Just In
- 4 hrs ago
മുന്നിലെ തടസ്സം നീങ്ങും, ശമ്പള വര്ധന, ആഗ്രഹിച്ച കാര്യം സാധിക്കും; ഇന്നത്തെ രാശിഫലം
- 16 hrs ago
താരനുണ്ടാക്കുന്ന ചൊറിച്ചിലും അസ്വസ്ഥതയും പൂര്ണമായും അകറ്റും ആയുര്വ്വേദം
- 21 hrs ago
മീനം രാശിയില് വ്യാഴത്തിന്റെ അസ്തമയം: ഈ 3 രാശിക്കാര്ക്ക് ജീവിതത്തിലെ ഏറ്റവും മോശം സമയം
- 21 hrs ago
കൊളസ്ട്രോളില് വില്ലനാകുന്നത് കഴിക്കുന്ന ഭക്ഷണം; നല്ല കൊളസ്ട്രോള് കൂട്ടാന് കഴിക്കേണ്ട ഭക്ഷണം ഇത്
Don't Miss
- News
ധോണിയോട് കാണിച്ചത് ക്രൂരത, മനുഷ്യത്വം വേണം; ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് ഗണേഷ് കുമാര്
- Sports
IPL 2023: ഇവര് കസറിയാല് സിഎസ്കെ കപ്പടിക്കും! വിദേശ താരങ്ങളില് ബെസ്റ്റ്, അറിയാം
- Movies
'നിങ്ങളുടെ സൗഹൃദം എനിക്കറിയാം, പക്ഷെ...വിജയകുമാർ പറഞ്ഞത് എന്നെ വിഷമിപ്പിച്ചു; ഞാൻ ദിലീപിനോട് സംസാരിച്ചു'
- Finance
എസ്ബിഐ ഡെബിറ്റ് കാർഡ് കയ്യിലുണ്ടോ? അക്കൗണ്ടിലുള്ളതിനേക്കാൾ കൂടുതൽ തുക ചെലവാക്കാം; വഴിയിങ്ങനെ
- Automobiles
നോ പ്ലാന്സ് ടു ചേഞ്ച്... ഹാരിയറിനും സഫാരിക്കും പെട്രോള് എഞ്ചിന് നല്കില്ലെന്ന് ടാറ്റ
- Technology
ചൈനാഫോൺ കളറടിച്ചാൽ അമേരിക്കനാകുമോ..? പുതിയ പരിപാടിയുമായി കൊക്കോകോള
- Travel
വൈവിധ്യവും സംസ്കാരവും അണിനിരന്ന റിപ്പബ്ലിക് ദിന പരേഡ്
അന്തര്മുഖരും ഉള്വലിഞ്ഞവരും; മറ്റുള്ളവരുടെ കൂട്ട് ഇഷ്ടപ്പെടാത്തവരുടെ ലക്ഷണങ്ങള്
പുറത്തിറങ്ങുക, മറ്റ് ആളുകളെ കണ്ടുമുട്ടുക, അവരോടൊപ്പം സമയം ചെലവഴിക്കുക, പരസ്പരം അറിയുക എന്നിവയെല്ലാം ഒരു മനുഷ്യന് സാധാരണയായി ചെയ്യുന്ന കാര്യങ്ങളാണ്. പലരും അപരിചിതരോട് ഉള്പ്പെടെ എല്ലാവരോടും സൗഹാര്ദ്ദപരമായി പെരുമാറുന്നു. എന്നിരുന്നാലും, ആളുകളുമായി ഇടപഴകുന്നത് ആസ്വദിക്കാത്ത ചിലരുണ്ട്. ഇക്കൂട്ടര് വളരെ അന്തര്മുഖരും ഉള്വലിഞ്ഞവരുമായിരിക്കും. അവര് ഏകാന്തത ഇഷ്ടപ്പെടുന്നവരായിരിക്കും. സാമൂഹ്യവല്ക്കരിക്കപ്പെടാന് ഇഷ്ടപ്പെടാത്ത നിരവധി പേരുണ്ട് നമ്മുടെ സമൂഹത്തില്. അത്തരം ആളുകളെ തിരിച്ചറിയാന് സഹായിക്കുന്ന ചില ലക്ഷണങ്ങള് ഇതാ.
Most
read:
മരണാനന്തര
മോക്ഷം
വരെ
ലഭിക്കും;
ഗരുഡപുരാണം
പറയുന്ന
ഈ
കാര്യങ്ങള്
ദിനവും
ചെയ്യൂ
ഏകാന്തത ഇഷ്ടപ്പെടുന്നു
നിങ്ങള് സാമൂഹികമായി ഇടപഴകാത്തൊരു വ്യക്തിയാണെങ്കില് നിങ്ങള് ഏകാന്തത ഇഷ്ടപ്പെടുന്നവരായിരിക്കും. നിങ്ങള്ക്ക് അവധിദിവസമാണെങ്കിലും അല്ലെങ്കില് നിങ്ങള്ക്ക് ജോലിയൊന്നുമില്ലെങ്കിലും നിങ്ങള് പുറത്തിറങ്ങാന് ഇഷ്ടപ്പെടില്ല. നിങ്ങളുടെ മുറിയില്ത്തന്നെ ഇരുന്ന് പുസ്തകങ്ങളോ മൊബൈലിലോ ആയി നിങ്ങള് സമയം ചിലവഴിച്ചേക്കാം. ആള്ക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങാന് നിങ്ങള്ക്ക് ഇഷ്ടമായിരിക്കില്ല.
മറ്റുള്ളവരുമായി ഇടപഴകാന് താല്പ്പര്യക്കുറവ്
സാമൂഹികമായി ഉള്വലിയുന്നവര് പലപ്പോഴും മറ്റുള്ളവരുമായി ഇടപഴകാന് താല്പ്പര്യക്കുറവ് കാണിക്കും. ചില കാരണങ്ങളാല് അവര് ഒരു പ്രത്യേക ചര്ച്ചയുടെ ഭാഗമായി മാറിയാല്പോലും, ആ ചര്ച്ച ഉടന് അവസാനിക്കണമെന്ന് അവര് ആഗ്രഹിക്കുന്നു. ആളുകള്ക്കിടയില് ഇരിക്കാനും സംസാരിക്കാനും അവര് ഇഷ്ടപ്പെടുന്നില്ല.
Most
read:
വിനാശഫലം,
ജീവിതം
നശിക്കും;
ഈ
ആളുകളില്
നിന്ന്
ഒരിക്കലും
ഉപദേശം
സ്വീകരിക്കരുത്
പുതിയ ആളുകളെ പരിചയപ്പെടാന് താല്പ്പര്യമില്ലായ്മ
സാധാരണയായി പലപ്പോഴും ആളുകള് പുതിയ ആളുകളെ കണ്ടുമുട്ടുകയും അവരോട് പരിചയമാവുകയും ചെയ്യുന്നു. എന്നാല് അന്തര്മുഖരായ ആളുകള് പുറത്തിറങ്ങി പുതിയ ആളുകളുമായി ഇടപഴകുന്നത് ഇഷ്ടപ്പെടുന്നില്ല. നിങ്ങള്ക്ക് സോഷ്യലൈസ് ചെയ്യുന്നത് ഒട്ടും ഇഷ്ടമല്ല എന്നതിന്റെ സൂചനയാണ് ഇത്.
മാറ്റങ്ങള് ഇഷ്ടപ്പെടുന്നില്ല
ഏകാന്തതയില് ജീവിക്കാന് ഇഷ്ടപ്പെടുന്ന ആളുകള് അല്ലെങ്കില് അന്തര്മുഖരായവര് ഒരുതരത്തിലുള്ള മാറ്റവും ഇഷ്ടപ്പെടുന്നില്ല. അവരുടെ കംഫര്ട് സോണില് നിന്ന് പുറത്തുവരാന് അവര് ഇഷ്ടപ്പെടുന്നില്ല. സ്വന്തം ജീവിതത്തില് മാറ്റങ്ങള് വരുന്നത് ഒഴിവാക്കാന് അവര് പരമാവധി ശ്രമിക്കുന്നു. കുറഞ്ഞ ആളുകളുമായി മാത്രം സമ്പര്ക്കം പുലര്ത്താന് ഇഷ്ടപ്പെടുന്നവരാണ് ഇക്കൂട്ടര്.
Most
read:
2022
ഡിസംബര്
മാസത്തിലെ
പ്രധാന
ദിനങ്ങളും
ആഘോഷങ്ങളും
പരിപാടികളില് പങ്കെടുത്താന് ഇഷ്ടപ്പെടില്ല
പലപ്പോഴും നമ്മള് എല്ലാവരും പാര്ട്ടികള്ക്ക് പോകാന് ഇഷ്ടപ്പെടുന്നു. എന്നാല് നിങ്ങള് ഏതെങ്കിലും പാര്ട്ടിയിലോ സാമൂഹിക പരിപാടികളിലോ പോകുന്നത് ഒഴിവാക്കുകയോ പോകാതിരിക്കുന്നതിന് പല ഒഴികഴിവുകള് പറയുകയോ ചെയ്താല്. അതിനാല് സാമൂഹികവല്ക്കരിക്കപ്പെടുന്നത് നിങ്ങള് ഇഷ്ടപ്പെടുന്നില്ല എന്നതിന്റെ സൂചനയാണിത്.
ആത്മവിശ്വാസക്കുറവ്
അന്തര്മുഖരായ ആളുകള്ക്ക് പലപ്പോഴും ആത്മവിശ്വാസമുണ്ടാകാറില്ല. അത്തരം ആളുകള് മറ്റുള്ളവരോട് സംസാരിക്കാന് ഇഷ്ടപ്പെടില്ല. അവര് ആരോടെങ്കിലും സംസാരിക്കുകയാണെങ്കില്പ്പോലും കണ്ണുമായുള്ള കോണ്ടാക്ട് ഒഴിവാക്കുന്നു. മറ്റുള്ളവര്ക്ക് ഷെയ്ക് ഹാന്ഡ് കൊടുക്കുന്നതു പോലും ഇത്തരക്കാര്ക്കും അസ്വസ്ഥതയുണ്ടാക്കാന് സാധ്യതയുണ്ട്.
Most
read:
ധനികരും
മനസലിവുള്ളവരും;
ഏകാദശി
നാളില്
ജനിച്ചവരുടെ
സ്വഭാവസവിശേഷതകള്
അധികം സുഹൃത്തുക്കളെ ഇഷ്ടപ്പെടുന്നില്ല
സോഷ്യലൈസ് ചെയ്യാന് ഭയപ്പെടുന്ന ആളുകള്ക്ക് യഥാര്ത്ഥ ജീവിതത്തില് സുഹൃത്തുക്കളുടെ എണ്ണം വളരെ കുറവായിരിക്കും. ഒന്നുകില് അവര്ക്ക് സുഹൃത്തുക്കളൊന്നും ഇല്ലായിരിക്കാം, അല്ലെങ്കില് സുഹൃത്തുക്കളുടെ എണ്ണം വിരലില് എണ്ണാവുന്നതു മാത്രമായിരിക്കും. കൂട്ടുകൂടാന് ഇഷ്ടപ്പെടാത്ത ഇത്തരം ആളുകള് പുതിയ സുഹൃത്തുക്കളെ ഉണ്ടാക്കാറുമില്ല. സ്വന്തം സുഹൃത്തിന്റെ മറ്റ് സുഹൃത്തുക്കളുമായി പോലും ഇടപഴകാനും ഇവര് താല്പര്യം കാണിക്കാറില്ല.
സഹിഷ്ണുത കുറവ്
ആരോടെങ്കിലും സംസാരിക്കുമ്പോള് നിരാശ സഹിഷ്ണുത എന്നിവ കുറവാണെങ്കില് അത്തരക്കാര്, സാമൂഹികമായി ഇടപഴകാന് ഇഷ്ടമില്ലാത്തവരാണെന്ന് മനസിലാക്കാം. അന്തര്മുഖരായ ആളുകള്ക്ക് സഹിഷ്ണുത കുറവായിരിക്കും.
നിരസിക്കപ്പെടുമോ എന്ന ഭയം
നിങ്ങള് ചെയ്യുന്നതോ പറയുന്നതോ ആയ കാര്യങ്ങള് മറ്റുള്ളവര്ക്ക് ഇഷ്ടപ്പെടില്ലേ എന്ന തോന്നലാണ് അന്തര്മുഖരായവരുടെ മറ്റൊരു ലക്ഷണം.