For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ മരങ്ങളും ചെടികളും ഈ ദിശയിലാണോ? ഫലം ദോഷം

|

വീടിന്റെയും പരിസരത്തിന്റെയും ഭംഗി വര്‍ധിപ്പിക്കുന്നതിനായി മിക്കവരും ചെടികളും മരങ്ങളുമൊക്കെ വച്ചുപിടിപ്പിക്കുന്നു. ഇവ വീടിന്റെ ഭംഗി വര്‍ദ്ധിപ്പിക്കുകയും ആരോഗ്യത്തിന് ഗുണം ചെയ്യുകയും ചെയ്യുന്നു. വൃക്ഷങ്ങളുടെയും സസ്യങ്ങളുടെയും പ്രാധാന്യവും മനുഷ്യരില്‍ അവ ചെലുത്തുന്ന സ്വാധീനവും കണക്കിലെടുത്ത്, വാസ്തുശാസ്ത്രത്തില്‍ അവയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് ചില നിയമങ്ങള്‍ തയാറാക്കിയിട്ടുണ്ട്. ഈ നിയമങ്ങള്‍ പാലിക്കുന്നതിലൂടെ, നിങ്ങളുടെ വീട്ടില്‍ പോസിറ്റീവ് എനര്‍ജിയുടെ ഒഴുക്ക് ഉറപ്പാക്കാന്‍ കഴിയും. ഇത് ചെയ്യുന്നതിലൂടെ, നിങ്ങളുടെ താമസസ്ഥലം മനോഹരമാക്കാനും ഒപ്പം നിങ്ങളുടെ പുരോഗതിക്കും സന്തോഷത്തിനും സമൃദ്ധിക്കും വഴി തുറക്കാനും സാധിക്കും.

Most read: വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍Most read: വീട്ടില്‍ ഒരിക്കലും സൂക്ഷിക്കരുത് ഈ വസ്തുക്കള്‍

വാസ്തുശാസ്ത്രമനുസരിച്ച്, വൃക്ഷങ്ങളും ചെടികളും ശരിയായ ദിശയില്‍ നട്ടുപിടിപ്പിച്ചാല്‍ അവ നിങ്ങള്‍ക്ക് അത്ഭുതകരമായി ഗുണം ചെയ്യും. സൂര്യരശ്മികളുടെയും മറ്റ് പ്രകൃതിശക്തികളുടെയും സ്വാധീനം കാരണം, വാസ്തുശാസ്ത്രത്തിലെ ചില ദിശകള്‍ പ്രാധാന്യമര്‍ഹിക്കുന്നു. ഈ ദിശകളുടെ ഗുണങ്ങള്‍ അടിസ്ഥാനമാക്കി വേണം വീട്ടില്‍ സസ്യങ്ങള്‍ നടാന്‍.

പൂന്തോട്ടത്തിന്റെ സ്ഥാനം

പൂന്തോട്ടത്തിന്റെ സ്ഥാനം

വാസ്തു ശാസ്ത്രമനുസരിച്ച്, ഒരു പൂന്തോട്ടത്തിന്റെ ഓരോ ഭാഗവും പഞ്ചഭൂതങ്ങളുടെ അഞ്ച് ഘടകങ്ങളില്‍ ഒന്നിനോട് സാമ്യമുള്ളതാണ്. വീടിന്റെ തെക്ക്പടിഞ്ഞാറ് ഭാഗം ഭൂമിയെ പ്രതിനിധീകരിക്കുന്നു, വടക്ക്കിഴക്ക് ജലത്തെ കണക്കാക്കുന്നു, തെക്ക്കിഴക്ക് തീയെ പ്രതിനിധീകരിക്കുന്നു (രോഗരഹിതമായ സസ്യങ്ങളുടെ ആവാസ കേന്ദ്രം), വടക്ക്പടിഞ്ഞാറ് വായുവിനെ പ്രതിനിധീകരിക്കുന്നു. മധ്യഭാഗം ആകാശത്തെ പ്രതിനിധീകരിക്കുന്നു. തെക്ക്കിഴക്ക് അല്ലെങ്കില്‍ തെക്ക്പടിഞ്ഞാറ് ഭാഗത്തുള്ള ഒരു പൂന്തോട്ടം വീട്ടുകാരില്‍ അനാവശ്യ സമ്മര്‍ദ്ദത്തിന് കാരണമാകുന്നു.

ചെടികളുടെ സ്ഥാനം

ചെടികളുടെ സ്ഥാനം

ചെറിയ കുറ്റിച്ചെടികള്‍ പൂന്തോട്ടത്തിന്റെ കിഴക്ക് അല്ലെങ്കില്‍ വടക്ക് ഭാഗങ്ങളില്‍ നടണം, വടക്ക്കിഴക്ക് ഭാഗം തുറസ്സായി നിലനിര്‍ത്തുന്നതാണ് ഉത്തമം. പൂന്തോട്ടത്തിന്റെ പടിഞ്ഞാറ്, തെക്ക്, തെക്ക്പടിഞ്ഞാറ് ഭാഗങ്ങളില്‍ ഉയരമുള്ള മരങ്ങള്‍ നടണം. വീടിനും മരങ്ങള്‍ക്കും ഇടയില്‍ ഗണ്യമായ ദൂരം നിലനിര്‍ത്തണം. വാസ്തുശാസ്ത്രമനുസരിച്ച് മരങ്ങളുടെ നിഴല്‍ രാവിലെ 9 നും 3 നും ഇടയില്‍ വീടിനു മേല്‍ പതിക്കരുത്.

Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍Most read:നായ്ക്കളെ സ്വപ്‌നം കാണാറുണ്ടോ നിങ്ങള്‍ ? എങ്കില്‍

വൃക്ഷങ്ങള്‍ ഇവിടെ പാടില്ല

വൃക്ഷങ്ങള്‍ ഇവിടെ പാടില്ല

വീടിന്റെ മുന്നിലാണ് പൂന്തോട്ടം സ്ഥിതിചെയ്യുന്നതെങ്കില്‍, വലിയ വൃക്ഷങ്ങള്‍ ഒരിക്കലും വീടിന്റെ പ്രവേശന കവാടത്തിന് അഭിമുഖമായി വരാതിരിക്കുക. പൂന്തോട്ടത്തിന്റെ മതിലിനോട് ചേര്‍ന്ന് സസ്യങ്ങള്‍ നടാം. വാസ്തു അനുസരിച്ച്, ആല്‍, മാവ്, വേപ്പ്, വാഴ എന്നിവ നടുന്നത് അഭികാമ്യമാണ്. ഈ മരങ്ങള്‍ അവയുടെ സുഗന്ധത്തിന് മാത്രമല്ല, അവ നല്‍കുന്ന പോസിറ്റീവ് ഊര്‍ജ്ജത്തിനും പേരുകേട്ടതാണ്.

വീടിനടുത്ത് ആല്‍മരം വേണ്ട

വീടിനടുത്ത് ആല്‍മരം വേണ്ട

ആല്‍മരം പോലുള്ള വലിയ മരങ്ങള്‍ വീടിന് തൊട്ടടുത്തായി നടരുത്. കാരണം അവയുടെ വേരുകള്‍ വീടിന്റെ അടിത്തറയെ തകര്‍ക്കും. പ്രാണികളെയും പുഴുക്കളെയും തേനീച്ചകളെയും സര്‍പ്പങ്ങളെയും ആകര്‍ഷിക്കുന്ന മരങ്ങള്‍ പൂന്തോട്ടത്തില്‍ നിന്ന് ഒഴിവാക്കണം. അവ നിര്‍ഭാഗ്യം കൊണ്ടുവരുന്നു.

Most read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ലMost read:വീട്ടില്‍ കണ്ണാടി ഒരിക്കലും ഇങ്ങനെ പാടില്ല

തുളസിയുടെ സ്ഥാനം

തുളസിയുടെ സ്ഥാനം

തുളസി ഒരു പുണ്യ സസ്യമാണ്. വാസ്തു അനുസരിച്ച് വീട്ടില്‍ ഒരു തുളസി ചെടി നടുന്നത് ഉത്തമമാണ്. വീടിന്റെ വടക്ക്, വടക്ക്കിഴക്ക്, കിഴക്ക് ഭാഗങ്ങളില്‍ ഇത് നടണം. റോസാച്ചെടി ഒഴികെ വീട്ടില്‍ മുള്‍ച്ചെടികള്‍ വയ്ക്കുന്നത് നല്ലതല്ല. മുള്ളുള്ള ചെടികള്‍ തോട്ടത്തില്‍ നടരുത്. കള്ളിച്ചെടി ഒരിക്കലും നടരുത്. മുള്ളുള്ള സസ്യങ്ങള്‍ നെഗറ്റീവ് എനര്‍ജിയെ പ്രതിനിധീകരിക്കുന്നു.

ചുവപ്പ് സസ്യം പാടില്ല

ചുവപ്പ് സസ്യം പാടില്ല

ഉയരം കൂട്ടുന്നതിനാല്‍, പൂച്ചട്ടികള്‍ മതിലിനു മുകളില്‍ വയ്ക്കരുത്. പൂച്ചട്ടികള്‍ വടക്ക്, കിഴക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് ദിശയില്‍ നിലത്ത് സ്ഥാപിക്കണം. വടക്കന്‍ ദിശയില്‍ ചുവന്ന നിറമുള്ള സസ്യങ്ങള്‍ നടരുത്.

Most read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ലMost read:ദു:സ്വപ്‌നം കാണാറുണ്ടോ? ഇനി കാണില്ല

ജലസ്രോതസ്സ് ഉത്തമം

ജലസ്രോതസ്സ് ഉത്തമം

പൂന്തോട്ടത്തിന്റെ കിഴക്കോ വടക്കോ ദിശയില്‍ ഒരു ചെറിയ ജലസ്രോതസ്സ് നിര്‍മ്മിക്കാം. നീന്തല്‍ക്കുളമാണെങ്കില്‍, അത് വടക്ക് അല്ലെങ്കില്‍ വടക്ക്കിഴക്ക് ദിശയിലേക്ക് അഭിമുഖീകരിക്കണം. താമരകളുള്ള ഒരു ചെറിയ കുളം ഭാഗ്യം കൊണ്ടുവരും. തെറ്റായ ദിശയിലുള്ള ഒരു ജലസ്രോതസ്സ് വീട്ടംഗങ്ങളുടെ മാനസിക സമാധാനത്തെ പ്രതികൂലമായി ബാധിക്കും.

മരങ്ങളുടെ സ്ഥാനം

മരങ്ങളുടെ സ്ഥാനം

വീടിന്റെ തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ഭാഗത്ത് വലിയ മരങ്ങള്‍ നടണം. തെക്ക്, പടിഞ്ഞാറ് ദിശകളില്‍ പതിക്കുന്ന ഹാനികരമായ ഇന്‍ഫ്രാറെഡ് രശ്മികളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനാല്‍ വലിയ മരങ്ങള്‍ ഈ ദിശകളില്‍ നടുന്നത് ഉത്തമമാണ്. തെക്ക് ദിശയില്‍ നീല നിറമുള്ള മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് ശുഭകരമല്ല. നിങ്ങളുടെ വീടിന്റെ മുന്‍വശത്തും മധ്യഭാഗത്തും മരങ്ങള്‍ നടുന്നത് ഒഴിവാക്കുക, കാരണം അവ പ്രവേശന കവാടത്തെ തടസ്സപ്പെടുത്തുന്നു.

Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

പാല്‍ ഒഴുകുന്ന മരങ്ങള്‍ വേണ്ട

പാല്‍ ഒഴുകുന്ന മരങ്ങള്‍ വേണ്ട

പാല്‍ ഒഴുകുന്ന സസ്യങ്ങള്‍ വീടുകളില്‍ ദോഷകരമാണ്. താമസക്കാരുടെ ആരോഗ്യത്തെ ബാധിക്കുന്നതുമായതിനാല്‍ അവ താമസസ്ഥലത്ത് നിന്ന് ഒഴിവാക്കണം. വീട്ടില്‍ നട്ടുപിടിപ്പിക്കേണ്ട ചില നല്ല സസ്യങ്ങളാണ് മാതളനാരകം, കറുവപ്പട്ട, തെങ്ങ്, അശോകം എന്നിവ.

English summary

Vastu Tips for Planting Trees at Home

Plants and trees too play a pivotal role in making our surroundings apt and energized. Read on the vastu tips for planting trees at home.
X
Desktop Bottom Promotion