For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കോവിഡ് 19: ഭയക്കേണ്ടത് എന്തുകൊണ്ട്‌ ?

|

ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തി കൊറോണ വൈറസ് ഓരോ ജീവനും കവര്‍ന്നെടുക്കുകയാണ്. ജനുവരിയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ഇതിനകം ലോകമെമ്പാടുമായി 82000ത്തിലധികം പേരുടെ മരണത്തിന് കാരണമായി. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ഇപ്പോള്‍ വൈറസ് സംഹാരതാണ്ഡവമാടുകയാണ്. ആയിരക്കണക്കിനാളുകളാണ് ഇവിടങ്ങളില്‍ ദിവസേന മരിച്ചു വീഴുന്നത്. വൈറസ് വ്യാപനത്തെ ചെറുക്കാനായി ലോകമെങ്ങും ഏറെക്കുറെ എല്ലാ രാജ്യങ്ങളും ലോക്ക്ഡൗണിലേക്ക് നീങ്ങിയിരിക്കുകയാണ്. അര്‍ത്തികള്‍ അടച്ച് ഭരണകൂടങ്ങള്‍ ഒറ്റക്കെട്ടായി വൈറസിനെ തുരത്താന്‍ പാടുപെടുകയാണ്. ലോക്ക്ഡൗണ്‍ കാലം ആളുകളുടെ ദൈനംദിന ജീവിതത്തെ മാത്രമല്ല മാറ്റുന്നത്, വൈറസിനെ തുരത്തിക്കഴിഞ്ഞാലുള്ള അവസ്ഥയും ഭീകരമാകും എന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

Most read: കൊറോണ വൈറസിന്റെ ശക്തി എത്രനേരം ?

കോവിഡ് 19 ന്റെ വ്യാപനം എപ്പോള്‍ കുറയുമെന്നോ ഈ അളവിലുള്ള ഒരു പകര്‍ച്ചവ്യാധിക്ക് എത്രപേര്‍ ഇരയാകുമെന്നോ എന്നൊന്നും നിശ്ചയിക്കാന്‍ ശാസ്ത്രലോകത്തിനും ഇതുവരെ കഴിഞ്ഞിട്ടില്ല. മനുഷ്യരാശി സാക്ഷ്യം വഹിച്ച ആദ്യത്തെ മഹാമാരിയല്ല ഇത്. എച്ച് 1 എന്‍ 1, എബോള വൈറസ്, 1918ലെ ഫഌ എന്നിവയുള്‍പ്പെടെ ചരിത്രത്തിലുടനീളം വൈവിധ്യമാര്‍ന്ന പകര്‍ച്ചവ്യാധികള്‍ വന്നിട്ടുണ്ടെങ്കിലും കൊറോണ വൈറസ് പൂര്‍ണ്ണമായും മറ്റൊന്നാണ്. കൊറോണ വൈറസ് എന്തുകൊണ്ട് മറ്റുള്ള പകര്‍ച്ച വ്യാധികളില്‍ നിന്ന് വേറിട്ടു നില്‍ക്കുന്നു എന്നറിയാമോ?

മുന്‍കാലങ്ങളിലേതില്‍ നിന്ന് വ്യത്യസ്തം

മുന്‍കാലങ്ങളിലേതില്‍ നിന്ന് വ്യത്യസ്തം

മുന്‍കാലങ്ങളില്‍ മിഡില്‍ ഈസ്റ്റ് റെസ്പിറേറ്ററി സിന്‍ഡ്രോം(മെര്‍സ്), സിവ്യര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം (സാര്‍സ്) എന്നിവയുള്‍പ്പെടെയുള്ള മാരകമായ അണുബാധകള്‍ക്ക് കാരണമായ വൈറസുകളുടെ കുടുംബത്തിലാണ് കൊറോണ വൈറസ് ഉള്‍പ്പെടുന്നത്. എങ്കിലും, ലോകമെമ്പാടുമുള്ള ജനങ്ങളെ മുഴുവന്‍ ബാധിച്ച തരത്തിലുള്ള വൈറസ് ആദ്യമായാണ്. കോവിഡ് 19നെ ചെറുക്കാന്‍ എന്തുകൊണ്ടാണ് ഏവരും ഒറ്റക്കെട്ടായി പോരാടേണ്ടത് എന്നതിനും പ്രാധാന്യമുണ്ട്.

മുന്‍കാലങ്ങളിലേതില്‍ നിന്ന് വ്യത്യസ്തം

മുന്‍കാലങ്ങളിലേതില്‍ നിന്ന് വ്യത്യസ്തം

അണുബാധകളുടെ തോത് പ്രധാനമായും പ്രവചനങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്, അതായത് ഇത്രയും വലിയ തോതില്‍ ഒരു മഹാമാരിയെ നേരിടാന്‍ ആരും ശരിക്കും തയ്യാറല്ല എന്നര്‍ത്ഥം. എത്ര പേരെ ബാധിക്കുമെന്നോ എത്രപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുമെന്നോ ഇതുവരെ അറിയില്ല. സാധ്യമായ ഒരേയൊരു കാര്യം അപകടസാധ്യത ഒഴിവാക്കുകയും സാമൂഹിക അകലത്തിലൂടെ ഓരോരുത്തരും സ്വയം സുരക്ഷിതരാവുക എന്നതുമാണ്.

അണുബാധാ നിരക്ക് വളരെ ഉയര്‍ന്നത്

അണുബാധാ നിരക്ക് വളരെ ഉയര്‍ന്നത്

മുമ്പ് ലോകത്തെ ബാധിച്ച ഏതെങ്കിലും പകര്‍ച്ച വ്യാധികളില്‍ നിന്ന് വ്യത്യസ്തമായി കൊറോണ വൈറസ് ഭയാനകമായ നിരക്കില്‍ പടരുന്നു. ഇത് ഓരോ അതിര്‍ത്തിയും കടന്ന് ലോകമെങ്ങും പിടിപെട്ടിരിക്കുന്നു. ഇത് കൈകാര്യം ചെയ്യേണ്ട കടുത്ത പ്രതിസന്ധി ഭരണകൂടങ്ങള്‍ക്ക് വലിയ തലവേദനയാകുന്നു. ഓരോ രാജ്യവും സാമ്പത്തിക അടച്ചുപൂട്ടലിന്റെയും തീവ്രമായ നടപടികള്‍ സ്വീകരിച്ചതും മരണങ്ങളുടെ എണ്ണം കൊണ്ടല്ല, മറിച്ച് സംഭവിക്കാനിടയുള്ള മരണങ്ങളാലാണ്.

Most read: കൊറോണയെ മുന്‍കൂട്ടി പ്രവചിച്ചോ ഇവര്‍ ?

അണുബാധാ നിരക്ക് വളരെ ഉയര്‍ന്നത്

അണുബാധാ നിരക്ക് വളരെ ഉയര്‍ന്നത്

ലോകമെമ്പാടുമുള്ള 50 ദശലക്ഷം ആളുകള്‍ കൊല്ലപ്പെട്ട 1918 ലെ ഫഌ പിടിപെട്ട സമയത്തും ഇത്തരത്തില്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. ആരംഭ ഘട്ടത്തിലുള്ളപ്പോള്‍ വൈറസിനെ ആളുകള്‍ അവഗണിച്ചു. അതിന്റെ ചെറിയ സാധ്യതകള്‍ ചെറുക്കാന്‍ നന്നായി കൈകാര്യം ചെയ്യാത്തതിനാലാണിത്. ഒരാളില്‍ നിന്ന് രണ്ടിലേക്കും, രണ്ടില്‍ നിന്ന് നാലിലേക്കും രോഗികള്‍ ലോകമെങ്ങും ഇരട്ടിച്ചു. ഇന്നത് ദശലക്ഷം കടന്നിരിക്കുന്നു.

വാക്‌സിന്‍ ഇല്ല

വാക്‌സിന്‍ ഇല്ല

60 വയസ്സിനു മുകളിലുള്ളവര്‍ക്ക് കോവിഡ് ഏറെ ഭീഷണിയാണെങ്കിലും എല്ലാ പ്രായത്തിലുമുള്ള ആളുകളെയും വൈറസ് ബാധിക്കുന്നു. എന്നാല്‍ ഈ പകര്‍ച്ചവ്യാധി മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ വലിയ വ്യത്യാസമുണ്ട്. വിവിധ സമ്മര്‍ദ്ദങ്ങളാല്‍, കുഞ്ഞുങ്ങളെയും മുതിര്‍ന്നവരെയും ഇത് സ്വാധീനിക്കുന്നു. പക്ഷേ താരതമ്യേന ചെറുപ്പക്കാരായ ആരോഗ്യമുള്ള ആളുകളെ ബാധിക്കുന്നത് കുറവാണ്. പ്രതിരോധശേഷിയാണ് ഇതിന് കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. ഇതുവരെ വാക്‌സിന്‍ ലഭ്യമല്ലാത്തതിനാല്‍ വൈറസിനെ ഓരോരുത്തരും ചെറുക്കുക എന്നതു മാത്രമാണ് ഏക നടപടി. സാമൂഹ്യഅകലം പാലിക്കല്‍, വ്യക്തിശുചിത്വം എന്നിവ ഏറെ പ്രാധാന്യമര്‍ഹിക്കുന്നു.

ലക്ഷണങ്ങള്‍ ഇല്ലാതെയും വൈറസ് ബാധ

ലക്ഷണങ്ങള്‍ ഇല്ലാതെയും വൈറസ് ബാധ

ലോകമെമ്പാടുമുള്ള നഗരങ്ങള്‍ അടച്ചുപൂട്ടാന്‍ കാരണമായ ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന്, ആളുകള്‍ക്ക് ലക്ഷണമില്ലാതെയും രോഗം ബാധിക്കാം എന്നതാണ്. രോഗത്തിന്റെ അടിസ്ഥാന ലക്ഷണങ്ങള്‍ കാണിക്കുന്നില്ലെങ്കിലും ഒരാള്‍ക്ക് മറ്റുള്ളവരെ രോഗബാധിതരാക്കുന്നത് തുടരാനാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ലക്ഷണങ്ങള്‍. കൂടാതെ, വൈറസിന്റെ ഇന്‍കുബേഷന്‍ സമയവും ദൈര്‍ഘ്യമേറിയതാണ് (5 - 14 ദിവസം). രോഗം കണ്ടെത്തല്‍ സമയം കൂടുതല്‍ വേണ്ടിവരുന്നു. കൂടാതെ, ലളിതമായ ജലദോഷവുമായി സാമ്യമുള്ള കുറച്ച് ലക്ഷണങ്ങളും ഉള്ളതിനാല്‍, ഇത് പ്രതിസന്ധി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

Most read: വീണ്ടും വരുമോ കൊറോണ? ശാസ്ത്രജ്ഞര്‍ പറയുന്നത്

ഏവരേയും ബാധിക്കുന്നു

ഏവരേയും ബാധിക്കുന്നു

കോവിഡ് 19 ആരെയും, ഏത് പ്രായത്തിലും ഉള്ളവരെ ബാധിക്കുന്നു. ആരോഗ്യകരമായ പ്രതിരോധശേഷിയുള്ളവരും ഇതില്‍ ഉള്‍പ്പെടുന്നു. എന്നിരുന്നാലും അടിസ്ഥാനപരമായ മെഡിക്കല്‍ അവസ്ഥകളാല്‍ ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് ഇത് കൂടുതല്‍ അപകടസാധ്യത തീര്‍ക്കുന്നു. കൊറോണ വൈറസ് എന്നത് തികച്ചും പുതിയ അണുബാധയായതിനാല്‍, ഇതുവരെ വാക്‌സിനും വികസിപ്പിച്ചിട്ടില്ല. ഇത് കൂടുതല്‍ അപകടങ്ങള്‍ക്ക് സാധ്യത ഒരുക്കുന്നു.

വ്യാപകമായി പടരുന്നു

വ്യാപകമായി പടരുന്നു

പകര്‍ച്ചവ്യാധി സാധാരണയായി ഏതാനും അലയൊലിക്ക് ശേഷം അടങ്ങുന്നു. കാരണം മിക്ക ആളുകളും രോഗബാധിതരാകുകയും സ്വാഭാവിക പ്രതിരോധശേഷി വികസിപ്പിക്കുകയും ചെയ്യുന്നു. ഇത് വ്യാപനം തടയുന്നു. ഓരോ വൈറസിനും കാലാവസ്ഥ, പ്രായപരിധി, ലിംഗഭേദം, വിശദീകരിക്കാനാകാത്ത മറ്റ് ഘടകങ്ങള്‍ എന്നിവയ്ക്ക് പ്രത്യേക മുന്‍ഗണനകളുണ്ട്. ഒരു നിശ്ചിത സമയത്ത് വിവിധ പ്രായക്കാര്‍ക്കും ഭൂമിശാസ്ത്രപരമായ പ്രദേശങ്ങള്‍ക്കുമിടയില്‍ വൈറസ്് പടരുന്നത് ഇത് നിര്‍ണ്ണയിക്കുന്നു. എന്നാല്‍ കൊറോണ വൈറസ് ഇതില്‍ ഈ അതിര്‍ വരമ്പുകള്‍ ഒക്കെ ലംഘിച്ചുകഴിഞ്ഞു.

English summary

Why Coronavirus Is Different From All Other Pandemics

While this is not the first pandemic witnessed by mankind, it is by large, one of the scariest ones for one too many reasons. We list out a few reasons.
Story first published: Wednesday, April 8, 2020, 14:35 [IST]
X