Latest Updates
-
നവരാത്രി നാലാം ദിനം: കൂഷ്മാണ്ഡ ദേവിയുടെ അനുഗ്രഹം തേടാം; പൂജാ രീതികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് നാലാം ടി20: ഹൈദരാബാദിൽ പരമ്പര ഉറപ്പിക്കുമോ? അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തിൽ -
2026 ഒക്ടോബർ 14 രവി യോഗം: ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാകും, ശ്രദ്ധിക്കേണ്ടവ ഇവയാണ് -
ഗർബ ഡാൻസിനിടെ വിയർപ്പും അസ്വസ്ഥതയും അലട്ടുന്നുണ്ടോ? മുംബൈയിലെ ചൂടിൽ ചർമ്മം സംരക്ഷിക്കാൻ ഈ വഴികൾ -
നവരാത്രിയിൽ വീടുകളിൽ ചെടികൾ വെക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഐശ്വര്യത്തിന് ഈ ദിശകൾ മതി -
നവരാത്രി പൂജ: വീടിന്റെ പ്രധാനവാതിൽ ഇങ്ങനെ ഒരുക്കിയാൽ ഐശ്വര്യം തേടിയെത്തും; വാസ്തു പറയുന്നത് ഇതാണ് -
നവരാത്രി നാലാം ദിനം: റോയൽ ബ്ലൂ വസ്ത്രധാരണത്തിൽ തിളങ്ങാൻ ഇതാ കിടിലൻ സ്റ്റൈലിഷ് ടിപ്പുകൾ! -
സർവാർഥ സിദ്ധി, അമൃത സിദ്ധി യോഗം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നേട്ടങ്ങൾ ഉറപ്പ്! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? നവരാത്രി ആഘോഷങ്ങൾക്കിടയിലും തിളങ്ങുന്ന ചർമ്മത്തിനായി ഈ പൊടിക്കൈകൾ പരീക്ഷിക്കൂ -
തെക്കൻ തമിഴ്നാട്ടിൽ കനത്ത മഴയ്ക്ക് സാധ്യത; യാത്രക്കാർ ശ്രദ്ധിക്കുക, അറിയേണ്ടതെല്ലാം ഇതാ
കടബാധ്യത വിടാതെ പിന്തുടരുന്നതിന് കാരണം വാസ്തു; ദോഷമകറ്റാന് ചില വഴികള്
ആരുംതന്നെ കടബാധ്യതയുള്ള ഒരു ജീവിതം ജീവിക്കാന് ആഗ്രഹിക്കുന്നില്ല. പക്ഷേ പലപ്പോഴും ജീവിത സാഹചര്യങ്ങള് കാരണം മിക്കവര്ക്കും വായ്പയോ കടമോ എടുക്കേണ്ടി വരും. ശക്തമായ സാമ്പത്തിക സ്ഥിതിയില്ലെങ്കില് കടത്തില് നിന്ന് വേഗത്തില് രക്ഷപ്പെടാനും പ്രയാസമാണ്. നിങ്ങളുടെ കൈയ്യില് പണമില്ലെങ്കില് അതിന് വാസ്തുവും ഒരു കാരണമാകുമെന്ന് പറയപ്പെടുന്നു. വാസ്തു ദോഷം കാരണമായി നിങ്ങള് സാമ്പത്തിക പരാധീനതയില് പെട്ടേക്കാം.
ചില സമയങ്ങളില് പണക്കാര് പോലും കടം വാങ്ങേണ്ട അവസ്ഥയിലാകുന്നു. കാരണം എന്തുമാകട്ടെ, കടം വാങ്ങുകയും അതില് കുടുങ്ങുകയും ചെയ്യുന്നത് പലപ്പോഴും വാസ്തു സംബന്ധമായ ദോഷങ്ങള് മൂലമാണെന്ന് വിശ്വസിക്കുന്നു. വാസ്തു പ്രകാരം ചെറിയ കാര്യങ്ങള് ശ്രദ്ധിച്ചാല് നിങ്ങളുടെ കടബാധ്യത കുറയ്ക്കാന് സാധിക്കും. അതിനുള്ള ചില വഴികള് ഇവിടെ നിങ്ങള്ക്ക് വായിച്ചറിയാം.

ഉറക്കത്തിന്റെ സ്ഥാനം
കടക്കെണിയില് പെട്ടയാളാണ് നിങ്ങളെങ്കില് നിങ്ങളുടെ ഉറക്കത്തിന്റെ സ്ഥാനം മാറ്റുക. വായ്പയെടുത്ത അല്ലെങ്കില് ഏതെങ്കിലും തരത്തിലുള്ള കടത്തിന് വിധേയനായ വ്യക്തി എല്ലായ്പ്പോഴും തെക്കുപടിഞ്ഞാറന് ദിശയിലുള്ള ഒരു മുറിയില് ഉറങ്ങണം.

പണവും ആഭരണങ്ങളും സൂക്ഷിക്കുന്നത്
പണവും ആഭരണങ്ങളും വിലപിടിപ്പുള്ള എല്ലാ സാധനങ്ങളും എല്ലായ്പ്പോഴും കിടപ്പുമുറിയുടെ തെക്കുപടിഞ്ഞാറന് മേഖലയിലെ, വടക്ക് അല്ലെങ്കില് കിഴക്ക് ദിശയില് അഭിമുഖീകരിക്കുന്ന വിധത്തിലുള്ള ഒരു അലമാരയില് സൂക്ഷിക്കുക. ഇത് വരുമാന വര്ദ്ധനവിന് സഹായിക്കുകയും വ്യക്തിയുടെ ജീവിതത്തില് ബുദ്ധിമുട്ട് കുറയുകയും ചെയ്യും.

ജനലുകളുടെ സ്ഥാനം
കിടപ്പുമുറിയുടെ വടക്കുപടിഞ്ഞാറന് അല്ലെങ്കില് തെക്ക് പടിഞ്ഞാറ് ദിശയില് വാതിലുകളോ ജനാലകളോ ഇല്ലെന്ന് ഉറപ്പാക്കുക. ആ ദിശയില് ഏതെങ്കിലും ജാലകങ്ങളോ ഗേറ്റോ ഉണ്ടെങ്കില്, അത് അടച്ചിടുക. അങ്ങനെ ചെയ്യുന്നത് നെഗറ്റീവ് എനര്ജി വീട്ടില് പ്രവേശിക്കാന് അനുവദിക്കില്ല.

ഭൂഗര്ഭ വാട്ടര് ടാങ്ക്
പണത്തിന്റെ വരവ് എല്ലായ്പ്പോഴും വീടിന്റെ വടക്കേ ദിശയിലേക്കാണ് നയിക്കുന്നത്. അതിനാല് നിങ്ങള്ക്ക് എല്ലായ്പ്പോഴും ഈ ദിശയില് ഒരു ഭൂഗര്ഭ വാട്ടര് ടാങ്ക് സ്ഥാപിച്ച് നിങ്ങളുടെ കടങ്ങളില് നിന്ന് രക്ഷ നേടാനാകും.

മതിലിന്റെ സ്ഥാനം
വീടിന്റെ വടക്ക് ദിശയില് ഉയര്ന്ന അതിര്ത്തി മതിലുകളുണ്ടെങ്കില്, അവയുടെ ഉയരം കുറയ്ക്കുകയും തെക്ക് മേഖലയിലെ മതിലുകള് അല്പ്പം ഉയരത്തിലാക്കുകയും ചെയ്യുക. വടക്ക്, കിഴക്ക് അല്ലെങ്കില് വടക്ക് കിഴക്കന് മേഖലയിലേക്ക് ഒരു ചായ്വും നല്കുക.

കുബേര വിഗ്രഹം
പൂജാമുറിയില് പ്രത്യേകിച്ച വീടിന്റെ വടക്കുവശത്ത് കുബേര പ്രഭുവിന്റെയോ ലക്ഷ്മി ദേവിയുടെയോ ഒരു വിഗ്രഹം സ്ഥാപിക്കുന്നത് നന്നായിരിക്കും. രണ്ട് മൂര്ത്തികളില് നിന്നും അനുഗ്രഹം നേടുന്നതിന് പൂര്ണ്ണ വിശ്വാസത്തോടെ അവരെ ആരാധിക്കുക.

കടം നീങ്ങാന് വാസ്തു വഴികള്
* കടം തീര്ക്കാന് നിങ്ങളുടെ വീട് വില്ക്കേണ്ട ഒരു സാഹചര്യത്തില് അകപ്പെടാതിരിക്കാന്, വീടിന്റെ തെക്ക് പടിഞ്ഞാറ് മേഘല ഉയരത്തില് നിര്മ്മിക്കുക. കടത്തില് നിന്ന് വീട് സുരക്ഷിതമാക്കാന് ഇത് നിങ്ങളെ സഹായിക്കും.
* ഭാരമുള്ള വസ്തുക്കള് ഒരിക്കലും വീടിന്റെ വടക്ക് അല്ലെങ്കില് കിഴക്ക് ദിശയില് സൂക്ഷിക്കരുത്. ഈ ദിശയില് കനത്ത ഫര്ണിച്ചറുകള് സ്ഥാപിക്കുന്നത് വലിയ സാമ്പത്തിക നഷ്ടത്തിന് കാരണമാകും.

കടം നീങ്ങാന് വാസ്തു വഴികള്
* കല്ലുകള്, ജൈവ മാലിന്യ വസ്തുക്കള്, മറ്റു മാലിന്യങ്ങള് എന്നിവ വടക്കേ ദിശയിലേക്ക് നിക്ഷേപിക്കരുത്. ഇത് ധാരാളം നഷ്ടങ്ങള് സൃഷ്ടിക്കുകയും വായ്പകള്ക്കൊപ്പം താമസക്കാര് സാമ്പത്തികമായി ദുര്ബലമാവുകയും ചെയ്യും. തെക്ക് അഭിമുഖമായുള്ള വീടുകള്ക്കാണ് ഇത്തരം പ്രശ്നങ്ങള് കൂടുതല്.

കടം നീങ്ങാന് വാസ്തു വഴികള്
* ഏറ്റവും ലളിതവും ഫലപ്രദവുമായ വാസ്തു നുറുങ്ങുകളിലൊന്നാണ് നിങ്ങളുടെ ബാത്ത്റൂമിന്റെ മൂലയില് ഒരു പാത്രം ഉപ്പ് സൂക്ഷിക്കുക എന്നത്.
* വീടിന്റെ മേല്ക്കൂരയുടെ ചരിവ് പ്രധാനമാണ്. മഴവെള്ളം വടക്കന് ദിശയിലേക്ക് ഒഴുകുന്നുവെന്ന് വീട് നിര്മ്മിക്കുമ്പോള് ശ്രദ്ധിക്കേണ്ടതാണ്.

കടം നീങ്ങാന് വാസ്തു വഴികള്
* നിങ്ങള് പുതുതായി ഒരു കടമോ വായ്പയോ എടുത്തിട്ടുണ്ടെങ്കില്, അതിന്റെ ആദ്യ ഗഡു ചൊവ്വാഴ്ച നല്ന്നുവെന്ന് ഉറപ്പാക്കുക.
* വീടിന്റെ വടക്കുകിഴക്കന് ദിശയില് ഒരു കണ്ണാടി സ്ഥാപിക്കുക എന്നതാണ് ഫലപ്രദമായ മറ്റൊരു വാസ്തു പ്രതിവിധി. നിങ്ങളുടെ വീട്ടിലും ജീവിതത്തിലും ഭാഗ്യം, സന്തോഷം, സമ്പത്ത്, സമൃദ്ധി എന്നിവ ക്ഷണിക്കാനും ആകര്ഷിക്കാനും ഈ വാസ്തു പ്രതിവിധി സഹായിക്കും.



Click it and Unblock the Notifications
