For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണപ്പൂക്കളത്തില്‍ ഈ ആറ് പൂക്കള്‍ നിര്‍ബന്ധം: ഐശ്വര്യം പടികയറി വരും

|

ഓണം എന്നത് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ആഘോഷമാണ്. മലയാളി എവിടെയുണ്ടോ, അവിടെ ഓണം ആഘോഷിക്കപ്പെടുന്നു. ജാതിമതഭേദമന്യേ എല്ലാവരും ഓണം ആഘോഷിക്കുന്നു. പലപ്പോഴും നമ്മുടെ ഓര്‍മ്മകളും സന്തോഷവും എല്ലാം തിരിച്ച് പിടിക്കുന്നതിന് ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ സഹായിക്കുന്നു. ഓണാഘോഷം പോലെ തന്നെ പ്രധാനപ്പെട്ടതാണ് ഓണത്തിന്റെ ഓരോ ഘടകങ്ങളും. എന്നാല്‍ ഓണപ്പൂക്കളത്തിന് ചില പ്രത്യേകതകള്‍ ഉണ്ട്. ഓണപ്പൂക്കളത്തില്‍ പ്രത്യേകതകള്‍ ഉള്ള ചില പൂക്കള്‍ ഉണ്ട്. ചിങ്ങമാസത്തിലെ ഓണത്തിന്റെ പ്രത്യേകതകള്‍ നിരവധിയാണ്. ഏറ്റവും വലിയ പ്രത്യേകതയും ചിങ്ങ മാസത്തിലാണ് ഉണ്ടാവുന്നത്.

Onam Pookalam

ഇന്ന് പൂക്കളം അടക്കിഭരിക്കുന്നത് വിപണിയില്‍ നിന്ന് വരുന്ന പൂക്കളാണ്. നാടന്‍ പൂക്കള്‍ ഇന്ന് കാണുന്നില്ല എന്നതാണ് സത്യം. ഓണം പൂര്‍ണമാകണമെങ്കില്‍ പൂക്കളത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട പൂക്കള്‍ ഏതൊക്കെയെന്ന് നോക്കാം. നിര്‍ബന്ധമായും പൂക്കളത്തില്‍ ഉണ്ടാവുന്ന ചില പൂക്കളുണ്ട്. അവ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. അത്തപ്പൂക്കളത്തില്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട പൂക്കള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയാന്‍ വായിക്കൂ.

തുളസി

തുളസി

തുളസിയാണ് ഓണപ്പൂക്കളത്തില്‍ ആദ്യം സ്ഥാനം പിടിക്കേണ്ട പൂവ്. പൂജക്കും പൂക്കളത്തിനും ഒരുപോലെ ഉപയോഗിക്കാവുന്ന പൂവാണ് തുളസി. അതുകൊണ്ട് തന്നെ നിങ്ങളുടെ പൂക്കളത്തില്‍ നിര്‍ബന്ധമായും തുളസി വേണ്ടതാണ്. ഒരിക്കലും പൂക്കളത്തില്‍ ഒഴിവാക്കാന്‍ ആവാത്ത പൂവാണ് തുളസി എന്നതാണ് സത്യം. പൂക്കളം തീര്‍ക്കുമ്പോള്‍ തുളസി ഒരിക്കലും അവഗണിക്കരുത്.

തുമ്പ

തുമ്പ

തുമ്പ വളരെ പ്രധാനപ്പെട്ടതാണ് പൂക്കളത്തില്‍ ഈ ചെറിയ പൂക്കള്‍ പൂക്കളം ഉണ്ടാക്കുന്നതിന് പ്രിയപ്പെട്ടതാണ്. മഹാബലി തമ്പുരാന് വളരെയധികം പ്രധാനപ്പട്ടെ പൂവാണ് തുമ്പ. ഈ ചെറിയ വെളുത്ത പൂക്കള്‍ കൊണ്ട് പൂക്കളം ഉണ്ടാക്കുന്നതിന് ആദ്യത്തെ ദിനം തന്നെ ഉപയോഗിക്കേണ്ടതാണ്. നാട്ടിന്‍ പുറത്ത് നിന്ന് പെട്ടെന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന പൂവാണ് തുമ്പ. ഇത് നിങ്ങളുടെ ജീവിതത്തില്‍ പ്രതീക്ഷ നല്‍കുന്നു എന്നാണ് സൂചിപ്പിക്കുന്നത്.

ചെത്തി

ചെത്തി

ചെത്തിപ്പൂക്കള്‍ പൂക്കളത്തിന്റെ ദൃശ്യചാരുതക്ക് മികച്ചതാണ്. ചുവന്ന നിറത്തിലുള്ള പൂക്കളാണ് ചെത്തിയുടേത്. നമ്മുടെ നാട്ടിന്‍ പുറത്തെ സ്ഥിരസാന്നിധ്യമാണ് തെച്ചിപ്പൂക്കള്‍. ഇത് എളുപ്പത്തില്‍ കിട്ടുന്ന ഒന്നാവുന്നത് കൊണ്ട് തന്നെ ഇതിനെ ആവശ്യക്കാരും കൂടുതലായിരിക്കും. ശ്രദ്ധേയ സാന്നിധ്യമായി മാറിയ തെച്ചിക്ക് വളരെയധികം പ്രാധാന്യമാണ് പൂക്കളത്തില്‍ ഉള്ളത്.

ചെമ്പരത്തി

ചെമ്പരത്തി

ചെമ്പരത്തി പൂക്കളത്തില്‍ ഒഴിവാക്കാന്‍ സാധിക്കാത്തതാണ്. ഇത് ഓണപ്പൂക്കളത്തെ വര്‍ണാഭമാക്കുന്നു. ചെമ്പരത്തിയുടെ സാന്നിധ്യം വളരെയധികം പ്രധാനപ്പെട്ടതാണ് അത്തപ്പൂക്കളത്തില്‍. ഓണപ്പൂക്കളത്തിന് മാത്രമല്ല പല ആവശ്യങ്ങള്‍ക്കും ചെമ്പരത്തി നല്‍കുന്ന പ്രാധാന്യം മികച്ചത് തന്നെയാണ്. അത്തപ്പൂക്കളത്തില്‍ നിന്ന് ഒരിക്കലും ചെമ്പരത്തി ഒഴിവാക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

ശംഖുപുഷ്പം

ശംഖുപുഷ്പം

ശംഖുപുഷ്പത്തിനും അത്തപ്പൂക്കളത്തില്‍ വളരെയധികം പ്രാധാന്യം ഉണ്ട് എന്നാണ് വിശ്വാസം. ശംഖുപുഷ്പം ബട്ടര്‍ഫ്‌ലൈ പീസ് എന്നും അറിയപ്പെടുന്നു, നീലയും വെള്ളയും നിറഞ്ഞ ഈ പുഷ്പത്തിന് ആരോഗ്യ ഗുണങ്ങള്‍ വളരെ കൂടുതലാണ്. ആരോഗ്യത്തിന് മാത്രമല്ല പൂക്കളത്തിന് സൗന്ദര്യം കൂട്ടാനും ശംഖുപുഷ്പം മികച്ചതാണ്. ഇത് ഐശ്വര്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

മന്ദാരം

മന്ദാരം

നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍ കാണപ്പെടുന്ന ഒരു പുഷ്പമാണ് മന്ദാരം. വെളുത്ത നിറത്തിലുള്ള ഈ പുഷ്പം നമ്മുടെ ജീവിതത്തില്‍ പോസിറ്റീവിറ്റി നിറക്കും എന്നാണ് പറയുന്നത്. മന്ദാരം പൂക്കളത്തില്‍ നിര്‍ബന്ധമായും വേണ്ട പുഷ്പങ്ങളില്‍ ഒന്നാണ്. പൂക്കളത്തില്‍ പോസിറ്റീവ് എനര്‍ജി നിറക്കുന്നതാണ് എന്തുകൊണ്ടും മന്ദാര പുഷ്പങ്ങള്‍. ഇത്രയും പൂക്കള്‍ നിങ്ങള്‍ എന്തായാലും പൂക്കളത്തിന് വേണ്ടി നിര്‍ബന്ധമായും ഇടേണ്ടതാണ്.

ഓണം പോലെ സുന്ദരമാണ് ഓണവില്ല്: അറിയാം ഐതിഹ്യവും ചരിത്രവുംഓണം പോലെ സുന്ദരമാണ് ഓണവില്ല്: അറിയാം ഐതിഹ്യവും ചരിത്രവും

ഓണസദ്യയില്‍ ഈ പത്ത് വിഭവങ്ങള്‍ നിര്‍ബന്ധംഓണസദ്യയില്‍ ഈ പത്ത് വിഭവങ്ങള്‍ നിര്‍ബന്ധം

English summary

Six Special Flowers That Are Used For Onam Pookalam In Malayalam

Here in this article we are sharing some six flowers that are uses for onam pookalam in malayalam. Take a look.
Story first published: Monday, August 29, 2022, 13:27 [IST]
X
Desktop Bottom Promotion