For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറങ്ങാനാവുന്നില്ലേ..? വാസ്തുവിന്റെ കളികള്‍ അറിയാം

|

ഉറക്കം ശരിയായാല്‍ നിങ്ങളുടെ ദിവസം ശരിയായി എന്നാണ് വയ്പ്. എന്നാല്‍ നേരെ മറിച്ചാണെങ്കിലോ? തീര്‍ച്ചയായും അത് നിങ്ങളുടെ അടുത്ത ദിവസത്തില്‍ പ്രതിഫലിക്കും. നല്ല ഉറക്കം അടുത്ത ദിവസത്തേക്ക് മനസ്സിനെയും ശരീരത്തെയും പുനരുജ്ജീവിപ്പിക്കുന്ന ഒന്നാണ്. ഇത് നിങ്ങളുടെ ദൈനംദിന ചര്യയുടെ പ്രധാന ഘടകമായ ഊര്‍ജ്ജോത്പാദനത്തിന് സഹായിക്കുന്നു. നമ്മുടെ ശരീരം ആവശ്യപ്പെടുന്ന കൃത്യമായ വിശ്രമാവസ്ഥയായി ഉറക്കത്തെ കണക്കാക്കുന്നു.

Most read: ടോയ്‌ലറ്റ് പണിയാന്‍ വാസ്തു നോക്കേണ്ട കാര്യമുണ്ടോ ?Most read: ടോയ്‌ലറ്റ് പണിയാന്‍ വാസ്തു നോക്കേണ്ട കാര്യമുണ്ടോ ?

ആരോഗ്യകരമായ ഉറക്കത്തിന് നിരവധി ഘടകങ്ങള്‍ കാരണമാകുന്നുണ്ട്. നല്ല ഭക്ഷണം, വ്യായാമം, മാനസികാവസ്ഥ അങ്ങനെ നീളുന്നു. ഇവയൊക്കെ കൃത്യമാണെങ്കിലും നിങ്ങള്‍ക്ക് ഉറക്കം ലഭിക്കുന്നില്ലെങ്കിലോ? അത്തരമൊരവസ്ഥയിലായിരിക്കും പലരും വാസ്തുവിനെ ഓര്‍ക്കുക. വാസ്തുവും ഉറക്കവും തമ്മിലെന്ത് ബന്ധമെന്നല്ലേ, ഉണ്ട്. നിങ്ങള്‍ ശരിയായ ദിശയിലല്ല ഉറങ്ങുന്നതെങ്കില്‍ അത് നിങ്ങളുടെ ഉറക്കത്തിന്റെ താളം തടസ്സപ്പെടുത്തുന്നു.

 ഉറക്കവും വാസ്തുവും

ഉറക്കവും വാസ്തുവും

മനുഷ്യന്റെ ഓരോ കാര്യത്തിലും വാസ്തുശാസ്ത്രം ബന്ധപ്പെട്ടുകിടക്കുന്നു. നമ്മുടെ ഉറക്കത്തെപ്പറ്റിയും വാസ്തുശാസ്ത്രത്തില്‍ പരാമര്‍ശിക്കുന്നു. ഒരു വീട് നിര്‍മ്മിക്കുമ്പോഴാണ് വാസ്തുവിനെ നമ്മള്‍ ഏറ്റവും ആശ്രയിക്കുന്നത്. ഓരോ മുക്കും മൂലയും മുറിയും വാസ്തുവിന്റെ കണക്കനുസരിച്ചായിരിക്കണം. ഇല്ലെങ്കില്‍ ആരോഗ്യപരമായും സാമ്പത്തികപരമായും അത് നമ്മെ ബാധിച്ചേക്കാം. സ്വരച്ചേര്‍ച്ചയോടെ ജീവിക്കുന്ന ഒരു ശാസ്ത്രമാണ് വാസ്തു ശാസ്ത്രം.

ഉറക്കവും വാസ്തുവും

ഉറക്കവും വാസ്തുവും

വടക്ക് ഒഴികെയുള്ള ഏഴ് വാസ്തു ദിശകളില്‍ വാസ്തു ഉറക്കത്തിനായി ദിശ ശുപാര്‍ശ ചെയ്യുന്നു. ഉറങ്ങുന്ന ഒരാളില്‍ ഓരോ ദിശയ്ക്കും അതിന്റേതായ സ്വാധീനമുണ്ട്. ഗ്രഹങ്ങളുടെ ചലനങ്ങളില്‍ നിന്നുള്ള പ്രപഞ്ച ഊജ്ജവുമായി ബന്ധപ്പെട്ട തത്ത്വങ്ങളെ അടിസ്ഥാനമാക്കിയാണ് വാസ്തു എന്നതിനാല്‍ ഓരോ ദിശയില്‍ നിന്നുമുള്ള ഈര്‍ജ്ജ പ്രവാഹം വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാല്‍ അത് നമ്മെ നേരിട്ട് സ്വാധീനിക്കുന്നു.

വടക്കോട്ട് തലവച്ച് ഉറങ്ങുന്നത്

വടക്കോട്ട് തലവച്ച് ഉറങ്ങുന്നത്

വാസ്തു നിയമമനുസരിച്ച് മനുഷ്യശരീരം തലയെ ഉത്തരധ്രുവമായി കണക്കാക്കി കാന്തമെന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നു. ഉറങ്ങുമ്പോള്‍ ഒരാളുടെ തല വടക്കോട്ട് ചൂണ്ടിയാല്‍ ശരീരത്തിന്റെയും ഭൂമിയുടെയും ഉത്തരധ്രുവങ്ങള്‍ പരസ്പരം പുറന്തള്ളുകയും രക്തചംക്രമണത്തെ ബാധിക്കുകയും ചെയ്യും. ഭൂമിയുടെ ശക്തമായ കാന്തികക്ഷേത്രം കാരണം നിങ്ങള്‍ക്ക് ഗുരുതരമായ ഊര്‍ജ്ജനഷ്ടം ഉണ്ടാകും. ഇത് സമ്മര്‍ദ്ദത്തിനും അസുഖത്തിനും കാരണമാവുകയും മനസ്സിനെ അസ്വസ്ഥമാക്കുകയും ചെയ്യുന്നു.

വടക്കോട്ട് തലവച്ച് ഉറങ്ങുന്നത്

വടക്കോട്ട് തലവച്ച് ഉറങ്ങുന്നത്

വാസ്തു പ്രകാരം തെറ്റായ ഉറക്ക സ്ഥാനത്തിന്റെ അനാവശ്യ പാര്‍ശ്വഫലങ്ങളാണ് ഇവയെല്ലാം. പല മതങ്ങളിലും ശവസംസ്‌കാരത്തിന് മുമ്പ് മരിച്ചയാളുടെ മൃതദേഹം എല്ലായ്‌പ്പോഴും വയ്ക്കുന്നത് വടക്കോട്ട് ലക്ഷ്യമാക്കിയാണ്. തെറ്റായ ഉറക്കദിശ കാരണം ധാരാളം ആളുകളെ മാനസികരോഗങ്ങള്‍ വരെ ബാധിക്കുന്നതായും പഠനങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ട്.

കിഴക്കോട്ട് തലവച്ച് ഉറങ്ങുന്നത്

കിഴക്കോട്ട് തലവച്ച് ഉറങ്ങുന്നത്

കിഴക്കു ദിശയിലേക്ക് തലവച്ച് ഉറങ്ങുന്നത് നിങ്ങളുടെ ഓര്‍മ്മശക്തിയും ഏകാഗ്രതയും ആരോഗ്യവും വര്‍ദ്ധിപ്പിക്കുന്നു. വിദ്യാര്‍ത്ഥികളും ജോലിക്കാരുമൊക്കെ കിഴക്കോട്ട് തലവച്ച് ഉറങ്ങണമെന്ന് വാസ്തുശാസ്ത്രത്തില്‍ പറയുന്നു. പുതിയ തൊഴിലവസരങ്ങള്‍, പ്രമോഷനുകള്‍, ഉയര്‍ന്ന ഗ്രേഡുകള്‍ എന്നിവയ്ക്ക് ഇതിലൂടെ അവസരം ലഭിക്കും. വാസ്തു പ്രകാരം ഉറങ്ങുന്ന ദിശ ഒരു പ്രധാന ഘടകമാണ്. കുട്ടികളുടെ മുറി ക്രമീകരിക്കുമ്പോള്‍ ഉറക്കദിശ കിഴക്കോട്ട് വരുന്ന രീതിയില്‍ മുറി ആസൂത്രണം ചെയ്യാന്‍ വാസ്തുപരമായി നിര്‍ദ്ദേശിക്കാറുണ്ട്.

പടിഞ്ഞാറ് ദിശയില്‍ തലവച്ച് ഉറങ്ങുന്നത്

പടിഞ്ഞാറ് ദിശയില്‍ തലവച്ച് ഉറങ്ങുന്നത്

പടിഞ്ഞാറ് ദിശയില്‍ തലവച്ച് ഉറങ്ങുന്നത് മികച്ച രീതിയല്ല. ഇങ്ങനെ വിശ്രമിക്കുന്നവരെ പേടിസ്വപ്നങ്ങള്‍, ചില പ്രധാന രോഗങ്ങള്‍, അക്രമ പ്രവണത എന്നിവ കാരണം ഉറക്കത്തെ അസ്വസ്ഥമാക്കുമെന്ന് വാസ്തുശാസ്ത്രം പറയുന്നു. മതിയായ ഉറക്കം ലഭിക്കുന്നതിന് നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും. ഗുണനിലവാരമുള്ള ഉറക്കത്തിന്റെ അഭാവം നിങ്ങളുടെ വരും ദിവസത്തെ ബാധിക്കും.

തെക്ക് വശത്ത് തലവച്ച് ഉറങ്ങുന്നത്

തെക്ക് വശത്ത് തലവച്ച് ഉറങ്ങുന്നത്

വാസ്തുതത്ത്വങ്ങള്‍ അനുസരിച്ച് തെക്കോട്ട് തലവച്ച് ഉറങ്ങുന്നതാണ് ഉചിതമെന്ന് പറയുന്നു. നിങ്ങളുടെ പതിവ് ഉറക്കസ്ഥാനമായി വാസ്തു ശാസ്ത്രം ഈ ദിശയെ ശുപാര്‍ശ ചെയ്യുന്നു. ഇത് നല്ല ഉറക്കം നല്‍കുമെന്നും വീട്ടിലെ സമ്പത്തും സമൃദ്ധിയും വര്‍ദ്ധിപ്പിക്കുമെന്നും വിശ്വസിക്കപ്പെടുന്നു. ഹൃദയ രോഗങ്ങള്‍ക്കുള്ള സാധ്യത കുറയ്ക്കുന്നുവെന്നും പഠനം സ്ഥിരീകരിക്കുന്നു. സമൃദ്ധി, നല്ല ആരോഗ്യം, ഭാഗ്യം, ഗുണനിലവാരമുള്ള ഉറക്കം എന്നിവ ഇതിലൂടെ ലഭിക്കുന്നു.

തെക്ക് വശത്ത് തലവച്ച് ഉറങ്ങുന്നത്

തെക്ക് വശത്ത് തലവച്ച് ഉറങ്ങുന്നത്

ബിസിനസ്സ്, പ്രൊഫഷണല്‍ മേഖലയിലെ ആളുകള്‍ ദിവസം മുഴുവന്‍ കൂടുതല്‍ സമ്മര്‍ദ്ദത്തിലും തിരക്കിലുമായിരിക്കുന്നതിനാല്‍ തെക്കോട്ട് തലയുയര്‍ത്തി ഉറങ്ങണമെന്ന് വാസ്തു നിര്‍ദേശിക്കുന്നു. ഇതിലൂടെ നിങ്ങള്‍ക്ക് 7 മുതല്‍ 8 മണിക്കൂര്‍ വരെ തടസ്സമില്ലാത്ത ഉറക്കം ലഭിക്കുന്നു.

മികച്ച ഉറക്കത്തിന്റെ ഗുണം

മികച്ച ഉറക്കത്തിന്റെ ഗുണം

*നല്ല ഉറക്കം നിങ്ങളെ ദിവസം മുഴുവന്‍ ഉന്‍മേഷത്തോടെ നിലനിര്‍ത്തുന്നു.

*ശാരീരികക്ഷമത നിലനിര്‍ത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ഉറക്കമാണ്.

*നിങ്ങളിലെ രോഗാവസ്ഥയെ ഉറക്കം ഒരുപരിധി വരെ തടയുന്നു.

*ആഴത്തിലുള്ള ഉറക്കം വിഷാദത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കുന്നു.

*ആഴത്തിലുള്ള ഉറക്കം മനസ്സിനെ ജാഗ്രത പാലിക്കാനും ശരിയായ തീരുമാനങ്ങള്‍ എടുക്കാനും സഹായിക്കുന്നു.

*ആഴത്തിലുള്ള ഉറക്കം ഒരു വ്യക്തിയെ കൂടുതല്‍ ഉന്‍മേഷവാനാക്കി ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നു.

*ഉറക്കം നിങ്ങളെ സന്തുലിതാവസ്ഥയിലാക്കുന്നു.

*മികച്ച ഉറക്കം അടുത്ത ദിവസത്തേക്കുള്ള ഊര്‍ജ്ജം നല്‍കുന്നു.

English summary

Sleeping Direction As Per Vastu

Here in this article we are talking about the sleeping direction as per vastu. Take a look.
Story first published: Monday, December 9, 2019, 18:25 [IST]
X
Desktop Bottom Promotion