For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാലന്റൈന്‍സ് വീക്ക്; തുടക്കമായി റോസ് ഡേ,വ്യത്യസ്ത നിറങ്ങളിലുള്ള റോസാപ്പൂക്കളും അര്‍ത്ഥങ്ങളും

|

ഒരാള്‍ക്ക് മറ്റൊരാളോടുള്ള പ്രണയത്തിന്റെയും അഭിനിവേശത്തിന്റെയുമെല്ലാം പര്യായമാണ് പനിനീര്‍ പുഷ്പങ്ങള്‍. നിങ്ങള്‍ക്ക് അവരോടുള്ള വൈകാരത്തെ പ്രകടിപ്പിക്കാനായി ഏറ്റവും അനുയോജ്യമെന്ന് തോന്നുന്ന നിറങ്ങളിലുള്ള റോസാപുഷ്പങ്ങള്‍ തിരഞ്ഞെടുക്കുക. നിങ്ങള്‍ക്ക് അവരോടുള്ള വികാരങ്ങളായ സ്‌നേഹം, കൃതജ്ഞത, തീവ്രത എന്നിവ പ്രകടിപ്പിക്കാനായി പുഷ്പത്തിന്റെ നിറങ്ങള്‍ സഹായിക്കും.

വാലന്റൈന്‍ വീക്ക്.. എന്നോട് പറ, ഐ ലവ് യൂവാലന്റൈന്‍ വീക്ക്.. എന്നോട് പറ, ഐ ലവ് യൂ

ഓരോ നിറമുള്ള റോസാപുഷ്പങ്ങളും സൂചിപ്പിക്കുന്നത് ഓരോ പ്രത്യേകതകളെയാണ്. ഇതില്‍ തന്നെ ചുവന്ന റോസാപുഷ്പങ്ങള്‍ക്കാണ് കൂടുതല്‍ പ്രത്യേകതകള്‍ ഉള്ളതും. ഇത് തന്നെയാണ് പ്രണയത്തിന്റെ തീവ്രത നിങ്ങളില്‍ എത്തിക്കുന്നതും. ഇത്തരം കാര്യങ്ങള്‍ എല്ലാം ഈ ലേഖനത്തില്‍ നമുക്ക് നോക്കാം.

ചുവന്ന റോസാപ്പൂക്കള്‍

ചുവന്ന റോസാപ്പൂക്കള്‍

ചുവന്ന റോസാപ്പൂക്കള്‍ പ്രണയത്തെ മാത്രം പ്രതിനിധീകരിക്കുന്നതാണ്. അതിതീവ്രപ്രണയത്തിന്റെ അഭിനിവേശത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. നിരവധി പ്രണയ കാവ്യങ്ങള്‍ ഈ റോസാപുഷ്പങ്ങള്‍ക്ക് നമ്മോട് പറയാനുണ്ട്. പ്രണയിക്കുന്നയാളുടെ ഹൃദയത്തെയാണ് ഈ റോസാപുഷ്പം ഇതിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത്. അതില്‍ പ്രണയത്തിന്റെ വശ്യ മനോഹാരിതയുണ്ട്. ഇത് കൂടാതെ പ്രണയത്തിന്റെ എല്ലാ ഭാഗങ്ങളേയും ഉള്‍ക്കൊള്ളുന്ന വശ്യതയും സ്‌നേഹവും എല്ലാം ഈ ചുവന്ന റോസാപുഷ്പങ്ങളിലുണ്ട്.

വെള്ള റോസാപ്പൂക്കള്‍

വെള്ള റോസാപ്പൂക്കള്‍

ഒരു വെള്ളറോസ് പുഷ്പം സൂചിപ്പിക്കുന്നത് നിങ്ങളുടെ പ്രണയം വിശുദ്ധമായ പ്രണയമാണ് എന്നാണ്. പരിശുദ്ധി, സമാധാനം, ആത്മീയത എന്നിവയെല്ലാം ഒത്തു ചേരുന്ന ഒന്നാണ് ഈ നിറത്തിലുള്ള റോസാപൂക്കള്‍. ജീവിതത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുമെങ്കിലും നിങ്ങളുടെ ജീവിതത്തില്‍ വെളിച്ചം വീശാന്‍ ഈ റോസാപുഷ്പത്തിന് കഴിയും എന്ന് പറഞ്ഞിരുന്നു.

മഞ്ഞ റോസാപ്പൂക്കള്‍

മഞ്ഞ റോസാപ്പൂക്കള്‍

ബന്ധങ്ങളില്‍ പോസിറ്റീവ് ഊര്‍ജ്ജം നിറക്കുന്നതാണ് മഞ്ഞറോസാപ്പൂക്കള്‍ ചെയ്യുന്നത്. അതിന്റെ പ്രണയത്തെ പുറത്തേക്കെത്തിക്കുന്നതാണ് ഇതിലൂടെ. നിങ്ങളുടെ സൗഹൃദം പ്രണയത്തിന് വഴിമാറുന്നു എന്ന തോന്നലുണ്ടാകുമ്പോള്‍ അതിനുള്ള വഴി എന്ന നിലക്ക് നിങ്ങള്‍ക്ക് നിങ്ങളുടെ പ്രണയിതാക്കള്‍ക്ക് മഞ്ഞ നിറത്തിലുള്ള പൂക്കള്‍ സമ്മാനിക്കാം. വിശ്വാസവും യോജിപ്പും അനുകമ്പയും ചേര്‍ന്നതിന്റെ ആകെ തുകയാണ് മഞ്ഞനിറത്തിലൂള്ള റോസാപ്പൂക്കള്‍.

പിങ്ക് റോസാപ്പൂക്കള്‍

പിങ്ക് റോസാപ്പൂക്കള്‍

പിങ്ക് റോസാപ്പൂക്കള്‍ സൂചിപ്പിക്കുന്നത് നിങ്ങളുടെ പ്രണയിതാവിനോടുള്ള സ്‌നേഹവും കൃതജ്ഞതയും പരസ്പരം മനസ്സിലാക്കി നേഹത്തിന്റെ ആഴം വ്യക്തമാക്കാന്‍ വേണ്ടിയുള്ള ഒന്നാണ്. നിഷ്‌കളങ്കതയുടെ ലെ ഏത് തെറ്റുകള്‍ക്കും പരിഹാരം എന്ന നിലക്ക് നിങ്ങള്‍ക്ക് പ്രിയപ്പെട്ടവര്‍ക്ക് പിങ്ക് റോസാപ്പൂക്കള്‍ സമ്മാനിക്കാവുന്നതാണ്. നിങ്ങള്‍ അവരെ എത്രമാത്രം വിലമതിക്കുന്നു എന്ന് അവരെ അറിയിക്കുന്നതിനുള്ള ഒരു വഴിയാണ് പിങ്ക് റോസാപ്പൂവ്.

ഓറഞ്ച് റോസാപ്പൂക്കള്‍

ഓറഞ്ച് റോസാപ്പൂക്കള്‍

മഞ്ഞയും ചുവപ്പും കൂടിചേര്‍ന്ന നിറമാണ് ഓറഞ്ച് റോസാപ്പൂവ്. പ്രണയത്തിന്റെയും സൗഹൃദത്തിന്റെ ഇടയിലെ മധ്യവര്‍ത്തിയാണ് ഓറഞ്ച് റോസാപ്പൂക്കള്‍. ആഗ്രഹം, അഭിനിവേശം, ഉത്സാഹം എന്നിവയെയാണ് ഈ നിറത്തിലുള്ള റോസാപ്പൂക്കള്‍ പ്രകടമാക്കുന്നത്. സുഹൃത്ത്ബന്ധങ്ങളില്‍ നിന്നും പ്രണയത്തിലേക്ക് എത്തുന്ന പ്രണയിതാക്കള്‍ക്ക് മികച്ച ഓപ്ഷനാണ് ഓറഞ്ച് റോസാപ്പൂവ്.

English summary

Valentine's week: Romantic Ways To Celebrate This Rose Day

Here in this article we are discussing about romantic ways to celebrate this rose day. Take a look
X
Desktop Bottom Promotion