For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ക്ഷേത്രത്തിനടുത്ത് വീട് വയ്ക്കാമോ? വാസ്തു പറയുന്നത് ഇത്

|

ഒരു പുരാതനമായ പ്രകൃതിദത്ത ജീവിത ശാസ്ത്രമാണ് വാസ്തു ശാസ്ത്രം. നമ്മുടെ ചുറ്റുപാടും പോസിറ്റീവ് അല്ലെങ്കില്‍ നെഗറ്റീവ് തരംഗം ഉണര്‍ത്തുന്ന വിവിധ നിയമങ്ങള്‍ അടങ്ങിയതാണ് ഇത്. എല്ലാ ആധുനിക സാങ്കേതികവിദ്യകളോടും കൂടി നിര്‍മിച്ച ഒരു വീട് വാസ്തു തത്വങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കില്‍ ആ വീട്ടില്‍ താമസക്കാര്‍ക്ക് സന്തോഷമുണ്ടാവില്ല. എന്നാല്‍, വാസ്തു തത്വങ്ങള്‍ക്കനുസൃതമായി നിര്‍മ്മിച്ച വീട് പോസിറ്റീവ് എനര്‍ജി നല്‍കി അതിലെ നിവാസികള്‍ക്ക് ഭാഗ്യവും നല്ല ആരോഗ്യവും നല്‍കുകയും ചെയ്യുന്നു.

Most read: ദുഷ്ടശക്തികള്‍ നീങ്ങും സമ്പത്തും കൈവരും; ഗംഗാജലം വീട്ടില്‍ സൂക്ഷിച്ചാലുള്ള നേട്ടംMost read: ദുഷ്ടശക്തികള്‍ നീങ്ങും സമ്പത്തും കൈവരും; ഗംഗാജലം വീട്ടില്‍ സൂക്ഷിച്ചാലുള്ള നേട്ടം

പുരാതന ഇന്ത്യന്‍ ഗ്രന്ഥങ്ങളില്‍ നിര്‍വചിച്ചിട്ടുള്ള വാസ്തു നിയമങ്ങള്‍ സങ്കീര്‍ണ്ണവും ഗണിതശാസ്ത്രപരവുമാണ്. പലരും സ്വന്തം ധാരണയനുസരിച്ച് പാഠങ്ങള്‍ അനുമാനിക്കുന്നു. എന്നിരുന്നാലും മിക്ക വാസ്തു ശാസ്ത്ര വിദഗ്ധരും അംഗീകരിക്കുന്ന ചില അടിസ്ഥാന തത്വങ്ങളുണ്ട്. ഒരു ക്ഷേത്രത്തിന് സമീപം ഒരു വീട് ഉണ്ടായിരിക്കുന്നത് നല്ലതോ ദോഷമോ എന്നത് വര്‍ഷങ്ങളായി ചോദ്യമുയര്‍ത്തുന്ന ഒരു തത്വമാണ്. വാസ്തു നിയമപ്രകാരം ക്ഷേത്രത്തിനടുത്ത് വീടുണ്ടെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് ഇവിടെ വായിച്ചറിയാം.

രോഗങ്ങള്‍ ഫലം

രോഗങ്ങള്‍ ഫലം

ക്ഷേത്രങ്ങള്‍ക്ക് സമീപം വീട് പണിയുന്ന ആളുകള്‍ ഒരിക്കലും സാമ്പത്തിക പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നില്ല, പക്ഷേ അവര്‍ക്ക് ചില രോഗങ്ങള്‍ ബാധിച്ചേക്കാം. നിങ്ങള്‍ ഒരു ശിവക്ഷേത്രത്തിന് സമീപം നിങ്ങളുടെ വീട് പണിയുകയാണെങ്കില്‍ നിങ്ങള്‍ക്ക് സമാനമായ അനന്തരഫലങ്ങള്‍ നേരിടേണ്ടിവരും. ഒരു ജൈന ക്ഷേത്രത്തിന് സമീപം നിങ്ങളുടെ വീട് പണിയാന്‍ നിങ്ങള്‍ തീരുമാനിക്കുകയാണെങ്കില്‍, നിങ്ങളുടെ വീടിന് അതിന്റെ മഹത്വം നഷ്ടപ്പെട്ടേക്കാം.

കുടുംബത്തില്‍ തര്‍ക്കം

കുടുംബത്തില്‍ തര്‍ക്കം

നിങ്ങള്‍ ഒരു ഭൈരവ അല്ലെങ്കില്‍ കാര്‍ത്തികേയ ക്ഷേത്രത്തിനോ ഒരു ദേവീക്ഷേത്രത്തിനോ സമീപം വീട് നിര്‍മ്മിക്കുകയാണെങ്കില്‍, കുടുംബാംഗങ്ങള്‍ക്കിടയില്‍ ഉണ്ടാകുന്ന അപ്രതീക്ഷിത തര്‍ക്കങ്ങള്‍ കാരണം നിങ്ങളുടെ കുടുംബജീവിതം വളരെയധികം കഷ്ടപ്പെട്ടേക്കാം. ക്ഷേത്രത്തിന്റെ ഭൂമിയില്‍ നിന്ന് അകന്നുനില്‍ക്കുകയും വീട് പണിയുമ്പോള്‍ ക്ഷേത്ര സമുച്ചയത്തില്‍ നിന്ന് കല്ലുകളോ നിര്‍മ്മാണ സാമഗ്രികളോ ഉപയോഗിക്കാതിരിക്കാനോ ശ്രദ്ധിക്കണം. ഈ പാരമ്പര്യങ്ങള്‍ പുരാതന കാലം മുതല്‍ പിന്തുടര്‍ന്നുവരുന്നവയാണ്.

Most read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ലMost read:ശിവപുരാണം പ്രകാരം ഏറ്റവും വലിയ പാപങ്ങള്‍; ഒരിക്കലും പരമേശ്വരന്‍ മാപ്പുനല്‍കില്ല

ക്ഷേത്രത്തിന് സമീപം വീട്

ക്ഷേത്രത്തിന് സമീപം വീട്

വാസ്തു തത്വങ്ങള്‍ അനുസരിച്ച്, ഒരു ക്ഷേത്രത്തിന് സമീപമുള്ള ഒരു വീട് വാങ്ങുന്നത് ശുപാര്‍ശ ചെയ്യുന്നില്ല, എന്നാല്‍ ഒരു ക്ഷേത്രത്തിനടുത്ത് വീടോ കെട്ടിടമോ ഇതിനകം നിര്‍മ്മിക്കുകയോ വാങ്ങുകയോ ചെയ്തിട്ടുണ്ടെങ്കില്‍, വീടിന് ചില വാസ്തു പരിഹാരങ്ങളുണ്ട്. ക്ഷേത്രത്തിന് സമീപം താമസിക്കുമ്പോള്‍ മൂന്ന് അടിസ്ഥാന വാസ്തു നിയമങ്ങള്‍ നിങ്ങള്‍ പാലിക്കണം.

ക്ഷേത്രത്തില്‍ നിന്ന് വീടിനുള്ള ദൂരം

ക്ഷേത്രത്തില്‍ നിന്ന് വീടിനുള്ള ദൂരം

ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ നിന്ന് കുറഞ്ഞത് 25 മീറ്റര്‍ അല്ലെങ്കില്‍ 80 അടി അകലെയായിരിക്കണം വീടിന്റെയോ പ്ലോട്ടിന്റെയോ സ്ഥലം എന്നതാണ് ആദ്യ നിയമം. സൂചിപ്പിച്ച ദൂരത്തില്‍ കുറവുള്ളതെന്തും വീട്ടിലെ താമസക്കാര്‍ക്ക് പ്രതികൂലമായി കണക്കാക്കപ്പെടുന്നു, കൂടാതെ നെഗറ്റീവ് വാസ്തു ശക്തികളെ നികത്താന്‍ ഏതെങ്കിലും പരിഹാര നടപടികളും ആവശ്യമായി വന്നേക്കാം.

ക്ഷേത്രത്തിന്റെ നിഴല്‍ വീഴരുത്

ക്ഷേത്രത്തിന്റെ നിഴല്‍ വീഴരുത്

വീടിന്റെയോ വസ്തുവിന്റെയോ ഗേറ്റ് ഒരിക്കലും ക്ഷേത്രത്തെ നേരിട്ട് അഭിമുഖീകരിക്കരുത് എന്നതാണ് രണ്ടാമത്തെ നിയമം.

മൂന്നാമത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ നിയമം ഒരു ക്ഷേത്രത്തിന്റെ നിഴല്‍ ഒരിക്കലും വീടിന്മേല്‍ വീഴരുത് എന്നതാണ്.

Most read:കാളസര്‍പ്പദോഷവും പിതൃദോഷവും നീക്കാന്‍ ശ്രാവണ അമാവാസി പൂജMost read:കാളസര്‍പ്പദോഷവും പിതൃദോഷവും നീക്കാന്‍ ശ്രാവണ അമാവാസി പൂജ

ക്ഷേത്രത്തിന്റെ ദിശ

ക്ഷേത്രത്തിന്റെ ദിശ

ഒരു ക്ഷേത്രത്തിനടുത്ത് ഒരു പുതിയ വീട് പണിയാന്‍ നിങ്ങള്‍ പദ്ധതിയിടുകയോ ചിന്തിക്കുകയോ ചെയ്യുകയാണെങ്കില്‍, വീടിന്റെ അതിര് നേരിട്ട് ക്ഷേത്ര വളപ്പില്‍ സ്പര്‍ശിക്കുന്നില്ലെന്ന് ഉറപ്പാക്കുക. ക്ഷേത്രത്തിന്റെ സ്ഥാനം വീടിന്റെ തെക്ക് അല്ലെങ്കില്‍ പടിഞ്ഞാറ് ദിശയിലാണെങ്കില്‍, അത് സാമ്പത്തി നേട്ടങ്ങള്‍ക്ക് നന്നായി ഉയര്‍ന്ന ഒരു നല്ല സ്ഥലമാണ്. മറുവശത്ത്, ക്ഷേത്രമോ അതിന്റെ ഗോപുരങ്ങളോ കിഴക്കോട്ടോ വടക്കോട്ടോ ആണെങ്കില്‍, അവ നിങ്ങളുടെ വീട്ടിലെ പോസിറ്റീവ് ഊര്‍ജ്ജത്തിന്റെ ഒഴുക്കിനെ തടഞ്ഞേക്കാം.

ക്ഷേത്രത്തിലെ പ്രതിഷ്ഠയും വീടും

ക്ഷേത്രത്തിലെ പ്രതിഷ്ഠയും വീടും

കൂടാതെ, ക്ഷേത്രത്തില്‍ ഏത് പ്രതിഷ്ഠയാണ് കുടികൊള്ളുന്നതെന്ന് നിങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. ക്ഷേത്രങ്ങളിലെ ദേവതകള്‍ രണ്ട് വ്യത്യസ്ത വിഭാഗങ്ങളില്‍ പെടുന്നു - സാത്വിക ദേവന്മാരും രൗദ്ര ദേവന്മാരും. ഭഗവാന്‍ ശിവന്‍, ഭദ്രകാളി, യക്ഷി തുടങ്ങിയവര്‍ രൗദ്ര ദേവന്മാരാണ്. അതേസമയം വിഷ്ണുവിന്റെ അവതാരങ്ങള്‍, സരസ്വതി ദേവി മുതലായവര്‍ സാത്വിക ദേവന്മാരാണ്. നിങ്ങളുടെ പുതിയ വീട് സാത്വിക ദേവന്മാരുടെ മുന്‍വശത്തോ വലതുവശത്തോ ആയിരിക്കണം. അതേസമയം, നിങ്ങളുടെ അടുത്തുള്ള ക്ഷേത്രത്തില്‍ ഒരു രൗദ്രദേവന്‍ ഉണ്ടെങ്കില്‍, വീട് ഇടതുവശത്തോ ക്ഷേത്രത്തിന് പിന്നിലോ നിര്‍മ്മിച്ചിക്കുക.

Most read:ശ്രാവണ മാസത്തില്‍ ഈ വാസ്തു പരിഹാരമെങ്കില്‍ ജീവിതം സന്തോഷപൂര്‍ണംMost read:ശ്രാവണ മാസത്തില്‍ ഈ വാസ്തു പരിഹാരമെങ്കില്‍ ജീവിതം സന്തോഷപൂര്‍ണം

സൂര്യന്റെ ഊര്‍ജ്ജം

സൂര്യന്റെ ഊര്‍ജ്ജം

സൂര്യന്റെ ഊര്‍ജ്ജം മുഴുവനായും സ്വീകരിക്കാന്‍ കഴിയുന്ന വിധത്തിലാണ് ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത്. തുടര്‍ന്ന് ചുറ്റുമുള്ളവരുടെ ക്ഷേമത്തിനായി ആ ഊര്‍ജ്ജം പ്രസരിപ്പിക്കുന്നു. ഒരു ക്ഷേത്രത്തിന്റെ ഭാഗമാണ് കൊടിമരവും താഴികക്കുടവും മറ്റും. എന്നിരുന്നാലും, ക്ഷേത്രത്തേക്കാള്‍ ഉയരമുള്ള ഒരു സ്ഥലത്ത് ഒരു വീട് നിര്‍മ്മിച്ചിട്ടുണ്ടെങ്കില്‍, അതിന്റെ തടസം കാരണം ക്ഷേത്രത്തിലേക്ക് സൂര്യന്റെ ഊര്‍ജ്ജം കൃത്യമായി എത്താതെ വരും.

English summary

Vastu Tips For a House Near a Hindu Temple in Malayalam

Planning to build a house close to a temple? There are a few things you need to consider before you go about doing it. Read on to know more.
Story first published: Friday, August 6, 2021, 14:11 [IST]
X
Desktop Bottom Promotion