Just In
Don't Miss
- News
കാർ വിൽപ്പന കുറഞ്ഞെങ്കിൽ എന്തുകൊണ്ട് റോഡിൽ ഗതാഗതക്കുരുക്ക് കുറയുന്നില്ല: ബിജെപി എംപി
- Sports
ISL: തുടര്‍ച്ചയായി ആറാം കളിയിലും ജയമില്ല... മുംബൈക്കെതിരേ ബ്ലാസ്റ്റേഴ്സിന് സമനില മാത്രം 1-1
- Technology
തലസ്ഥാനത്ത് ഇനി സൗജന്യ വൈഫൈ; 11,000 ഹോട്ട്സ്പോട്ടുകളും മാസം 15 ജിബി ഡാറ്റാ ലിമിറ്റും
- Automobiles
അനന്തപുർ പ്ലാന്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് കിയ
- Finance
യോനോ ഷോപ്പിംഗ് ഫെസ്റ്റിവൽ; ഹോം ലോൺ, വാഹന വായ്പകൾക്ക് ആകർഷകമായ ഓഫറുകൾ
- Travel
ഗുരുദേവൻ ഇരുന്നൂട്ടിയ ഇടവും മീൻമുട്ടി വെള്ളച്ചാട്ടവും...ചരിത്രസ്മരണകൾ തേടിയൊരു യാത്ര
- Movies
68 വയസ്സിലും കൈനിറയെ ചിത്രങ്ങൾ, എങ്ങനെ സാധിക്കുന്നു! മാധ്യമ പ്രവര്ത്തകന് മമ്മൂട്ടിയുടെ മറുപടി
സ്റ്റെയര്‍കേസിന് താഴെ ഇത് സൂക്ഷിച്ചാൽ ദാരിദ്ര്യം
വീട്ടിലെ ഓരോ അവസ്ഥയും വളരെയധികം വാസ്തുവുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ്. എന്നാൽ പലപ്പോഴും വാസ്തു ശരിയല്ലെങ്കിൽ അത് ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. ഇത്തരം കാര്യങ്ങൾ വീട് പണിയുമ്പോൾ തന്നെ ചെയ്യേണ്ടതാണ്. പല വിധത്തിലുള്ള മോശം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവയെല്ലാം തന്നെ പലപ്പോഴും വാസ്തുശാസ്ത്രപരമായ പ്രശ്നങ്ങൾ കൊണ്ട് സംഭവിക്കുന്നതാണ്.
Most read: നെഗറ്റീവ് ശക്തികളെ വീട്ടിലേക്കാകര്‍ഷിക്കും ഇവ
വാസ്തുശാസ്ത്രം എന്ന് പറയുന്നത് ഒരു വിശ്വാസമാണ്. കുടുംബത്തിൽ ഐശ്വര്യവും നേട്ടവും എല്ലാം വാസ്തുശാസ്ത്രപരമായി നേടാൻ സാധിക്കുന്ന ഒന്നാണ്. വാസ്തുശാസ്ത്രപ്രകാരമല്ലാതെ കാര്യങ്ങള്‍ ചെയ്യുമ്പോൾ അൽപം ബുദ്ധിമുട്ട് നിങ്ങളുടെ ജീവിതത്തിൽ അത് ഉണ്ടാക്കുന്നുണ്ട്. വീട്ടിൽ സ്റ്റെയര്‍കേസ് പണിയുമ്പോള്‍ ഇത്തരത്തില്‍ വാസ്തുശാസ്ത്ര പ്രകാരം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. സ്റ്റെയര്‍കേസിനു താഴെ ഇനി പറയുന്ന വസ്തുക്കള്‍ സൂക്ഷിച്ചാല്‍ അത് ദാരിദ്ര്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.കൂടുതൽ കാര്യങ്ങൾ നമുക്ക് നോക്കാവുന്നതാണ്.

ലോക്കര്‍
പണവും ആഭരണങ്ങളും എല്ലാം സൂക്ഷിക്കുന്നതിന് ലോക്കർ വളരെ നല്ലതാണ്. എന്നാൽ ഇതാകട്ടെ ലക്ഷ്മീ ദേവിയുടെ വാസസ്ഥാനവും. അതുകൊണ്ട് തന്നെ ഇത് ചവിട്ട് പടികള്‍ക്ക് താഴെ വെക്കുന്നത് ദോഷമാണ്.ലക്ഷ്മീ ദേവിയെ ഒരു കാരണവശാലും വീടിന്റെ പടിക്ക് താഴെ വെക്കാൻ പാടുള്ളതല്ല. ഇത് നിങ്ങളിൽ ഐശ്വര്യക്കേട് ഉണ്ടാക്കുന്നുണ്ട്. കാരണം പലരും സ്ഥലം വെറുതെ കിടക്കണ്ട എന്ന് വിചാരിച്ച് ലോക്കർ സ്റ്റെയര്‍കേസിന് താഴെ സൂക്ഷിക്കുന്നു.

പൈപ്പ് തൊട്ടടുത്ത്
ചിലർ സംഥലം ലാഭിക്കുന്നതിന് വാഷ്ബെസിനും അതിനോട് ചേർന്ന് ഒരു പൈപ്പും വെക്കുന്നുണ്ട്. എന്നാൽ ഇത് പലപ്പോഴും നിങ്ങള്‍ക്ക് നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുന്നത്. കാരണം എപ്പോഴെങ്കിലും പൈപ്പിന് ലീക്കേജ് ഉണ്ടെങ്കിൽ അത് ദാരിദ്യ്രത്തിന് വഴികാണിക്കുന്നുണ്ട്.

വടക്ക് ഭാഗത്ത് സ്‌റ്റെയര്‍കേസ്
വടക്ക് ഭാഗത്താണ് സ്റ്റെയര്‍കേസെങ്കിലും ഇതേ അവസ്ഥ നിങ്ങളിൽ ഉണ്ടാവുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. ഇത് കുടുംബത്തിൽ സ്വസ്ഥതക്കുറവിന് കാരണമാകുന്നുണ്ട്. വടക്ക് ഭാഗത്ത് സ്റ്റെയർകേസ് പണിയാതിരിക്കാൻ ശ്രദ്ധിക്കണം.

ചവറ്റുകുട്ട
പലരും ഡസ്റ്റ്ബിന്‍ സ്റ്റെയര്‍കേസിന് താഴെ വെക്കുന്നവരുണ്ട്. എല്ലാ അഴുക്കും പൊടിയും വേസ്റ്റും എല്ലാം ഇതിനു താഴെ ഉണ്ടാവും. ഇതാകട്ടെ ദാരിദ്ര്യത്തിലേക്ക് നയിക്കുന്നു. വീട്ടിലേക്ക് നെഗറ്റീവ് ഊര്‍ജ്ജം കൊണ്ട് വരുന്നതിന് കാരണമാകുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത് ഉടനേ മാറ്റിയില്ലെങ്കിൽ ഇത്തരം അവസ്ഥകൾ വില്ലനായി മാറുന്നുണ്ട്.

പൂജാ മുറി
പൂജാ മുറി പലരും സ്റ്റെയർകേസിന് താഴെ നിർമ്മിക്കുന്നുണ്ട്. കാരണം സ്റ്റെയർകേസ് കയറുമ്പോൾ അത് പലപ്പോഴും താഴെയുള്ള ദൈവീക സ്ഥാനത്തെ നിന്ദിക്കുന്നതിന് സമാനമാണ്. ഒരിക്കലും പൂജാറൂം സെറ്റ് ചെയ്യുന്നത് സ്റ്റെയർകേസിന് താഴെയായിരിക്കരുത്. ഇത് നെഗറ്റീവ് ഊർജ്ജവും ഐശ്വര്യക്കേടും ഉണ്ടാക്കുന്നുണ്ട്.

ചെരിപ്പ് വെക്കുന്നിടം
ചെരിപ്പ് വെക്കുന്നവർ അൽപം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും സ്റ്റെയർകേസിന് താഴെയാണെങ്കിൽ അത് ജീവിതത്തില്‍ ഐശ്വര്യക്കേടിന് കാരണമാകുന്നുണ്ട് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കേണ്ടതാണ്. മുകളിൽ പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.