For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണത്തിന് പൂക്കളമിടുന്നതിന് ഒരുപാട് അര്‍ത്ഥങ്ങള്‍; ഇതറിയുമോ നിങ്ങള്‍ക്ക്?

|

മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് ഓണം. ഈ വര്‍ഷത്തെ ഓണാഘോഷങ്ങള്‍ പടിവാതിലിലെത്തി നില്‍ക്കുകയാണ്. മഹാബലി ചക്രവര്‍ത്തി തന്റെ പ്രിയപ്പെട്ട പ്രജകളെ കാണാന്‍ എത്തുന്ന സമയമാണ് ഓണക്കാലമെന്നാണ് വിശ്വാസം. പ്രജകളെ കാണാനെത്തുന്ന മഹാബലിയെ സ്വീകരിക്കുന്നതിനായാണ് പൂക്കളം ഒരുക്കിയിരുന്നതെന്നാണ് ഐതീഹ്യം.

പൂക്കളമില്ലാതെ ഓണാഘോഷങ്ങള്‍ അപൂര്‍ണ്ണമാണ്. ഓണത്തിനായി മലയാളികള്‍ വീടുകള്‍ക്ക് മുന്നില്‍ പൂക്കളങ്ങള്‍ ഒരുക്കുന്നു. അത്തം മുതല്‍ പത്തു ദിവസമാണ് ഓണം. ഈ ദിവസങ്ങളിലത്രയും പൂക്കളങ്ങള്‍ തീര്‍ത്ത് മലയാളികള്‍ വീട് അലങ്കരിക്കുന്നു. പൂക്കളത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നിങ്ങള്‍ അറിയേണ്ട കാര്യങ്ങള്‍ ഇതാ.

Most read: ശ്രീകൃഷ്ണനെ ധ്യാനിച്ച് വൈജയന്തി മാല ധരിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടില്ല; ഫലങ്ങള്‍ അത്ഭുതംMost read: ശ്രീകൃഷ്ണനെ ധ്യാനിച്ച് വൈജയന്തി മാല ധരിച്ചാല്‍ ജീവിതത്തില്‍ കഷ്ടപ്പാടില്ല; ഫലങ്ങള്‍ അത്ഭുതം

പൂക്കളത്തിന്റെ പ്രാധാന്യം

പൂക്കളത്തിന്റെ പ്രാധാന്യം

ഒരുകാലത്ത് കേരളം ഭരിച്ചിരുന്ന മഹാബലി ചക്രവര്‍ത്തിയെ വരവേല്‍ക്കുന്നതിനായാണ് വീടുകളിലും പൊതുസ്ഥലങ്ങളിലും ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായാണ് പൂക്കളങ്ങള്‍ ഒരുക്കുന്നത്. ഓണവുമായി ബന്ധപ്പെട്ട ഐതിഹ്യമനുസരിച്ച്, മഹാബലി ചക്രവര്‍ത്തി എല്ലാ വര്‍ഷവും ഓണക്കാലത്ത് തന്റെ നാട് സന്ദര്‍ശിക്കാനെത്തുന്നു. മഹാവിഷ്ണുവിന്റെ അഞ്ചാമത്തെ അവതാരമായ വാമനനന്‍ അദ്ദേഹത്തിന്റെ ഭക്തി പരീക്ഷിച്ച ശേഷം പാതാളത്തിലേക്ക് ചിവിട്ടി താഴ്ത്തി. എന്നിരുന്നാലും, വര്‍ഷത്തില്‍ ഒരിക്കല്‍ തന്റെ നാട് സന്ദര്‍ശിക്കാന്‍ അദ്ദേഹം മഹാബലിയെ അനുവദിച്ചു. അതിനാല്‍ എല്ലാ വര്‍ഷവും ഓണക്കാലത്ത് പൂക്കളമൊരുക്കി തെരുവുകളും വീടുകളും അലങ്കരിച്ചുകൊണ്ട് മലയാളികള്‍ തങ്ങളുടെ മാവേലി തമ്പുരാനെ സ്വാഗതം ചെയ്യുന്നു.

ദശപുഷ്പം

ദശപുഷ്പം

പരമ്പരാഗതമായ പൂക്കളത്തില്‍ ദശപുഷ്പങ്ങള്‍ അഥവാ പത്ത് പുഷ്പങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ പൂക്കള്‍ക്ക് ഔഷധഗുണങ്ങളുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, അതിനാല്‍ ഇവ ആയുര്‍വേദത്തിലും ഉപയോഗിക്കുന്നു. വിഷ്ണുക്രാന്തി, കറുക, മുയല്‍ ചെവിയന്‍, തിരുതാളി, ചെറൂള, നിലപ്പന, കയ്യോന്നി, പൂവാംകുറുനില, മുക്കുറ്റി, ഉഴിഞ്ഞ എന്നിങ്ങനെയാണ് ഇവ അറിയപ്പെടുന്നത്. എന്നിരുന്നാലും, ഇന്ന് ആളുകള്‍ അവരുടെ പൂക്കളങ്ങള്‍ തീര്‍ക്കാന്‍ വിപണിയില്‍ ലഭ്യമായ എല്ലാത്തരം പൂക്കളും ഉപയോഗിക്കുന്നു.

Most read:നിര്‍ഭാഗ്യത്തെപ്പോലും ഭാഗ്യമാക്കി മാറ്റാം; ഗരുഡപുരാണം പറയുന്ന ഈ രഹസ്യങ്ങള്‍ ശീലിക്കൂMost read:നിര്‍ഭാഗ്യത്തെപ്പോലും ഭാഗ്യമാക്കി മാറ്റാം; ഗരുഡപുരാണം പറയുന്ന ഈ രഹസ്യങ്ങള്‍ ശീലിക്കൂ

വൃത്തങ്ങള്‍ക്കും അര്‍ത്ഥം

വൃത്തങ്ങള്‍ക്കും അര്‍ത്ഥം

ഒന്നിലധികം വൃത്തങ്ങങ്ങളുള്ള ഒരു പരമ്പരാഗത പൂക്കളം നിരവധി ദേവതകള്‍ക്ക് സമര്‍പ്പിക്കാന്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളതാണ്. പരമ്പരാഗതമായി ഓണത്തിന്റെ പത്ത് ദിവസവും പൂക്കളമിടുന്നതിന് കൃത്യമായ നിയമങ്ങളുമുണ്ട്. പാരമ്പര്യമനുസരിച്ച്, പരമശിവനെയും അദ്ദേഹത്തിന്റെ പത്‌നി പാര്‍വതിയെയും, അവരുടെ മക്കളായ ഗണേശനെയും കാര്‍ത്തികേയനെയും, ബ്രഹ്‌മാവിനെയും ബഹുമാനിക്കുന്നതിനാണ് ഓരോ പൂക്കള വൃത്തങ്ങളും തയാറാക്കുന്നത്. അതുകൊണ്ട് തന്നെ പൂക്കളത്തിന്റെ പ്രതീകാത്മക അര്‍ത്ഥം വളരെ അഗാധമാണ്. അതിനാല്‍, പൂക്കളം എന്നത് ഒരു അലങ്കാര മാതൃക മാത്രമല്ല, ദൈവികതയുടെ പ്രതീകം കൂടിയാണ്.

2022 ലെ ഓണം

2022 ലെ ഓണം

2022 വര്‍ഷത്തില്‍ സെപ്റ്റംബര്‍ 7നാണ് ഒന്നാം ഓണം ആഘോഷിക്കുന്നത്. സെപ്റ്റംബര്‍ 10ന് ഓണത്തിന്റെ ചടങ്ങുകള്‍ അവസാനിക്കും. സെപ്റ്റംബര്‍ 8നാണ് തിരുവോണം. മൂന്നാം ഓണം സെപ്റ്റംബര്‍ 9നും, നാലാം ഓണം സെപ്റ്റംബര്‍ 10നുമാണ്.

Most read:ലക്ഷമീദേവിയുടെ അനുഗ്രഹത്താല്‍ സമ്പത്ത് കൈവരും; അജ ഏകാദശി നാളില്‍ ഈ വിദ്യ പരീക്ഷിക്കൂMost read:ലക്ഷമീദേവിയുടെ അനുഗ്രഹത്താല്‍ സമ്പത്ത് കൈവരും; അജ ഏകാദശി നാളില്‍ ഈ വിദ്യ പരീക്ഷിക്കൂ

English summary

Significance of Onam Pookalam in Malayalam

onam 2023: Read on to know more about Onam Pookalam and its significance.
X
Desktop Bottom Promotion