For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പൂരങ്ങളുടെ പൂരമായ തൃശ്ശൂര്‍പൂരം: അറിയാം ചരിത്രവും പ്രാധാന്യവും

|

കൊച്ചി രാജാവായ ശക്തന്‍ തമ്പുരാന്‍ ആണ് തൃശ്ശൂര്‍ പൂരത്തിന് തുടക്കം കുറിച്ചത്. അതുകൊണ്ട് തന്നെ ഈ പൂരാഘോഷങ്ങള്‍ക്ക് ഏകദേശം 200 വര്‍ഷത്തിലധികം പഴക്കമുണ്ടെന്നാണ് ചരിത്രം പറയുന്നത്. മേടമാസത്തിലെ പൂരം നക്ഷത്രത്തിലാണ് തൃശ്ശൂര്‍ പൂരം അരങ്ങേറുന്നത്. ഏതൊരും മലയാളിയുടേയും ഹൃദയ സ്പന്ദനങ്ങള്‍ക്ക് ആക്കം കൂട്ടുന്ന ദിനമാണ് തൃശ്ശൂര്‍ പൂരം. അതുകൊണ്ട് തന്നെയാണ് പൂരങ്ങളുടെ പൂരം എന്ന് തൃശ്ശൂര്‍ പൂരത്തെ അറിയപ്പെടുന്നതും.

Thrissur Pooram 2022:

തൃശ്ശൂര്‍ തേക്കിന്‍ കാട് മൈതാനിയില്‍ ആണ് പൂരാഘോഷങ്ങള്‍ നടക്കുന്നത്. ലോകമെമ്പാടുമുള്ള പൂരപ്രേമികളുടെ ഒത്തുചേരലാണ് തൃശ്ശൂര്‍ പൂരം. താളവാദ്യങ്ങളോടെ വടക്കുന്നാഥനെ സന്തോഷിപ്പിക്കുന്ന ഒരു ദിനമാണ് ഈ പൂരാഘോഷം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായ് കൊവിഡ് മൂലം പൂരത്തിന്റെ ആവേശം കുറഞ്ഞിരുന്നു. എന്നാല്‍ ഈ വര്‍ഷം കൊവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടെങ്കിലും പൂരാവേശത്തിലാണ് പൂരപ്രേമികള്‍. ഈ വര്‍ഷത്തെ പൂരം മെയ് 10നാണ് ആഘോഷിക്കപ്പെടുന്നത്.

തൃശൂര്‍ പൂരം ചരിത്രം:

രണ്ട് നൂറ്റാണ്ടുകള്‍ പഴക്കമുള്ള തൃശൂര്‍ പൂരത്തിന്റെ ഉത്ഭവം 1798-ലാണ്. കൊച്ചി രാജാവായിരുന്ന ശക്തന്‍ തമ്പൂരാന്റെ നേതൃത്വത്തിലാണ് തൃശ്ശൂര്‍ പൂരം ആഘോഷിച്ചിരുന്നത്. പാറമേക്കാവ്, തിരുവമ്പാടി എന്നീ രണ്ട് ക്ഷേത്രങ്ങള്‍ മത്സരബുദ്ധിയോടെയാണ് പൂരത്തിന് പങ്കെടുക്കുന്നത്. കുടമാറ്റവും വെടിക്കെട്ടുമായി ഓരോരുത്തരുടേയും മനം കുളിര്‍പ്പിക്കുന്ന തരത്തിലാണ് ഓരോ ചടങ്ങുകളും ഉണ്ടാവുക. രണ്ട് ദേവസ്വങ്ങളുടെ പ്രധാന പൂരങ്ങള്‍ക്ക് പുറമെ സമീപത്തെ ക്ഷേത്രങ്ങളില്‍ നിന്നുള്ള ചെറിയ പൂരങ്ങളും ഉണ്ടായിരിക്കും.

തൃശൂര്‍ പൂരത്തിന്റെ പ്രാധാന്യം:

Thrissur Pooram 2022:

തൃശ്ശൂരിലെയും സമീപ പ്രദേശങ്ങളിലെയും ആളുകള്‍ക്ക് ഇത് ഒരു പ്രധാന ഉത്സവമാണ്. വ
ക്കുംനാഥനെ കാണുന്നതിനും പൂരം കൂടുന്നതിനും വേണ്ടി പല ഭാഗത്ത് നിന്നാണ് ആളുകള്‍ എത്തുന്നത്. പെരുവനം കുട്ടന്‍മാരാരുടെ നേതൃത്വത്തില്‍ നടക്കുന്ന വാദ്യമേളത്തിന് തന്നെ ഒരു പ്രത്യേക ഭംഗിയാണ്. ആനച്ചമയവും ചന്തവും വെടിക്കെട്ടും വാദ്യമേളവും എല്ലാം തന്നെ സ്വര്‍ഗ്ഗപ്രതീതിയായിരിക്കും പൂരദിനം അരങ്ങേറുന്നത്.

ഗജവീരന്‍മാരെ അണി നിരത്ത് പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങള്‍ പരസ്പരം മത്സരിക്കുന്ന ഒരു കാഴ്ച തന്നെ നമുക്ക് പൂര ദിനത്തില്‍ കാണാന്‍ സാധിക്കും. ഇതില്‍ തന്നെ മണിക്കൂറുകളോളം നീണ്ട് നില്‍ക്കുന്ന കുടമാറ്റം തന്നെയാണ് കണ്ണിന് കുളിര്‍മ്മ നല്‍കുന്ന കാഴ്ചയും. പിന്നീട് പുലര്‍ച്ചെയാണ് അതിഗംഭീരമായ വെടിക്കെട്ട് ഒരുങ്ങുന്നത്. ചെമ്പടമേളം, ഇലഞ്ഞിത്തറ മേളം, തെക്കോട്ടിറക്കം, കുടമാറ്റം, പഞ്ചവാദ്യം എന്നിവയെല്ലാം വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. പകല്‍പ്പൂരത്തിന് ശേഷം ഉള്ള വെടിക്കെട്ട് പിന്നീട് ഉപചാരം ചൊല്ലിപ്പിരിയല്‍ എന്നിവയാണ് പ്രധാന ചടങ്ങുകള്‍.

എട്ട് ചെറുപൂരങ്ങള്‍ അടങ്ങുന്നതാണ് തൃശ്ശൂര്‍പൂരം എങ്കിലും തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങള്‍ക്ക് പൂരത്തില്‍ പ്രത്യേക സ്ഥാനം തന്നെയാണ് ഉള്ളത്. തിരുവമ്പാടി പ്രതിഷ്ഠ കൃഷണനാണെങ്കിലു ഉപദേവതയായ ഭഗവതിയെയാണ് പൂരദിനത്തില്‍ എഴുന്നള്ളിക്കുന്നത്. പൂരത്തോട് അനുബന്ധിച്ച് നടക്കുന്ന വെടിക്കെട്ടും കുടമാറ്റവും ഈ രണ്ട് ദേശക്കാര്‍ക്ക് മാത്രം അവകാശപ്പെടുന്നതാണ്. ഇത്രയുമാണ് പൂരത്തിന്റെ പ്രധാന ചടങ്ങുകള്‍.

ഹസ്തരേഖശാസ്ത്ര പ്രകാരം ഈ രേഖ കൈയ്യിലെങ്കില്‍ രാജയോഗംഹസ്തരേഖശാസ്ത്ര പ്രകാരം ഈ രേഖ കൈയ്യിലെങ്കില്‍ രാജയോഗം

ഈ തീയ്യതിയില്‍ ജനിച്ചവര്‍ക്ക് ദാമ്പത്യ ജീവിതം പ്രശ്‌നങ്ങളുടേത്ഈ തീയ്യതിയില്‍ ജനിച്ചവര്‍ക്ക് ദാമ്പത്യ ജീവിതം പ്രശ്‌നങ്ങളുടേത്

image courtesy: wikipedia

Read more about: ritual പൂജ
English summary

Thrissur Pooram 2022: Date, History, Significance And Celebrations in Malayalam

Here in this article we are discussing about the date, history, significance and celebrations in malayalam.
Story first published: Saturday, May 7, 2022, 13:56 [IST]
X
Desktop Bottom Promotion