Just In
Don't Miss
- News
കേരളം കടം കൊണ്ട് മുങ്ങി എന്നു പറഞ്ഞ് ഇറങ്ങുന്നത് കോൺഗ്രസും ബിജെപിയുമാണ്: തോമസ് ഐസക്
- Sports
IPL 2022: പൊള്ളാര്ഡ് 'ജാവോ', മുംബൈക്ക് പുതിയ ഫിനിഷറെ കിട്ടി, ഡേവിഡിനെ വാഴ്ത്തി ഫാന്സ്
- Movies
ഹൗസ് അംഗങ്ങള് ഒറ്റപ്പെടുത്തുന്നു, റിയാസിനോട് വേദന പങ്കുവെച്ച് വിനയ്, ഒരു വഴിയേയുള്ളൂവെന്ന് താരം...
- Automobiles
2022 ഏപ്രില് മാസത്തില് Hilux-ന്റെ 300-ല് അധികം യൂണിറ്റുകള് വിറ്റ് Toyota
- Finance
ഒറ്റക്കുതിപ്പില് 50-ലേക്ക്; ഈ കുഞ്ഞന് ബാങ്ക് ഓഹരിയില് നേടാം 36% ലാഭം; വാങ്ങുന്നോ?
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
- Travel
പേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കാണാം.. റിവര് ക്രൂസ് യാത്ര പോകാം
സന്തോഷകരമായ ദാമ്പത്യത്തിനും ഐശ്വര്യത്തിനും വാസ്തുപരിഹാരം ഉപ്പില്
ഉപ്പ് എന്നത് നമ്മുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ അത്യാവശ്യമായിട്ടുള്ളതാണ്. എന്നാല് ഉപ്പിന് വാസ്തുവില് വളരെയധികം പ്രാധാന്യമാണ് ഉള്ളത്. കാരണം നമ്മളില് നല്ലൊരു ശതമാനം ആളുകളും പലപ്പോഴും വിശ്വാസങ്ങള്ക്ക് പുറകേ പോവുന്നവരാണ്. എല്ലാ വീടുകളിലും വഴക്കും പ്രശ്നങ്ങളും എല്ലാം ഉണ്ടായിരിക്കും. പ്രത്യേകിച്ച് ദാമ്പത്യ ബന്ധത്തിലാണ് എപ്പോഴും കൂടുതല് പ്രശ്നങ്ങള് ഉണ്ടാവുന്നത്. എന്നാല് ഇതിന് വാസ്തുശാസ്ത്രപരമായി പരിഹാരം കാണാം എന്നാണ് വിശ്വാസം.
നിങ്ങളുടെ കയ്പ്പേറിയ ദാമ്പത്യ ജീവിതത്തില് ഐശ്വര്യവും സ്നേഹവം സമൃദ്ധിയും നിറക്കുന്നതിന് വേണ്ടി ഉപ്പിലൂടെ വാസ്തു പ്രയോഗിക്കാവുന്നതാണ്. നിങ്ങള് വാസ്തുപ്രകാരം ചെയ്യുന്ന കാര്യങ്ങള് പലപ്പോഴും നിങ്ങളുടെ ജീവിതത്തിലെ ബുദ്ധിമുട്ടുകള് ഇല്ലാതാക്കുന്നുണ്ട്. നിങ്ങളുടെ ദാമ്പത്യ ജീവിതത്തിലെ വഴക്കുകള് ഇല്ലാതാക്കാന് ഉപ്പ് ഉപയോഗിച്ച് ചെയ്യാവുന്ന ചില പ്രതിവിധികള് ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല് അറിയുന്നതിന് ഈ ലേഖനം നിങ്ങളെ സഹായിക്കുന്നു.

ഭാര്യാഭര്ത്താക്കന്മാര് തമ്മിലുള്ള വഴക്കുകള്
പലപ്പോഴും പലരും നേരിടുന്ന ഇപ്പോഴും അനുഭവിച്ച് കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് ദാമ്പത്യ ജീവിതത്തില് ഉണ്ടാവുന്ന വഴക്കുകള്. ഭാര്യക്കും ഭര്ത്താവിനും ഇടയിലുണ്ടാവുന്ന ഇത്തരം സംഘര്ഷങ്ങള്ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് ഉപ്പ് ഉപയോഗിക്കാവുന്നതാണ്. ഉപ്പ് ഉപയോഗിച്ചുള്ള പരിഹാരങ്ങള് നിങ്ങളുടെ ദാമ്പത്യ ജീവിതത്തില് സന്തോഷം നിറക്കുകയും സ്നേഹം വര്ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതിന് വേണ്ടി എന്തൊക്കെയാണ് ഉപ്പില് ചെയ്യാവുന്ന വാസ്തു പരിഹാരങ്ങള് എന്ന് നമുക്ക് നോക്കാം.

വഴക്ക് ഒഴിവാക്കാനുള്ള പരിഹാരങ്ങള്
വഴക്ക് ഒഴിവാക്കുന്നതിന് വേണ്ടി നമുക്ക് കിടപ്പ് മുറിയുടെ ഒരു കോണില് അല്പം ഉപ്പ് കിഴികെട്ടി സൂക്ഷിക്കാവുന്നതാണ്. ഇത് ഒു മാസത്തോളം മുറിയുടെ ഒരു കോണില് സൂക്ഷിക്കാം. എന്നാല് പിന്നീട് ഒരു മാസത്തിന് ശേഷം ഇത് നീക്കം ചെയ്യാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ വീട്ടില് സമാധാനം നിലനില്ക്കുകയും ചെറിയ തര്ക്കങ്ങള് ഒഴിവാക്കാന് സാധിക്കും എന്നുമാണ് വിശ്വാസം. എന്നാല് ഇതെല്ലാം വിശ്വാസത്തിന്റെ പുറത്ത് ചെയ്യുന്ന കാര്യങ്ങളാണ്. വഴക്കിന് പരിഹാരം കാണുന്നതിന് വേണ്ടി ഉപ്പ് വെച്ചിട്ടുണ്ട് എന്ന് നിങ്ങളുടെ ഉപബോധ മനസ്സില് ഉള്ളത് കൊണ്ട് തന്നെ പലരും മനപ്പൂര്വ്വം കാര്യങ്ങളെ നിസ്സാരവത്കരിക്കുകയും വഴക്കിന് പോവാതിരിക്കുകയും ചെയ്യുന്നു.

ഗേറ്റിന് മുന്നില്
പലപ്പോഴും പല വീട്ടിലും നിഷേധാത്മകത മൂലം വഴക്കുകള് വര്ദ്ധിക്കുന്ന അവസ്ഥയുണ്ടാവുന്നുണ്ട്. എന്നാല് അതിന് പരിഹാരം കാണുന്നതിനും വീട്ടില് സമാധാനവും സ്നേഹവും നിലനില്ക്കുന്നതിനും വേണ്ടി നമുക്ക് ഒരു ചുവന്ന തുണിയില് അല്പം ഉപ്പ് കിഴികെട്ടി ഇത് വീടിന്റെ പ്രധാന ഗേറ്റില് തൂക്കിയിടേണ്ടതാണ്. ഇത് നിങ്ങളുടെ വീട്ടില് നെഗറ്റീവ് എനര്ജി ഇല്ലാതാക്കുന്നതിനും പോസിറ്റീവ് എനര്ജി കൊണ്ട് വരുന്നതിനും സഹായിക്കുന്നുണ്ട്. ഇതിലൂടെ വീട്ടില് സന്തോഷം നിലനില്ക്കുകയും വഴക്കെന്ന പ്രശ്നത്തെ ദൂരേക്ക് മാറ്റുകയും ചെയ്യുന്നുണ്ട്.

ഉപ്പ് വെള്ളം കൊണ്ട് തുടക്കുന്നത്
ഉപ്പ് വെള്ളം കൊണ്ട് തുടക്കുന്നതും ഇത്തരത്തിലുള്ള വീട്ടിലേയും മുക്കിലെയും മൂലയിലേയും നെഗറ്റീവ് എനര്ജി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ ദാമ്പത്യ ജീവിതത്തില് മികച്ച ഫലം ലഭിക്കുകയും ബന്ധം ദൃഢമാവുകയും ചെയ്യുന്നുണ്ട്. ഇതോടൊപ്പം, വീട്ടില് നിന്ന് നിഷേധാത്മകതയെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. ദിവസവും അല്പം ഉപ്പ് തുടക്കുന്ന വെള്ളത്തില് ഇട്ട് തുടക്കുന്നത് നെഗറ്റീവ് എനര്ജിയെ ഇല്ലാതാക്കുന്നതോടൊപ്പം വീട്ടില് സന്തോഷം നിലനിര്ത്തുന്നതിനും സഹായിക്കുന്നുണ്ട്.

ദൃഷ്ടി ദോഷത്തെ ഇല്ലാതാക്കുന്നതിന്
പലപ്പോഴും സന്തോഷകരമായ ദാമ്പത്യത്തിന് പ്രശ്നമുണ്ടാക്കുന്നതാണ് എന്ന് കരുതുന്നതാണ് ദൃഷ്ടി ദോഷം. എന്നാല് ദൃഷ്ടി ദോഷത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഉപ്പ് വാസ്തുപ്രകാരം ഉപയോഗിക്കാവുന്നതാണ്. ദൃഷ്ടി ദോഷം ബാധിച്ച വ്യക്തിക്ക് വേണ്ടി അല്പം ഉപ്പ് എടുത്ത് വലത് കൈയ്യില് വെച്ച് അത് ദൃഷ്ടി ദോഷം ബാധിച്ച വ്യക്തിയുടെ തലക്ക് മുകളില് മൂന്ന് വട്ടം ഉഴിഞ്ഞ് അടുപ്പില് ഇടുക. ഇത് നിങ്ങളുടെ ദൃഷ്ടി ദോഷത്തെ ഇല്ലാതാക്കുന്നു എന്നാണ് പറയുന്നത്.
വാസ്തു
നശിപ്പിക്കും
സര്വ്വസൗഭാഗ്യങ്ങളും
വാസ്തുപറയുന്നു
സ്നേക്ക്
പ്ലാന്റിന്റെ
സ്ഥാനം:
പടികയറും
നേട്ടങ്ങള്