For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവ ഭര്‍തൃവീട്ടിലേയ്ക്കു കൊണ്ടു പോകരുത്, കാരണം

ഇവ ഭര്‍തൃവീട്ടിലേയ്ക്കു കൊണ്ടു പോകരുത്, കാരണം

|

നാം പലപ്പോഴും വിശ്വാസങ്ങള്‍ക്കും അവിശ്വാസങ്ങള്‍ക്കും ഇടയിലൂടെ പോരുന്നവയാണ്. അവിശ്വാസികള്‍ പോലും പലപ്പോഴും പല വിശ്വാസങ്ങളേയും മുറുകെ പിടിയ്ക്കും.

ഒരു പെണ്‍കുട്ടിയുടെ വീടു ചെന്നു കയറുന്ന വീടാണെന്ന്, അതായത് വിവാഹശേഷം ഭര്‍ത്താവിന്റെ വീടാണെന്നു പൊതുവേ പറയും. സ്ത്രീയുടെ കാര്യത്തില്‍ മാത്രമേ ഇതേ രീതിയില്‍ പറയാറുള്ളൂ. പുരുഷന്റെ കാര്യത്തില്‍ ഇല്ല. ചെന്നു കയറുന്ന പെണ്‍കുട്ടി ഭര്‍തൃവീട്ടില്‍ ലക്ഷ്മിയായിരിയ്ക്കണമെന്നും പറയും. നിലവിളക്കു കൊളുത്തി പെണ്‍കുട്ടിയെ വീട്ടിലേയ്ക്കു കൈ പിടിച്ചാനയിക്കുന്നതിന്റെ അടിസ്ഥാനവും ഇതാണ്. ഭര്‍ത്താവിന്റെ വീടു സ്വന്തമായി കണക്കാക്കി, ഭര്‍ത്താവിന്റെ അച്ഛനമ്മമാരെ സ്വന്തം മാതാപിതാക്കളായി കണക്കാക്കി ജീവിക്കണമെന്നതാണ് പൊതുവേ പെണ്‍കുട്ടികള്‍ക്കു നല്‍കാറുള്ള ഉപദേശവും.

ഇതുപോലെ ഒരു വിവാഹത്തോടെ രണ്ടു വ്യക്തികള്‍ തമ്മില്‍ മാത്രമല്ല, രണ്ടു കുടുംബങ്ങളും തമ്മില്‍ ബന്ധമുണ്ടാകുകയാണെന്നു പൊതുവേ പറയും. ഇരു കുടുംബങ്ങളും തമ്മിര്‍ സഹവര്‍തിത്വത്തോടെ കഴിയുകയും വേണം.

ചില വിശ്വാസങ്ങള്‍ അനുസരിച്ചു സ്വന്തം വീട്ടില്‍ നിന്നും ഭര്‍തൃവീട്ടിലേയ്ക്കു പോകുമ്പോള്‍ ചില പ്രത്യേക വസ്തുക്കള്‍ കൊണ്ടുപോകരുത്. സ്വന്തം വീട്ടില്‍ നിന്നെടുത്തു കൊണ്ടു പോകുന്നതു മാത്രമല്ല, ഉദ്ദേശിയ്ക്കന്നത്. സ്വന്തം വീട്ടില്‍ നിന്നും ഭര്‍തൃവീട്ടിലേയ്ക്കു പോകുന്നവരെങ്കില്‍ ഇവ കൊണ്ടുപോകരുത്. ഇതെക്കുറിച്ചറിയൂ.

കറിവേപ്പില

കറിവേപ്പില

പച്ചക്കറികള്‍ ഇത്തത്തില്‍ കൊണ്ടുപോകരുത്. പ്രത്യേകിച്ചും കറിവേപ്പില, ചീര, വെളുത്തുള്ളി, ഉള്ളി എന്നിവ. ഇവ നാം പണം കൊടുത്തു വാങ്ങുന്നതാണെങ്കില്‍ പോലും സ്വന്തം വീട്ടില്‍ നിന്നും ഭര്‍ത്താവിന്റെ വീട്ടിലേയ്ക്കു പോകുമ്പോള്‍ കൊണ്ടുപോകരുത്. ഇത്തരം യാത്രകളില്‍ ഇതൊഴിവാക്കുക.

ഇലക്ട്രോണിക് വസ്തുക്കളും

ഇലക്ട്രോണിക് വസ്തുക്കളും

ഇതുപോലെ കേടായ ഇലക്ട്രോണിക് വസ്തുക്കളും കൊണ്ടു പോകരുത്. ഉദാഹരണത്തിന് നിങ്ങളുടെ ഫോണ്‍ കേടായി ഇതു ഭര്‍ത്താവിന്റെ വീട്ടില്‍ കൊണ്ടു പോയി നേരെയാക്കാം എന്നു കരുതി എടുക്കരുത്. ഇതും വീടുകള്‍ തമ്മില്‍ പ്രയാസങ്ങളും അകല്‍ച്ചയുമെല്ലാമുണ്ടാക്കാന്‍.

കത്തി പോലുള്ള വസ്തുക്കളും

കത്തി പോലുള്ള വസ്തുക്കളും

ഇതു പോലെ കത്തി പോലുള്ള വസ്തുക്കളും സ്വന്തം വീട്ടില്‍ നിന്നും ഭര്‍തൃവീട്ടിലേയ്ക്കു പോകുമ്പോള്‍ കൊണ്ടു പോകരുത്. മുറിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഏതു വസ്തുക്കളും കൊണ്ടു പോകരുത്.

ഇരുമ്പു പാത്രങ്ങളും, പൊട്ടിയ പ്ലാസ്റ്റിക് ഉപകരണങ്ങളും

ഇരുമ്പു പാത്രങ്ങളും, പൊട്ടിയ പ്ലാസ്റ്റിക് ഉപകരണങ്ങളും

ഇരുമ്പു പാത്രങ്ങളും, പൊട്ടിയ പ്ലാസ്റ്റിക് ഉപകരണങ്ങളും ഭര്‍തൃവീട്ടിലേയ്ക്കു കൊണ്ടു പോകാതിരിയ്ക്കുക. ഇത് അങ്ങോട്ടും ഇങ്ങോട്ടും പാടില്ല. ഇത് വഴിക്കിനും മാനസികമായ പ്രയാസങ്ങളുമെല്ലാം ഉണ്ടാക്കുമെന്നു വേണം, പറയുവാന്‍

സൂചി, നൂല്‍

സൂചി, നൂല്‍

ഇതുപോലെ സൂചി, നൂല്‍ എന്നിവയും ഭര്‍തൃവീട്ടിലേയ്ക്കു പോകുമ്പോള്‍ കൊണ്ടു പോകാതിരിയ്ക്കുക. ഇതെല്ലാം രണ്ടു വീട്ടുകാരും തമ്മിലുള്ള ധാരണകള്‍ ഒഴിവാക്കുന്ന ഒന്നാണ്. ഇത് അസ്വരസ്യങ്ങളും മാനസികമായ ബുദ്ധിമുട്ടുകളുമെല്ലാം വരാന്‍ ഇടയാക്കും. ഇവയെല്ലാം ഒഴിവാക്കുക.

English summary

Things Should Not Taken When A Woman go to Husband's Home

Things Should Not Taken When A Woman go to Husband's Home, Read more to know about,
X
Desktop Bottom Promotion