Just In
Don't Miss
- News
50% സീറ്റുകള് 50 വയസിന് താഴെയുള്ളവര്ക്ക്, ഒരു കുടുംബത്തിന് ഒരു സീറ്റ്;ഗുജറാത്തിൽ കോൺഗ്രസിന്റെ ബ്ലൂപ്രിന്റ്
- Sports
IPL 2022: 'പോണ്ടിങ്ങിന് സംഭവിച്ചതാണ് വില്യംസണും നേരിടുന്നത്', പ്രശ്നം ചൂണ്ടിക്കാട്ടി ഹര്ഭജന്
- Finance
വിപണി 'ഫുള് ഫോമില്'; ശക്തമായ ബുള്ളിഷ് കാന്ഡില് മുറുക്കെപ്പിടിച്ച് നിഫ്റ്റി — ഇനിയെന്ത്?
- Movies
ദീപികയുടെ മോശം സ്വഭാവത്തെപ്പറ്റി തുറന്ന് പറഞ്ഞ് രൺവീർ സിംഗ്
- Automobiles
K-Lite 250V ക്രൂയിസറിനൊപ്പം രണ്ട് സ്കൂട്ടറുകളും അവതരിപ്പിച്ച് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച് Keeway
- Technology
ഓൺലൈനായി വിഐ ഫാൻസി നമ്പർ സ്വന്തമാക്കാനുള്ള എളുപ്പവഴി
- Travel
പേരറിയാത്ത നാട്ടുകാഴ്ചകളും ജീവിതരീതികളും കാണാം.. റിവര് ക്രൂസ് യാത്ര പോകാം
വാസ്തുപ്രകാരം ഇവ ചെയ്താല് ആത്മവിശ്വാസം വളരും ജീവിത വിജയവും
ആത്മവിശ്വാസം എന്നത്, നിങ്ങളുടെ സ്വന്തം വിധിയിലും കഴിവുകളിലും വിശ്വസിക്കുകയും സ്വയം യോഗ്യനാണെന്ന് കരുതുകയും സ്വയം അംഗീകരിക്കുകയും ചെയ്യുകയുമാണ്. നിങ്ങളുടെ സ്കൂള് കാലഘട്ടം മുതല് നിങ്ങളുടെ കരിയര് വരെ ജീവിതത്തില് എല്ലായിടത്തും ഇത് ആവശ്യമാണ്. ജീവിതത്തില് വിജയിക്കാന് ആത്മവിശ്വാസം അത്യന്താപേക്ഷിതമാണ്. പലപ്പോഴും, കഠിനാധ്വാനത്തിന് ശേഷവും നിങ്ങള്ക്ക് വിജയം നേടാന് കഴിഞ്ഞേക്കില്ല. അത്തരമൊരു സാഹചര്യത്തില്, അതിന്റെ കാരണം ചിലപ്പോള് നിങ്ങളുടെ ആത്മവിശ്വാസക്കുറവായിരിക്കാം.
Most
read:
വാസ്തുവും
ഫെങ്
ഷൂയിയും
തമ്മിലുള്ള
വ്യത്യാസം
അറിയാമോ?
ആത്മവിശ്വാസം കുറഞ്ഞ ആളുകള്ക്ക് മറ്റുള്ളവരോട് അവരുടെ അഭിപ്രായം പ്രകടിപ്പിക്കാന് ബുദ്ധിമുട്ടായിരിക്കും. അവര് അപകര്ഷതാബോധവും അനുഭവിക്കുന്നു, അതുകാരണം ജീവിതത്തില് അസന്തുലിതാവസ്ഥ നേരിടേണ്ടിവരുന്നു. ജീവിതത്തില് ഒരു വ്യക്തിക്ക് വിജയിക്കണമെങ്കില് തീര്ച്ചയായും ആത്മവിശ്വാസം കൂടിയേ തീരൂ. ആത്മവിശ്വാസം കുറഞ്ഞുവെന്ന് നിങ്ങള്ക്ക് തോന്നുന്നുവെങ്കില് നിങ്ങള്ക്ക് വാസ്തുവിന്റെ സഹായം തേടാം. വാസ്തു ശാസ്ത്രം ചില പ്രത്യേക പരിഹാരങ്ങള് പരാമര്ശിക്കുന്നു, അത് ഒരു വ്യക്തിയുടെ ആത്മവിശ്വാസം വര്ദ്ധിപ്പിക്കും. അത്തരം ചില വാസ്തു നുറുങ്ങുകളെയും ജ്യോതിഷ പ്രതിവിധികളെയും കുറിച്ച് ഈ ലേഖനത്തില് വായിച്ചറിയാം.

മത്സ്യങ്ങളെ വളര്ത്തുക
* വാസ്തു പ്രകാരം നിങ്ങളുടെ വീടിന്റെ ജനാലകള് തുറന്നിടുക. ഇങ്ങനെ ചെയ്യുന്നതിലൂടെ പോസിറ്റീവ് എനര്ജി കൈമാറ്റം ചെയ്യപ്പെടുന്നു. ജനാലയ്ക്ക് മുന്നില് നേരിട്ട് നിങ്ങള് പുറം തിരിഞ്ഞ്ഇരിക്കരുത്, ഇത് ഊര്ജ്ജം ചോര്ത്തുകയും ആത്മവിശ്വാസം കുറയ്ക്കുകയും ചെയ്യുന്നു.
* വാസ്തു പ്രകാരം വീട്ടില് മത്സ്യം സൂക്ഷിക്കുക, അതില് കുറഞ്ഞത് രണ്ട് സ്വര്ണ്ണമത്സ്യങ്ങളെങ്കിലും ഉണ്ടായിരിക്കണം. അവയ്ക്ക് പതിവായി ഭക്ഷണം കൊടുക്കുക. ഇത് നിങ്ങളുടെ ആത്മവിശ്വാസം ഒരു പരിധി വരെ വര്ദ്ധിപ്പിക്കും.

പക്ഷികള്ക്ക് ഭക്ഷണം നല്കുക
ഇതുകൂടാതെ, നിങ്ങളുടെ ആത്മവിശ്വാസം വര്ധിപ്പിക്കാന് നിങ്ങള്ക്ക് ചില ജ്യോതിഷ പരിഹാരങ്ങളും പരീക്ഷിക്കാം. പക്ഷികള്ക്ക് ഭക്ഷണവും വെള്ളവും നല്കുന്നത് ആത്മവിശ്വാസം വര്ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്, നിങ്ങളുടെ വീടിന്റെ മേല്ക്കൂരയില് പതിവായി പക്ഷികള്ക്കുള്ള തീറ്റ ഇടുകയും അവയ്ക്ക് കുടിക്കാന് വെള്ളം സൂക്ഷിക്കുകയും വേണം.
Most
read:ചാണക്യനീതി:
കഷ്ടതകള്
മാത്രം
ഫലം,
ഈ
സ്ഥലങ്ങളില്
ഒരിക്കലും
താമസിക്കരുത്

നാരങ്ങയും പച്ചമുളകും
* നിങ്ങളുടെ വീട്ടില് ശനി യന്ത്രം സൂക്ഷിക്കുക. ഇതുകൂടാതെ നിങ്ങളുടെ വീടിന്റെ കവാടത്തില് നാരങ്ങയും പച്ചമുളകും തൂക്കിയിടുക. നാരങ്ങ ഉണങ്ങിപ്പോയാല് ശനിയാഴ്ച ദിവസം അത് മാറ്റി പുതിയത് വയ്ക്കുക.
* ആത്മവിശ്വാസം വര്ധിപ്പിക്കാന് അതിരാവിലെ എഴുന്നേറ്റ് ഉദയസൂര്യനെ ആരാധിക്കുക. പതിവായി 'ആദിത്യ ഹൃദയ സ്തോത്രം' ചൊല്ലുക. എല്ലാ ദിവസവും രാവിലെ സൂര്യന് വെള്ളം സമര്പ്പിക്കുന്നത് ആത്മവിശ്വാസം വര്ദ്ധിപ്പിക്കുന്നു. ഭക്ഷണം കഴിക്കുമ്പോള് കിഴക്കോട്ട് അഭിമുഖമായി ഇരിക്കുക.

ഗായത്രി മന്ത്രം ചൊല്ലുക
* രാവിലെ ഗായത്രി മന്ത്രം ജപിക്കുക. നിങ്ങളുടെ ഇരിപ്പിടത്തിന് തൊട്ടുപിന്നില് ഒരു മലയുടെ ചിത്രം വയ്ക്കുക. പോസിറ്റീവ് എനര്ജി നിറഞ്ഞ ആളുകള്ക്കൊപ്പം സമയം ചെലവഴിക്കുക. മറ്റുള്ളവരില് തെറ്റ് കണ്ടെത്തുന്ന ആളുകളില് നിന്ന് അകന്നു നില്ക്കുക.
* ഉദയസൂര്യന്റെയോ ഓടുന്ന കുതിരയുടെയോ ചിത്രം ഉപയോഗിച്ച് നിങ്ങളുടെ സ്വീകരണമുറി അലങ്കരിക്കുക. ഇത് ആത്മവിശ്വാസം വര്ധിപ്പിക്കാനും വീട്ടില് നിന്ന് നെഗറ്റിവിറ്റി ഇല്ലാതാക്കാനും സഹായിക്കുന്നു. ശൂന്യമായ ചുവരിന് അഭിമുഖമായി ഒരിക്കലും ഇരിക്കരുത്, കാരണം അത് നിങ്ങളുടെ ആത്മവിശ്വാസം തകര്ക്കും.
Most
read:2022
മെയ്
മാസത്തിലെ
പ്രധാന
ദിനങ്ങളും
ആഘോഷങ്ങളും

രുദ്രാക്ഷം ധരിക്കുക
1 മുഖം അല്ലെങ്കില് 11 മുഖ രുദ്രാക്ഷം ധരിക്കുന്നത് എല്ലായ്പ്പോഴും ആത്മവിശ്വാസം നിലനിര്ത്താനുള്ള ഫലപ്രദമായ മാര്ഗമാണ്. വളരെ ഫലപ്രദമായ പ്രതിവിധി എന്ന നിലയില് കഴുത്തില് ഒരു ചെമ്പ് നാണയം ധരിക്കുക.

ബുധനെ ശക്തിപ്പെടുത്തുക
* ഏതെങ്കിലും ദോഷകരമായ ഗ്രഹം മഹാദശയിലോ ദശയിലോ ഉണ്ടെങ്കില്, ആ ഗ്രഹത്തിന്റെ ആഘാതം കുറയ്ക്കുന്നതിനുള്ള നടപടികള് സ്വീകരിക്കുക.
* ജ്യോതിഷപ്രകാരം, ബുധന് ഗ്രഹം നിങ്ങളുടെ ആത്മവിശ്വാസ നിലയും ആശയവിനിമയ കഴിവുകളും പ്രതിഫലിപ്പിക്കുന്നു. അതിനാല് നിങ്ങളുടെ ആത്മവിശ്വാസം വര്ദ്ധിപ്പിക്കുന്നതിന് ബുധനെ ശക്തിപ്പെടുത്തണം. ബുധനാഴ്ച ദിവസം പശുക്കള്ക്ക് പുല്ല് കൊടുക്കുകയോ കാക്കയ്ക്കോ നായയ്ക്കോ ഭക്ഷണം നല്കുകയും ചെയ്യുക.
Most
read:ഐശ്വര്യത്തിന്റെ
ലക്ഷണങ്ങളാണ്
നിങ്ങള്
കാണുന്ന
ഈ
സ്വപ്നങ്ങള്