For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിതൃപക്ഷത്തില്‍ ഈ വാസ്തു പരിഹാരമെങ്കില്‍ സമ്പത്തും ഐശ്വര്യവും കൂടെവരും

|

എല്ലാ വര്‍ഷവും പിതൃ പക്ഷ സമയത്ത് ആളുകള്‍ അവരുടെ പൂര്‍വ്വികര്‍ക്ക് ശ്രാദ്ധം നടത്തി പ്രസാദിപ്പിക്കുന്നു. എല്ലാ വര്‍ഷവും പിതൃ പക്ഷം ഭദ്രപാദ മാസത്തിലെ ശുക്ല പക്ഷത്തിലെ പൗര്‍ണ്ണമി നാളില്‍ ആരംഭിച്ച് അമാവാസി തിഥിയില്‍ അവസാനിക്കുന്നു. ഈ വര്‍ഷം പിതൃ പക്ഷം സെപ്റ്റംബര്‍ 10ന് ആരംഭിച്ച് സെപ്റ്റംബര്‍ 25 വരെ തുടരും. ഈ സമയത്ത് മരിച്ചുപോയ പൂര്‍വ്വികരെ പ്രീതിപ്പെടുത്തുന്നതിനായി ശ്രദ്ധ കര്‍മ്മവും ദാനധര്‍മ്മങ്ങളും ചെയ്യുന്നു, അതുവഴി അവരുടെ അനുഗ്രഹം ലഭിക്കുന്നു.

Most read: ശുക്രന്‍ ചിങ്ങത്തില്‍ അസ്തമിക്കുന്നു; 12 രാശിക്കും ഈ സമയം ശുക്രന്‍ നല്‍കും ഫലങ്ങള്‍Most read: ശുക്രന്‍ ചിങ്ങത്തില്‍ അസ്തമിക്കുന്നു; 12 രാശിക്കും ഈ സമയം ശുക്രന്‍ നല്‍കും ഫലങ്ങള്‍

സമാധാനപരമായ ജീവിതത്തിനായി നമ്മുടെ പൂര്‍വികരുടെ അനുഗ്രഹം നമുക്ക് വളരെ പ്രധാനമാണ്. വാസ്തു ശാസ്ത്രത്തില്‍ പിതൃ പക്ഷവുമായി ബന്ധപ്പെട്ട ചില പ്രത്യേക മാര്‍ഗങ്ങള്‍ പറഞ്ഞിട്ടുണ്ട്. പിതൃ പക്ഷത്തില്‍ ചില വാസ്തു പരിഹാരങ്ങള്‍ ചെയ്യുന്നതിലൂടെ, ഒരു വ്യക്തിക്ക് പൂര്‍വ്വികരുടെ അനുഗ്രഹവും ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും ലഭിക്കും. ശ്രാദ്ധ പക്ഷ സമയത്ത് ഈ നടപടികള്‍ ചെയ്താല്‍ പിതൃദോഷത്തില്‍ നിന്നുള്ള മോചനവും ലഭിക്കും. വാസ്തുവിലെ ഈ പ്രതിവിധികളെക്കുറിച്ച് നമുക്ക് നോക്കാം.

ഈ ദിശയില്‍ പൂര്‍വ്വികരുടെ ചിത്രം വയ്ക്കുക

ഈ ദിശയില്‍ പൂര്‍വ്വികരുടെ ചിത്രം വയ്ക്കുക

മിക്ക വീടുകളിലും സ്മരണയ്ക്കായി പൂര്‍വികരുടെ ചിത്രം വയ്ക്കാറുണ്ട്. ഇത് ഒരു നല്ല കാര്യമാണ്. എന്നാല്‍ ഇത്തരം ചിത്രം വീട്ടില്‍ തെറ്റായ ദിശയില്‍ സ്ഥാപിച്ചാല്‍, വീടിനും അവിടെ താമസിക്കുന്നവര്‍ക്കും അതിന്റെ ദോഷഫലം വരും. വാസ്തു പ്രകാരം, പൂര്‍വ്വികരുടെ ഫോട്ടോ വയ്ക്കാന്‍ ഏറ്റവും അനുകൂലമായ സ്ഥലം തെക്ക് ദിശയാണ്. ഇതുകൂടാതെ, വരുമ്പോഴും പോകുമ്പോഴും നിങ്ങളുടെ കണ്ണുകള്‍ ചിത്രത്തിലേക്ക് വീഴുന്ന സ്ഥലങ്ങളില്‍ പൂര്‍വ്വികരുടെ ചിത്രം വയ്ക്കരുത് എന്നതും ഓര്‍മിക്കേണ്ടതാണ്.

ഈ സ്ഥലങ്ങളില്‍ പൂര്‍വ്വികരുടെ ചിത്രങ്ങള്‍ വയ്ക്കരുത്

ഈ സ്ഥലങ്ങളില്‍ പൂര്‍വ്വികരുടെ ചിത്രങ്ങള്‍ വയ്ക്കരുത്

വീട്ടില്‍ തെറ്റായ ദിശയില്‍ വയ്ക്കുന്ന പൂര്‍വ്വികരുടെ ചിത്രം വാസ്തു ദോഷങ്ങള്‍ സൃഷ്ടിക്കുന്നു. പൂര്‍വ്വികര്‍ക്കൊപ്പം ദേവന്മാരും കോപിക്കുന്നു. തല്‍ഫലമായി, വീട്ടിലുള്ളവരുടെ ജീവിതത്തില്‍ അഭിപ്രായവ്യത്യാസമുണ്ടാകുകയും സന്തോഷവും ഐശ്വര്യവും അകലുകുകയും ചെയ്യുന്നു. നിങ്ങളുടെ കിടപ്പുമുറിയിലോ ആരാധനാലയത്തിലോ അടുക്കളയിലോ ഒരിക്കലും പൂര്‍വ്വികരുടെ ചിത്രങ്ങള്‍ സൂക്ഷിക്കാന്‍ പാടില്ല. ഈ സ്ഥലങ്ങളില്‍ പൂര്‍വ്വികരുടെ ഫോട്ടോ വയ്ക്കുന്നത് വാസ്തു ശാസ്ത്രപ്രകാരം നിഷിധമാണ്.

Most read:ശ്രീകൃഷ്ണനെ ധ്യാനിച്ച് വൈജയന്തി മാല ധരിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടില്ല; ഫലങ്ങള്‍ അത്ഭുതംMost read:ശ്രീകൃഷ്ണനെ ധ്യാനിച്ച് വൈജയന്തി മാല ധരിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടില്ല; ഫലങ്ങള്‍ അത്ഭുതം

പിതൃ പക്ഷത്തില്‍ ദിവസവും ഇത് ചെയ്യുക

പിതൃ പക്ഷത്തില്‍ ദിവസവും ഇത് ചെയ്യുക

പിതൃ പക്ഷത്തില്‍ വീടിന്റെ പ്രധാന വാതില്‍ ദിവസവും വെള്ളം കൊണ്ട് കഴുകുകയും വെളുത്ത പൂക്കള്‍ ഇടുകയും വേണം. വാസ്തു ശാസ്ത്ര പ്രകാരം പൂര്‍വ്വികരെ പ്രീതിപ്പെടുത്താന്‍ വീടിന്റെ പ്രധാന വാതില്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. കൂടാതെ, വൈകുന്നേരം തെക്ക് ദിശയില്‍ വിളക്ക് കത്തിക്കണം. ഇങ്ങനെ ചെയ്താല്‍ പൂര്‍വികരുടെ അനുഗ്രഹം ലഭിക്കും. ശ്രാദ്ധപക്ഷ വേളയില്‍ ഏതെങ്കിലും പശുവോ മറ്റോ നിങ്ങളുടെ വീട്ടുവാതില്‍ക്കല്‍ വന്നാല്‍, എന്തെങ്കിലും കഴിക്കാന്‍ കൊടുക്കണം.

പിതൃ പക്ഷത്തില്‍ ഇവ ചെയ്യരുത്

പിതൃ പക്ഷത്തില്‍ ഇവ ചെയ്യരുത്

പിതൃപക്ഷ സമയത്ത് മുടി മുറിക്കാന്‍ പാടില്ല. അങ്ങനെ ചെയ്യുന്നത് നിഷിദ്ധമായി കണക്കാക്കപ്പെടുന്നു. വീട്ടില്‍ പുതിയ ജോലികളോ മംഗളകരമായ കാര്യങ്ങളോ ഒന്നും ഈ സമയത്ത് സംഘടിപ്പിക്കരുത്. അങ്ങനെ ചെയ്യുന്നതിലൂടെ പൂര്‍വ്വികര്‍ കോപിക്കും.

പൂര്‍വ്വികരെ സന്തോഷിപ്പിക്കാന്‍

പൂര്‍വ്വികരെ സന്തോഷിപ്പിക്കാന്‍

പിതൃ പക്ഷത്തില്‍ പൂര്‍വ്വികരെ പ്രീതിപ്പെടുത്താന്‍ ബ്രാഹ്‌മണര്‍ക്ക് ഭക്ഷണം നല്‍കണം. പൂര്‍ണമായും സാത്വികവും മതപരവുമായ കാഴ്ചപ്പാടുകളുള്ള ബ്രാഹ്‌മണര്‍ക്ക് മാത്രമേ ഭക്ഷണം നല്‍കാവൂ. പിതൃപക്ഷത്തില്‍ മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഭക്ഷണവും വെള്ളവും നല്‍കുന്നത് പ്രത്യേക ഗുണങ്ങള്‍ നല്‍കുന്നതായിരിക്കും.

Most read:നിര്‍ഭാഗ്യത്തെപ്പോലും ഭാഗ്യമാക്കി മാറ്റാം; ഗരുഡപുരാണം പറയുന്ന ഈ രഹസ്യങ്ങള്‍ ശീലിക്കൂMost read:നിര്‍ഭാഗ്യത്തെപ്പോലും ഭാഗ്യമാക്കി മാറ്റാം; ഗരുഡപുരാണം പറയുന്ന ഈ രഹസ്യങ്ങള്‍ ശീലിക്കൂ

വിളക്ക് കത്തിക്കുക

വിളക്ക് കത്തിക്കുക

വാസ്തു ശാസ്ത്ര പ്രകാരം തെക്ക് ദിക്കിനെ പൂര്‍വികരുടെ ദിശ എന്ന് പറയുന്നു. അതുകൊണ്ട് ദിവസവും വൈകുന്നേരം വിളക്ക് കത്തിക്കുക. ഇത് പിതൃദോഷം അകറ്റും.

English summary

Vastu Tips To Do In Pitru Paksha For Prosperity In Life In Malayalam

According to Vastu, there are some tips to do in Pitru Paksha to get happiness and prosperity in life. Let us know about such vastu tips.
Story first published: Monday, September 12, 2022, 11:14 [IST]
X
Desktop Bottom Promotion