For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുക്കള ഇങ്ങനെയെങ്കില്‍ ദാരിദ്ര്യം മാറില്ല....

അടുക്കള ഇങ്ങനെയെങ്കില്‍ ദാരിദ്ര്യം മാറില്ല....

|

വാസ്തു പ്രകാരം നാം വീടു പണിയുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിയ്ക്കും. കാരണം വാസ്തു ദോഷം വീടിനെയും വീട്ടില്‍ താമസിയ്ക്കുന്നവരേയുമെല്ലാം ബാധിയ്ക്കുന്ന ഒന്നാണ്. വാസ്തു ദോഷമുണ്ടെങ്കില്‍ രോഗം, കട ബാധ്യത, വഴക്ക്, സമാധാനക്കുറവ്, ധന നഷ്ടം തുടങ്ങിയ പലതും ഫലമായി പറയുന്നു.

വീട്ടിലെ പ്രധാനപ്പെട്ട സ്ഥാനമാണ് അടുക്കള. ലക്ഷ്മീ ദേവി വാഴുന്നിടം എന്നു പറയാം. കാരണം ഐശ്വര്യവും ദാരിദ്ര്യവും ഭക്ഷണ രൂപത്തിലാണ് വരിക. അടുക്കളയിലെ ലക്ഷണക്കേടുകള്‍ പല പ്രശ്‌നങ്ങള്‍ക്കും വഴിയൊരുക്കുകയും ചെയ്യും.

പലരും വീടുകള്‍ വലുതായി പണിയും. എങ്കിലും ഇതിനു ശേഷം കൊടിയ ദാരിദ്ര്യമാകും ഫലം, ഇതിനു വാസ്തുപ്രകാരമുള്ള കാരണങ്ങളും പറയുന്നുണ്ട്.

ചിലവിന്റെ സ്ഥാനം കാണുന്ന ഒന്നാണ് അടുക്കള. ഇതു പോലെ ഊര്‍ജ സ്ഥാനവുമാണ്. ഇതു കൊണ്ടു തന്നെ അടുക്കള പണിയുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട പ്രധാന കാര്യങ്ങളുണ്ട്.

അടുക്കള

അടുക്കള

പല വീടുകളിലും അടുക്കള ഏറെ വലിപ്പത്തോടെ ഉണ്ടാക്കാറുണ്ട്. എന്നാല്‍ വീട്ടിലെ മറ്റു മുറികളേക്കാള്‍, അതായത് ഹാള്‍, കിടപ്പുമുറി തുടങ്ങിയ മുറികളേക്കാള്‍ വലിപ്പം കുറവാകണം, അടുക്കയളയ്‌ക്കെന്നു വേണം, പറയുവാന്‍. മറ്റു മുറികളേക്കാള്‍ 5 സെന്റീമീറ്റര്‍ അല്ലെങ്കില്‍ 5 ഇഞ്ചെങ്കിലും കുറവു വേണം, അടുക്കളയെന്നത്. കാരണം ഇതു ചിലവു സ്ഥാനമാണ് എന്നതു തന്നെ കാരണം.

അടുക്കള

അടുക്കള

അടുക്കള കിഴക്കു തെക്കേ മൂലയിലെങ്കില്‍ സന്തോഷമാണ് ഫലമായി പറയുന്നത്. ഈശാന കോണാണ് അടുക്കളയ്ക്ക് ഏറെ നല്ലത്. ഇതു കൊണ്ട് ഗൃഹനാഥനും നാഥയ്ക്കും രോഗങ്ങളോ ദുരിതങ്ങളോ വരും. അല്ലെങ്കില്‍ സന്താനങ്ങള്‍ക്കു പ്രശ്‌നം വരാം. അടുക്കള എപ്പോഴും ഈശാന കോണിലാകാന്‍ ശ്രദ്ധിയ്ക്കുക. അഗ്നികോണ്‍ അടുക്കളയ്ക്കു നല്ലതല്ല.

ചിലവു സ്ഥാനമായതു കൊണ്ടു തന്നെ

ചിലവു സ്ഥാനമായതു കൊണ്ടു തന്നെ

അടുക്കള ചിലവു സ്ഥാനമായതു കൊണ്ടു തന്നെ വരവു കൂടുതലും ചിലവു കുറവും എന്ന രീതിയില്‍ എടുത്തു പണിയുക. അതായത് കിടപ്പ്, സ്വീകരണ മുറികളേക്കാള്‍ ചെറുതായിരിയ്ക്കണം, ഇത്.അല്ലാത്ത പക്ഷം ചിലവായിരിയ്ക്കും ഫലമായി പറയുന്നത്.

പച്ച നിറം

പച്ച നിറം

പച്ച നിറം അടുക്കളയിലുണ്ടാകുന്നത് വാസ്തുപ്രകാരം നല്ലതാണ്. ഇത് പെയിന്റാകാം, പാത്രങ്ങളോ ടൈല്‍സുകളോ ആകാം.പാചകം ചെയ്യുന്നയാള്‍ കിഴക്കോട്ടു തിരിഞ്ഞു നിന്നും പാചകം ചെയ്യുന്ന രീതിയില്‍ വേണം ഗ്യാസ് സ്റ്റൗ വയ്ക്കുവാന്‍.

അടുക്കളയില്‍

അടുക്കളയില്‍

അടുക്കളയില്‍ സാധനങ്ങള്‍ വയ്ക്കുന്നതു സംബന്ധിച്ചും വാസ്തു പ്രകാരം വിവരിയ്ക്കുന്നുണ്ട്. അടുക്കളയിലെ ജനലുകളും എക്‌സഹോ്‌സ്റ്റ് ഫാനുമെല്ലാം കിഴക്കു ദിശയിലായിരിക്കണം.ധാന്യങ്ങള്‍ പോലുള്ളവ പടിഞ്ഞാറ്, തെക്കു ഭാഗത്തു സൂക്ഷിയ്ക്കുക.മൈക്രോവേവ്, മിക്‌സി പോലുള്ള അടുക്കള ഉപകരണങ്ങള്‍ വടക്കു കിഴക്കു ദിശയില്‍ വയ്ക്കരുത്. ഇവ തെക്കു കിഴക്കു ദിശകളില്‍ വയ്ക്കുക.വാട്ടര്‍ ഫില്‍ട്ടല്‍, കിച്ചന്‍ സിങ്ക് മുതലായവ വടക്കു കിഴക്കു ദിശയില്‍ വേണം സ്ഥാപിക്കേണ്ടത്.

English summary

This Type Of Kitchen Leads to Poverty

This Type Of Kitchen Leads to Poverty, Read more to know about,
Story first published: Wednesday, October 16, 2019, 15:26 [IST]
X
Desktop Bottom Promotion