യങ്ങള്
പരസ്പര വിശ്വാസക്കുറവ്
ദാമ്പത്യബന്ധത്തില് പങ്കാളിയുടെ പരസ്പര സമര്പ്പണവും വിജയകരമായ ലൈംഗിക ജീവിതവും വളരെ പ്രധാനമാണ്. അല്ലാത്തപക്ഷം നിങ്ങളുടെ ബന്ധം തകരാന് തുടങ്ങും. പരസ്പര വിശ്വാസക്കുറവാണ് മിക്ക ദാമ്പത്യബന്ധങ്ങളും തകരാന് കാരണം. പങ്കാളിയുമായുള്ള ബന്ധത്തില് സംതൃപ്തരായതിനു ശേഷവും, മറ്റൊരു ബന്ധം സ്ഥാപിക്കാന് വെമ്പല് കൊള്ളുന്നത്, നിങ്ങളുടെ ദാമ്പത്യ ജീവിതം നശിപ്പിക്കുന്ന പ്രവൃത്തിയാണെന്ന് ചാണക്യന് പറയുന്നു.
നിരാശ
നിങ്ങളുടെ ജീവിത പങ്കാളിയെ ഏറ്റവും സുന്ദരമായി നിങ്ങള് കരുതുകയും അവരെ പരിപാലിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ജീവിത പങ്കാളിയുടെ സൗന്ദര്യത്തെയും സ്നേഹത്തെയും നിങ്ങള് വിലകുറച്ചുകാണുന്നുവെങ്കില് അത് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില് പ്രശ്നങ്ങളള് വിതച്ചുതുടങ്ങും. നിരാശ കാരണം നിങ്ങള് മറ്റൊരു കൂട്ട് തേടി ഇറങ്ങിയേക്കാമെന്ന് ചാണക്യന് പറയുന്നു.
Most
read:
വിശ്വാസങ്ങള്
മറഞ്ഞുകിടക്കുന്ന
പുണ്യപുരാതന
ഗംഗ;
അറിയുമോ
ഈ
കാര്യങ്ങള്