For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സിനിമാക്കഥ പോലെ വെട്ടുകിളി ആക്രമണം; പകച്ച് ജനം

|

കൊറോണ ഭീതിക്കിടെ ഇന്ത്യന്‍ ജനതയുടെ ഉറക്കം കിടത്തുന്ന മറ്റൊരു ആക്രമണമാണ് ഇപ്പോള്‍ പല സംസ്ഥാനങ്ങളിലുമായി നടന്നുകൊണ്ടിരിക്കുന്നത്. വെട്ടുകിളികള്‍ അഥവാ ലോക്കസ്റ്റ് എന്ന ഇനം പുല്‍ച്ചാടിയാണ് ഇന്ത്യക്ക് ഇരട്ടപ്രഹരമേല്‍പ്പിക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഒരു തമിഴ് സിനിമ ഇവയുടെ ആക്രമണത്തെക്കുറിച്ചും ഭീകരതയെക്കുറിച്ചും പ്രതിപാദിക്കുന്നുണ്ട്. നിലവില്‍ രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം വരുത്തിയ ഇവ ദക്ഷിണേന്ത്യയിലേക്കു നീങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പല സംസ്ഥാനങ്ങളും ഇതിന്റെ ആക്രമണം ഭയന്ന് നേരത്തേ തന്നെ പ്രതിരോധ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. പ്രതിദിനം 150 കിലോമീറ്റര്‍ ദൂരത്തോളം സഞ്ചരിക്കുന്നവയാണ് ഇവ. കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.

Most read: വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാം ഈ വഴി

ആക്രമണം 27 വര്‍ഷത്തിനു ശേഷം

ആക്രമണം 27 വര്‍ഷത്തിനു ശേഷം

രാജ്യത്തെ പ്രധാന നഗരങ്ങളായ ജയ്പൂര്‍, അമരാവതി, നാഗ്പൂര്‍, ജോധ്പൂര്‍, മാല്‍വ എന്നിവിടങ്ങളിലെല്ലാം സജീവമായ വെട്ടുകിളി ആക്രമണം നടന്നു. കേവലം 7 സെന്റീമീറ്റര്‍ മാത്രം വലിപ്പവും 2 ഗ്രാം മാത്രം തൂക്കവുമുള്ള ഇവ പ്രതിദിനം തിന്നുതീര്‍ക്കുന്നത് 35,000 പേര്‍ക്ക് കഴിക്കാനുള്ളയത്ര ഭക്ഷ്യ വസ്തുക്കളാണ്. ഇന്ത്യയില്‍ 27 വര്‍ഷത്തിനിടെ ആദ്യമായാണ് വെട്ടുകിളികളുടെ ആക്രമണം ഇത്രയും രൂക്ഷമാകുന്നത്. കാറ്റിന്റെ ഗതി മനസിലാക്കി 16 മുതല്‍ 19 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന ഇവ ഒരുസ്ഥലത്തെത്തിയാല്‍ ഒരു ചതുരശ്ര കിലോമീറ്ററിനുള്ളിലെ മുഴുവന്‍ വിളകളും തിന്നുതീര്‍ക്കും. വെട്ടുകിളികള്‍ എങ്ങനെ അപകടകാരികളാകുന്നു എന്നും അവയുടെ അക്രമണം എത്രത്തോളം ആഴമേറിയതാണെന്നും നോക്കാം.

ലോകത്തിലെ പഴക്കംചെന്ന ദേശാടന കീടങ്ങള്‍

ലോകത്തിലെ പഴക്കംചെന്ന ദേശാടന കീടങ്ങള്‍

ഈ പ്രാണികള്‍ ഓരോ പ്രദേശങ്ങളിലുടനീളം വ്യാപിക്കുകയും വിളകള്‍ തിന്നുകയും ഗുരുതരമായ കാര്‍ഷിക നാശമുണ്ടാക്കുകയും ചെയ്യുന്നു. ഫറവോയുടെ കാലം മുതല്‍ തന്നെ പുരാതന ഈജിപ്തില്‍ വെട്ടുകിളികളുടെ കൂട്ടം മനുഷ്യരുടെ ആവാസവ്യവസ്ഥയെ നശിപ്പിച്ചതായി തെളിവുകളുണ്ട്. അതുകൊണ്ടുതന്നെ ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ദേശാടന കീടങ്ങളായി ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്.എ.ഒ) ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്.

Most read: കറുത്ത ചരട് കെട്ടിയാല്‍ പേടി നീങ്ങുമോ ?

വെട്ടുകിളികള്‍ പലവിധം

വെട്ടുകിളികള്‍ പലവിധം

ഡെസേര്‍ട്ട് ലോക്കസ്റ്റ്, ബോംബെ വെട്ടുകിളി, മൈഗ്രേറ്ററി വെട്ടുകിളി, ഇറ്റാലിയന്‍ വെട്ടുകിളി, മൊറോക്കന്‍ വെട്ടുകിളി, ചുവന്ന വെട്ടുകിളി, തവിട്ട് വെട്ടുകിളി, തെക്കേ അമേരിക്കന്‍ വെട്ടുകിളി, ഓസ്‌ട്രേലിയന്‍ വെട്ടുകിളി, മര വെട്ടുകിളി എന്നിങ്ങനെ ഇവ പല തരത്തിലുണ്ട്. വെട്ടുക്കിളികള്‍ ഏറ്റവും മാരകമായ ഡെസേര്‍ട്ട് ലോക്കസ്റ്റ് ആണ് ഇപ്പോള്‍ ഇന്ത്യയിലെത്തിയിരിക്കുന്നത്.

കൂട്ടരില്‍ ഭീകരന്‍ ഡെസേര്‍ട്ട് ലോക്കസ്റ്റ്

കൂട്ടരില്‍ ഭീകരന്‍ ഡെസേര്‍ട്ട് ലോക്കസ്റ്റ്

ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നിവിടങ്ങളില്‍ കാണപ്പെടുന്ന, വെട്ടുകിളികളില്‍ കുപ്രസിദ്ധമായ ഒരു ഇനമാണ് ഡെസേര്‍ട്ട് ലോക്കസ്റ്റ്. സാധാരണ വെട്ടുകിളികളില്‍ നിന്നു വ്യത്യസ്തമാണ് ഇവ. അവയുടെ സ്വഭാവവും ശീലങ്ങളും സാഹചര്യങ്ങള്‍ക്കനുസരിച്ചു മാറ്റാന്‍ അവയ്ക്കു സാധ്യമാണ്. കൂടാതെ ദൂരദേശങ്ങളിലേക്ക് പോലും കുടിയേറാനും ഇവയ്ക്ക് കഴിയും. രണ്ട് വലിയ പിന്‍കാലുകളുള്ള ഇവ വലിയ കൂട്ടങ്ങളായാണ് നീങ്ങാറ്. ദിവസവും അവയുടെ തൂക്കത്തിന്റത്രയും അളവില്‍ ധാന്യവിളകള്‍ തിന്നുതീര്‍ക്കുകയും ചെയ്യും. ആക്രമണ സമയത്ത് കൂട്ടമായി ഇറങ്ങുമ്പോള്‍, ഈ വെട്ടുക്കിളികള്‍ക്ക് 60 ഓളം രാജ്യങ്ങളില്‍ വ്യാപിക്കാന്‍ കഴിവുണ്ട്. ഒന്നിച്ചു ചേര്‍ന്നാല്‍ ഇവ ഭൂമിയുടെ ഭൂപ്രതലത്തിന്റെ അഞ്ചിലൊന്ന് വരും.

Most read: ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ട

പ്രതിദിനം തിന്നുന്നത് 35,000 പേരുടെ ഭക്ഷണം

പ്രതിദിനം തിന്നുന്നത് 35,000 പേരുടെ ഭക്ഷണം

വലിപ്പവും എണ്ണവും വ്യത്യാസപ്പെട്ട് ഒരു ചതുരശ്ര കിലോമീറ്ററില്‍ 40 ദശലക്ഷം വെട്ടുകിളികള്‍ വരെ ഉണ്ടാകാം. ഇവയ്ക്ക് ഒരു ദിവസം 35,000 പേര്‍ക്ക് കഴിക്കാനുള്ള ഭക്ഷണസാധനങ്ങള്‍ നശിപ്പിക്കാന്‍ സാധിക്കുമെന്നും ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ പറയുന്നു. ഇവയുടെ പ്രത്യുല്‍പ്പാദനം നടക്കുന്നത് മഴക്കാലത്താണ്. ഇവ ജീവിക്കുന്ന ആവാസവ്യവസ്ഥയില്‍ ആവശ്യത്തിന് സസ്യങ്ങളും അനുകൂലമായ ഊഷ്മാവും, ഈര്‍പ്പവും ഉണ്ടെങ്കില്‍ അവയുടെ വംശവര്‍ധനയ്ക്കു വേഗം കൂടുകയും ചെയ്യും.

വെട്ടുകിളികളുടെ സഞ്ചാരപാത

വെട്ടുകിളികളുടെ സഞ്ചാരപാത

ആഫ്രിക്കന്‍ രാജ്യങ്ങളും അറേബ്യന്‍ ഉപഭൂഖണ്ഡവുമാണ് ഡെസേര്‍ട്ട് ലോക്കസ്റ്റുകളുടെ വാസസ്ഥലം. അവ പച്ചപ്പും ഈര്‍പ്പവും തേടി ഇറങ്ങിയപ്പോഴാണ് ആഫ്രിക്കയിലൂടെ സഞ്ചരിച്ച് വെട്ടുകിളികള്‍ ഇപ്പോള്‍ സൗദി അറേബ്യ, ഇറാന്‍, പാകിസ്ഥാന്‍ വഴി ഇന്ത്യയിലെത്തിയത്. കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പ്രത്യേകിച്ച് കെനിയ, എത്യോപ്യ, സൊമാലിയ എന്നിവിടങ്ങളിലും ആക്രമണം രൂക്ഷമാണ്. അവിടെ, പ്രധാന നഗരങ്ങളില്‍ കോടിക്കണക്കിന് വെട്ടുക്കിളികള്‍ അവയുടെ പാതയിലെ വിളകള്‍ക്ക് നാശമുണ്ടാക്കുന്നു. എത്യോപ്യയില്‍ 25 വര്‍ഷത്തിനിടയിലെ ഏറ്റവും മോശം അവസ്ഥയാണ് ഇപ്പോള്‍. കെനിയയിലാണെങ്കില്‍ ഏഴു പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശമായ ആക്രമണവും.

Most read: ഈ ജീവികള്‍ പറയും നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും

മനുഷ്യരെ ആക്രമിക്കുമോ

മനുഷ്യരെ ആക്രമിക്കുമോ

പലയിടങ്ങളിലെ വെട്ടുകിളി ആക്രമണങ്ങളുടെ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ വെട്ടുകിളി കൂട്ടം ആളുകളെയും മൃഗങ്ങളെയും വേദനിപ്പിക്കുകയോ മനുഷ്യര്‍ക്ക് ഹാനികരമായ ഏതെങ്കിലും രോഗങ്ങള്‍ വഹിക്കുകയോ ചെയ്യുന്നു എന്നതിന് തെളിവുകളില്ല. കാരണം അവ സസ്യങ്ങള്‍ മാത്രമാണ് കഴിക്കുന്നത്. എന്നാല്‍, ഒരു രാജ്യത്തിന്റെ കാര്‍ഷിക സമ്പദ്‌വ്യവസ്ഥയെ നശിപ്പിക്കാന്‍ കഴിവുള്ളതിനാല്‍ അവ പരോക്ഷമായി മനുഷ്യരെ ദ്രോഹിക്കുന്നു.

പുതിയ കാലാവസ്ഥയുമായി ഇണങ്ങിച്ചേരുന്നു

പുതിയ കാലാവസ്ഥയുമായി ഇണങ്ങിച്ചേരുന്നു

വെട്ടുകിളികള്‍ ഏകാന്ത ജീവികളാണ്, പക്ഷേ അവയുടെ എണ്ണം കൂടുമ്പോള്‍ അവ കൂടുതല്‍ അക്രമണകാരികളാകുന്നു. ഇവ പുതിയ സാമൂഹിക ജീവിതവുമായി പൊരുത്തപ്പെടുന്നതിനായി റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു, പല മാറ്റങ്ങളും അവയില്‍ രൂപാന്തരപ്പെടുന്നു. ഗ്രിഗേറിയസ് ഘട്ടത്തില്‍ മങ്ങിയ ടാനില്‍ നിന്ന് മഞ്ഞ, കറുപ്പ് നിറങ്ങളിലേക്ക് അവയുടെ നിറം മാറാന്‍ കഴിഞ്ഞിരുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇത് ഒരുപക്ഷേ വിഷാംശം ഉള്ളവയുടെ സൂചനയായിരിക്കാം എന്നും വിദഗ്ദ്ധര്‍ പറയുന്നു.

കൂടുതല്‍ അപകട സാധ്യത മണ്‍സൂണ്‍ മേഘലയില്‍

കൂടുതല്‍ അപകട സാധ്യത മണ്‍സൂണ്‍ മേഘലയില്‍

മണ്‍സൂണ്‍ മേഘലയിലാണ് കൂടുതല്‍ അപകട സാധ്യത. കനത്ത മഴ, വെട്ടുകിളി കൂട്ടത്തിന് പ്രജനനത്തിനും മണ്ണില്‍ മുട്ട നിറയ്ക്കുന്നതിനും അവസരമൊരുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ മുട്ടകള്‍ വിരിയിക്കുമ്പോള്‍, കൂട്ടത്തിന്റെ ശക്തി ഗണ്യമായി വളരുന്നു. പ്രായപൂര്‍ത്തിയായ ഒരു പെണ്‍ വെട്ടുക്കിളി അവയുടെ മൂന്ന് മാസത്തെ ജീവിത ചക്രത്തില്‍ മൂന്നു പ്രാവശ്യം 80 - 90 മുട്ടകള്‍ ഇടുന്നു. വെട്ടുകിളികള്‍ മനുഷ്യര്‍ക്ക് ദോഷം വരുത്തുന്ന ഏതെങ്കിലും രോഗങ്ങളുടെ വാഹകരാണെന്ന് റിപ്പോര്‍ട്ടുകള്‍ ഇല്ലെങ്കിലും വലിയ വെട്ടുകിളി കൂട്ടങ്ങള്‍ പലപ്പോഴും അലര്‍ജികള്‍ക്ക് കാരണമാകുന്നു എന്ന് നിരീക്ഷിച്ചിട്ടുണ്ട്.

Most read: സമ്പത്തും ഐശ്വര്യവും ഫലം; വ്യാഴാഴ്ച വ്രതം ഇങ്ങനെ

ആക്രമണം തടയാന്‍ എന്തുചെയ്യാം

ആക്രമണം തടയാന്‍ എന്തുചെയ്യാം

ഈ വര്‍ഷം വെട്ടുകിളികളുടെ ആക്രമണ സ്വഭാവം രൂക്ഷമാണ്. ഇവയെ നിയന്ത്രിക്കാനായി കീടനാശിനികള്‍ അല്ലെങ്കില്‍ ഒര്‍ഗാനോ ഫോസ്‌ഫേറ്റ് രാസവസ്തുക്കള്‍ തളിക്കുന്നതടക്കമുള്ള അടിസ്ഥാന നടപടികള്‍ സ്വീകരിക്കാവുന്നതാണ്. പാടശേഖരങ്ങളില്‍ കീടനാശിനികള്‍ ഡ്രോണുകള്‍ വഴി തെളിക്കാവുന്നതാണ്. അതേസമയം, വരും ആഴ്ചകളില്‍ ആക്രമണം വര്‍ധിക്കുമെന്നാണു ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ മുന്നറിയിപ്പ് നല്‍കുന്നത്.

English summary

What Are Locusts And How Are They Harmful?

Locust swarms are spreading rapidly across major Indian states and appearing in urban areas in large swarms. Read to know more about locusts and learn how they are harmful.
Story first published: Monday, June 1, 2020, 12:56 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X