For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇവ ചെയ്താല്‍ പേഴ്‌സില്‍ പണമൊഴിയില്ല

പേഴ്‌സില്‍ പണം നിറയാന്‍ ഈ വിദ്യ

|

പണത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിലാണ് നാം പലരും. ഇതിനായി പല തരത്തിലെ വഴികളും നോക്കുന്നവര്‍. അധ്വാനത്തിലൂടെയും ഭാഗ്യ വഴികളിലൂടെയുമെല്ലാം പണമുണ്ടാക്കാനുളള വഴികള്‍ പരീക്ഷിയ്ക്കുന്നവര്‍ ഏറെയാണ്.

പണം നാം സൂക്ഷിയ്ക്കുന്നതില്‍ പേഴ്‌സിനു മുഖ്യ പങ്കുണ്ട്. ഇതു കൊണ്ടു തന്നെ വാസ്തുപ്രകാരവും ജ്യോതിഷ പ്രകാരവുമെല്ലാം പേഴ്‌സില്‍ ചിലതു വയ്ക്കുന്നത്, പേഴ്‌സിന്റെ കാര്യത്തില്‍ ചിലതു ശ്രദ്ധിയ്ക്കുന്നത് എല്ലാം ഗുണം നല്‍കുമെന്നു വേണം, പറയുവാന്‍.

ധനം ഇരട്ടിയ്ക്കാന്‍ പേഴ്‌സ് സംബന്ധമായി ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തെന്നു നോക്കു.

കണ്ണാടിയുള്ള പേഴ്‌സ്

കണ്ണാടിയുള്ള പേഴ്‌സ്

കണ്ണാടിയുള്ള പേഴ്‌സ് ഉപയോഗിയ്ക്കുക. കണ്ണാടിയില്‍ പ്രതിഫലനം ഉണ്ടാകുന്ന വിധം നല്ല ഗുണമുള്ള കണ്ണാടിയുള്ള പേഴ്‌സ് ഉപയോഗിയ്ക്കുന്നത് ഏറെ നല്ലതാണ്. ഇതില്‍ പണത്തിന്റെ പ്രതിഫലനമുണ്ടാകും. അതായത് വയ്ക്കുന്ന പണം ഇരട്ടിയായി കാണുന്ന രീതിയിലെങ്കില്‍ ഏറെ നല്ലതാണ്. വാസ്തു ശാസ്ത്ര പ്രകാരം പണം വയ്ക്കുന്ന അലമാരിയ്ക്ക് എതിര്‍വശത്തായി, പണപ്പെട്ടിയ്ക്ക് എതിര്‍വശത്തായി പ്രതിഫലനം വരത്തക്ക വിധത്തില്‍ കണ്ണാടി വയ്ക്കുന്നതു നല്ലതാണ്. ഇതേ ശാസ്ത്രമാണ് കണ്ണാടി പേഴ്‌സിന്റെ കാര്യത്തിലും.

പേഴ്‌സിന്റെ നിറത്തിന്റെ കാര്യത്തിലും

പേഴ്‌സിന്റെ നിറത്തിന്റെ കാര്യത്തിലും

പേഴ്‌സിന്റെ നിറത്തിന്റെ കാര്യത്തിലും പ്രത്യേക ശ്രദ്ധ വയ്ക്കുക. കറുത്ത പേഴ്‌സ് കഴിവതും ഒഴിവാക്കുക. പിങ്ക്, ബ്രൗണ്‍ നിറമുള്ള പേഴ്‌സുകളാണ് ധന വരവിനു നല്ലത്. ഇതും വാസ്തു പ്രകാരം പണത്തിനു നല്ലതാണെന്നു പറയുന്നു.

അരിമണികള്‍

അരിമണികള്‍

ഒരു ചുവന്ന തുണിയിലോ പ്ലാസ്റ്റിക് കവറിലോ 36 അരിമണികള്‍ വച്ച് ഇത് പേഴ്‌സില്‍ വയ്ക്കുന്നത് പേഴ്‌സില്‍ പണം നിറയാന്‍ പറയുന്ന നല്ലൊരു വഴിയാണ്. ഈ അരിമണികള്‍ ബസുമതി അരിയുടേയോ അല്ലെങ്കില്‍ ജീരക അരിയുടേതോ ആകുന്നതാണ് കൂടുതല്‍ ന്ല്ലത്.

പേഴ്‌സില്‍ ചില പ്രത്യേക ചിത്രങ്ങള്‍

പേഴ്‌സില്‍ ചില പ്രത്യേക ചിത്രങ്ങള്‍

പേഴ്‌സില്‍ ചില പ്രത്യേക ചിത്രങ്ങള്‍ സൂക്ഷിയ്ക്കുന്നതും നല്ലതാണ്. ദൃഷ്ടിവിനായകന്റെ ചിത്രം, സ്വര്‍ണത്തോടെയുള്ള ലക്ഷ്മീദേവിയുടെ ചിത്രം, കിടക്കുന്ന മഹാവിഷ്ണുവും ഒപ്പം ലക്ഷ്മീദേവിയുമുളള ചിത്രം, അതായത് അനന്തശയനനോടൊപ്പം ദേവിയുളള ചിത്രം എന്നിവ ധന വരവിനായി പേഴ്‌സില്‍ വയ്ക്കാവുന്നവയാണ്.

പേഴ്‌സില്‍ വെളുത്ത കല്ലോ വെളുത്ത കവടിയോ

പേഴ്‌സില്‍ വെളുത്ത കല്ലോ വെളുത്ത കവടിയോ

പേഴ്‌സില്‍ വെളുത്ത കല്ലോ വെളുത്ത കവടിയോ വയ്ക്കുന്നതു നല്ലതാണ്. ഇതുപോലെ തുളസിയില വയ്ക്കാം. ഇത് ഉണങ്ങരുത്. അതായത് ദിവസവും മാറ്റി വയ്ക്കണം. ഇതു പോലെ ക്ഷേത്രങ്ങളില്‍ നിന്നും ലഭിയ്ക്കുന്ന പ്രസാദവും പേഴ്‌സില്‍ വയ്ക്കുന്നതു നല്ലതാണ്. ഇതും പഴയതായാല്‍ മാറ്റുക. ഒരു ആലില പഴ്‌സില്‍ സൂക്ഷിയ്ക്കാം. ഉണങ്ങരുത്.

പണം

പണം

വെള്ളി, ചൊവ്വ, ഒന്നാം തീയതികളില്‍ കഴിവതും പണം കടം വാങ്ങുകയോ കൊടുക്കുകയോ ചെയ്യുന്നത് ഒഴിവാക്കുക. ഇത് ധന നഷ്ടം വരുത്തുമെന്നാണ് വിശദീകരണം.

കീറിയ പഴ്‌സ്, കേടായ പഴ്‌സ്, മറ്റൊരാള്‍ ഉപയോഗിച്ച പഴ്‌സ്

കീറിയ പഴ്‌സ്, കേടായ പഴ്‌സ്, മറ്റൊരാള്‍ ഉപയോഗിച്ച പഴ്‌സ്

കീറിയ പഴ്‌സ്, കേടായ പഴ്‌സ്, മറ്റൊരാള്‍ ഉപയോഗിച്ച പഴ്‌സ് എന്നിവ ഉപയോഗിയ്ക്കരുത്. നമ്മുടെ പേഴ്‌സ് മറ്റൊരാള്‍ക്കു കൊടുക്കുകയുമരുത്. പുതിയ പേഴ്‌സ് വാങ്ങുമ്പോള്‍ പഴയതിനേക്കാള്‍ വലുതു നോക്കി വേണം, വാങ്ങുവാന്‍.വിചിത്ര ആകൃതിയിലെ പേഴ്‌സുകള്‍ ഒഴിവാക്കുക. ഇതുപോലെ പേഴ്‌സില്‍ പണം നിവര്‍ത്തി വയ്ക്കുക.

ഇതെല്ലാം തന്നെ വിശ്വാസപ്രകാരം പണം വന്നു ചേരാന്‍, വന്നു ചേരുന്ന പണം നില നില്‍ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്.

English summary

These Vastu Remedies Help To Attract Money Into Your Purse

These Vastu Remedies Help To Attract Money Into Your Purse, Read more to know about,
X
Desktop Bottom Promotion