For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാസ്തുപ്രകാരം മണ്‍പാത്രങ്ങള്‍ ഈ ദിക്കില്‍ സൂക്ഷിച്ചാല്‍ സാമ്പത്തിക പ്രയാസം ഇനിയില്ല

|

വാസ്തുശാസ്ത്രപ്രകാരം എന്തൊക്കെ മാറ്റങ്ങള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട് എന്നുള്ളത് നമുക്കെല്ലാം അറിയാവുന്നതാണ്. വാസ്തുവില്‍ നിങ്ങളിലുണ്ടാവുന്ന മാറ്റങ്ങള്‍ നിരവധിയാണ്. എന്തൊക്കെയാണ് ഇതില്‍ മണ്‍പാത്രങ്ങളുമായി ബന്ധപ്പെട്ട വാസ്തു എന്ന് നമുക്ക് നോക്കാവുന്നതാണ്. മണ്‍പാത്രങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും ഉപയോഗം പലരും പഴയ കാലങ്ങളില്‍ ഉപയോഗിക്കുന്നതാണ്. മുന്‍കാലങ്ങളില്‍ മണ്‍പാത്രങ്ങള്‍ മാത്രമാണ് വീടുകളില്‍ ഉപയോഗിച്ചിരുന്നത്. മണ്‍പാത്രങ്ങള്‍ മുതല്‍ വീട് അലങ്കരിക്കുന്നത് വരെ കളിമണ്ണ് മാത്രമായിരുന്നു പണ്ട് ഉപയോഗിച്ചിരുന്നത്.

ന്യൂമറോളജി പറയും ഓരോരുത്തരുടേയും ലക്ഷ്യമെന്തെന്ന്; നിങ്ങളുടേത് അറിയണോ?ന്യൂമറോളജി പറയും ഓരോരുത്തരുടേയും ലക്ഷ്യമെന്തെന്ന്; നിങ്ങളുടേത് അറിയണോ?

എന്നാല്‍ ഇപ്പോള്‍ മണ്‍പാത്രങ്ങള്‍ക്ക് പകരം പലരും മെറ്റലും പ്ലാസ്റ്റിക്കും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ വാസ്തുശാസ്ത്രപ്രകാരം മണ്‍പാത്രങ്ങളുടെ ഉപയോഗം നിങ്ങളുടെ ഭാഗ്യം വര്‍ദ്ധിപ്പിക്കും. അതെ, വാസ്തു ശാസ്ത്രത്തില്‍, അത്തരം നിരവധി കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്, അത് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഭാഗ്യമുണ്ടാകാം. അവ വീട്ടില്‍ സൂക്ഷിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് വീട്ടിലെ ഏത് ദിക്കിലാണ് സൂക്ഷിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കുന്നുണ്ട്.

മണ്‍പാത്രം

മണ്‍പാത്രം

ഒരു മണ്‍പാത്രം വീട്ടില്‍ എവിടെ സൂക്ഷിക്കണം എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. ഇന്ന് മണ്‍പാത്രങ്ങളുടെ സ്ഥാനം ഫ്രിഡ്ജ് ഏറ്റെടുത്തിരിക്കുന്നു. അതുകൊണ്ടാണ് വീടുകളില്‍ മണ്‍പാത്രങ്ങള്‍ ഇന്ന് വളരെ കുറവുള്ളത്. എന്നാല്‍ മണ്‍പാത്രത്തിലെ വെള്ളവും ആരോഗ്യത്തിന് നല്ലതാണെന്ന് നിങ്ങള്‍ക്കറിയാമോ. കൂടാതെ, ഇത് വീട്ടില്‍ സൂക്ഷിക്കുന്നതിലൂടെ, ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൊണ്ടുവരാന്‍ കഴിയും. എന്നാല്‍ ഇത്തരത്തില്‍ മണ്‍പാത്രം എവിടെയെങ്കിലും സൂക്ഷിക്കുന്നത് ശരിയല്ല. മണ്‍പാത്രം വടക്കോട്ട് ദര്‍ശനമായി വയ്ക്കണം എന്നാണ് പറയപ്പെടുന്നത്. ഇതോടൊപ്പം, ഇത് ഒരിക്കലും ശൂന്യമായി വെക്കരുത് എന്നുള്ളതാണ് അറിഞ്ഞിരിക്കേണ്ടത്. അതില്‍ എപ്പോഴും വെള്ളം സൂക്ഷിക്കുക. ഇത് ചെയ്യുന്നതിലൂടെ നെഗറ്റീവ് എനര്‍ജി ഇല്ലാതാവുകയും വീട്ടില്‍ സന്തോഷവും ഐശ്വര്യവും നിലനില്‍ക്കുമെന്നും വിശ്വസിക്കപ്പെടുന്നു.

കളിമണ്‍ പ്രതിമകള്‍

കളിമണ്‍ പ്രതിമകള്‍

വാസ്തു ശാസ്ത്രമനുസരിച്ച്, കളിമണ്‍ വിഗ്രഹങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തില്‍ കളിമണ്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നത് പോലും എപ്പോഴും ശുഭകരമാണ്. വാസ്തു പ്രകാരം, വീടിന്റെ വടക്ക്-കിഴക്ക് (വടക്ക്-കിഴക്ക്), തെക്ക്-പടിഞ്ഞാറ് ദിശകള്‍ ഭൂമിയുടെ മൂലകവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ കളിമണ്ണില്‍ തീര്‍ത്ത വിഗ്രഹങ്ങള്‍ ഈ ദിശയില്‍ വയ്ക്കുന്നത് ഐശ്വര്യമായി കരുതുന്നു. ഇത് മാത്രമല്ല, കളിമണ്ണില്‍ നിര്‍മ്മിച്ച അലങ്കാര വസ്തുക്കളും ഈ ദിശകളില്‍ അലങ്കാരത്തിനായി സൂക്ഷിക്കാം.

മണ്‍ വിളക്കുകള്‍

മണ്‍ വിളക്കുകള്‍

മണ്‍ വിളക്കുകള്‍ ഇപ്പോള്‍ ലോഹ വിളക്കുകളിലേക്ക് മാറിയിട്ടുണ്ട്. സാധാരണ ക്ഷേത്രത്തില്‍ വിളക്കുകള്‍ തെളിക്കാന്‍ കളിമണ്ണല്ല, ലോഹവിളക്കുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍ വാസ്തു ശാസ്ത്രമനുസരിച്ച് കളിമണ്ണില്‍ തീര്‍ത്ത വിളക്ക് കത്തിക്കുന്നത് മംഗളകരമായി കണക്കാക്കുന്നു. ഇങ്ങനെ ചെയ്താല്‍ വീട്ടില്‍ ഐശ്വര്യവും പോസിറ്റീവ് എനര്‍ജിയും ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. ഇത് ചെയ്യുന്നതിലൂടെ ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ ഇല്ലാതാക്കാന്‍ ഇത് സഹായിക്കുന്നുണ്ട്.

കളിമണ്ണില്‍ നിര്‍മ്മിച്ച അലങ്കാര വസ്തുക്കള്‍

കളിമണ്ണില്‍ നിര്‍മ്മിച്ച അലങ്കാര വസ്തുക്കള്‍

കളിമണ്ണില്‍ നിര്‍മ്മിച്ച അലങ്കാര വസ്തുക്കള്‍ അല്‍പം ശ്രദ്ധിക്കണം. ഇത് ഏത് ദിക്കിലാണ് സൂക്ഷിക്കേണ്ടത് എന്ന് നമുക്ക് നോക്കാവുന്നതാണ്. വടക്ക്-കിഴക്ക്, തെക്ക്-പടിഞ്ഞാറ് എന്നീ ദിശകള്‍ ഭൂമിയുടെ മൂലകവുമായി ബന്ധപ്പെട്ടിരിക്കുന്നുണ്ട്. എന്നാല്‍ അതുകൊണ്ട് തന്നെ വീടിന്റെ ഈ ദിശകളില്‍ കളിമണ്ണ് കൊണ്ട് നിര്‍മ്മിച്ച അലങ്കാര വസ്തുക്കള്‍ സൂക്ഷിക്കുന്നത് ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം തന്നെ ജീവിതത്തില്‍ നെഗറ്റീവ് എനര്‍ജിയെ ഇല്ലാതാക്കി പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നു. ഇത് കൂടാതെ ഇങ്ങനെ ചെയ്യുന്നതിലൂടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും നിലനില്‍ക്കുന്നു.

English summary

Vastu Tips: Know The Best Direction For Keeping Clay Pot In Malayalam

Here in this article we are discussing about know the best direction for keeping clay pot according to vastu.
Story first published: Saturday, November 20, 2021, 19:40 [IST]
X
Desktop Bottom Promotion