Just In
- 7 hrs ago
നല്ല ഇഞ്ചി-വെളുത്തുള്ളി രസം പ്രസവ ശേഷം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കും
- 8 hrs ago
ആമസോണില്‍ ഉഗ്രന്‍ ഓഫറില്‍ ഹെല്‍ത്ത് പ്രോഡക്റ്റ്സ്
- 10 hrs ago
ഓണസദ്യക്ക് രുചിയേകാന്‍ ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി; എളുപ്പം തയ്യാറാക്കാം
- 10 hrs ago
കരുത്തുറ്റ പേശിയും ഹൃദയാരോഗ്യവും; സാലഡ് ദിനവും ശീലമാക്കിയാലുള്ള ഫലമിതാണ്
Don't Miss
- News
സ്കൂള്‍ ഉച്ചഭക്ഷണപദ്ധതിക്ക് മതിയായ ഫണ്ട് അനുവദിക്കുന്നില്ല: തിരുവോണത്തിന് പട്ടിണി സമരം
- Finance
ലക്ഷാധിപതിയാകാൻ ചിട്ടി കൂടാം; സാധാരണക്കാർക്കും 50 ലക്ഷം നേടി തരുന്ന ഉഗ്രൻ കെഎസ്എഫ്ഇ ചിട്ടി
- Travel
പാണ്ഡവ ക്ഷേത്രങ്ങള്‍ കണ്ട് വള്ളസദ്യയും കഴിച്ച് പോകാം..മഹാഭാരത ചരിത്രത്തിലൂടെ തീർത്ഥ യാത്രയുമായി കെഎസ്ആര്‍ടിസി
- Sports
IND vs ZIM: ഇടിവെട്ട് മടങ്ങിവരവ്, മാന്‍ ഓഫ് ദി മാച്ച്, ലോകകപ്പ് ടിക്കറ്റ് കാത്ത് ദീപക് ചഹാര്‍
- Movies
'പുറത്തെ ജീവിതം മറക്കും, സ്വപ്നങ്ങളിൽ പോലും ബിഗ് ബോസ് വീടും മത്സരാർത്ഥികളും മാത്രമാകും'; അപർണ മൾബറി പറയുന്നു
- Automobiles
കമോൺഡ്രാ മഹേഷേ! ലംബോർഗിനി ഉറൂസ് ഇനി ഫഹദ് ഫാസിലിനും
- Technology
നമ്പർ മാറാതെ സിം കാർഡ് BSNL നെറ്റ്വർക്കിലേക്ക് പോർട്ട് ചെയ്യുന്നത് എങ്ങനെ
കുഞ്ഞിനും അമ്മക്കും ആയുരാരോഗ്യസൗഖ്യത്തിന് വാസ്തു ഇപ്രകാരം
ആരോഗ്യം എന്നത് എന്തിന്റേയും അടിസ്ഥാനമാണ്. ആരോഗ്യപ്രശ്നങ്ങള്‍ നാള്‍ക്ക് നാള് വര്‍ദ്ധിച്ച് വരുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധയോടെയാണ് നാം ഓരോരുത്തരും മുന്നോട്ട് പോവുന്നത്. നവജാത ശിശുക്കളുടെ ആരോഗ്യം പോലും അല്പം ശ്രദ്ധിക്കണം. എന്നാല്‍ വാസ്തുപ്രകാരം കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. വാസ്തുവിന് നമ്മുടെ നെഗറ്റീവ് പോസിറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നതിനും കുറക്കുന്നതിനും സാധിക്കുന്നുണ്ട്. വാസ്തുപ്രകാരം നാം ചെയ്യുന്ന കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ചാല്‍ മതി.
ബെഡ്റൂമില്‍ വാസ്തുപ്രകാരം നാം ചെയ്യുന്ന ചില കാര്യങ്ങള്‍ പലപ്പോഴും അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തെ ബാധിക്കുന്നുണ്ട്. അമ്മയുടെയും നവജാത ശിശുവിന്റെയും മികച്ച ആരോഗ്യത്തിന് വാസ്തു ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വാസ്തുടിപ്സ്
അമ്മയും കുഞ്ഞും ഉറങ്ങുന്ന റൂമില്‍ ബാലഗോപാലിന്റെയും അമ്മ യശോദയുടെയും ചിത്രം വെക്കുന്നത് നിങ്ങള്‍ക്ക് ചുറ്റും പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതിന് സഹായിക്കുന്നു. ഇത് നിങ്ങളുടെ പ്രസവ ശേഷം ഉണ്ടാവുന്ന ശാരീരിക മാനസിക അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും സന്തോഷകരവും ആത്മീയവുമായ മാനസികാവസ്ഥയിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്നു.

വാസ്തുടിപ്സ്
ഇത് കൂടാതെ വെണ്ണ കഴിക്കുന്ന ശ്രീകൃഷ്ണന്റെ ചിത്രം സൂക്ഷിക്കുന്നതും നല്ലതാണ്. ഇത് നിങ്ങള്‍ക്ക് മികച്ച ഫലങ്ങള്‍ നല്‍കുകയും പോസിറ്റീവിറ്റി നിങ്ങള്‍ക്ക് ചുറ്റും നിറക്കുന്നതിനും സഹായിക്കുന്നു. മുറിക്കുള്ളില്‍ മയില്‍പ്പീലി സൂക്ഷിക്കുന്നതും നല്ലതാണ്. ഇതെല്ലാം നിങ്ങള്‍ക്കും കുടുംബത്തിനും ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. മയില്‍പ്പീലിക്ക് വാസ്തുപ്രകാരം വളരെയധികം പ്രാധാന്യം ഉള്ള ഒന്നാണ്. മയില്‍പ്പീലി വീട്ടില്‍ സൂക്ഷിക്കുന്നത് ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നു എന്നാണ് വിശ്വാസം.

വാസ്തുടിപ്സ്
മഞ്ഞളും അരിയും മിക്സ് ചെയ്ത് ഒരു ചെറിയ ബോക്സില്‍ സൂക്ഷിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് എല്ലാ നെഗറ്റീവ് എനര്‍ജിയും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. കുഞ്ഞുങ്ങളില്‍ ഉണ്ടാവുന്ന ബാലാരിഷ്ടതയെ കുറക്കുന്നതിനും രോഗാവസ്ഥക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു എന്നതാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് മികച്ച വാസ്തു ടിപ്സ് ആയി കണക്കാക്കാവുന്നതാണ് മഞ്ഞളും അരിയും മിക്സ് ചെയ്യുന്നത്.

വാസ്തുടിപ്സ്
ഇതൊടൊപ്പം കിടപ്പ് മുറിയുടെ ചുമരിന്റെ നിറവും അല്പം ശ്രദ്ധിക്കണം. റോസ് നിറമോ അല്ലെങ്കില്‍ വെളുത്ത നിറമോ നമുക്ക് ചുമരിന് അടിക്കാവുന്നതാണ്. ഇത് പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് സത്യം. മോശം ഊര്‍ജവും ചിന്തകളും ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ഈ നിറം ചുമരില്‍ അടിക്കാവുന്നതാണ്. ഇത് നിങ്ങളുടെ കുഞ്ഞിന്റെ ഭാവിയില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുകയും അത് കൂടാതെ ബാലാരിഷ്ടതകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.

വാസ്തുടിപ്സ്
വാസ്തുദോഷത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി ഗണപതി ഭഗവാന്റെ ചിത്രം മുറിയില്‍ സൂക്ഷിക്കാവുന്നതാണ്. ഇത് കൂടാതെ ലക്ഷ്മി ദേവിയുടെ അനുഗ്രഹത്തിന് വേണ്ടി മുറി എപ്പോഴും ശുചിയായും വൃത്തിയായും സൂക്ഷിക്കുക. കൂടാതെ പോസിറ്റീവ് എനര്‍ജി ആകര്‍ഷിക്കാന്‍ ചെമ്പ് പാത്രങ്ങള്‍ മുറിയില്‍ സൂക്ഷിക്കുന്നതിനും ശ്രദ്ധിക്കുക. ഇത് കൂടാതെ നിങ്ങള്‍ക്ക് സന്താന ഗോപാല മന്ത്രം ജപിക്കാവുന്നതാണ്. ഇത് കുഞ്ഞിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. 'ഓം നമോ വാസുദേവായ' എന്ന മന്ത്രം ദിനവും ചൊല്ലുന്നതിന് ശ്രദ്ധിക്കാം.
സന്തോഷകരമായ
ദാമ്പത്യത്തിനും
ഐശ്വര്യത്തിനും
വാസ്തുപരിഹാരം
ഉപ്പില്‍