For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടാമ്പൂണ്‍ നഷ്ടപ്പെടില്ല, വജൈനയില്‍...

ടാമ്പൂണ്‍ നഷ്ടപ്പെടില്ല, വജൈനയില്‍...

|

വജൈന അഥവാ സ്ത്രീ ലൈംഗികാവയവത്തെ കുറിച്ചു തെറ്റിദ്ധാരണകള്‍ ഏറെയുണ്ട്. ഇതെക്കുറിച്ച് വായിച്ചു നേടുന്ന പല അറിവുകളും സ്ത്രീകള്‍ക്കു തന്നെയും തെറ്റിദ്ധാരണ നല്‍കുന്നതാണ്. വജൈനയെക്കുറിച്ച് അനാവശ്യ ഭയം വച്ചു പുലര്‍ത്തുന്ന സ്ത്രീകളുമുണ്ട്.

വജൈനയെ സംബന്ധിച്ച് ചില വാസ്തവങ്ങള്‍ അറിയൂ, അനാവശ്യ ഭയം ഒഴിവാക്കാന്‍ സഹായിക്കുന്ന ചിലതു കൂടിയാണിത്.

രണ്ടു വജൈന

രണ്ടു വജൈന

ചില സ്ത്രീകള്‍ക്ക് രണ്ടു വജൈനയുണ്ട്. രണ്ടു വജൈനല്‍ കനാലുകള്‍ കാണപ്പെടുന്ന യൂട്രസ് ഡൈഡെല്‍ഫിസ് എന്ന അവസ്ഥയാണ് ഇതിനു കാരണം. ഇവര്‍ക്കും ഗര്‍ഭധാരണവും പ്രസവവുമെല്ലാം സാധ്യമാണ്. എന്നാല്‍ ഇവരില്‍ അബോര്‍ഷന്‍, നേരത്തെയുളള പ്രസവ സാധ്യതകള്‍ ഏറെ കൂടുതലാണ്.

ഗര്‍ഭധാരണത്തിന്റെ ഏറെ തുടക്കത്തില്‍

ഗര്‍ഭധാരണത്തിന്റെ ഏറെ തുടക്കത്തില്‍

ഗര്‍ഭധാരണത്തിന്റെ ഏറെ തുടക്കത്തില്‍ ആണ്‍കുട്ടി, പെണ്‍കുട്ടി വേര്‍തിരിവുകളുണ്ടാകില്ല. എല്ലാ ഭ്രൂണങ്ങള്‍ക്കും ജെനൈറ്റല്‍ റിഡ്ജ് എന്ന ഒരു അവയവം മാത്രമേ ഉണ്ടാകൂ. ഇതാണ് പിന്നീട് ലൈംഗികാവയവങ്ങളായി മാറി ആണ്‍കുഞ്ഞ്, പെണ്‍കുഞ്ഞ് വേര്‍തിരിവിലേയ്ക്കു മാറുന്നത്.

ടാമ്പൂണ്‍

ടാമ്പൂണ്‍

ആര്‍ത്തവ സമയത്ത് ഉപയോഗിയ്ക്കുന്ന ഒന്നാണ് ടാമ്പൂണ്‍. എന്നാല്‍ പല സ്ത്രീകളും യോനിയ്ക്കുള്ളിലേയ്ക്കു കടത്തി വയ്ക്കുന്ന ഇതിനെ ഭയപ്പാടോടെയാണ് കാണുന്നത്. ഇത് ഉളളിലേയ്ക്ക് ഇറങ്ങിപ്പോകുമോയെന്ന ഭയമാണ് പലര്‍ക്കും. എന്നാല്‍ ഇതില്‍ യാതൊരു വാസ്തവവുമില്ല. കാരണം ടാമ്പൂണ്‍ ഉള്ളിലേയ്ക്ക് ഇറങ്ങിപ്പോകാന്‍ തക്കവണ്ണം ആഴത്തില്‍ ഉള്ളതല്ല. മാത്രമല്ല, പ്രസവ സമയത്തു മാത്രമാണ് സെര്‍വിക്‌സ് അഥവാ ഗര്‍ഭാശയ ഗളം തുറക്കുക. ഇതിനാല്‍ ടാമ്പൂണോ മറ്റെന്തെങ്കിലും വസ്തുവോ ഉളളിലേയ്ക്കിറങ്ങിപ്പോകുമെന്ന ധാരണ വേണ്ട. അല്‍പം ഉള്ളിലേയ്ക്കിറങ്ങിയാലും ഇത് തിരികെയെടുക്കാന്‍ പാകത്തിനുള്ള അകലം തന്നെയാകും. എവിടെയെങ്കിലും ഇത് അപ്രത്യക്ഷമാകുമെന്ന ധാരണ വേണ്ട.

വജൈനയില്‍

വജൈനയില്‍

വജൈനയില്‍ ഡൗച്ചിംഗ് പോലുള്ള വഴികള്‍, അതായത് ആഴത്തില്‍ ഉള്ളിലേയ്ക്കു വെള്ളം ചീറ്റിയുള്ള വൃത്തിയാക്കല്‍ വഴികള്‍ പരീക്ഷിയ്ക്കുന്നവരുണ്ട്. എന്നാല്‍ ഇതിന്റെ ആവശ്യമില്ലെന്നു വേണം, പറയുവാന്‍. മാത്രമല്ല, ഇത് ദോഷവുമാണ്. സെല്‍ഫ് ക്ലീനിംഗ് അതായത് തനിയ വൃത്തിയാക്കുന്ന മെക്കാനിസം വജൈനയിലുണ്ട്. ഇതിന് ആരോഗ്യകരമായ ബാക്ടീരിയയും സഹായിക്കുന്നു. സാധാരണ രീതിയില്‍ വെള്ളമൊഴിച്ചു കഴുകല്‍ മാത്രമേ ആവശ്യമുള്ളൂ.

പ്രസവ സമയത്ത്

പ്രസവ സമയത്ത്

പ്രസവ സമയത്ത് വജൈനല്‍ ടിയര്‍, അതായത് വജൈന കീറുന്നതു സാധാരണയാണ്. പ്രത്യേകിച്ചും കുഞ്ഞിന് വലിപ്പമുണ്ടെങ്കില്‍. എന്നാല്‍ ഇതോര്‍ത്തു പേടിയ്ക്കാനില്ല. ഇത് വീണ്ടും സ്വാഭാവിക രീതിയില്‍ കൂടിച്ചേരും. അല്ലെങ്കില്‍ സ്റ്റിച്ചു കൊണ്ടു ചേര്‍ക്കാം. എത്ര വേണമെങ്കിലും വലിയുന്ന സ്വഭാവവും വജൈനല്‍ മസിലുകള്‍ക്കുണ്ട്. ഇതാണ് പ്രസവ സമയത്തു സഹായിക്കുന്നതും.

സ്ത്രീയ്ക്കു

സ്ത്രീയ്ക്കു

സ്ത്രീയ്ക്കു വികാരങ്ങളുണ്ടാകുന്ന സമയത്താണ് വജൈന നനയുക എന്ന വിശ്വാസവും തെറ്റാണ്. ഇതിനു പുറമേ നിരവധി കാരണങ്ങള്‍ ഇതിനു പുറകിലുണ്ട്. സെര്‍വിക്കല്‍ മ്യൂകസ്, ഓവുലേഷന്‍, ഈ ഭാഗത്തുള്ള വിയര്‍പ്പു ഗ്രന്ഥികള്‍ എന്നിവയെല്ലാം ത തന്നെ കാരണങ്ങളാണ്.

English summary

Vaginal Facts Every Woman Should Know About

Vaginal Facts Every Woman Should Know About, Read more to know about,
X
Desktop Bottom Promotion