Latest Updates
-
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് മുതൽ ഒക്ടോബർ 1 വരെ; ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും! -
ഒക്ടോബർ 1-6: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, കരിയറിലും പ്രണയത്തിലും വൻ നേട്ടങ്ങൾ! -
അവിവാഹിതരായ ദമ്പതികൾക്ക് ഹോട്ടലിൽ മുറിയെടുക്കാമോ? നിയമപരമായ അവകാശങ്ങളും സുരക്ഷാ മുൻകരുതലുകളും അറിയാം -
സെപ്റ്റംബർ 30 നക്ഷത്രഫലം: ഭരണിയിൽ നിന്ന് കാർത്തികയിലേക്ക്, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 സെപ്റ്റംബർ 30 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുണ്ടാകുമോ? 12 രാശിക്കാർക്കും അറിയാം ഇന്നത്തെ പ്രത്യേകതകൾ -
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം!
വാസ്തുപ്രകാരം സമാധാനത്തിന് പക്ഷികളുടെ ചിത്രങ്ങള്‍ ഈ ദിക്കില്‍
വാസ്തുവിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. അതുകൊണ്ട് തന്നെ വാസ്തുപ്രകാരമാണ് പല കാര്യങ്ങളും പലരും ചെയ്യുന്നത്. ജീവിതത്തില്‍ പല പ്രശ്നങ്ങളേയും പരിഹരിക്കാന്‍ വാസ്തുവിന് സാധിക്കുന്നു. ശരിയായ വാസ്തു നമ്മുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. ഇത് ജീവിതത്തില്‍ സന്തോഷം കൊണ്ട് വരുമെങ്കിലും കൃത്യമായ വാസ്തു ശ്രദ്ധിക്കാതിരിക്കുമ്പോള്‍ അതൂ കുടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. മോശം വാസ്തു എപ്പോഴും ഒരു വ്യക്തിയുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചേക്കാം. അ്ത് വീടിന്റെ അലങ്കാരത്തിന്റെ കാര്യത്തില്‍ വരെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു.

വീട് വെക്കുമ്പോഴും പ്രധാന വാതില്‍ വെക്കുമ്പോഴും എണി പണിയുമ്പോള്‍ വരെ പലപ്പോഴും നിങ്ങളില്‍ വാസ്തുവിന്റെ പ്രാധാന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നു. എന്തൊക്കെയാണ് ഇതില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം. ഇത്തരത്തില്‍ വീട്ടില്‍ ഫോട്ടോ വെക്കുമ്പോള്‍ പോലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. അതില്‍ ഒന്നാണ് പക്ഷികളുടെ ചിത്രങ്ങള്‍ സൂക്ഷിക്കുന്നത്. പക്ഷികളുടെ ചിത്രങ്ങള്‍ വീട്ടില്‍ വെക്കുമ്പോള്‍ എന്തൊക്കെ മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു, എന്തൊക്കെയാണ് ഇത്തരത്തില്‍ പക്ഷിയുടെ ചിത്രം വീട്ടില്‍ വെക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ.

സ്വീകരണമുറിയില്‍
സ്വീകരണ മുറിയില്‍ പക്ഷിയുടെ ചിത്രം വെക്കുമ്പോള്‍ അതുണ്ടാക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. കാരണം സ്വീകരണമുറി പലപ്പോഴും പ്രധാനപ്പെട്ട മുറിയായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ അതുണ്ടാക്കുന്ന പോസിറ്റീവ് എനര്‍ജിയും വളരെ കൂടുതലായിരിക്കും. നമ്മള് ശ്രദ്ധിക്കാതെ വിടുന്ന മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളില്‍ വാസ്തു വൈകല്യങ്ങള്‍ ഉണ്ടാക്കാറുണ്ട്. അതുകൊണ്ട് തന്നെ പക്ഷിയുടെ ചിത്രം വെച്ചാല്‍ ജീവിതത്തിലെ പ്രശ്നങ്ങള്‍ ഇല്ലാതാക്കുന്നതിനും പോസിറ്റീവ് ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

വിജയം നല്കുന്നു
വീട്ടില്‍ പക്ഷിയുടെ ചിത്രം വെക്കുമ്പോള്‍ വിജയം നല്‍കുന്നതിന് സാധിക്കുന്നു എന്നാണ് പറയുന്നത്. എന്നാല്‍ ദിക്ക് നോക്കി വേണം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന്. വീടിന്റെ വാസ്തു ശരിയാണെങ്കില്‍ ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും നിറയുന്നു. എന്നാല്‍ വാസ്തു തെറ്റാണെങ്കില്‍ അത് പലപ്പോഴും മാനസിക പിരിമുറുക്കം ഉണ്ടാക്കുന്നു. ഇത് സാമ്പത്തിക പ്രശ്നങ്ങളിലേക്കും നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ സ്വീകരണമുറിയിലെ പക്ഷികളുടെ ചിത്രം വളരെ നല്ല ഫലങ്ങള്‍ നല്‍കുമെന്നാണ് പറയുന്നത്. ഇത് വീട്ടില്‍ പോസിറ്റീവിറ്റി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ചൈനീസ് വാസ്തുപ്രകാരം
ചൈനീസ് വാസ്തു പ്രകാരം നിങ്ങള്‍ക്ക് വീട്ടില്‍ കഴുകന്റെ ചിത്രം വെക്കാവുന്നതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ച നല്കുന്നു എന്നാണ് വിശ്വാസം. ഫെങ് ഷൂയി പ്രകാരം, സ്വീകരണമുറിയില്‍ കഴുകന്റെ ചിത്രം വയ്ക്കുന്നത് വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഉയിര്‍ത്തെഴുന്നേറ്റ ഫിനിക്സ് പക്ഷിയുടെ ഫലമാണ് ഇത് നല്‍കുന്നത്. ഇത് പോസിറ്റീവിറ്റി നിങ്ങള്‍ക്ക് നല്കുന്നു. വീടിന്റെ സ്വീകരണമുറിയില്‍ കഴുകന്റെ ചിത്രം വയ്ക്കുന്നത് പോസിറ്റിവിറ്റി കൊണ്ടുവരുമെന്ന് പല വാസ്തുശാസ്ത്ര വിദഗ്ധരും പറയുന്നു. ഇത് സ്വീകരണ മുറിയുടെ തെക്കുകിഴക്ക് ഭിത്തിയില്‍ വെക്കുന്നതാണ് നല്ലത്.



Click it and Unblock the Notifications
