For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സമ്പന്നനാവാന്‍ വാസ്തു പറയും വഴി

|

സന്തുഷ്ടവും സുഖപ്രദവുമായ ജീവിതത്തിന് പണം അത്യാവശ്യമാണ്. നിങ്ങള്‍ സമ്പന്നരാകുമ്പോള്‍, നിങ്ങള്‍ക്ക് ബഹുമാനവും ആദരവും ലഭിക്കുന്നു. നല്ല സാമൂഹിക പദവി ആസ്വദിക്കുകയും ജീവിതത്തില്‍ അവര്‍ ആഗ്രഹിക്കുന്നത് നേടുകയും ചെയ്യുന്നു. വാസ്തുശാസ്ത്ര പ്രകാരം സമ്പത്തു നേടാനുള്ള ഏറ്റവും നല്ല വഴി ഒരാള്‍ സന്തോഷത്തോടെ നിലനില്‍ക്കുക എന്നതാണ്.

Most read: സര്‍വ്വൈശ്വര്യത്തിനായി ധരിക്കാം നവരത്‌നം

ഒരാള്‍ സന്തുഷ്ടനായിക്കഴിഞ്ഞാല്‍, അവരുടെ ആഗ്രഹപ്രകാരം ധാരാളം പണവും സമ്പത്തും നേടാനാവും. സമ്പത്തിന്റെ ദൈവമായി കുബേരനെ കണക്കാക്കുന്നു. സമ്പത്ത് കൈവരിക്കാനായി നിങ്ങള്‍ പിന്തുടരേണ്ട ചില വാസ്തു ടിപ്പുകള്‍ ഇതാ.

ശരിയായ ദിശയില്‍ ക്യാഷ് ലോക്കര്‍

ശരിയായ ദിശയില്‍ ക്യാഷ് ലോക്കര്‍

നിങ്ങളുടെ വീട്ടില്‍ ലോക്കര്‍ സൂക്ഷിക്കുന്നതിനുള്ള ശരിയായ ദിശ തെക്ക് ചുമര് അല്ലെങ്കില്‍ മുറിയിലെ തെക്കുപടിഞ്ഞാറന്‍ ദിശയോട് അടുത്ത് ആയിരിക്കണം. അങ്ങനെ അത് വടക്കേ ദിശയിലേക്ക് തുറക്കുന്നു. കുബേര പ്രഭുവിന്റെ വാസസ്ഥലം വടക്കേ ദിക്ക് ആയി കണക്കാക്കുന്നു. ലോക്കര്‍ ഈ ദിശയില്‍ തുറക്കുന്നതിലൂടെ അത് വീണ്ടും നിറയുമെന്ന് വിശ്വസിക്കുന്നു. സാമ്പത്തിക സമ്മര്‍ദ്ദത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നതിനാല്‍ ലോക്കര്‍ ഒരു ബീമിലോ ഫോക്കസ് ലൈറ്റിനടിയിലോ സൂക്ഷിക്കരുത്. കൂടാതെ, ക്യാഷ് ലോക്കറിന് മുന്നില്‍ ഒരു കണ്ണാടിയും സ്ഥാപിക്കണം. ചിത്രത്തിന്റെ പ്രതിഫലനം കണ്ണാടിയില്‍ പതിയുന്നതിലൂടെ നിങ്ങളുടെ സമ്പത്ത് ഇരട്ടിയാക്കുന്നതിന്റെ പ്രതീകമാണിത്.

വീട്ടിലെ ഗോവണിയുടെ സ്ഥാനം

വീട്ടിലെ ഗോവണിയുടെ സ്ഥാനം

വീട്ടില്‍ വടക്കുകിഴക്കന്‍ ദിശ ഒഴികെ, എവിടെയും ഗോവണി നിര്‍മ്മിക്കാം. വടക്കുകിഴക്കന്‍ ദിശയില്‍ ഒരു സാധനവും സ്ഥാപിക്കാന്‍ പാടില്ല, മാത്രമല്ല ഒരു വ്യക്തിക്ക് സമ്പത്ത് ആകര്‍ഷിക്കാന്‍ സഹായകരമാണെന്ന് കരുതുന്നതിനാല്‍ എല്ലായ്‌പ്പോഴും ഈ ദിക്ക് തുറന്നിരിക്കണം. കൂടാതെ, ഈ ദിശയില്‍ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണം.

Most read: ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

സ്ഥലം വാങ്ങുമ്പോള്‍

സ്ഥലം വാങ്ങുമ്പോള്‍

സ്ഥലത്തിന്റെ വടക്കുകിഴക്കന്‍ ദിശയില്‍ ക്ഷേത്രങ്ങളുള്ളതോ വലിയ കെട്ടിടങ്ങള്‍ ഉള്ളതോ ആയ സ്ഥലം വാങ്ങാന്‍ പാടില്ല. ഇത് സമ്പത്തിന്റെ അപചയത്തിലേക്ക് നയിച്ചേക്കാം, നിങ്ങള്‍ക്ക് ധാരാളം പണം നഷ്ടപ്പെടാം. എന്നിരുന്നാലും, അത്തരം ഭൂമി വാങ്ങുന്നത് ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, അത്തരം ഘടനകളുടെ നിഴലുകള്‍ ഭൂമിയില്‍ വരില്ലെന്ന് ഉറപ്പാക്കുക.

മതിലുകളുടെ മാറ്റം

മതിലുകളുടെ മാറ്റം

അതിര്‍ത്തി മതിലിന്റെ വടക്കുകിഴക്കന്‍ മൂലയില്‍ മതിലുകള്‍ ഒരിക്കലും വളഞ്ഞിരിക്കരുത്. കോണുകള്‍ എല്ലായ്‌പ്പോഴും 'L' ആകൃതിയില്‍ ആയിരിക്കണം.

Most read: നിസാരക്കാരല്ല ജൂലൈയില്‍ ജനിച്ചവര്‍; കാരണങ്ങള്‍ ഇതാ

നീന്തല്‍ക്കുളം

നീന്തല്‍ക്കുളം

വീട്ടില്‍ ഒരു നീന്തല്‍ക്കുളം അല്ലെങ്കില്‍ സമാനമായ ഏതെങ്കിലും ജലഘടന നിര്‍മിക്കുന്നുവെങ്കില്‍ ഒരിക്കലും പ്ലോട്ടിന്റെ തെക്കുപടിഞ്ഞാറന്‍ കോണിന്റെ തറനിരപ്പിനു താഴെയാകരുത്. ഓഫീസ്, അപ്പാര്‍ട്ട്‌മെന്റ്, വീട് മുതലായവ ഏതൊരു ഘടനയ്ക്കും ഈ നിയമം ബാധകമാണ്.

മണി പ്ലാന്റ്

മണി പ്ലാന്റ്

ഒരു പച്ച പാത്രത്തില്‍ വീട്ടില്‍ മണി പ്ലാന്റ് സൂക്ഷിക്കുക. അല്ലെങ്കില്‍ വടക്ക് ഭാഗത്ത് നിബിഢവനം കാണിക്കുന്ന ഒരു ദൃശ്യം അല്ലെങ്കില്‍ പച്ചപ്പ് നിറഞ്ഞ വയലിന്റെ ചിത്രം എന്നിവ തൂക്കിയിടണം. ഇത് കരിയര്‍ മുന്നേറ്റ അവസരങ്ങളും കൂടുതല്‍ സമ്പത്തും ആകര്‍ഷിക്കും.

Most read: പണം നിങ്ങളെ തേടിയെത്തും ഈ ഫെങ്ഷുയി വിദ്യകളിലൂടെ

വീടിന്റെ പ്രവേശന കവാടം

വീടിന്റെ പ്രവേശന കവാടം

നിങ്ങളുടെ വീടിന്റെ പ്രധാന കവാടം നിങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം, കാരണം മനോഹരവും തടസ്സങ്ങളില്ലാത്തതും വൃത്തിയും വെടിപ്പുമുള്ള പ്രവേശന കവാടം സമ്പത്തും സന്തോഷവും ആകര്‍ഷിക്കുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. പ്രവേശന കവാടത്തിനടുത്ത് ഒരു നല്ല മണി അല്ലെങ്കില്‍ ഒരു വിന്‍ഡ് ചിം തൂക്കിയിടാന്‍ കഴിയുമെങ്കില്‍ അത്രയും നല്ലത്. കാരണം അതിന്റെ കാന്തിക ശബ്ദത്തിലൂടെ സമ്പത്ത് ആകര്‍ഷിക്കപ്പെടും. കൂടാതെ, വാതിലിനു മുകളില്‍ മനോഹരമായ ഒരു വിളക്കും സ്ഥാപിക്കാം.

Most read: പണം തരും മണി പ്ലാന്റ് വളര്‍ത്തേണ്ടത് ഇങ്ങനെ

നല്ല സമ്പത്തിന് നിറം

നല്ല സമ്പത്തിന് നിറം

വീട്ടിലേക്ക് സമ്പത്ത് ആകര്‍ഷിക്കുമെന്ന് വിശ്വസിക്കപ്പെടുന്നതിന് വാസ്തുവില്‍ നിറങ്ങള്‍ക്കും പ്രാധാന്യമുണ്ട്. അവയില്‍ ചിലതാണ് വയലറ്റ്, ചുവപ്പ്, പച്ച എന്നിവ. ഫര്‍ണിച്ചര്‍, ചുവര്, ക്യാബിനറ്റുകള്‍, ആക്‌സസറികള്‍ എന്നിവ പോലുള്ള നിങ്ങളുടെ വീടിന്റെ ഇന്റീരിയറില്‍ ഈ നിറങ്ങള്‍ ഉപയോഗിക്കണം.

വൃത്തിയും വെടിപ്പുമുള്ള അടുക്കള

വൃത്തിയും വെടിപ്പുമുള്ള അടുക്കള

വീട്ടില്‍ ഊര്‍ജ്ജം പുറപ്പെടുവിക്കുന്ന പ്രധാന ഇടമായി അടുക്കളയെ കണക്കാക്കുന്നു. വീട്ടിലെ അഭിവൃദ്ധിക്കും സന്തോഷത്തിനും കാരണം അടുക്കളയാണ്, അതിനാല്‍ ഇത് നന്നായി ചിട്ടപ്പെടുത്തി വൃത്തിയാക്കിയിരിക്കണം. വൃത്തിയും വെടിപ്പുമുള്ള അടുക്കള ക്രമീകരണങ്ങളിലൂടെ കുബേര പ്രഭു സംപ്രീതനാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read: കടം നീങ്ങി സമൃദ്ധി വരും; വീട്ടിലെ മാറ്റം ഇങ്ങനെ

ഭവനത്തിലെ ക്ലോക്കുകള്‍

ഭവനത്തിലെ ക്ലോക്കുകള്‍

വീട്ടില്‍ ക്ലോക്കുകളുണ്ടെങ്കില്‍, അവ എല്ലായ്‌പ്പോഴും ശരിയായ സമയം കാണിക്കുന്നുണ്ടെന്നും അവ പ്രവര്‍ത്തനക്ഷമമാണെന്നും നിങ്ങള്‍ ഉറപ്പാക്കണം. ക്ലോക്കുകള്‍ യഥാര്‍ഥ സമയത്തിന് പിന്നിലാണെങ്കില്‍, ഇത് നിങ്ങളുടെ സാമ്പത്തിക വളര്‍ച്ചയെ തടസ്സപ്പെടുത്തിയേക്കാം. ഒപ്പം നിങ്ങളുടെ ജീവിതത്തില്‍ നിങ്ങള്‍ പിന്നിലുമാകാം. നിങ്ങള്‍ക്ക് സാമ്പത്തികമായി മുന്നേറണമെങ്കില്‍ ശരിയായ സമയവുമായി പൊരുത്തപ്പെടുകയും സമ്പത്ത് ആസ്വദിക്കാന്‍ അതിനൊപ്പം സഞ്ചരിക്കുകയും ചെയ്യുക.

Most read: വീട്ടിലെ ഈ സ്ഥലങ്ങളില്‍ ക്ലോക്ക് പാടില്ല; ആപത്ത്

വെള്ളം

വെള്ളം

വാസ്തു തത്ത്വങ്ങള്‍ അടിസ്ഥാനമാക്കി വെള്ളം ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. നിങ്ങള്‍ വെള്ളം പാഴാക്കുകയാണെങ്കില്‍, അത് പണം പാഴാക്കുന്നതിന് തുല്യമാണ്. അതിനാല്‍, നിങ്ങളുടെ വീട്ടിലെ ടാപ്പുകളൊന്നും ചോര്‍ന്നൊലിക്കുന്നില്ലെന്നും നിങ്ങളുടെ വീട്ടില്‍ മലിനമായ വെള്ളം കെട്ടിനില്‍ക്കാന്‍ അനുവദിക്കരുതെന്നും ഉറപ്പാക്കുക.

English summary

Vastu Tips for Getting Rich

Here we are discussing about the vastu tips to attract money. Read on.
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X