For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരോഗ്യം, വനിതാക്ഷേമം: സൗഹാര്‍ദ്ദം കേന്ദ്രബജറ്റ്

|
Union Budget 2020 Updates

ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ കേന്ദ്ര ബജറ്റില്‍ ആരോഗ്യ മേഖലക്ക് 69,000 കോടിയും വിദ്യാഭ്യാസ മേലഖക്ക് 99,300 കോടിയുമടക്കം വകയിരുത്തി ഇന്ത്യയെ കൈപിടിച്ചുയര്‍ത്താന്‍ ലക്ഷ്യമാക്കിയുള്ള പ്രഖ്യാപനങ്ങള്‍. 112 ജില്ലകളിലായി ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതികള്‍ കൂടുതല്‍ ആശുപത്രികളില്‍ വ്യാപിപ്പിക്കും. 112 ജില്ലകളില്‍ പുതിയ എം പാനല്‍ ആശുപത്രികളും സ്ഥാപിക്കും. വനിതാകേഷേമ പദ്ധതികള്‍ക്കായി 28,600 കോടി രൂപയും പോഷകാഹാര പദ്ധതികള്‍ക്കായി 35,000 കോടി രൂപയും നീക്കിവച്ചു.

ജില്ലാ ആശുപത്രികളോട് ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആരംഭിക്കാനും ബജറ്റില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് വിശദാംശങ്ങള്‍ക്ക് ഉടന്‍ രൂപം നല്‍കുമെന്നും ധനമന്ത്രി പറഞ്ഞിട്ടുണ്ട്. യോഗ്യതയുള്ള ഡോക്ടര്‍മാരുടെ കുറവ് രാജ്യത്തുണ്ട്. ഇതിനായി ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് മെഡിക്കല്‍ കോളേജ് ആരംഭിക്കുന്ന കാര്യം പരിഗണനയിലാണ്.

വയോധികരുടെയും വികലാംഗരുടെയും ക്ഷേമത്തിനായി 9,500 കോടിയും പോഷകാഹാര പദ്ധതികള്‍ക്കായി 35,600 കോടിയും സാംസ്‌കാരിക മന്ത്രാലയത്തിന് 3,100 കോടിയും നീക്കിവച്ചു. സ്വച്ഛ് ഭാരത് മിഷന് 1,23,000 കോടി, പട്ടികജാതിക്ഷേമത്തിനായി 85,000 കോടി, പട്ടിക വര്‍ഗക്ഷേമത്തിനായി 53,700 കോടി, വ്യവസായ വികസനത്തിന് 27,300 കോടി, ഊര്‍ജം മേഘലയില്‍ വികസനങ്ങള്‍ക്ക് 22,000 കോടി, നൈപുണ്യ വികസനത്തിന് 3,000 കോടി, പൊതുഗതാഗതം വിപുലീകരിക്കാന്‍ 1.7 ലക്ഷം കോടി എന്നിങ്ങനെ ബജറ്റില്‍ പണം വകയിരുത്തിയിട്ടുണ്ട്.

12 രോഗങ്ങള്‍ കൂടി പുതുതായി മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജീവിതശൈലീ രോഗങ്ങളും ഇനി ഇതില്‍ ഉള്‍പ്പെടും. 2025ഓടെ ക്ഷയരോഗ നിര്‍മാര്‍ജനം സാധ്യമാക്കും വിധത്തില്‍ പദ്ധതികള്‍ തയ്യാറാക്കും. 120 ജില്ലകളില്‍ ആയുഷ്മാന്ത്‌സ ഭാരത് പദ്ധതി നടപ്പാക്കും. 120 ജില്ലകളില്‍ ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഓരോ മേഘലയിലും വികസനം

  • സ്വച്ഛ് ഭാരത് മിഷന്‍ - 1,23,000 കോടി
  • പൊതുഗതാഗതം - 1.74 ലക്ഷം കോടി
  • വിദ്യാഭ്യാസ മേലഖ - 99,300 കോടി
  • പട്ടികജാതിക്ഷേമം - 85,000 കോടി
  • ആരോഗ്യ മേഖല - 69,000 കോടി
  • പട്ടികവര്‍ഗ ക്ഷേമം - 53,700 കോടി
  • പോഷകാഹാര പദ്ധതി - 35,600 കോടി
  • വ്യവസായം - 27,300 കോടി
  • പരിവര്‍ത്തിത ഊര്‍ജ മേഖല - 20,000 കോടി
  • ഊര്‍ജം - 22,000 കോടി
  • വോയധികര്‍, വികലാംഗര്‍ - 9,500 കോടി
  • സാംസ്‌കാരിക മന്ത്രാലയം 3,100 കോടി
  • നൈപുണ്യ വികസനം - 3,000 കോടി
  • വിനോദസഞ്ചാരം - 2,500 കോടി
  • ടെക്‌സ്‌റ്റൈല്‍സ്- 1,480 കോടി

2020 ബജറ്റ് - പ്രധാന പ്രഖ്യാപനങ്ങള്‍

  • ആദായ നികുതി ഘടന (പഴയ നികുതി ബ്രാക്കറ്റില്‍)
  • വരുമാനം 5 ലക്ഷം വരെ - നികുതിയില്ല
  • 5 ലക്ഷം മുതല്‍ 7.5 ലക്ഷം വരെ-10 ശതമാനം(20%)
  • 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെ- 15 ശതമാനം(20%)
  • 10 ലക്ഷം മുതല്‍ 12.5 ലക്ഷം വരെ- 20 ശതമാനം (30%)
  • 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ- 25 ശതമാനം
  • 15 ലക്ഷത്തിന് മുകളില്‍ - 30 ശതമാനം

ആരോഗ്യ മേഖല : 69,000 കോടി

  • മിഷന്‍ ഇന്ദ്രധനുഷ് പദ്ധതിയില്‍ 12 രോഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി
  • 2025ഓടെ ക്ഷയരോഗ നിര്‍മാര്‍ജനം
  • 120 ജില്ലകളില്‍ ആയുഷ്മാന്‍ ഭാരത് പദ്ധതി
  • 120 ജില്ലകളില്‍ ആധുനിക മെഡിക്കല്‍ ഉപകരണങ്ങള്‍
  • 112 ജില്ലകളില്‍ പുതിയ എം പാനല്‍ ആശുപത്രികള്‍
  • ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളജുകളാക്കാന്‍ കേന്ദ്രസഹായം
  • മെഡിക്കല്‍ ഉപകരണങ്ങളുടെ നികുതി ആശുപത്രികളുടെ വികസനത്തിന് വിനിയോഗിക്കും
  • സ്വകാര്യ-പൊതു സഹകരണത്തോടെ ജില്ലാ ആശുപത്രികളെ മെഡിക്കല്‍ കോളജുകളാക്കും

വിദ്യാഭ്യാസ മേഖലയ്ക്ക് 99,300 കോടി

  • അധ്യാപകര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ക്ക് പ്രത്യേക ബ്രിഡ്ജ് കോഴ്‌സ്
  • വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയില്‍ പഠിക്കാന്‍ സ്റ്റഡി ഇന്ത്യ പദ്ധതി
  • പുതിയ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂനിവേഴ്‌സിറ്റി
  • പൊലീസ് യൂനിവേഴ്‌സിറ്റി സ്ഥാപിക്കും
  • ബിരുദതലം മുതല്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കും
  • ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അപ്രന്റീസ്ഷിപ്പ്
  • പുതിയ വിദ്യാഭ്യാസ നയം ഉടന്‍

കാര്‍ഷിക മേഖലയ്ക്ക് 2.89 ലക്ഷം കോടി

  • 2022നുള്ളില്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും
  • ജൈവകൃഷിക്ക് ഓണ്‍ലൈന്‍ വിപണി ശക്തിപ്പെടുത്തും
  • വ്യോമയാന മന്ത്രാലയവുമായി സഹകരിച്ച് കൃഷി ഉഡാന്‍ പദ്ധതി
  • കാര്‍ഷിക വായ്പ 15 ലക്ഷം കോടിയായി ഉയര്‍ത്തും
  • ഓരോ ഗ്രാമങ്ങളിലും കാര്‍ഷിക ഉല്‍പന്നങ്ങളുടെ ശേഖരത്തിനായി സംവിധാനം
  • 15 ലക്ഷം കര്‍ഷകരെ സൗരോര്‍ജ ഉപയോക്താക്കളാക്കും
  • ജലസേചന മേഖലക്ക് - 1.6 ലക്ഷം കോടി
  • കര്‍ഷക ക്ഷേമത്തിനായി 16 ഇന കര്‍മ്മപദ്ധതി
  • കര്‍ഷകര്‍ക്കായി പ്രത്യേക സൗരോര്‍ജ പദ്ധതി നടപ്പാക്കും.
  • ചരക്കു നീക്കത്തിനായി കിസാന്‍ റെയില്‍ പദ്ധതി

അടിസ്ഥാനമേഖല

  • വിദേശ വിദ്യാര്‍ഥികള്‍ക്കായി സ്റ്റഡി ഇന്‍ ഇന്ത്യ പദ്ധതി
  • പരിസ്ഥിതി സൗഹാര്‍ദ വികസനത്തിന് 4400 കോടി
  • ചരിത്ര സ്ഥലങ്ങളെ വികസിപ്പിക്കും
  • ജാര്‍ഖണ്ഡില്‍ ട്രൈബല്‍ മ്യൂസിയം
  • അഹമ്മദാബാദില്‍ മാരിടൈം മ്യൂസിയം
  • വയോധികര്‍ക്ക് 9000 കോടി
  • ആറ് ലക്ഷം അങ്കന്‍വാടി ജീവനക്കാര്‍ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍
  • വൈദ്യുതി മേഖലക്കായി പ്രീപെയ്ഡ് മീറ്ററുകള്‍
  • ഒരു ലക്ഷം പഞ്ചായത്തുകളില്‍ ഇന്റര്‍നെറ്റ്
  • സ്വകാര്യ കമ്പനികള്‍ക്ക് ഡാറ്റ സെന്റര്‍ പാര്‍ക്ക്
  • 100 വിമാനത്താവളങ്ങളുടെ വികസനം
  • 2024നകം 6000 കീലോമീറ്റര്‍ പുതിയ ഹൈവേ
  • 900 കിലോമീറ്റര്‍ സാമ്പത്തിക കോറിഡോര്‍
  • 200 കിലോമീറ്റര്‍ തീരദേശ കോറിഡോര്‍
  • ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണ്‍ ഉല്‍പാദനം വര്‍ധിപ്പിക്കും
  • സംസ്ഥാനങ്ങളുമായി സഹകരിച്ച് അഞ്ച് സ്മാര്‍ട്ട്‌സിറ്റികള്‍
  • നിക്ഷേപകര്‍ക്ക് പ്രത്യേക സെല്‍
  • പരിവര്‍ത്തിത ഊര്‍ജ മേഖലക്ക് 20,000 കോടി
  • ഡല്‍ഹിയില്‍ വായു മലനീകരണം തടയാന്‍ 4,400 കോടി

ബാങ്കിങ്

  • ആഭ്യന്തര കമ്പനികള്‍ക്കും കോര്‍പറേറ്റ് നികുതി ഇളവ്
  • സര്‍ക്കാര്‍ സെക്യൂരിറ്റികളില്‍ പ്രവാസികള്‍ക്ക് നിക്ഷേപിക്കാം
  • ആധാര്‍ സമര്‍പ്പിച്ചാല്‍ പാന്‍കാര്‍ഡ്
  • ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് ഇളവ്
  • ഐ.ഡി.ബി.ഐ ബാങ്കിന്റെ കൂടുതല്‍ ഓഹരി വിറ്റഴിക്കും
  • എല്‍.ഐ.സിയുടെ പ്രാഥമിക ഓഹരികള്‍ വില്‍ക്കും
  • കമ്പനീസ് ആക്ട് ഭേദഗതി ചെയ്യും
  • ചെറുകിട വ്യവസായങ്ങള്‍ക്ക് വായ്പ

റെയില്‍വേ

  • കൂടുതല്‍ തേജസ് ട്രെയിനുകള്‍
  • പൊതു സ്വകാര്യ പങ്കാളിത്തത്തോടെ 150 പുതിയ ട്രെയിനുകള്‍
  • 148 കിലോമീറ്റര്‍ ബംഗളൂരു സബര്‍ബന്‍ പാതക്ക് 8000 കോടി
  • റെയില്‍ പാതകള്‍ക്കരികില്‍ സോളാര്‍ പാനലുകള്‍
  • കാര്‍ഷിക ഉല്‍പന്നങ്ങളുടെ ചരക്കു നീക്കത്തിനായി കിസാന്‍ റെയില്‍
  • റെയില്‍വേ വികസനത്തിന് സ്വകാര്യ പങ്കാളിത്തം
  • 550 സ്റ്റേഷനുകളില്‍ കൂടി വൈഫൈ സൗകര്യം

English summary

Union Budget 2020 Updates

Here are sector-wise highlights of 2020 union budget of India. Take a look.
Story first published: Saturday, February 1, 2020, 16:45 [IST]
X
Desktop Bottom Promotion