For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട്ടില്‍ ചെരിപ്പ് വയ്‌ക്കേണ്ടത് ഇങ്ങനെ; സ്ഥാനം തെറ്റിയാന്‍ ഫലം സാമ്പത്തിക നഷ്ടം

|

വാസ്തു ശാസ്ത്രം അനുസരിച്ച് വീട് ഒരുക്കുന്നത് വീട്ടുകാര്‍ക്ക് വളരെ ഐശ്വര്യപ്രദമായി കണക്കാക്കപ്പെടുന്നു. വാസ്തു സൗഹൃദമായ ഒരു വീട് സന്തോഷത്തിനും ഐശ്വര്യത്തിനും വഴിയൊരുക്കുകയും ചെയ്യുന്നു. വാസ്തു പ്രകാരം, വീട്ടില്‍ സാധനങ്ങള്‍ തെറ്റായ സ്ഥലത്ത് സൂക്ഷിച്ചാല്‍, അവിടെ നെഗറ്റീവ് എനര്‍ജി വരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ നിയമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് വീട്ടില്‍ ദാരിദ്ര്യവും പ്രശ്‌നങ്ങളും വരുന്നു. ഒരു വ്യക്തിയുടെ ജീവിതത്തില്‍ നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നു, കൂടാതെ സാമ്പത്തിക പ്രശ്‌നങ്ങളും അഭിമുഖീകരിക്കേണ്ടി വരും.

Also read: ഗരുഡപുരാണം: സദ്ഗുണസമ്പന്നയായ ഭാര്യയെ തിരിച്ചറിയാം; ഈ 7 സ്വഭാവമുള്ള സ്ത്രീ ഐശ്വര്യംAlso read: ഗരുഡപുരാണം: സദ്ഗുണസമ്പന്നയായ ഭാര്യയെ തിരിച്ചറിയാം; ഈ 7 സ്വഭാവമുള്ള സ്ത്രീ ഐശ്വര്യം

വാസ്തുവില്‍ എല്ലാത്തിനും കൃത്യമായ ദിശയുണ്ട്. ഇതില്‍ ചെരിപ്പുകളും ഉള്‍പ്പെടുന്നു. വീട്ടില്‍ സൂക്ഷിക്കുന്ന ഷൂ റാക്കിനും ഒരു പ്രത്യേക ദിശയുണ്ട്. ഷൂസ്, ചെരിപ്പുകള്‍ എന്നിവ വീട്ടില്‍ അങ്ങോട്ടും ഇങ്ങോട്ടും ചിതറിക്കിടക്കുന്നത് വീട്ടില്‍ അസ്വസ്ഥതയുണ്ടാക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. വാസ്തു പ്രകാരം വീട്ടില്‍ ചെരിപ്പ് എങ്ങനെ സൂക്ഷിക്കണമെന്ന് നമുക്ക് നോക്കാം.

പ്രവേശന കവാടത്തില്‍

പ്രവേശന കവാടത്തില്‍

* പ്രവേശന കവാടത്തില്‍ ഷൂ റാക്കുകള്‍ സ്ഥാപിക്കരുത്, കാരണം ഇത് സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കവാടമാണ്. ചെരിപ്പുകളോ ചെരിപ്പുകള്‍ സൂക്ഷിക്കുന്ന സ്റ്റാന്റുകളോ മറ്റോ പ്രവേശന കവാടത്തില്‍ സ്ഥാപിക്കുന്നത് വീട്ടിലേക്കുള്ള നല്ല ഊര്‍ജ്ജത്തെ തടസ്സപ്പെടുത്തുന്നു.

* ഷൂ റാക്കുകള്‍ക്കും അലമാരകള്‍ക്കും അനുയോജ്യമായ മേഖലകള്‍ തെക്ക് പടിഞ്ഞാറും പടിഞ്ഞാറുമാണ്. വടക്ക്. വടക്കു കിഴക്ക്, കിഴക്ക് മേഖലകള്‍ ഒഴിവാക്കുക.

കിടപ്പുമുറിയില്‍

കിടപ്പുമുറിയില്‍

* കിടപ്പുമുറിയില്‍ ചെരിപ്പുകള്‍ സൂക്ഷിക്കാതിരിക്കാന്‍ പ്രത്യേകം ശ്രമിക്കുക. ചിലപ്പോള്‍ അവയില്‍ നിന്ന് ഉണ്ടാകുന്ന ഊര്‍ജ്ജം വളരെ തീവ്രമാവുകയും അത് പ്രശ്‌നകരമായ ദാമ്പത്യത്തിലേക്ക് നയിക്കുകയും ചെയ്യും.

* ഷൂ റാക്ക് അടുക്കളയിലോ പ്രാര്‍ത്ഥനാ മുറിയോട് വളരെ അടുത്തോ സൂക്ഷിക്കരുത്. അടുക്കളയില്‍ ചെരിപ്പ് സൂക്ഷിക്കുന്നത് ക്രമേണ മോശം ആരോഗ്യത്തിലേക്ക് നയിക്കും. ചെരിപ്പ് സ്റ്റാന്റ് പൂജാ മുറിയോട് വളരെ അടുത്താണെങ്കില്‍, അത് ആരാധനാ മൂര്‍ത്തികളോടുള്ള ബഹുമാനക്കുറവിനെ കാണിക്കുന്നു.

Most read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ടMost read:ഐശ്വര്യം പടിയിറങ്ങാതിരിക്കാന്‍ ഈ തെറ്റുകള്‍ വേണ്ട

വൃത്തിയായി സൂക്ഷിക്കുക

വൃത്തിയായി സൂക്ഷിക്കുക

* തുറന്ന ഷൂ റാക്കിനേക്കാള്‍ മികച്ചത് അടച്ച കാബിനറ്റുകളും റാക്കുകളുമാണ്. കാരണം അടച്ച കാബിനറ്റുകള്‍ നെഗറ്റിവിറ്റി വ്യാപിക്കാന്‍ അനുവദിക്കുന്നില്ല.

* ചെരിപ്പുകള്‍ വൃത്തിയായി സൂക്ഷിക്കുകയും അഴുക്കുകള്‍ തുടച്ചുമാറ്റുകയും ചെയ്യുക. ഷൂ റാക്ക് എല്ലായ്‌പ്പോഴും വൃത്തിയായി സൂക്ഷിക്കുക.

ഷൂ റാക്കിന്റെ സ്ഥാനം

ഷൂ റാക്കിന്റെ സ്ഥാനം

* ചെരിപ്പുകള്‍ ഭൂമിയോട് ചേര്‍ന്നു നില്‍ക്കുന്നവയാണ്. അതിനാല്‍ ഷൂ കാബിനറ്റിന്റെ ഉയരം ഫ്‌ളോര്‍ ടു സീലിംഗ് ഉയരത്തിന്റെ മൂന്നിലൊന്നില്‍ കവിയരുത് എന്ന് ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. ഉയര്‍ന്ന അളവ്, കുടുംബാംഗങ്ങളുടെ ആരോഗ്യത്തെ തടസ്സപ്പെടുത്തും.

* വീടിന്റെ പ്രവേശന കവാടം വടക്ക് അല്ലെങ്കില്‍ കിഴക്ക് ആണെങ്കില്‍, ഇതിനു സമീപം ഒരു ഷൂ റാക്ക് സ്ഥാപിക്കരുത്. അത് സാധ്യമല്ലെങ്കില്‍, വീടിന് പുറത്ത് വയ്ക്കുക

Most read:ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്; കാരണംMost read:ഈ സമയങ്ങളില്‍ സ്മശാനം സന്ദര്‍ശിക്കരുത്; കാരണം

ഭക്ഷണം കഴിക്കുമ്പോള്‍

ഭക്ഷണം കഴിക്കുമ്പോള്‍

* ചെരുപ്പുകളുപയോഗിച്ച് വീട് അലങ്കോലപ്പെടുത്തുന്നത്, പ്രത്യേകിച്ച് പ്രധാന വാതിലിനടുത്ത്. ഇത്തരം പ്രവര്‍ത്തി കുടുംബ കലഹത്തിന് കാരണമാകും. ചെരിപ്പുകള്‍ ശരിയായി ക്രമീകരിക്കുക.

* വീട്ടില്‍ ഭക്ഷണം കഴിക്കുമ്പോള്‍ പാദരക്ഷ ധരിക്കുന്നത് ഒഴിവാക്കുക. ഇത് നിങ്ങളുടെ ജീവിതത്തിലെ നിഷേധാത്മകതയെ സൂചിപ്പിക്കുന്നു.

ചെരിപ്പുകള്‍ തൂക്കിയിടരുത്

ചെരിപ്പുകള്‍ തൂക്കിയിടരുത്

* ചെരിപ്പുകള്‍ ഒരിക്കലും ഒരു വീടിനുള്ളില്‍ തൂങ്ങിക്കിടക്കരുത്. അങ്ങനെ ചെയ്താല്‍, അത് മരണവും ഏറ്റവും മോശമായ ദുരിതങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും കുടുംബാംഗങ്ങള്‍ക്ക് നല്‍കും.

* ഒന്നിനു മുകളിലായി അല്ലെങ്കില്‍ മറ്റൊന്നിനുള്ളില്‍ ചെരിപ്പുകള്‍ വയ്ക്കരുത്. ഇത് വീടിന്റെ ഊര്‍ജ്ജത്തെ അപകടത്തിലാക്കുകയും പ്രൊഫഷണല്‍ പരാജയത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

മരണപ്പെട്ടവരുടെ പാദരക്ഷകള്‍

മരണപ്പെട്ടവരുടെ പാദരക്ഷകള്‍

* ഒരാളുടെ മരണശേഷം അയാളുടെ പാദരക്ഷകള്‍ സംഭാവന ചെയ്യുകയോ അടക്കം ചെയ്യുകയോ ചെയ്യണം. ഒരിക്കലും വീട്ടില്‍ സൂക്ഷിക്കരുത്. മോശം ശകുനത്തിലേക്കുള്ള ഒരു ക്ഷണമാണിത്.

English summary

Vastu Tips For Placing Your Shoes At Home

Read on to know about the vastu tips for placing shoes at home.
X
Desktop Bottom Promotion