For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

59 വര്‍ഷത്തിനുശേഷം 6 ഗ്രഹങ്ങളുടെ വിചിത്രമായ സംയോജനം

|

ഫെബ്രുവരിയില്‍ ഒരു വിചിത്ര പ്രതിഭാസത്തിന് ഒരുങ്ങുകയാണ് ജ്യോതിഷലോകം. 59 വര്‍ഷത്തിനുശേഷം ഗ്രഹങ്ങളുടെ വിചിത്രമായ സംയോജനം ഈ മാസത്തില്‍ രൂപപ്പെടാന്‍ പോകുന്നു. ഫെബ്രുവരി 10 രാത്രി, ചന്ദ്രന്‍ മകരത്തിലേക്ക് പ്രവേശിക്കുമ്പോള്‍, അപൂര്‍വവും അതിശയകരവുമായ ഒരു മഹാസംയോഗം സംഭവിക്കും.

Most read: ദാരിദ്ര്യവും ദോഷവും വിട്ടുമാറില്ല; ശനിയാഴ്ച ഇതൊന്നും വീട്ടില്‍ കൊണ്ടുവരരുത്

ഈ ഗ്രഹസംഗമത്തെ ജ്യോതിഷലോകം വളരെ ശ്രദ്ധയോടെ നോക്കിക്കാണുന്നു. കാരണം 9 ഗ്രഹങ്ങളില്‍ 6 എണ്ണവും മകരത്തില്‍ സംഗമിക്കും. ഇത് ലോകത്തില്‍ മൊത്തം ഒരു മാറ്റത്തിന് വഴിവയ്ക്കുമെന്നും പ്രത്യേകിച്ച് ഇന്ത്യ, പാക്കിസ്താന്‍, ചൈന എന്നീ രാഷ്ട്രങ്ങളെ ബാധിക്കുമെന്നും ജ്യോതിഷികള്‍ വിലയിരുത്തുന്നു. അധികം വൈകാതെ ഒരു ഭൂമികുലുക്കം, കൊടുങ്കാറ്റ്, മഞ്ഞുവീഴ്ച, ഭീമമായ സാമ്പത്തിക തകര്‍ച്ച എന്നിവയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നും ഇതിന്റെ ഭവിഷ്യത്തുകള്‍ ലോകം അനുഭവിക്കുമെന്നും ജ്യോതിഷികള്‍ വിലയിരുത്തുന്നു.

ഭൗമ-രാഷ്ട്രീയ മാറ്റങ്ങള്‍

ഭൗമ-രാഷ്ട്രീയ മാറ്റങ്ങള്‍

ഒരു രാശിചിഹ്നത്തില്‍ അഞ്ചോ അതിലധികമോ ഗ്രഹങ്ങള്‍ (രാഹു-കേതു ഒഴികെ) ഒന്നിച്ചുചേരുമ്പോള്‍ ഇന്ത്യയിലുള്‍പ്പെടെ ലോകത്ത് വലിയ ഭൗമരാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. ഈ മാറ്റത്തിന്റെ ഫലം പതിറ്റാണ്ടുകളോളം നീണ്ടുനില്‍ക്കും. സൂര്യന്‍, വ്യാഴം, ശനി, ചൊവ്വ, ബുധന്‍, ശുക്രന്‍ തുടങ്ങിയ ഗ്രഹങ്ങള്‍ ഒരു രാശിചക്രത്തില്‍ വരുമ്പോള്‍, യുദ്ധം അല്ലെങ്കില്‍ വലിയ ബഹുജന ചലനങ്ങള്‍ പോലുള്ള അടിയന്തിര സാഹചര്യങ്ങള്‍ ഉണ്ടാകുമെന്ന്, നാരദ മുനി എഴുതിയ 'മയൂരചിത്രം' എന്ന പുസ്തകത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് പറഞ്ഞിട്ടുണ്ട്.

ഇതിനു മുമ്പ് 1962ല്‍

ഇതിനു മുമ്പ് 1962ല്‍

1962 ഫെബ്രുവരിയില്‍ 7 ഗ്രഹങ്ങള്‍ മകരത്തില്‍ സംയോജിച്ചിരുന്നു. അതിന്റെ ഫലമായി അമേരിക്കയും അന്നത്തെ സോവിയറ്റ് റഷ്യയും 'ക്യൂബന്‍ മിസൈല്‍' പ്രതിസന്ധിയില്‍ കുടുങ്ങി. യുദ്ധഭയം കാരണം ലോകരാജ്യങ്ങള്‍ രണ്ട് ചേരികളായി വിഭജിക്കപ്പെട്ടു. പതിറ്റാണ്ടുകളുടെ ശീതയുദ്ധത്തിനാണ് ഇത് വഴിവച്ചത്.

Most read: സാമുദ്രികശാസ്ത്രം പ്രകാരം ഭാഗ്യമുള്ള സ്ത്രീയുടെ ലക്ഷണങ്ങള്‍

1979ല്‍

1979ല്‍

പിന്നീട് 1979 സെപ്റ്റംബര്‍ മാസത്തില്‍ ചിങ്ങം രാശിചക്രത്തില്‍ 5 ഗ്രഹങ്ങള്‍ സംയോജിക്കുകയുണ്ടായി. അക്കാലത്താണ്, ഇറാനിലെ ഇസ്ലാമിക വിപ്ലവം മൂലം മുസ്ലിം ലോകത്ത് കോളിളക്കം സൃഷ്ടിച്ചത്. ഇത് അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, ഇന്ത്യ എന്നിവിടങ്ങളില്‍ ഇസ്ലാമിക ഭീകരത വര്‍ധിക്കാനും കാരണമായി. പിന്നീടിങ്ങോട്ട് പല രാജ്യങ്ങളിലും രക്തച്ചൊരിച്ചിലുകള്‍ സംഭവിച്ചു

കൊറോണവൈറസിന്റെ തുടക്കം

കൊറോണവൈറസിന്റെ തുടക്കം

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26 ന് ധനു രാശിയില്‍ സൂര്യഗ്രഹണം നടന്ന സമയത്ത് 5 ഗ്രഹങ്ങള്‍ (രാഹു-കേതു ഒഴികെ) സംയോജിച്ചിരുന്നു. അതിനു തുടര്‍ച്ചയായാണ് ലോകത്ത് കൊറോണ വൈറസ് പകര്‍ച്ചവ്യാധിയും സാമ്പത്തിക മാന്ദ്യവും സംഭവിച്ചത്. ലോകം മുഴുവന്‍ ഒരു വലിയ മാനുഷിക ദുരന്തത്തിലൂടെയാണ് ഇന്ന് കടന്നുപോകുന്നത്. ഈ വര്‍ഷം ഫെബ്രുവരി 10 ന് സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, വ്യാഴം, ശനി എന്നീ 6 ഗ്രഹങ്ങള്‍ മകരത്തില്‍ ഒത്തുചേരുന്നതോടെ ലോകമെമ്പാടും വലിയ രാഷ്ട്രീയ സാമൂഹിക മാറ്റങ്ങള്‍ക്ക് വഴിതെളിയുമെന്നാണ് കണക്കുകൂട്ടല്‍.

Most read: രാവിലെ കണി ഇതെങ്കില്‍ ദിവസം ഗതിപിടിക്കില്ല

ഇന്ത്യയില്‍ സംഭവിക്കാന്‍ പോകുന്നത്

ഇന്ത്യയില്‍ സംഭവിക്കാന്‍ പോകുന്നത്

ഈ മാഹാഗ്രഹ സംയോജനത്തിന്റെ പരിണിതഫലം ഇന്ത്യയിലും ദൃശ്യമാകും. മകരം രാശിചക്രത്തില്‍ ഗ്രഹങ്ങളുടെ സംക്രമണം ഇന്ത്യയെ അങ്ങേയറ്റം ബുദ്ധിമുട്ടിലാക്കും, കാരണം കൊറോണ പകര്‍ച്ചവ്യാധി, സാമ്പത്തിക മാന്ദ്യം, ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കം എന്നിവ അനുഭവിക്കുന്ന ഇന്ത്യ അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ കൂടുതല്‍ പ്രതിസന്ധിയില്‍ അകപ്പെട്ടേക്കാം. ഇതിനുപുറമെ, വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും പണപ്പെരുപ്പവും മൂലം രാജ്യത്ത് വലിയ രാഷ്ട്രീയ സാമൂഹിക മാറ്റങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. എന്നാല്‍, ഈ കാലം കര്‍ഷകര്‍ക്ക് സന്തോഷവും നല്‍കുമെന്ന് അനുമാനിക്കുന്നു.

കര്‍ഷക മുന്നേറ്റം ശക്തിപ്പെടാം

കര്‍ഷക മുന്നേറ്റം ശക്തിപ്പെടാം

മകരം, ശനി, ചന്ദ്രന്‍ എന്നിവയ്ക്ക് കാര്‍ഷിക ഉല്‍പന്നങ്ങളുമായും കര്‍ഷകരുമായും പ്രത്യേക ബന്ധമുണ്ട്. മകരത്തില്‍ ചേരുന്ന 6 ഗ്രഹങ്ങളില്‍ 4 ഗ്രഹങ്ങള്‍ തിരുവോണം നക്ഷത്രത്തിലെ വ്യാഴം, ശനി, ബുധന്‍, ശുക്രന്‍ എന്നിവയായിരിക്കും. തിരുവോണം നക്ഷത്രത്തെ ധര്‍മ്മ ഗുരുക്കളുടെയും ഭിഷഗ്വരന്‍മാരുടെയും ഘടകമായി കണക്കാക്കുന്നു. ഈ യോഗത്തിന്റെ ഫലം കാരണം, മത തര്‍ക്കങ്ങളും വൈദ്യശാസ്ത്രരംഗത്തെ ചില വിവാദപരമായ സംഭവവികാസങ്ങളും അടുത്ത രണ്ട് മാസത്തിനുള്ളില്‍ സംഭവിക്കാം.

പാകിസ്ഥാനില്‍ ഭൂകമ്പം

പാകിസ്ഥാനില്‍ ഭൂകമ്പം

നമ്മുടെ അയല്‍രാജ്യങ്ങളായ ചൈനയും പാകിസ്ഥാനും അടുത്ത വര്‍ഷം ആദ്യം ഒരു വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകും. പാക്കിസ്ഥാന്റെ ചാന്ദ്ര രാശിചിഹ്നം മിഥുനം ആണ്, അതിനാല്‍ എട്ടാം ഭവനത്തില്‍ ഉണ്ടാകുന്ന മഹായുതി വലിയ ഭൂകമ്പത്തിന് വഴിവയ്ക്കുമെന്നു രാജ്യത്തിന് നാശമുണ്ടാകുമെന്നും കരുതപ്പെടുന്നു. ഫെബ്രുവരി 11 അമാവാസി ദിനത്തില്‍ സൂര്യനും ചന്ദ്രനും ഭൂമിയുടെ മൂലകത്തില്‍ മാറ്റങ്ങളുണ്ടാക്കും. ഈ യോഗത്തിന്റെ ഫലത്തോടെ 15 ദിവസത്തിനുള്ളില്‍ പാകിസ്ഥാനിലും ഉത്തരേന്ത്യയിലും ഭൂകമ്പം അനുഭവപ്പെടാം.

Most read: ഫെബ്രുവരിയില്‍ ഓരോ രാശിക്കും ഭാഗ്യം നല്‍കും നിറങ്ങള്‍

ഉത്തരേന്ത്യയില്‍ കൊടുങ്കാറ്റ്

ഉത്തരേന്ത്യയില്‍ കൊടുങ്കാറ്റ്

ഫെബ്രുവരിയിലെ അമാവാസിക്ക് ശേഷം അസാധാരണമായ മഴയും കൊടുങ്കാറ്റും ആലിപ്പഴ വീഴ്ചയും സംഭവിക്കാം. ഉത്തരേന്ത്യയില്‍, ചില സ്ഥലങ്ങളിലെ വിളകളെ ആലിപ്പഴ വിഴ്ച നശിപ്പിച്ചേക്കാം. പര്‍വതങ്ങളില്‍ മഞ്ഞുവീഴ്ച ശക്തമായി ശീതകാലം നീണ്ടുനില്‍ക്കുകയും ചെയ്യും.

ചൈനയില്‍ ഒരു മഹാദുരന്തം വരും

ചൈനയില്‍ ഒരു മഹാദുരന്തം വരും

ശനി, വ്യാഴം ഉള്‍പ്പെടെയുള്ള മറ്റ് ഗ്രഹങ്ങളുടെ സംക്രമണം ചൈനയില്‍ വലിയ സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കും. ചൈനയുടെ ഓഹരി വിപണിയിലെ ഇടിവ് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്കും തിരിച്ചടിയായേക്കാം.

Most read: ചൈനീസ് ജാതകപ്രകാരം 2021ലെ ഏറ്റവും ഭാഗ്യമുള്ള രാശിക്കാര്‍

English summary

Six Planets Rare Combination in Capricorn on February 2021 Effect on India Pakistan and China

6 planet rare combination in capricorn effect: After 59 years, 6 planets combination in capricorn; what will happen and countries will see big changes in the world. Know more
X