For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സകല ദോഷവും നീക്കാം, സമ്പത്തും നേടാം; വെള്ളിയുണ്ടോ വീട്ടില്‍?

|

വാസ്തു ശാസ്ത്രവും ജ്യോതിഷവും അനുസരിച്ച്, വെള്ളി ഗ്രഹങ്ങളായ ചന്ദ്രനും വ്യാഴവുമായി ബന്ധപ്പെട്ടിരിക്കുന്നു. വെള്ളി കൊണ്ട് നിര്‍മ്മിച്ച ആഭരണങ്ങള്‍ ധരിക്കുന്നത് ധാരാളം ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ഈ ലോഹം നമ്മുടെ ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ നീക്കംചെയ്യാന്‍ സഹായിക്കുന്നുവെന്നും ജലത്തെയും കഫ അനുപാതത്തെയും തുലനം ചെയ്യുന്നുവെന്നും പറയപ്പെടുന്നു. വാസ്തു സംബന്ധിയായ നിരവധി ദോഷങ്ങളെ സുഖപ്പെടുത്താന്‍ വെള്ളി വസ്തുക്കള്‍ ഉപയോഗിക്കാന്‍ വാസ്തു വിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Most read: ഭാഗ്യം പടിവാതിലിലെത്തും; പുതുവര്‍ഷത്തില്‍ വീട് ഇങ്ങനെയെങ്കില്‍Most read: ഭാഗ്യം പടിവാതിലിലെത്തും; പുതുവര്‍ഷത്തില്‍ വീട് ഇങ്ങനെയെങ്കില്‍

അലങ്കാരവസ്തുക്കളുടെ രൂപത്തില്‍ വെള്ളി നിങ്ങളുടെ വീടിന് ഒരു ആഢംബരം മാത്രമല്ല നല്‍കുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ സമൃദ്ധി, ഭാഗ്യം, സമാധാനം, ഐക്യം എന്നിവ ആകര്‍ഷിക്കുകയും ചെയ്യുന്നു. വീട്ടില്‍ വെള്ളി വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് അല്‍പം ശ്രദ്ധിക്കേണ്ടതുണ്ട്. ഇതാ, വാസ്തു എന്താണ് പറയുന്നത് എന്നു നോക്കാം.

വീട്ടില്‍ വെള്ളി സൂക്ഷിക്കാനുള്ള ദിശ

വീട്ടില്‍ വെള്ളി സൂക്ഷിക്കാനുള്ള ദിശ

വെള്ളി, വെള്ളി ആഭരങ്ങള്‍, വസ്തുക്കള്‍ എന്നിവ വീടിന്റെ വടക്കേ കോണില്‍ നിര്‍മിച്ച ഒരു ലോക്കറിന്റെ പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക് ഭാഗത്ത് വേണം സൂക്ഷിക്കാന്‍.

വാസ്തു ദോഷം നീക്കാന്‍

വാസ്തു ദോഷം നീക്കാന്‍

വാസ്തു ദോഷം നീക്കുന്നതിന് നിങ്ങളുടെ വീടിന്റെ പ്രധാന വാതിലില്‍ വെള്ളി കമ്പികള്‍ തൂക്കിയിടുക. ഇതല്ലെങ്കില്‍, നിങ്ങളുടെ വീടിന്റെ ചുവരില്‍ വെള്ളി നഖങ്ങള്‍ സ്ഥാപിക്കുകയോ ചെയ്യാം.

Most read:പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍ വഴികള്‍Most read:പുതുവര്‍ഷത്തില്‍ ഭാഗ്യം കൂടെനിര്‍ത്താന്‍ വഴികള്‍

ഭാഗ്യം ആകര്‍ഷിക്കാന്‍

ഭാഗ്യം ആകര്‍ഷിക്കാന്‍

വെള്ളി ആഭരണങ്ങള്‍ ധരിക്കുകയോ വെള്ളി പാത്രങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുകയോ ചെയ്യുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു. ഭാഗ്യം ആകര്‍ഷിക്കുന്നതിനായി വെള്ളി പാത്രത്തില്‍ വെള്ളം നിറച്ച് വെള്ളികൊണ്ട് നിര്‍മിച്ച ഒരു ജോടി മത്സ്യങ്ങളെ വയ്ക്കുക.

സാമ്പത്തിക നേട്ടത്തിന്

സാമ്പത്തിക നേട്ടത്തിന്

വെള്ളി നാണയങ്ങള്‍ തലയിണയ്ക്കടിയില്‍ സൂക്ഷിക്കുന്നത് ബുധന്റെയോ ചൊവ്വയുടെയോ ഗ്രഹപ്രഭാവം മൂലമുണ്ടാകുന്ന ദോഷങ്ങള്‍ നീക്കാന്‍ ഉപകരിക്കും. സമൃദ്ധിയും സാമ്പത്തിക നേട്ടവും ഉറപ്പാക്കുന്നതിന് വെള്ളി നാണയങ്ങള്‍ നിങ്ങളുടെ പേഴ്‌സില്‍ സൂക്ഷിക്കാവുന്നതാണ്.

Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍Most read:കടക്കെണി നീങ്ങി ഐശ്വര്യം കടന്നുവരും വീട്ടില്‍

മനസ്സ് അസ്വസ്ഥമാണെങ്കില്‍

മനസ്സ് അസ്വസ്ഥമാണെങ്കില്‍

നിങ്ങളുടെ മനസ്സ് എല്ലായ്‌പ്പോഴും അസ്വസ്ഥമാണെങ്കില്‍ വെള്ളി നിങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. മനസ്സ് സാധാരണയായി അസ്വസ്ഥമാകുന്നുവെങ്കില്‍ ഒരു വെള്ളി മോതിരം ധരിക്കുന്നത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. കൈയുടെ ചെറു വിരലില്‍ വെള്ളി മോതിരം ധരിക്കുന്നതിലൂടെ ചന്ദ്രന്‍ ശക്തമാവുകയും മനസ്സ് ശാന്തമാവുകയും ചെയ്യുന്നു.

നവഗ്രഹ ദോഷം നീക്കാന്‍

നവഗ്രഹ ദോഷം നീക്കാന്‍

നിങ്ങളുടെ ജാതകത്തില്‍ നവഗ്രഹങ്ങളുടെ ദോഷം ഉണ്ടെങ്കില്‍, നിങ്ങള്‍ക്ക് വെള്ളി ഉപയോഗിച്ച് ഗ്രഹങ്ങളുടെ നില പുനസ്ഥാപിക്കാന്‍ കഴിയും. ആല്‍മരത്തിന്റെ വേരുകള്‍, കറുകപ്പുല്ല് എന്നിവ ഒരു വെള്ളി പെട്ടിയില്‍ വയ്ക്കുകയും വീടിന്റെ പൂജാമുറിയില്‍ സൂക്ഷിക്കുകയും ചെയ്യുക. ഇത് പതിവായി ആരാധിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് ഏത് മേഖലയിലും വിജയം ലഭിക്കുമെന്ന് പറയപ്പെടുന്നു. ഇതുകൂടാതെ സമ്പത്തും വര്‍ദ്ധിക്കും.

Most read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലംMost read:മരിച്ചവരുടെ ചിത്രമുണ്ടോ പൂജാമുറിയില്‍? ദോഷം ഫലം

ബിസിനസ്സ് പ്രശ്‌നങ്ങളുണ്ടെങ്കില്‍

ബിസിനസ്സ് പ്രശ്‌നങ്ങളുണ്ടെങ്കില്‍

നിങ്ങള്‍ക്ക് ബിസിനസില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെങ്കില്‍ വെള്ളി നിങ്ങളുടെ സഹായത്തിനെത്തും. ഇതിനായി ആദ്യം ഒരു വെള്ളി നാണയം എടുക്കുക. ഇതിനുശേഷം 11 ഗോമതി ചക്രങ്ങളും 11 കവടിയും കറുത്ത മഞ്ഞളും മഞ്ഞ തുണിയില്‍ കെട്ടിവച്ച് വ്യാഴാഴ്ച ദിവസം ആരാധിക്കുക. ഇതിനുശേഷം, നിങ്ങളുടെ ആഗ്രഹപ്രകാരം 'ഓം നമോ ഭഗവതേ വാസുദേവായേ നമ' എന്ന മന്ത്രം 11, 21, 51 അല്ലെങ്കില്‍ 108 തവണ ചൊല്ലുക. ഇതിനുശേഷം തുണി എടുത്ത് നിങ്ങളുടെ കച്ചവട സ്ഥലത്തോ ഓഫീസിലോ വൃത്തിയുള്ള സ്ഥലത്ത് വയ്ക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ ബിസിനസില്‍ വളര്‍ച്ചയ്ക്ക് വഴിവയ്ക്കുന്നു.

രാഹു-കേതു ദോഷത്തിന്

രാഹു-കേതു ദോഷത്തിന്

വെള്ളി ഉപയോഗിക്കുന്നതിലൂടെ, രാഹുവിന്റെയും കേതുവിന്റെയും ഫലങ്ങള്‍ കുറയ്ക്കാനും നിങ്ങള്‍ക്ക് കഴിയും. വെള്ളി കൊണ്ട് തീര്‍ത്ത ഒരു ആനയുടെ രൂപം നിങ്ങളുടെ വീട്ടില്‍ വൃത്തിയുള്ള സ്ഥലത്ത് വയ്ക്കുക. ഇത് ചെയ്യുന്നതിലൂടെ രാഹുകേതുവിന്റെ പ്രശ്‌നം ക്രമേണ കുറയുമെന്ന് വിശ്വസിക്കപ്പെടുന്നു. ഒരു നിശ്ചിത അളവ് 200 ഗ്രാം വെള്ളിയായി കണക്കാക്കുന്നുണ്ടെങ്കിലും നിങ്ങളുടെ കഴിവിനനുസരിച്ച് ഒരു വെള്ളി ആനയെ ഉണ്ടാക്കാവുന്നതാണ്.

Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!Most read:പാമ്പിനെ സ്വപ്‌നം കാണുന്നത് നിസ്സാരമാക്കല്ലേ ..!

സന്തോഷം, സമൃദ്ധി, സമാധാനം

സന്തോഷം, സമൃദ്ധി, സമാധാനം

നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമൃദ്ധിയും ലഭിക്കുന്നതിന് വ്യാഴാഴ്ച ദിവസം നിങ്ങള്‍ക്ക് ഒരു പ്രതിവിധി ചെയ്യാവുന്നതാണ്. ഒരു കുങ്കുമ ലായനി വെള്ളി പാത്രത്തില്‍ സൂക്ഷിച്ച് എല്ലാ വ്യാഴാഴ്ചയും നെറ്റിയില്‍ തിലകം തൊടുന്നത് സന്തോഷത്തിനും സമൃദ്ധിക്കും സമാധാനത്തിനും വഴിവയ്ക്കും. ഏതെങ്കിലും ഒരു വ്യാഴാഴ്ച മാത്രം ചെയ്താല്‍ പോരാ, ഒരു വര്‍ഷത്തേക്ക് എല്ലാ വ്യാഴാഴ്ചയും നിങ്ങള്‍ ഇത് പതിവായി ചെയ്യണം. അതിനുശേഷം മാത്രമേ ഫലം ലഭിക്കൂ.

ഹോര്‍മോണ്‍ പ്രശ്‌നം പരിഹരിക്കാന്‍

ഹോര്‍മോണ്‍ പ്രശ്‌നം പരിഹരിക്കാന്‍

ജീവിതത്തിലെ മറ്റ് പ്രശ്‌നങ്ങളില്‍ നിന്ന് ആശ്വാസം നല്‍കുന്നതിനൊപ്പം വെള്ളി ആരോഗ്യപരമായ പ്രശ്‌നങ്ങളും നീക്കുന്നു. ഒരു വ്യക്തിക്ക് ഹോര്‍മോണ്‍ പ്രശ്‌നമുണ്ടെങ്കില്‍, കഴുത്തില്‍ ഒരു വെള്ളി മാലയോ കയ്യില്‍ ഒരു വെള്ളി വളയോ ധരിക്കാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ, വ്യക്തിയുടെ എല്ലാ ഹോര്‍മോണ്‍ പ്രശ്‌നങ്ങളും നീക്കംചെയ്യപ്പെടും.

Most read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരംMost read:പാപഗ്രഹങ്ങളുടെ ദോഷമുണ്ടോ ജാതകത്തില്‍? പരിഹാരം

English summary

Vastu Tips For Keeping Silver at Home

According to Vastu Shastra and Vedic Astrology, silver is related to planets Moon and Jupiter. Read on to know more about Vastu tips for keeping silver at home.
X
Desktop Bottom Promotion