Just In
Don't Miss
- News
വീട്ടമ്മമാർക്ക് 1500 രൂപ, കുടുംബങ്ങളിൾ 6 സൗജന്യ ഗ്യാസ് സിലിണ്ടർ; വമ്പൻ പ്രഖ്യാപനവുമായി എടപ്പാടി പളനിസ്വാമി
- Movies
മണിക്കുട്ടന്റെ പിറകെ നടക്കാൻ താനില്ല, കാരണം ഇതാണ്, പ്രണയത്തെ കുറിച്ച് റംസാനോട് സൂര്യ
- Finance
മത്സ്യമേഖലയിൽ സ്വയം സംരംഭകത്തിലൂടെ വിജയ ഗാഥയുമായി രാജിയും സ്മിജയം
- Travel
ധൈര്യമായി യാത്രയ്ക്കിറങ്ങാം...സ്ത്രീകള്‍ക്കു തനിച്ചു യാത്രചെയ്യുവാന്‍ സുരക്ഷിതമായ നഗരങ്ങള്‍
- Automobiles
മാര്‍ച്ച് മാസത്തിലും മോഡലുകളില്‍ ആകര്‍ഷമായ ഓഫറുകള്‍ പ്രഖ്യാപിച്ച് ഡാറ്റ്സന്‍
- Sports
'സെവാഗ് ഇടം കൈകൊണ്ട് ബാറ്റ് ചെയ്യുന്നപോലെ തോന്നുന്നു'- റിഷഭിനെ പ്രശംസിച്ച് ഇന്‍സമാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കൂ; ജീവിതത്തിലെ മാറ്റം കാണൂ
വീട്ടില്‍ സന്തോഷവും സമൃദ്ധിയും വരാന്‍ ആഗ്രഹിക്കാത്ത ആരുമുണ്ടാകില്ല. അതിനായി പല പരിശ്രമങ്ങളും ഓരോരുത്തരും നടത്തുന്നു. എന്നിട്ടും നിങ്ങളുടെ കുടുംബത്തില്‍ അശാന്തിയുടെ അന്തരീക്ഷമുണ്ടെങ്കില്‍ പ്രശ്നം വേറെന്തോ ആണ്. വാസ്തു ശാസ്ത്രത്തില്‍ നിങ്ങള്‍ വിശ്വസിക്കുന്നുവെങ്കില്‍, ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വഴിയുണ്ട്. വീട്ടില്‍ നെഗറ്റീവ് ഊര്‍ജ്ജത്തെ നീക്കി പോസിറ്റീവ് ഊര്‍ജ്ജം ക്ഷണിക്കാന്‍ നിരവധി വഴികള്‍ വാസ്തുവിന്റെ കൈയ്യിലുണ്ട്. അത്തരത്തിലൊന്നാണ് ഒരു മുളകൊണ്ട് നിര്‍മിച്ച പുല്ലാങ്കുഴല്‍.
Most read: ഈ ദിവസം ഇരുമ്പ് വസ്തുക്കള്‍ വാങ്ങരുത്; ദാരിദ്ര്യം ഫലം
ഫെങ്ഷൂയി, വാസ്തു ശാസ്ത്രം എന്നിവയില്‍ മുളയ്ക്ക് വളരെ പവിത്രമായ സ്ഥാനമുണ്ട്. വളരെ ശക്തമായ ഒരു ഭാഗ്യ ചിഹ്നമായി ഇത് കണക്കാക്കപ്പെടുന്നു. മാത്രമല്ല ഇത് വീട്ടില്‍ ധാരാളം പോസിറ്റീവിറ്റി കൊണ്ടുവരുമെന്നും വിശ്വസിക്കപ്പെടുന്നു. ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം നേടാനായി നിങ്ങള്‍ക്ക് വീട്ടില്‍ ഒരു പുല്ലാങ്കുഴല്‍ സൂക്ഷിക്കാവുന്നതാണ്. ഇത് സൂക്ഷിക്കുന്നതിലൂടെ, വീട്ടിലെ പലതരം വാസ്തുവിദ്യാ വൈകല്യങ്ങള്‍ നീക്കംചെയ്യുകയും വീട്ടില്‍ സമൃദ്ധി കൈവരികയും ചെയ്യുന്നു. വീട്ടില്‍ ഒരു പുല്ലാങ്കുഴല്‍ സൂക്ഷിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടങ്ങളും അവ സ്ഥാപിക്കേണ്ട വിധവും അറിയാന്‍ ലേഖനം വായിക്കൂ.

എവിടെ സ്ഥാപിക്കണം
ഏറ്റവും പ്രധാനമായി വീട്ടില്‍ പുല്ലാങ്കുഴല്‍ എവിടെ സ്ഥാപിക്കണമെന്ന് അറിയുക. നിങ്ങളുടെ വീടിന്റെ കിഴക്ക്, തെക്കുകിഴക്ക് അല്ലെങ്കില്‍ തെക്ക് പ്രദേശങ്ങളില്‍ മുളയില്‍ തീര്‍ത്ത പുല്ലാങ്കുഴല്‍ സ്ഥാപിക്കാവുന്നതാണ്.

എങ്ങനെ വയ്ക്കാം
മുളയില്‍ തീര്‍ത്ത ഒരു പുല്ലാങ്കുഴല്‍ നിങ്ങളുടെ വീടിന്റെ ചുവരില്‍ മുകളില്‍ കാണിച്ച രീതിയില്‍ തൂക്കിയിടുക. ഇത്തരത്തില്‍ പുല്ലാങ്കുഴല്‍ തൂക്കിയിടുന്നതിലൂടെ ജോലിയില്‍ ഉയര്‍ച്ച, പ്രശസ്തി, സമ്പത്ത് ഭാഗ്യം, പ്രണയഭാഗ്യം, കുടുംബാഭിവൃദ്ധി, ആരോഗ്യം എന്നിവ നിങ്ങള്‍ക്ക് കൈവരുന്നു.
Most read: കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍

സംരക്ഷണത്തിന്
ഏത് സമയത്തും സമാധാനവും ശാന്തതയും പ്രദാനം ചെയ്യുന്ന ഗുണങ്ങള്‍ അടങ്ങിയ ഒരു സസ്യമാണ് മുള. ഏത് സ്ഥലത്തെയും പോസിറ്റീവ് ഊര്‍ജ്ജത്തോടെ നിലനിര്‍ത്താന്‍ ഇതിന് കഴിയും. വീട്ടില്‍ നെഗറ്റിവിറ്റി തോന്നുന്ന സ്ഥലത്ത് എവിടെയെങ്കിലും ഒരു മുള കൊണ്ട് നിര്‍മിച്ച പുല്ലാങ്കുഴല്‍ സ്ഥാപിക്കുക. ഇതിന്റെ കരുത്ത് നിങ്ങള്‍ക്ക് ആശ്വാസം പകരുകയും ഒപ്പം നിങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തുകയും ചെയ്യുന്നു

സമ്പത്തിന്
വാസ്തുവും ഫെങ്ഷൂയിയും പറയുന്നതനുസരിച്ച് നിങ്ങളുടെ ജീവിതത്തില്‍ സമ്പത്ത് ആകര്‍ഷിക്കാന്‍ ധാരാളം പോസിറ്റീവ് ഊര്‍ജ്ജം നല്കാന് പുല്ലാങ്കുഴലുകള്‍ക്ക് കരുത്തുണ്ടെന്നാണ്. വീട്ടിലെ ബീം അല്ലെങ്കില്‍ ചുവരിന്റെ വലതുവശത്ത് ഒരു ചരിഞ്ഞ സ്ഥാനത്ത് ഒരു മുളകൊണ്ട് നിര്‍മ്മിച്ച പുല്ലാങ്കുഴല്‍ സ്ഥാപിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. സമ്പത്ത് മാത്രമല്ല മറിച്ച് നിങ്ങളുടെ ജീവിതത്തില്‍ സമൃദ്ധിയും കൈവരുത്തുന്നു.
Most read: മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലം

നെഗറ്റിവിറ്റി നീക്കുന്നു
ഫെങ്ഷൂയി, വാസ്തു വിദ്യകള്‍ പറയുന്നത് ഒരു മുള കൊണ്ട് നിര്‍മ്മിച്ച പുല്ലാങ്കുഴലിന് നിങ്ങളുടെ ജീവിതത്തില്‍ നിന്ന് നെഗറ്റീവ് എനര്‍ജികളെ ഒഴിവാക്കാന്‍ കഴിയുമെന്നാണ്. നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ നിരന്തരമായ ഏറ്റക്കുറച്ചില്‍ നേരിടുന്നുവെങ്കില്‍ വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കുന്നത് ഗുണം ചെയ്യും. ഓടക്കുഴലിന്റെ അറ്റത്ത് ഒരു ചുവന്ന റിബണും കെട്ടുക.

ഊര്‍ജ്ജം വളര്‍ത്തുന്നു
ഒരു പ്രദേശത്തെ ഊര്‍ജ്ജനില ഉയര്‍ത്താന്‍ മുളകൊണ്ട് നിര്‍മ്മിച്ച ഒരു ഓടക്കുഴലിനു സാധിക്കുന്നു. പ്രത്യേകിച്ചും വീട്ടിലെ ബേസ്മെന്റ്, മേല്‍ക്കൂര ചരിഞ്ഞ ഇടങ്ങള്‍ എന്നിവിടങ്ങളില്‍. ഒരു കിടപ്പുമുറിയില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കുന്നതിലൂടെ നിങ്ങളുടെ ദൈനംദിന ജീവിതത്തില്‍ അതിശയകരവും ഗുണപരവുമായ ഫലങ്ങള്‍ കൈവരുന്നു. അവിവാഹിതര്‍ക്കും വിവാഹിതര്‍ക്കും അവരുടെ കിടപ്പുമുറിയില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കാവുന്നതാണ്.
Most read: പാമ്പിനെ സ്വപ്നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

ഏകാഗ്രത
വീട്ടില്‍ ഒരു ഓടക്കുഴല്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനര്‍ജികളെ അകറ്റാന്‍ സഹായിക്കും. ഇത് മാത്രമല്ല, നിങ്ങളുടെ ദൈനംദിന ജീവിതത്തിലെ പല ജോലികളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും അവ സഹായിക്കും. നിങ്ങളെ സമ്മര്‍ദ്ദങ്ങളില്‍ നിന്നകറ്റി കഴിവിന്റെ പരമാവധി ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ശരിയായ ദിശകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും നിങ്ങളെ സഹായിക്കുന്നു.

ചുവന്ന റിബണ്‍
ഫെങ്ഷൂയി, വാസ്തു എന്നിവ അനുസരിച്ച് ഓടക്കുഴലിന്റെ അറ്റത്ത് ഒരു ചുവന്ന റിബണ്‍ കെട്ടുന്നത് പോസിറ്റീവ് ഊര്‍ജ്ജത്തെ ആകര്‍ഷിക്കുകയും എല്ലാ തരത്തിലുള്ള നെഗറ്റീവിറ്റി ഒഴിവാക്കുകയും ചെയ്യുന്നു. ഭാഗ്യം, സമ്പത്ത്, സന്തോഷം എന്നിവയെയും ചുവന്ന റിബണ്‍ പ്രതിനിധീകരിക്കുന്നു.
Most read: പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരം

അഭിവൃദ്ധിക്ക്
* ദാമ്പത്യജീവിതത്തില്‍ പരസ്പര സ്നേഹവും സന്തോഷവും കൈവരിക്കാന്‍ കിടപ്പുമുറിയില്‍ ഒരു പുല്ലാങ്കുഴല്‍ സൂക്ഷിക്കുന്നത് ഗുണം ചെയ്യും
* സമാധാനത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായി പുല്ലാങ്കുഴല്‍ കണക്കാക്കപ്പെടുന്നു. അതിനാല്‍ വീടിന്റെ പ്രധാന വാതിലില്‍ മുളയില്‍ തീര്‍ത്ത മനോഹരമായ പുല്ലാങ്കുഴല്‍ തൂക്കിയിടുന്നത് അഭിവൃദ്ധിയെ ക്ഷണിക്കും. ഇത് ശ്രീകൃഷ്ണന്റെ അനുഗ്രഹം നേടിത്തരികയും കുടുംബത്തില്‍ സമ്പത്തും ഐശ്വര്യവും നിലനില്ക്കുകയും ചെയ്യും.

ആരോഗ്യത്തിന്
* വീട്ടില്‍ ആര്‍ക്കെങ്കിലും രോഗമുണ്ടെങ്കില്‍, വാതിലിന് മുകളിലോ മുറിയുടെ വാതിലിലോ പുല്ലാങ്കുഴല്‍ സൂക്ഷിക്കുന്നത് ആരോഗ്യ ഗുണങ്ങള്‍ നല്‍കും.
* നിങ്ങളുടെ ബിസിനസ്സില്‍ വളര്‍ച്ചയ്ക്കായി, നിങ്ങളുടെ ഓഫീസിന്റെയോ ഷോപ്പിന്റെയോ പ്രധാന വാതിലിനു മുകളില്‍ രണ്ട് ഓടക്കുഴല്‍ തൂക്കിയിടുക.
* ആത്മീയ പുരോഗതിക്കായി നിങ്ങളുടെ പൂജാമുറിയുടെ വാതില്ക്കല് ഒരു പുല്ലാങ്കുഴല്‍ തൂക്കിയിടുക.
ജന്മാഷ്ടമി ദിനത്തില്‍ പുല്ലാങ്കുഴല്‍ അലങ്കരിച്ച് ശ്രീകൃഷ്ണന്റെ മുന്നില്‍ വച്ച് ആരാധിക്കുന്നത് വീട്ടില്‍ സന്തോഷവും സമൃദ്ധിയും കൈവരുത്തും