For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പണം, സമൃദ്ധി, സന്തോഷം എന്നിവ ആകര്‍ഷിക്കാന്‍ വാസ്തു ടിപ്‌സ്

|

ജലം, തീ, ആകാശം, വായു, ഭൂമി എന്നീ അഞ്ച് ഘടകങ്ങളുമായി സമന്വയിപ്പിച്ച് ജീവിക്കുന്നതിന് വാസ്തു ശാസ്ത്രം കാര്യമായ പ്രാധാന്യം നല്‍കുന്നു. ഈ മൂലകങ്ങള്‍ പ്രപഞ്ചത്തിലെ എല്ലാ കോസ്മിക് ഊര്‍ജ്ജങ്ങളെയും പ്രതിനിധീകരിക്കുന്നു. പണം നമ്മുടെ ജീവിതത്തില്‍ ഒരു അവിഭാജ്യ പങ്ക് വഹിക്കുന്നതിനാല്‍, അത് നേടുന്നത് ഈ ഘടകങ്ങളെല്ലാം സമന്വയത്തിലാണെന്നതിനെ ആശ്രയിച്ചിരിക്കുന്നു. നിങ്ങളുടെ വീട്ടില്‍ പണവും ഐശ്വര്യവും സന്തോഷവും ആകര്‍ഷിക്കാന്‍ തെളിയിക്കപ്പെട്ട ചില ചില വാസ്തു ടിപ്‌സുകള്‍ ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു. സാമ്പത്തിക സ്ഥിരത ഉറപ്പാക്കുകയും നിങ്ങളുടെ ജീവിതത്തിലേക്ക് പണവും സമൃദ്ധിയും കൊണ്ടുവരാനും ഈ വാസ്തു നുറുങ്ങുകള്‍ സഹായിക്കും.

Most read: ബിസിനസ് വളരും സമ്പത്ത് കൈവരും; ലാല്‍ കിതാബ് പരിഹാരങ്ങള്‍Most read: ബിസിനസ് വളരും സമ്പത്ത് കൈവരും; ലാല്‍ കിതാബ് പരിഹാരങ്ങള്‍

കുബേരയന്ത്രം സ്ഥാപിക്കുക

കുബേരയന്ത്രം സ്ഥാപിക്കുക

കുബേരന്‍ ഐശ്വര്യത്തെയും സമൃദ്ധിയെയും പ്രതീകപ്പെടുത്തുന്നു, നിങ്ങളുടെ വീടിന്റെ വടക്കുകിഴക്കന്‍ മൂലയില്‍ കുബേരന്‍ ഭരിക്കുന്നു. ഇവിടെയാണ് നിങ്ങള്‍ കുബേര യന്ത്രം സ്ഥാപിക്കേണ്ടത്. നിങ്ങളുടെ വീടിന്റെ വടക്കുകിഴക്കന്‍ ഭാഗത്ത് നിന്ന് നെഗറ്റീവ് എനര്‍ജി വരുത്തുന്ന എല്ലാ വസ്തുക്കളും നീക്കം ചെയ്യണം. ടോയ്ലറ്റുകള്‍, കനത്ത ഫര്‍ണിച്ചറുകള്‍, ഷൂ റാക്കുകള്‍ എന്നിവ ഈ ദിശയില്‍ പാടില്ല.

അലങ്കോലങ്ങള്‍ ഒഴിവാക്കുക

അലങ്കോലങ്ങള്‍ ഒഴിവാക്കുക

നിങ്ങളുടെ വാസസ്ഥലം ചിട്ടപ്പെടുത്താനും അലങ്കോലപ്പെടാതെ സൂക്ഷിക്കാനും വാസ്തു ശാസ്ത്രം പറയുന്നു. നിങ്ങളുടെ വീട് സാമ്പത്തികവും മൊത്തത്തിലുള്ള ക്ഷേമവും ഉള്‍ക്കൊള്ളുന്ന എല്ലാ പോസിറ്റീവ് വൈബുകളുടെയും കലവറയായിരിക്കണം. നിങ്ങളുടെ വീട്ടില്‍ മിനിമലിസം സ്വീകരിക്കുന്നതിലൂടെ, നിങ്ങള്‍ക്ക് പോസിറ്റീവ് എനര്‍ജി എളുപ്പത്തില്‍ ആകര്‍ഷിക്കാനാകും. അനാവശ്യമായ വസ്തുക്കള്‍ ഒഴിവാക്കുക, വീട് വൃത്തിയായി വയ്ക്കുക.

Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍Most read:വീട്ടില്‍ ഭാഗ്യം വരുത്താന്‍ ചെയ്യേണ്ട മാറ്റങ്ങള്‍

തെക്കുപടിഞ്ഞാറന്‍ മൂലയില്‍ ലോക്കര്‍ സൂക്ഷിക്കുക

തെക്കുപടിഞ്ഞാറന്‍ മൂലയില്‍ ലോക്കര്‍ സൂക്ഷിക്കുക

നിങ്ങളുടെ ജീവിതത്തില്‍ സാമ്പത്തിക സമൃദ്ധി ആഗ്രഹിക്കുന്നുവെങ്കില്‍, വീടിന്റെ തെക്കുപടിഞ്ഞാറന്‍ മൂലയില്‍ നിങ്ങളുടെ ലോക്കറുകളോ സേഫുകളോ സ്ഥാപിക്കുക. ഈ പ്രദേശം ഭൂമിയുടെ മൂലകത്തെ സൂചിപ്പിക്കുന്നു, ഇത് സ്ഥിരത ഉറപ്പാക്കുന്നു. മാത്രമല്ല, നിങ്ങളുടെ വീട്ടിലെ ലോക്കര്‍ ഒരിക്കലും പടിഞ്ഞാറോട്ടോ തെക്കോട്ടോ തുറക്കരുത്. ഇത് അവഗണിച്ചാല്‍ കനത്ത പണനഷ്ടത്തിന് കാരണമാകും.

പ്രവേശന വാതിലുകള്‍

പ്രവേശന വാതിലുകള്‍

നിങ്ങളുടെ വീടിന്റെ പ്രധാന കവാടം ആളുകളെയും പ്രാപഞ്ചിക ഊര്‍ജ്ജങ്ങള്‍ക്കും സ്വാഗതം ചെയ്യുന്നതായി തോന്നണം. വാതിലിന്റെ പൂട്ടുകള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വാതിലുകള്‍ക്ക് വിള്ളലുകള്‍ ഇല്ലെന്നും ഉറപ്പാക്കുക. നിങ്ങളുടെ വീടിന്റെ പ്രവേശന കവാടത്തിന് സമീപം നെയിം-പ്ലേറ്റുകള്‍, ചെടികള്‍, വിന്‍ഡ് ചൈം എന്നിവ തൂക്കിയിടുക.

വടക്കേ ദിശയില്‍ അക്വേറിയങ്ങള്‍ സ്ഥാപിക്കുക

വടക്കേ ദിശയില്‍ അക്വേറിയങ്ങള്‍ സ്ഥാപിക്കുക

ജലധാരകള്‍ അല്ലെങ്കില്‍ അക്വേറിയങ്ങള്‍ പോലുള്ള ജലാശയങ്ങള്‍ക്ക് നിങ്ങളുടെ വീട്ടില്‍ ഇടം നല്‍കുന്നത് വളരെ ശുഭകരമാണ്. പണത്തിന്റെ വരവ് വര്‍ധിപ്പിക്കാന്‍ ഈ സാധനങ്ങള്‍ വീടിന്റെ വടക്കുകിഴക്ക് ഭാഗത്ത് വയ്ക്കണം. ജലത്തിന്റെ ശുചിത്വവും അതിന്റെ ഒഴുക്കും പ്രധാന ഘടകങ്ങളാണ്. അത് പതിവായി പരിശോധിച്ച് പരിപാലിക്കേണ്ടതുണ്ട്. ഇവ അവഗണിക്കുന്നത് സാമ്പത്തിക വിജയത്തിന് തടസ്സങ്ങള്‍ ഉണ്ടാക്കും.

Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍Most read:വാതിലും ജനലും ഇങ്ങനെയാണോ വീട്ടില്‍; എങ്കില്‍

വാട്ടര്‍ ടാങ്കുകളുടെ സ്ഥാനം

വാട്ടര്‍ ടാങ്കുകളുടെ സ്ഥാനം

നിങ്ങളുടെ വീടിന്റെ തെക്കുകിഴക്കോ വടക്കുകിഴക്കോ മൂലയില്‍ ഒരിക്കലും ഓവര്‍ഹെഡ് വാട്ടര്‍ ടാങ്കുകളോ ജലസംഭരണിയോ സ്ഥാപിക്കരുത്. അത്തരമൊരു ക്രമീകരണം വലിയ സാമ്പത്തിക സമ്മര്‍ദ്ദത്തിനും ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇടയാക്കും. നിങ്ങളുടെ വീട്ടില്‍ നിന്ന് ഏതെങ്കിലും ദോഷം നീക്കം ചെയ്യാന്‍ നിങ്ങള്‍ക്ക് ഒരു വാസ്തു ശാസ്ത്ര വിദഗ്ധന്റെ സഹായവും സ്വീകരിക്കാവുന്നതാണ്.

കുളിമുറിയും ടോയ്ലറ്റും ഈ ദിശയില്‍

കുളിമുറിയും ടോയ്ലറ്റും ഈ ദിശയില്‍

നിങ്ങളുടെ വീട്ടിലെ ടോയ്ലറ്റുകളും ബാത്ത്റൂമുകളും നിങ്ങളുടെ വീടിന്റെ വടക്കുകിഴക്ക് അല്ലെങ്കില്‍ വടക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ സ്ഥിതിചെയ്യണമെന്ന് വാസ്തു തത്വങ്ങള്‍ പറയുന്നത്. ഇത് പിന്തുടരുന്നത് പണ സ്ഥിരതയ്ക്കും സാമ്പത്തിക നേട്ടത്തിനും കാരണമാകും.

വീട്ടിലെ ഗോവണിയുടെ ദിശ

വീട്ടിലെ ഗോവണിയുടെ ദിശ

വീട്ടില്‍ വടക്കുകിഴക്കന്‍ ദിശ ഒഴികെ, എവിടെയും ഗോവണി നിര്‍മ്മിക്കാം. വടക്കുകിഴക്കന്‍ ദിശയില്‍ ഒരു സാധനവും സ്ഥാപിക്കാന്‍ പാടില്ല, മാത്രമല്ല ഒരു വ്യക്തിക്ക് സമ്പത്ത് ആകര്‍ഷിക്കാന്‍ സഹായകരമാണെന്ന് കരുതുന്നതിനാല്‍ എല്ലായ്പ്പോഴും ഈ ദിക്ക് തുറന്നിരിക്കണം. കൂടാതെ, ഈ ദിശയില്‍ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതും ഒഴിവാക്കണം.

Most read:ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍Most read:ഈ സസ്യങ്ങള്‍ വീട്ടിലുണ്ടോ? എങ്കില്‍

സ്ഥലം വാങ്ങുമ്പോള്‍

സ്ഥലം വാങ്ങുമ്പോള്‍

സ്ഥലത്തിന്റെ വടക്കുകിഴക്കന്‍ ദിശയില്‍ ക്ഷേത്രങ്ങളുള്ളതോ വലിയ കെട്ടിടങ്ങള്‍ ഉള്ളതോ ആയ സ്ഥലം വാങ്ങാന്‍ പാടില്ല. ഇത് സമ്പത്തിന്റെ അപചയത്തിലേക്ക് നയിച്ചേക്കാം, നിങ്ങള്‍ക്ക് ധാരാളം പണം നഷ്ടപ്പെടാം. എന്നിരുന്നാലും, അത്തരം ഭൂമി വാങ്ങുന്നത് ഒഴിവാക്കാന്‍ നിങ്ങള്‍ക്ക് കഴിയുന്നില്ലെങ്കില്‍, അത്തരം ഘടനകളുടെ നിഴലുകള്‍ ഭൂമിയില്‍ വരില്ലെന്ന് ഉറപ്പാക്കുക.

മണി പ്ലാന്റ്

മണി പ്ലാന്റ്

ഒരു പച്ച പാത്രത്തില്‍ വീട്ടില്‍ മണി പ്ലാന്റ് സൂക്ഷിക്കുക. അല്ലെങ്കില്‍ വടക്ക് ഭാഗത്ത് നിബിഢവനം കാണിക്കുന്ന ഒരു ദൃശ്യം അല്ലെങ്കില്‍ പച്ചപ്പ് നിറഞ്ഞ വയലിന്റെ ചിത്രം എന്നിവ തൂക്കിയിടണം. ഇത് കരിയര്‍ മുന്നേറ്റ അവസരങ്ങളും കൂടുതല്‍ സമ്പത്തും ആകര്‍ഷിക്കും.

വൃത്തിയും വെടിപ്പുമുള്ള അടുക്കള

വൃത്തിയും വെടിപ്പുമുള്ള അടുക്കള

വീട്ടില്‍ ഊര്‍ജ്ജം പുറപ്പെടുവിക്കുന്ന പ്രധാന ഇടമായി അടുക്കളയെ കണക്കാക്കുന്നു. വീട്ടിലെ അഭിവൃദ്ധിക്കും സന്തോഷത്തിനും കാരണം അടുക്കളയാണ്, അതിനാല്‍ ഇത് നന്നായി ചിട്ടപ്പെടുത്തി വൃത്തിയാക്കിയിരിക്കണം. വൃത്തിയും വെടിപ്പുമുള്ള അടുക്കള ക്രമീകരണങ്ങളിലൂടെ കുബേര പ്രഭു സംപ്രീതനാകുമെന്ന് വിശ്വസിക്കപ്പെടുന്നു.

Most read:വീട്ടില്‍ മയില്‍പ്പീലി സൂക്ഷിച്ചാല്‍ ഫലങ്ങള്‍ ഇത്‌Most read:വീട്ടില്‍ മയില്‍പ്പീലി സൂക്ഷിച്ചാല്‍ ഫലങ്ങള്‍ ഇത്‌

പെയിന്റിംഗുകള്‍

പെയിന്റിംഗുകള്‍

നിങ്ങളുടെ വീട്ടില്‍ വാസ്തുവുമായി ബന്ധപ്പെട്ട പെയിന്റിംഗുകള്‍ തൂക്കിയിടുന്നത് സമ്പത്ത് കൈവരുത്തും. വെള്ളമോ വെള്ളച്ചാട്ടമോ നീരുറവകളോ ഒഴുകുന്ന നദികളിലോ സൂര്യപ്രകാശമോ മത്സ്യങ്ങളോ ഉള്ള പെയിന്റിംഗുകള്‍ നിങ്ങളുടെ വീട്ടിലെ പോസിറ്റീവിറ്റി വര്‍ദ്ധിപ്പിക്കും. വീട്ടില്‍ ഒരു ബുദ്ധ പ്രതിമ ഉള്ളതും സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമാണ്. ഡ്രോയിംഗ് റൂമിലോ പൂന്തോട്ടത്തിലോ അടുക്കളയിലോ ഇത് വയ്ക്കുക. ഇത് വീടിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നു. പ്രതിമയുടെ വലിപ്പത്തിനനുസരിച്ച് സമൃദ്ധി വര്‍ദ്ധിക്കുമെന്നാണ് പറയപ്പെടുന്നത്.

ക്ലോക്കുകള്‍

ക്ലോക്കുകള്‍

നിങ്ങളുടെ വീട്ടിലെ എല്ലാ ക്ലോക്കുകളും ഒരേ സമയം കാണിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. എല്ലാ ക്ലോക്കുകളും ശരിയായ സമയം സൂചിപ്പിക്കണം. പ്രവര്‍ത്തനരഹിതമായ ക്ലോക്കുകള്‍ ധനത്തിലെ സ്തംഭനാവസ്ഥയെയോ പണമൊഴുക്കിന്റെ കാലതാമസത്തെയോ പ്രതീകപ്പെടുത്തുന്നു.

Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?Most read:പല്ലി ദേഹത്തു വീണാല്‍ മരണം അടുത്തോ?

English summary

Vastu Shastra Tips To Attract Financial Prosperity At Home in Malayalam

Here are some proven vastu tips which attarct money, prosperity and happiness in your home. Take a look.
Story first published: Friday, February 11, 2022, 16:53 [IST]
X
Desktop Bottom Promotion