For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇരുനില വീട്ടിലാണോ താമസം? ഈ കാര്യങ്ങള്‍ ചെയ്യരുത്

|

ഇരുനില വീടുകള്‍ എന്നത് പണ്ടൊക്കെ ആഢംബരത്തിന്റെ അടയാളമായിരുന്നു. എന്നാല്‍ അതില്‍ നിന്നൊക്കെ മാറി ഇന്ന് ഇത്തരം വീടുകള്‍ നഗരങ്ങിലും ഗ്രാമങ്ങളിലും പതിവായി. ഇതിനൊരു പ്രധാന കാരണം സ്ഥലപരിമിയാണ്. നഗരത്തിലും ഗ്രാമങ്ങളിലും ചുരുങ്ങിയ സ്ഥലപരിമിതി ഇന്നുണ്ട്. അതിനാല്‍ ഉള്ള സ്ഥലത്ത് വീട്ടുകാരുടെ സൗകര്യത്തിനായി ഇരുനില വീടുകള്‍ തന്നെ വേണമെന്ന നിലയായി.

Most read: കുഴല്‍ക്കിണറുകള്‍ വടക്കു കിഴക്ക് ഭാഗത്തല്ലെങ്കില്‍

താമസ സൗകര്യത്തിനായി ബഹുനിലക്കെട്ടിടം പണിയുന്നവര്‍ ഒരു കാര്യം ഓര്‍മ്മയില്‍ വയ്ക്കുക. വാസ്തു പ്രകാരം ഇത്തരത്തില്‍ വീടിന്റെ നിലകള്‍ ഉയര്‍ത്തുന്നത് നല്ലതാണോ ചീത്തയാണോ എന്ന്. വാസ്തുപരമായ അളവുകള്‍ വീടിനുള്ളത് ഗൃഹനാഥനും ഗൃഹവാസികള്‍ക്കും സമ്പത്തും ആരോഗ്യവും നല്‍കുന്നു. എന്നാല്‍ വാസ്തുവിലെ പൊരുത്തക്കേടുകള്‍ മനപ്രയാസം, സാമ്പത്തിക പ്രതിസന്ധി എന്നിവയ്ക്ക് കാരണമാകുന്നു. ഇരുനില വീട്ടുകാര്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നമുക്കു വായിക്കാം.

ഭാരമേറിയ ഫര്‍ണിച്ചറുകള്‍ വേണ്ട

ഭാരമേറിയ ഫര്‍ണിച്ചറുകള്‍ വേണ്ട

മുകളിലത്തെ നിലകളില്‍ ഭാരമേറിയ ഫര്‍ണിച്ചറുകള്‍ സൂക്ഷിക്കുന്നത് ഒഴിവാക്കുക. കാരണം ഇത് ഗുരുത്വാകര്‍ഷണ കേന്ദ്രം കുറയ്ക്കുകയും കെട്ടിടം അസ്ഥിരമാവുകയും ചെയ്യുന്നു. ഒരു കെട്ടിടത്തിന്റെ ഭാരം താഴത്തെ നിലയിലാവുന്നതാണ് ഘടനാപരമായി നല്ലത്. മുകളിലത്തെ നിലകളിലെ സീലിംഗിന്റെ ഉയരം താഴത്തെ നിലകളേക്കാള്‍ കുറവായിരിക്കണം. ഒരു കെട്ടിടം മനോഹരവും ആനുപാതികവുമായി കാണുന്നതിന് താഴത്തെ നിലയുടെ ഉയരം എല്ലായ്‌പ്പോഴും മുകളിലത്തെ നിലയേക്കാള്‍ കൂടുതലായിരിക്കണം. അല്ലാത്തപക്ഷം കെട്ടിടം പൊളിഞ്ഞുവീഴുന്നത് പോലെ അല്‍പ്പം അസ്ഥിരമായി കാണപ്പെടും.

ബാല്‍ക്കണിയുടെ പ്രാധാന്യം

ബാല്‍ക്കണിയുടെ പ്രാധാന്യം

മുകളിലെ ബാല്‍ക്കണി എവിടെയാണെന്നത് വാസ്തു പ്രകാരം പ്രാധാന്യമര്‍ഹിക്കുന്നു. കാരണം ഒരാള്‍ മുകളില്‍ കൂടുതല്‍ സമയം ചെലവിടാന്‍ പദ്ധതിയിട്ടിരുന്നെങ്കില്‍ അയാളുടെ ഭാവിയില്‍ ബാല്‍ക്കണി ഒരു പ്രധാന പങ്ക് വഹിക്കുന്നു. ബാല്‍ക്കണി ഉപയോഗിച്ചാലും ഇല്ലെങ്കിലും, നല്ലതോ മോശമോ ആയ ഫലങ്ങള്‍ വരുന്നതില്‍ ഇത് പങ്കുവഹിച്ചേക്കാം. കിഴക്ക് ദിശയിലേക്കും വടക്കേ ദിശയിലേക്കുമുള്ള ബാല്‍ക്കണി തെക്ക് ദിശയേക്കാളും പടിഞ്ഞാറന്‍ ദിശയേക്കാളും മികച്ചതാണ്. വീടിന് ഇതിനകം പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക് ഭാഗത്ത് ബാല്‍ക്കണി ഉണ്ടെങ്കില്‍ കിഴക്കോ വടക്കോ ഭാഗത്തേക്കുള്ള വലിയ വലിപ്പത്തിലുള്ള ബാല്‍ക്കണി നിര്‍മിക്കാന്‍ ആസൂത്രണം ചെയ്യുക.

ബാല്‍ക്കണിയുടെ പ്രാധാന്യം

ബാല്‍ക്കണിയുടെ പ്രാധാന്യം

ബാല്‍ക്കണി കിഴക്കോ വടക്കോ ദിശയിലേക്കാണെങ്കില്‍ വീട്ടുകാര്‍ക്ക് ഇതിന്റെ ഗുണം കാണാം. കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിശയിലുള്ള ബാല്‍ക്കണിയുള്ള വീട്ടിലെ താമസക്കാര്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ ബാല്‍ക്കണി ഫ്‌ളോര്‍ ലെവല്‍ പരിശോധിക്കുക. ഇത് ഉയര്‍ത്തിയാല്‍ ഫലം കാണുന്നതായിരിക്കും. ബാല്‍ക്കണി പടിഞ്ഞാറ് അല്ലെങ്കില്‍ തെക്ക് ഭാഗത്താണെങ്കില്‍ മികച്ച വാസ്തു പണ്ഡിറ്റിനെ സമീപിച്ച് അവരുടെ വീട് കാണിക്കുകയും ശരിയായ നിര്‍ദ്ദേശങ്ങള്‍ നേടുകയും നടപ്പിലാക്കുകയും ചെയ്യേണ്ടതാണ്. മനോഹരമായ ജീവിതത്തിന് ഇത് സഹായിക്കും.

പണം, ആരോഗ്യം: ഏണിപ്പടിയുടെ പ്രാധാന്യം

പണം, ആരോഗ്യം: ഏണിപ്പടിയുടെ പ്രാധാന്യം

ഏണിപ്പടിയുടെ ഉയര്‍ച്ചതാഴ്ചകളെക്കുറിച്ച് നിരീക്ഷിക്കുക. പടിഞ്ഞാറ്, തെക്ക്, തെക്ക് പടിഞ്ഞാറ് ദിശ മുകളിലാണെങ്കില്‍ ഒരാള്‍ക്ക് സ്ഥിരത ആസ്വദിക്കാം. പണം, ആരോഗ്യം മുതലായവ നിങ്ങള്‍ക്ക് കൈവരും. എന്നാല്‍ ഈ ഉയര്‍ന്ന ഭാഗം താഴത്തെ നിലയിലെ മുറികളെ ബുദ്ധിമുട്ടിക്കരുത്. കിഴക്ക്, വടക്ക്, വടക്കുകിഴക്ക് ഭാഗങ്ങളിലായി പടി മുകളിലാണെങ്കില്‍ ഒരാള്‍ക്ക് നിരവധി പ്രശ്‌നങ്ങള്‍ നേരിടാം. വീട് ഇതിനകം ഇതുപോലെ നിര്‍മ്മിച്ചതാണെങ്കില്‍ വാസ്തു വിദഗ്ദ്ധനുമായി സംസാരിക്കുന്നത് നല്ലതാണ്.

മുകളിലത്തെ നിലകളിലെ മുറികളുടെ സ്ഥാനം

മുകളിലത്തെ നിലകളിലെ മുറികളുടെ സ്ഥാനം

മുകളിലത്തെ നിലകളിലെ ബാല്‍ക്കണി വടക്ക്, കിഴക്ക് അല്ലെങ്കില്‍ വടക്ക്-കിഴക്ക് ആയിരിക്കണം. അത് തെക്ക്-പടിഞ്ഞാറ് കോണില്‍ ആയിരിക്കരുത്. ഒരു മുറിയെക്കാള്‍ വടക്ക്-കിഴക്ക് കോണിലുള്ള ഒരു ബാല്‍ക്കണി അല്ലെങ്കില്‍ ടെറസാണ് വാസ്തു ഇഷ്ടപ്പെടുന്നത്. കാരണം ഇത് വീടിന്റെ മറ്റ് ഭാഗങ്ങളിലേക്ക് സൂര്യപ്രകാശം അനുവദിക്കുന്നു. മാത്രമല്ല, ചൂടുള്ള പടിഞ്ഞാറോ തെക്കോ ദിശക്ക് പകരം കിഴക്കും വടക്കുമായി അഭിമുഖീകരിക്കുന്ന ഒരു ബാല്‍ക്കണിയില്‍ ഇരിക്കുന്നത് സുഖകരമാണ്. കൂടാതെ, ഈ ബാല്‍ക്കണിയിലെ ഉപയോഗപ്രദമായ പ്രഭാത സൂര്യപ്രകാശം നിങ്ങളുടെ ഊര്‍ജ്ജത്തെ ഉയര്‍ത്തുന്നു.

പ്രധാന കിടപ്പുമുറികള്‍ തെക്ക് വശത്ത്

പ്രധാന കിടപ്പുമുറികള്‍ തെക്ക് വശത്ത്

പ്രധാന കിടപ്പുമുറികള്‍ തെക്ക് വശത്ത് ആയിരിക്കണം. ലിവിംഗ് റൂമിനും അതിഥികളെ രസിപ്പിക്കുന്നതിനുമുള്ളതാണ് നോര്‍ത്ത് ദിശ. അതിനാല്‍ ഒരു കിടപ്പുമുറി പോലുള്ള ഒരു സ്വകാര്യ ഇടം മുന്നില്‍ നിന്ന് വളരെ അകലെയായിരിക്കണം. കാര്‍ പോര്‍ച്ചിന് അല്ലെങ്കില്‍ ഗാരേജിന് മുകളിലുള്ള കിടപ്പുമുറികള്‍ ഒഴിവാക്കുക. അടുക്കളയില്‍ നിന്നുള്ള പുകയും ഉയര്‍ന്നുവരുന്ന കാര്‍ എക്‌സ്‌ഹോസ്റ്റും കിടപ്പുമുറിയിലെ അന്തേവാസികളുടെ ആരോഗ്യത്തിന് നല്ലതല്ല.

പ്രധാന കിടപ്പുമുറികള്‍ തെക്ക് വശത്ത്

പ്രധാന കിടപ്പുമുറികള്‍ തെക്ക് വശത്ത്

വടക്കുകിഴക്കന്‍ ഭാഗത്തെ കിടപ്പുമുറികള്‍ ഒഴിവാക്കുക. ഇത് ദേവതകള്‍ക്കും പ്രാര്‍ത്ഥനയ്ക്കും വേണ്ടിയുള്ളതാണ്. അതുപോലെ വീടിന്റെ നടുവിലുള്ള കിടപ്പുമുറികളും ഒഴിവാക്കുക. വീടിന്റെ മധ്യഭാഗത്തുള്ള ഒരു മുറി മറ്റെല്ലാ മുറികളിലേക്കും നീങ്ങുന്നതിനും ഉപയോഗിക്കുന്നതിനുമാണ്. അതിനാല്‍ സ്വകാര്യതയും ശാന്തതയും ആവശ്യമുള്ള ഒരു കിടപ്പുമുറി സ്ഥാപിക്കാന്‍ ഈ സ്ഥലം അനുയോജ്യമല്ല.

മാസ്റ്റര്‍ ബെഡ്‌റൂമും തെക്ക്-പടിഞ്ഞാറ്

മാസ്റ്റര്‍ ബെഡ്‌റൂമും തെക്ക്-പടിഞ്ഞാറ്

ഒരു വീടിന്റെ മുകളിലത്തെ നിലയില്‍ മാസ്റ്റര്‍ ബെഡ്‌റൂം തെക്ക്-പടിഞ്ഞാറ് ഭാഗത്തായിരിക്കണം. പുരാതന കാലത്ത് പ്രധാന സമ്പത്ത് കാര്‍ഷിക ഉല്‍പന്നങ്ങളായിരുന്നു. ഇത് വീടിന്റെ പുറകിലുള്ള കളപ്പുരകളിലാണ് സൂക്ഷിച്ചിരുന്നത്. ഈ കളപ്പുരകള്‍ക്ക് അനുയോജ്യമായ സ്ഥലം തെക്ക്-പടിഞ്ഞാറ് കോണായിരുന്നു. കാരണം തെക്ക്-പടിഞ്ഞാറ് വേനല്‍ക്കാല കാറ്റ് ഉല്‍പന്നങ്ങളെ വരണ്ടതും ഈര്‍പ്പരഹിതമായും നിലനിര്‍ത്തുന്നു. അതിനാല്‍ തെക്ക്-പടിഞ്ഞാറ് ഭാഗത്ത് മാസ്റ്റര്‍ ബെഡ്‌റൂം തിരഞ്ഞെടുക്കാന്‍ വാസ്തു പറയുന്നു.

അതിഥികളുടെ കിടപ്പുമുറിക്ക് മികച്ച സ്ഥാനം

അതിഥികളുടെ കിടപ്പുമുറിക്ക് മികച്ച സ്ഥാനം

അതിഥികളുടെ കിടപ്പുമുറി വടക്ക്-പടിഞ്ഞാറ് ഭാഗത്തായിരിക്കണം. ഈ കോണ്‍ വായുവിനെയോ ചലനത്തെയോ പ്രതിനിധീകരിക്കുന്നു. സ്വീകരണമുറിയോടും വീടിന്റെ മുന്‍വശത്തോടും അടുത്ത് കിടക്കുന്നതിനാല്‍ അതിഥികള്‍ക്ക് വടക്കുവശത്തുള്ള ഒരു കിടപ്പുമുറിയാണ് നല്ലത്. അതേസമയം, ഇത് വീടിന്റെ പുറകില്‍ നിന്ന് അകലെയാണ്. കൂടാതെ കുടുംബാംഗങ്ങള്‍ക്ക് അവരുടെ സ്വകാര്യത ലഭിക്കുന്നു. വടക്കന്‍ കിടപ്പുമുറികള്‍ക്ക് വടക്ക് നിന്ന് സ്ഥിരമായി സൂര്യപ്രകാശം ലഭിക്കുന്നതിനുള്ള ഗുണവുമുണ്ട്.

കുട്ടികളുടെ കിടപ്പുമുറി

കുട്ടികളുടെ കിടപ്പുമുറി

കുട്ടികളുടെ മുകളിലെ നിലയിലെ കിടപ്പുമുറി കിഴക്കോ പടിഞ്ഞാറോ ആയിരിക്കണം. ശാസ്ത്രീയ കാരണമെന്തെന്നാല്‍ പടിഞ്ഞാറന്‍ സൂര്യരശ്മികള്‍ കാരണം വൈകുന്നേരങ്ങളില്‍ തെളിച്ചമുള്ള നല്ല പ്രകാശത്തിന്റെ ഗുണം ഈ മുറിക്ക് ലഭിക്കുന്നു. അതിനാല്‍ കുട്ടികളുടെ കിടപ്പുമുറിക്ക് ഇത് ഒരു നല്ല സ്ഥലമാണ്. പഠനത്തിനായി വൈകുന്നേരങ്ങളില്‍ അവര്‍ ധാരാളം ഉപയോഗിക്കുന്നു. അതുപോലെ, കിഴക്കന്‍ കിടപ്പുമുറികള്‍ക്ക് അവരുടെ പ്രഭാത പഠനത്തിനായി ഗുണം ചെയ്യുന്നതാണ്.

English summary

Vastu For Upper Floor

In this article we are discussing the scientific way of using vastu tips for the upper floors in a house to get a peaceful life. Read on.
Story first published: Tuesday, January 28, 2020, 15:55 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X