For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍

|

ഓരോരുത്തരും അവരവരുടെ വീടുകള്‍ മനോഹരമാക്കാനുള്ള വഴികള്‍ തേടുന്നു. എന്നാല്‍, വാസ്തുവില്‍ വിശ്വസിക്കുന്നവര്‍ വീടിന്റെ ഭംഗിക്കായി മാത്രമല്ല ഐശ്വര്യത്തിനായും അല്പം ശ്രദ്ധ ചെലുത്തുന്നു. നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന സമ്മര്‍ദ്ദവും നിര്‍ഭാഗ്യവുമൊക്കെ നീക്കാന്‍ വാസ്തു സൗഹൃദമായ വീട് നിങ്ങളെ സഹായിക്കും. വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കുന്നതിലൂടെ നീങ്ങളുടെ ജീവിതത്തിലും നിങ്ങള്‍ക്ക് വിജയം നേടാവുന്നതാണ്.

Most read: മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലംMost read: മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലം

ഇതിനായി വീട്ടില്‍ വലിയ മാറ്റങ്ങള്‍ വരുത്തേണ്ടതില്ല, ചെറിയ ചെറിയ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി. നിങ്ങളുടെ താമസസ്ഥലത്തിന് ഐശ്വര്യവും ഭാഗ്യവും നല്‍കുന്ന ചില വാസ്തുപരമായ കാര്യങ്ങള്‍ ഈ ലേഖനത്തിലൂടെ വായിച്ചറിയാം. ഈ വാസ്തുപരിഷ്‌കാരങ്ങളിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതിയും മെച്ചപ്പെടുത്താവുന്നതാണ്.

ബുദ്ധന്റെ പ്രതിമ

ബുദ്ധന്റെ പ്രതിമ

വീടിന്റെ പ്രധാന കവാടത്തില്‍ ഒരു ബുദ്ധ പ്രതിമ സൂക്ഷിക്കുന്നത് നിങ്ങളുടെ വീട്ടില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറയ്ക്കാനുള്ള വഴിയാണ്. നെഗറ്റീവ് ഊര്‍ജ്ജം നീക്കാനുള്ള വാസ്തു വഴിയാണ് ബുദ്ധ പ്രതിമ സ്ഥാപിക്കുന്നത്. പ്രതിമ കിഴക്കോട്ട് തിരിച്ച് വയ്ക്കാനും ശ്രദ്ധിക്കണം. പ്രതിമ തറയില്‍ സ്ഥാപിക്കാതെ ഒരു നിശ്ചിത ഉയരത്തില്‍ വേണം വയ്ക്കാന്‍. പ്രതിമ പതിവായി വൃത്തിയാക്കുകയും ചെയ്യുക.

വാസ്തു പെയിന്റിംഗുകള്‍

വാസ്തു പെയിന്റിംഗുകള്‍

വാസ്തു അനുസരിച്ച്, ചില പെയിന്റിംഗുകള്‍ നിങ്ങളുടെ ജീവിതത്തില്‍ നല്ല ഭാഗ്യം കൊണ്ടുവരുന്നു. ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിക്കുന്ന പെയിന്റിംഗുകള്‍ ഉണ്ട്. പണം ആകര്‍ഷിക്കുന്നതിനായി ഏഴ് കുതിരകള്‍, വെള്ളച്ചാട്ടം, ഗോള്‍ഡ് ഫിഷ്, ഒഴുകുന്ന നദി എന്നിവയുടെ പെയിന്റിംഗുകള്‍ വീട്ടില്‍ സ്ഥാപിക്കുക. മികച്ച തൊഴിലവസരങ്ങള്‍ ആകര്‍ഷിക്കുന്നതിന്, അനന്തമായ പാതകളുടെയും റോഡുകളുടെയും പെയിന്റിംഗുകള്‍ വയ്ക്കുക. അഗ്‌നികോണ്‍ ഇല്ലാത്ത വീടുകളില്‍ സൂര്യോദയത്തിന്റെയും മെഴുകുതിരികളുടെയും ചിത്രങ്ങള്‍ വയ്ക്കുക. ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന് പക്ഷികളുടെയും പൂക്കളുടെയും ചിത്രങ്ങള്‍ സൂക്ഷിക്കുക.

Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

വിന്‍ഡ് ചൈം

വിന്‍ഡ് ചൈം

നിങ്ങളുടെ വീടിന് ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും പോസിറ്റീവിറ്റി, സമാധാനം, സന്തോഷം എന്നിവ ഉറപ്പുവരുത്തുന്നതിനുള്ള മികച്ച മാര്‍ഗമാണ് വിന്‍ഡ് ചൈമുകള്‍. ഈ ചൈനീസ് ഫെങ്ഷൂയി വസ്തു നിങ്ങളുടെ വീടിന്റെ വടക്ക്, പടിഞ്ഞാറ്, വടക്കുപടിഞ്ഞാറന്‍ ഭാഗങ്ങളില്‍ സൂക്ഷിക്കുക. ഈ ഭാഗങ്ങളില്‍ ലോഹത്തില്‍ തീര്‍ത്തതും തെക്ക് കിഴക്ക്, കിഴക്ക്, തെക്ക് ഭാഗങ്ങളില്‍ തടിയില്‍ തീര്‍ത്തതുമായ വിന്‍ഡ് ചൈമുകള്‍ സൂക്ഷിക്കുക.

അക്വേറിയം

അക്വേറിയം

നിങ്ങളുടെ വീട് അലങ്കരിക്കാന്‍ മനോഹരമായ ഒന്നാണ് അക്വേറിയങ്ങള്‍. വാസ്തു ശാസ്ത്രമനുസരിച്ച്, അക്വേറിയം വീട്ടില്‍ വയ്ക്കുന്നത് പല ദോഷങ്ങളില്‍ നിന്നും നിങ്ങളെ മുക്തരാക്കുന്നു. കൂടാതെ, അക്വേറിയങ്ങള്‍ സമ്മര്‍ദ്ദം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നതായും പറയപ്പെടുന്നു.

Most read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരംMost read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരം

കുബേര വിഗ്രഹം

കുബേര വിഗ്രഹം

പൂജാമുറിയില്‍, പ്രത്യേകിച്ച വീടിന്റെ വടക്കുവശത്ത് കുബേര പ്രഭുവിന്റെയോ ലക്ഷ്മി ദേവിയുടെയോ ഒരു വിഗ്രഹം സ്ഥാപിക്കുന്നത് നന്നായിരിക്കും. രണ്ട് മൂര്‍ത്തികളില്‍ നിന്നും അനുഗ്രഹം നേടുന്നതിന് പൂര്‍ണ്ണ വിശ്വാസത്തോടെ അവരെ ആരാധിക്കുക.

കിടപ്പുമുറി

കിടപ്പുമുറി

പണവും ആഭരണങ്ങളും വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും എല്ലായ്‌പ്പോഴും കിടപ്പുമുറിയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ, വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ അഭിമുഖീകരിക്കുന്ന വിധത്തിലുള്ള ഒരു അലമാരയില്‍ സൂക്ഷിക്കുക. ഇത് വരുമാനം വര്‍ദ്ധിക്കാന്‍ സഹായിക്കുകയും ഒരു വ്യക്തിയുടെ ജീവിതത്തില്‍ ബുദ്ധിമുട്ട് കുറയുകയും ചെയ്യും.

കിടക്കുന്ന ദിക്ക്

കിടക്കുന്ന ദിക്ക്

കടക്കെണിയില്‍ പെട്ടയാളാണ് നിങ്ങളെങ്കില്‍ നിങ്ങളുടെ ഉറക്കത്തിന്റെ സ്ഥാനം മാറ്റുക. വായ്പയെടുത്തോ അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള കടത്തിന് വിധേയനായ വ്യക്തി എല്ലായ്‌പ്പോഴും തെക്കുപടിഞ്ഞാറ് ദിശയിലുള്ള ഒരു മുറിയില്‍ വേണം ഉറങ്ങാന്‍.

Most read:പുതിയ വാഹനം വാങ്ങാന്‍ നല്ല ദിവസം ഏത്?Most read:പുതിയ വാഹനം വാങ്ങാന്‍ നല്ല ദിവസം ഏത്?

കടം നീങ്ങാന്‍

കടം നീങ്ങാന്‍

* വീടിന്റെ തെക്ക് പടിഞ്ഞാറ് മേഘല ഉയരത്തില്‍ നിര്‍മ്മിക്കുക. കടത്തില്‍ നിന്ന് വീട് സുരക്ഷിതമാക്കാന്‍ ഇത് നിങ്ങളെ സഹായിക്കും.

* ഭാരമുള്ള വസ്തുക്കള്‍ ഒരിക്കലും വീടിന്റെ വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിശയില്‍ സൂക്ഷിക്കരുത്. ഈ ദിശയില്‍ ഭാരമുള്ള ഫര്‍ണിച്ചറുകള്‍ സ്ഥാപിക്കുന്നതും സാമ്പത്തിക നഷ്ടത്തിന് കാരണമാകും.

ബാത്ത്‌റൂമില്‍ ഒരു പാത്രം ഉപ്പ്

ബാത്ത്‌റൂമില്‍ ഒരു പാത്രം ഉപ്പ്

* കല്ലുകള്‍, മാലിന്യങ്ങള്‍ എന്നിവ വടക്കേ ദിശയിലേക്ക് നിക്ഷേപിക്കരുത്. ഇത് ധാരാളം നഷ്ടങ്ങള്‍ക്ക് കാരണമാവുകയും താമസക്കാര്‍ സാമ്പത്തികമായി ദുര്‍ബലരാവുകയും ചെയ്യും. തെക്ക് അഭിമുഖമായുള്ള വീടുകള്‍ക്കാണ് ഇത്തരം പ്രശ്‌നങ്ങള്‍ കൂടുതല്‍.

* ഏറ്റവും ലളിതവും ഫലപ്രദവുമായ വാസ്തു നുറുങ്ങുകളിലൊന്നാണ് നിങ്ങളുടെ ബാത്ത്‌റൂമിന്റെ മൂലയില്‍ ഒരു പാത്രം ഉപ്പ് സൂക്ഷിക്കുന്നത്.

Most read:ഗര്‍ഭധാരണവും നല്ല കുഞ്ഞും; വാസ്തു പറയും വഴിMost read:ഗര്‍ഭധാരണവും നല്ല കുഞ്ഞും; വാസ്തു പറയും വഴി

കണ്ണാടി

കണ്ണാടി

* നിങ്ങള്‍ പുതുതായി ഒരു കടമോ വായ്പയോ എടുത്തിട്ടുണ്ടെങ്കില്‍, അതിന്റെ ആദ്യ ഗഡു ചൊവ്വാഴ്ച നല്‍ന്നുവെന്ന് ഉറപ്പാക്കുക.

* വീടിന്റെ വടക്കുകിഴക്കന്‍ ദിശയില്‍ ഒരു കണ്ണാടി സ്ഥാപിക്കുക എന്നതാണ് ഫലപ്രദമായ മറ്റൊരു വാസ്തു പ്രതിവിധി. നിങ്ങളുടെ വീട്ടിലും ജീവിതത്തിലും ഭാഗ്യം, സന്തോഷം, സമ്പത്ത്, സമൃദ്ധി എന്നിവ ക്ഷണിക്കാനും ആകര്‍ഷിക്കാനും ഈ വാസ്തു പ്രതിവിധി സഹായിക്കും.

English summary

Vastu Tips To Bring Good Luck And Prosperity

According to a number of traditional beliefs, each home comes with its own energy type. Read on the vastu tips to bring good luck and prosperity.
Story first published: Friday, November 27, 2020, 12:30 [IST]
X
Desktop Bottom Promotion