For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടിലെ തുളസിക്കടുത്ത് ഇതൊന്നും വേണ്ട: ദാരിദ്ര്യം മാറാതെ നില്‍ക്കും

|

തുളസി എന്നത് വളരെ പവിത്രമായി കണക്കാക്കുന്ന ഒരു ചെടയിയാണ്. മഹാവിഷ്ണുവിന്റെ ആരാധനയില്‍ വളരെ പ്രിയപ്പെട്ടതാണ് തുളസി. അത്രയേറെ പ്രാധാന്യമാണ് തുളസിക്ക് നല്‍കുന്നത്. മഹാവിഷ്ണുവിന്റെ പത്‌നിയായാണ് തുളസിയെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ മഹാവിഷ്ണുവിന് നല്‍കുന്ന അതേ പ്രാധാന്യം തന്നെ നമ്മള്‍ തുളസി ചെടിക്കും നല്‍കുന്നു. മഹാലക്ഷ്മി ഈ സസ്യത്തില്‍ വസിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ മംഗളകരമായ പല കാര്യങ്ങള്‍ക്കും തുളസി ചെടി ഉപയോഗിക്കുന്നു. ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജി നല്‍കുന്നതാണ് തുളസി ചെടി എന്ന കാര്യത്തില്‍ സംശയം വേണ്ട. അത്രയേറെ പ്രധാനപ്പെട്ടതാണ് എന്നത് തന്നെയാണ് തുളസിയുടെ പ്രത്യേകതയും.

Vastu Tips For Tulsi

വാസ്തുശാസ്ത്രപ്രകാരവും തുളസിക്കുള്ള പ്രാധാന്യം നിസ്സാരമല്ല. തുളസിയെ ആരാധിക്കുന്നതിലൂടെ ജീവിതത്തില്‍ പോസിറ്റീവ് എനര്‍ജിയുണ്ടാവും എന്ന് നാം മുന്‍പ് വായിച്ചല്ലോ. എന്നാല്‍ തുളസി വീട്ടില്‍ വളര്‍ത്തുമ്പോള്‍ നാം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കൃത്യമായ രീതിയില്‍ ആണ് പരിപാലിക്കുന്നത് എന്നുണ്ടെങ്കില്‍ ജീവിതത്തില്‍ നിങ്ങള്‍ക്ക് ഐശ്വര്യവും സന്തോഷവും സമൃദ്ധിയും ഉണ്ടാവുന്നു. വാസ്തുശാസ്ത്രപ്രകാരം തുളസി വീട്ടിലുള്ളപ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്.

ചെരിപ്പുകള്‍ സൂക്ഷിക്കുന്നത്

ചെരിപ്പുകള്‍ സൂക്ഷിക്കുന്നത്

വാസ്തുവിന് തുളസിയുമായുള്ള ബന്ധം അത്ര നിസ്സാരമല്ല. അതുകൊണ്ട് തന്നെ വാസ്തുശാശാസ്ത്രപ്രകാരം ഐശ്വര്യത്തിന് വേണ്ടി തുളസിയെ പരിപാലിക്കേണ്ടതുണ്ട്. ഒരിക്കലും തുളസി ചെടിക്ക് അരികിലായി ചെരിപ്പ് സൂക്ഷിക്കാന്‍ പാടില്ല. ഇത് ലക്ഷ്മി ദേവിയെ ക്ഷുഭിതയാക്കും എന്നാണ് പറയുന്നത്. നിങ്ങളുടെ ഗൃഹത്തില്‍ നിന്ന് ലക്ഷ്മി ദേവി ഇറങ്ങിപ്പോവുന്നതിന് ഇത് കാരണമാകുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ തുളസി ചെടിയുടെ സമീപം വളരെ വൃത്തിയായി സൂക്ഷിക്കണം. ഒരിക്കലും മാലിന്യങ്ങളോ ചെരുപ്പോ പോലുള്ളവ തുളസിയുടെ അടുത്തായി സൂക്ഷിക്കരുത്.

ചൂല്‍ വെക്കരുത്

ചൂല്‍ വെക്കരുത്

ഒരിക്കലും തുളസി ചെടിയുടെ അടുത്തായി ചൂല്‍ വെക്കരുത്. കാരണം വിഷ്ണുവിന് പ്രിയങ്കരിയാണ് തുളസി. അതുകൊണ്ട് തന്നെ തുളസി ചെടി വാസ്തുശാസ്ത്രപ്രകാരം വളരെ പ്രാധാന്യത്തോടെ കണക്കാക്കേണ്ടതാണ്. തുളസി ചെടിയുടെ അടുത്ത് ചൂല്‍ സൂക്ഷിക്കരുത്. ഇത്തരത്തില്‍ സൂക്ഷിച്ചാല്‍ അത് നിങ്ങളുടെ ദാരിദ്ര്യത്തിലേക്ക് എത്തിക്കും എന്നാണ് പറയുന്നത്. നിങ്ങള്‍ ഇത്തരത്തില്‍ ചെയ്യുന്ന വ്യക്തിയാണെങ്കില്‍ ഉടന്‍ തന്നെ ചൂല്‍ അവിടെ നിന്ന് മാറ്റുന്നതിന് ശ്രദ്ധിക്കുക. അതുകൊണ്ട് ഇനിയെങ്കിലും വീട് വൃത്തിയാക്കുകയോ മറ്റോ ചെയ്യുമ്പോള്‍ ഒരു കാരണവശാലും ചൂല്‍ തുളസി ചെടിക്ക് സമീപം സൂക്ഷിക്കരുത്. മാത്രമല്ല തുളസി ചെടി ചൂല് കൊണ്ട് തൊടുക പോലും ചെയ്യരുത്.

ശിവലിംഗം

ശിവലിംഗം

ഒരിക്കലും തുളസി ചെടിയും ശിവലിംഗവും ഒരുസ്ഥലത്ത് പാടില്ല. ഇത് നിങ്ങള്‍ക്ക് കഠിന ദോഷം ചെയ്യുന്നു. കാരണം ശിവനും തുളസിയും തമ്മിലുള്ള ബന്ധം അപ്രകാരമാണ്. അസുരനായ ജലന്ധരന്റെ ഭാര്യയായിരുന്നു ബൃന്ദ. ബൃന്ദ തുളസിയുടെ മുജ്ജന്‍മത്തില്‍ വരുന്നതാണ്. എന്നാല്‍ ശിവനാണ് ജലന്ധരനെ വധിച്ചത്. അതുകൊണ്ട് തന്നെ ഒരിക്കലും ശിവപൂജയില്‍ തുളസി ഉപയോഗിക്കാറില്ല. അത് മാത്രമല്ല തുളസിയുടെ ചെടിയുടെ അടുത്ത് പോലും ശിവലിംഗമോ ശിവന്റെ ചിത്രമോ വെക്കരുത്. ഇത് നിങ്ങള്‍ക്ക് വളരെയധികം ദോഷഫലം നല്‍കുന്നു.

മുള്‍ച്ചെടി

മുള്‍ച്ചെടി

ഒരിക്കലും തുളസി ചെടിയോടൊപ്പം ഒരു മുള്‍ച്ചെടി വളര്‍ത്തരുത്. ഇത് വളരെയധികം ദോഷം ചെയ്യുന്നതാണ്. കാരണം മുള്ളും തുളസിയും ഒരുമിച്ച് വളരുന്നത് പലപ്പോഴും അശുഭകരമായ ഫലങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുന്നു എന്നാണ് വിശ്വാസം. ഇത് വീട്ടില്‍ വഴക്കിനും പ്രശ്‌നങ്ങള്‍ക്കും അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുന്നതിനും കാരണമാകുന്നു. ഇത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ വിഷാദവും പ്രശ്‌നങ്ങളും വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു. അതുകൊണ്ട് ഇത്തരം സാഹചര്യങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. അശുഭകരമായ ഫലങ്ങള്‍ ഒഴിവാക്കുന്നതിന് വേണ്ടി തുളസിയും മുള്ളുള്ള ചെടികളും ഒരുമിച്ച് വരുന്നത് ഒഴിവാക്കേണ്ടതാണ്.

ഡസ്റ്റ്ബിന്‍

ഡസ്റ്റ്ബിന്‍

വീട്ടിലെ വേസ്റ്റ് ഇടുന്ന പാത്രം അല്ലെങ്കില്‍ ഡസ്റ്റ്ബിന്‍ ഒരിക്കലും തുളസി ചെടിയുടെ അടുത്ത് വെക്കരുത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. ശുചിത്വത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ ശ്രദ്ധ പതിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ഇതൊരിക്കലും തുളസി ചെടിയുടെ അടുത്ത് സ്ഥാപിക്കരുത്. ഇത് നിങ്ങളുടെ ചുറ്റും നെഗറ്റീവ് എനര്‍ജി വര്‍ദ്ധിപ്പിക്കുന്നു. അത് മാത്രമല്ല കുടുംബത്തില്‍ ദാരിദ്ര്യം വര്‍ദ്ധിപ്പിക്കുന്നതിന് ഇത് കാരണമാകുന്നു. അതുകൊണ്ട് തന്നെ ഡസ്റ്റ് ബിന്‍ പോലുള്ളവ വീട്ടില്‍ സൂക്ഷിക്കുമ്പോള്‍ അതിനടുത്ത് തുളസി ചെടി ഇല്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

ഈ ദിനത്തില്‍ തുളസി പറിക്കരുത്; ഫലം കൊടിയ ദാരിദ്ര്യവും കഷ്ടപ്പാടുംഈ ദിനത്തില്‍ തുളസി പറിക്കരുത്; ഫലം കൊടിയ ദാരിദ്ര്യവും കഷ്ടപ്പാടും

മാനസികാരോഗ്യത്തിന് ആയുര്‍വ്വേദ ഉറപ്പാണ് തുളസിമാനസികാരോഗ്യത്തിന് ആയുര്‍വ്വേദ ഉറപ്പാണ് തുളസി

Disclaimer:ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്

English summary

Vastu Tips For Tulsi Plant at Home To Avoid Financial Crisis

Here in this article we are discussing about some vastu tips for Tulsi plant at home to avoid financial crisis in malayalam. Take a look.
Story first published: Monday, December 26, 2022, 21:47 [IST]
X
Desktop Bottom Promotion