For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഒരേയൊരു രാജാവ്: സുന്ദര്‍ പിച്ചൈ

|

'ഗൂഗിള്‍ സി.ഇ.ഒ ആയും, ആല്‍ഫബെറ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗമായും അദ്ദേഹം 15 വര്‍ഷമായി ഞങ്ങളുടെ കൂടെയുണ്ട്. ആല്‍ഫബെറ്റ് സ്ഥാപിതമായതു മുതല്‍ ഞങ്ങള്‍ അത്രയധികം അദ്ദേഹത്തെ ആശ്രയിച്ചിട്ടുണ്ട്. ഭാവിയില്‍ ഗൂഗിള്‍, ആല്‍ഫബെറ്റ് എന്നിവ നയിക്കാന്‍ മികച്ച വേറൊരാളില്ല. ''

Most read:ഡിസംബർ പറയും ഭാഗ്യസംഖ്യ കൊണ്ട് നേട്ടം കൊയ്യുന്നവരെ

ഉയര്‍ച്ച ആഗ്രഹിക്കുന്ന ഏതൊരാളും കേള്‍ക്കാന്‍ കൊതിക്കുന്ന വാക്കുകള്‍, ലോകം മുഴുവന്‍ കാതോര്‍ത്ത് കേട്ട ശബ്ദം. ലാറി പേജിനെയും സെര്‍ജി ബ്രെയ്‌നെയും കൊണ്ട് ഇങ്ങനെ പറയിച്ചത് ഒരു ഇന്ത്യക്കാരനാണ്. അതെ, അതാണ് സുന്ദര്‍ പിച്ചൈ. രാജകുമാരനെ രാജാവായി വാഴിച്ച പ്രഖ്യാപനം. ആല്‍ഫബെറ്റിന്റെയും തലപ്പത്തി ഈ ഇന്ത്യക്കാരന്‍.

പിച്ചൈ സുന്ദരരാജന്‍ എന്ന സുന്ദര്‍ പിച്ചൈ

പിച്ചൈ സുന്ദരരാജന്‍ എന്ന സുന്ദര്‍ പിച്ചൈ

ലോകത്തെ എണ്ണംപറഞ്ഞ കമ്പനികളിലൊന്നായ ഗൂഗിളിന്റെ തലപ്പത്ത് തമിഴ്‌നാട്ടുകാരനായ പിച്ചൈ സുന്ദരരാജന്‍ എന്ന സുന്ദര്‍ പിച്ചൈയെ എത്തിച്ചത് കഠിനാധ്വാനം ഒന്നുമാത്രമാണ്. പ്രപഞ്ചം മുഴുവന്‍ വിരല്‍ത്തുമ്പില്‍ കൊണ്ടുനടക്കുന്ന ഗൂഗിളില്‍ ആളുകള്‍ കേട്ടു പരിചയിച്ച പേര് അതിന്റെ സ്ഥാപകരായ ലാറി പേജിന്റെയും സര്‍ജി ബ്രെയ്‌നിന്റെയും മാത്രമായിരുന്നു. 2015 മുതലാണ് സുന്ദര്‍ പിച്ചൈ എന്ന പേര് ഇന്ത്യക്കാരുടെ വാക്കുകളില്‍ നിറയുന്നത്. അന്ന് ഗൂഗിളിന്റെ സി.ഇ.ഒ സ്ഥാനം ഏറ്റെടുത്തപ്പോള്‍.

ആര്‍ക്കും മാതൃകയാക്കാവുന്ന വളര്‍ച്ച

ആര്‍ക്കും മാതൃകയാക്കാവുന്ന വളര്‍ച്ച

മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നഥെല്ല, പെപ്‌സി സി.ഇ.ഒ ഇന്ദ്ര നൂയി, നോകിയ സി.ഇ.ഒ രാജീവ് സൂരി, അഡോബ് സി.ഇ.ഒ ശന്തനു നാരായണ്‍... ഇന്ത്യക്കാര്‍ക്ക് അഭിമാനകരമായ പേരുകളുടെ കൂട്ടത്തില്‍ സുന്ദര്‍ പിച്ചൈ എന്ന പേരു കൂടി സ്ഥാനം നേടിയിരുന്നെങ്കിലും ആ സ്ഥാനം ഒന്നുകൂടി ഉറപ്പിക്കുന്നതായിരുന്നു ഇന്നലത്തെ ദിനം. തമിഴ്‌നാട്ടിലെ ചെന്നൈയില്‍ 1972 ജൂലൈ 12ന് ഒരു സാധാരണ കുടുംബത്തിലാണ് പിച്ചൈ സുന്ദരരാജന്‍ ജനിച്ചത്. അതൊരു രണ്ടുമുറി വീടായിരുന്നു. എടുത്തുപറയത്തക്ക സൗകര്യവും വീട്ടിലുണ്ടായിരുന്നില്ല. ലിവിങ് ഹാളിലെ തറയില്‍ പാ വിരിച്ച് സഹോദരനൊപ്പമായിരുന്നു ഉറങ്ങിയിരുന്നത്.

ആര്‍ക്കും മാതൃകയാക്കാവുന്ന വളര്‍ച്ച

ആര്‍ക്കും മാതൃകയാക്കാവുന്ന വളര്‍ച്ച

പഠനകാലത്ത് ക്രിക്കറ്റിനോടായിരുന്നു ഏറെ താല്‍പര്യം. സ്‌കൂള്‍ ടീം ക്യാപ്റ്റനായി പല ട്രോഫികളും നേടിയെടുത്തു. ഉപരിപഠനത്തിനായ ഖരഖ്പൂര്‍ ഐ.ഐ.ടിയില്‍ ചേര്‍ന്നു മെറ്റലര്‍ജിക്കല്‍ എന്‍ജിനിയറിങ്ങില്‍ ബിരുദം നേടി. സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്നു സ്‌കോളര്‍ഷിപ്പോടെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കി. ജനറല്‍ ഇലക്ട്രിക് കമ്പനിയില്‍ ജോലി ചെയ്തായിരുന്നു അക്കാലത്ത് പിച്ചൈ തന്റെ പഠനത്തിനാവശ്യമായ പണം കണ്ടെത്തിയിരുന്നത്. പെന്‍സില്‍വാനിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തര ബിരുദവും പിച്ചൈ നേടി. പല ചെറു കമ്പനികളിലും ജോലി ചെയ്ത ശേഷമാണ് 2004 ല്‍ പിച്ചൈ ഗൂഗിളില്‍ ചേരുന്നത്.

ഗൂഗിള്‍: പിച്ചൈയുടെ കളിക്കളം

ഗൂഗിള്‍: പിച്ചൈയുടെ കളിക്കളം

സുന്ദര്‍ പിച്ചൈ ഗൂഗിള്‍ പ്ലക്‌സില്‍ ഇന്‍ര്‍വ്യൂവിനു ചെല്ലുന്നത് 2004 ഏപ്രില്‍ ഒന്ന് വിഢിദിനത്തിലായിരുന്നു. അന്നുതന്നെയാണ് ഗൂഗിള്‍ ജി-മെയില്‍ പുറത്തിറക്കിയതും. ജോലിക്കു കയറിയ പിച്ചൈ ആദ്യം ഗൂഗിളിന്റെ സെര്‍ച്ച് ടൂള്‍ബാറിലായിരുന്നു. രണ്ടുവര്‍ഷത്തിനുള്ളില്‍ സെര്‍ച്ച് ബാര്‍ പ്രശസ്തമായി. മൈക്രോസോഫ്റ്റിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിന് ജനപ്രീതി കുറഞ്ഞത് സുന്ദര്‍ പിച്ചൈയുടെ ജീവിതത്തില്‍ ഒരു പ്രധാന നേട്ടത്തിനു കാരണമാക്കി.

ഗൂഗിള്‍: പിച്ചൈയുടെ കളിക്കളം

ഗൂഗിള്‍: പിച്ചൈയുടെ കളിക്കളം

തലവന്‍മാരായ സെര്‍ജി ബ്രെയിനെയും ലാറിപേജിനെയും ഒരു പുതിയ ബ്രൗസറിന്റെ ആവശ്യകത മനസിലാക്കി. അങ്ങനെ 2008 ല്‍ ഇന്നത്തെ പ്രശസ്തമായ ഗൂഗിള്‍ ക്രോം ബ്രൗസര്‍ പിറന്നു. മൊബൈല്‍ തരംഗത്തില്‍ ഓപ്പറേറ്റിങ് സിസ്റ്റമായി ആന്‍ഡ്രോയിഡിനെ മുമ്പനാക്കിയതിലും പിച്ചൈയുടെ ബുദ്ധിയായിരുന്നു. ഈ പ്രകടനമികവു തന്നെയാണ് 2015 ല്‍ ഗൂഗിളിന്റെ തലപ്പത്ത് പിച്ചൈയെ പ്രതിഷ്ഠിക്കാന്‍ ലാറി പേജിനെയും സെര്‍ജി ബ്രെയിനെയും നിര്‍ബന്ധിതരാക്കിയതും.

ഗൂഗിള്‍

ഗൂഗിള്‍

ലോകത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന സെര്‍ച്ച് എന്‍ജിന്‍. 1998-ല്‍ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയ്ക്ക് സമീപമുള്ള ഒരു ചെറിയ മുറിയിലാണ് വിദ്യാര്‍ത്ഥികളാിയ ലാറി പേജ്, സെര്‍ജി ബ്രെയ്ന്‍ എന്നിവര്‍ ഗൂഗിള്‍ രൂപീകരിച്ചത്. പുതിയ സെര്‍ച്ച് എഞ്ചിന്‍ വന്‍ വിജയകരമാവുകയും പിന്നീട് ഒരു കമ്പനിയായി വളരുകയും ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ മീഡിയ കമ്പനികളില്‍ ഒന്നായി ഗൂഗിള്‍ മാറി. 2002ല്‍ ഗൂഗിള്‍ ന്യൂസ്, 2004ല്‍ ജി-മെയില്‍, 2005ല്‍ ഗൂഗിള്‍ മാപ്‌സ്, 2008ല്‍ ഗൂഗിള്‍ ക്രോം, 2011ല്‍ ഗൂഗിള്‍ + എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്ക് എന്നിങ്ങനെ നിരവധി ഉല്‍പ്പന്നങ്ങള്‍ ഗൂഗിള്‍ തുടങ്ങി. 2015ല്‍ ഗൂഗിളിന്റെ മാതൃസ്ഥാപനമായി ആല്‍ഫബെറ്റ് ഇന്‍കോര്‍പറേറ്റഡ് രൂപീകരിച്ചു.

ആല്‍ഫബെറ്റ് ഇന്‍കോര്‍പറേറ്റഡ്

ആല്‍ഫബെറ്റ് ഇന്‍കോര്‍പറേറ്റഡ്

ഗൂഗിളിനെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ചാണ് ലാറി പേജും സെര്‍ജി ബ്രെയിനും ആല്‍ഫബെറ്റ് ഇന്‍കോര്‍പറേറ്റഡ് എന്ന മാതൃസ്ഥാപനം രൂപീകരിച്ചത്. ഗൂഗിളിന്റെ പ്രവര്‍ത്തനങ്ങള്‍ നീതിയുക്തവും ഉത്തരവാദിത്തപരവുമാക്കുകയായിരുന്നു ലക്ഷ്യം. ഗൂഗിളിന്റെ സ്ഥാനം ആല്‍ഫബെറ്റിനു തൊട്ടുതാഴെയായി നിലനിര്‍ത്തി. അതിനു കീഴില്‍ ജി മെയില്‍, ഗൂഗിള്‍ ക്രോം, യു ട്യൂബ്, ഗൂഗിള്‍ മാപ്, ആന്‍ഡ്രോയ്ഡ് തുടങ്ങിയ ഗൂഗിളിന്റെ സഹ സ്ഥാപനങ്ങളും ഘടനാപരമായി നില്‍ക്കുന്നു.

Read more about: insync pulse
English summary

The Rise Of Sundar Pichai As Alphabet CEO

In this article we can read the rise of Sundar Pichai as Alphabet CEO.Take a look.
Story first published: Thursday, December 5, 2019, 11:54 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X