For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജീവിതം പരാജയമായോ ? സംഖ്യാശാസ്ത്രം നോക്കാം

|

ന്യൂമറോളജി അഥവാ സംഖ്യാശാസ്ത്രം ഒരു വിശ്വാസമാണ്. നമ്മളില്‍ പലരും ഈ വിശ്വാസം കാത്തുസൂക്ഷിക്കുന്നവരുമാണ്. ന്യൂമറോളജി എത്രത്തോളം ഫലപ്രദമാണെന്ന് പല ബിസിനസുകാരുടെയും സിനിമാക്കാരുടെയും ജീവിതത്തില്‍ നിന്നു നമുക്കു മനസിലാകും. ന്യൂമറോളജി അനുസരിച്ചായിരിക്കും ഓരോ പ്രവര്‍ത്തികളും. കാറിന്റെ നമ്പര്‍, മൊബൈല്‍ നമ്പര്‍.. അങ്ങനെ നീളും. നമ്പറുകള്‍ ഭാഗ്യം കൊണ്ടുവരുമെന്നു കരുതുന്നവര്‍ക്ക് ന്യൂമറോളജി ഒരു പ്രധാന തിരിച്ചറിവാണ്.

Most read: ജീവിതത്തില്‍ ഉയര്‍ച്ച വേണോ.. വാസ്തു പറയും വഴിMost read: ജീവിതത്തില്‍ ഉയര്‍ച്ച വേണോ.. വാസ്തു പറയും വഴി

ബിസിനസുകാരെ സംബന്ധിച്ചിടത്തോളം ന്യൂമറോളജിക്ക് ജീവിതത്തെ നിര്‍ണയിക്കാന്‍ കഴിയുന്നു. അവരുടെ ഉയര്‍ച്ചതാഴ്ചകള്‍ക്കു കാരണം സംഖ്യകളിലെ പൊരുത്തക്കേടുകളാകുന്നു. ബിസിനസിന്റെ പേര് ഭാഗ്യ സംഖ്യകളില്‍ ആയിരിക്കണം. ഒരു വ്യക്തിയുടെ ജനനത്തീയതി അനുസരിച്ച് ഭാഗ്യസംഖ്യ കണക്കാക്കുന്നു. സ്ഥാപനത്തിനുള്ള ഭാഗ്യനമ്പര്‍ ഉടമയുടെ ഭാഗ്യസംഖ്യയോ അനുകൂല സംഖ്യയോ ആയിരിക്കണം. അങ്ങനെയാണെങ്കില്‍ ബിസിനസ്സ് സുഗമമായി നടക്കും. അല്ലെങ്കില്‍ പ്രതിസന്ധികളുണ്ടാകും. വലിയ നഗരങ്ങളില്‍ ധാരാളം കടകള്‍ നാം കാണാറുണ്ട്. എന്നാല്‍ കുറച്ച് കടകളില്‍ മാത്രം നിറയെ ആള്‍ക്കൂട്ടം കാണാം. എന്താണ് കാരണം? ആളുകളെ ആകര്‍ഷിക്കാന്‍ ആ കടയുടെ പേരിന്റെ നമ്പറിന് ശക്തിയുള്ളതിനാലാണിത്.

ഓരോ നമ്പറിനും അതിന്റേതായ ഇനങ്ങള്‍

ഓരോ നമ്പറിനും അതിന്റേതായ ഇനങ്ങള്‍

സോപ്പുകള്‍, ഡിറ്റര്‍ജന്റുകള്‍, ടൂത്ത് പേസ്റ്റുകള്‍, പൊടികള്‍ തുടങ്ങിയവ വ്യത്യസ്ത വ്യാപാരമുദ്രകള്‍ക്ക് കീഴില്‍ വില്‍ക്കുന്നു. എന്നാല്‍ ഒരു പ്രത്യേക വ്യാപാരമുദ്ര ഉപയോഗിച്ച് ചില പ്രത്യേക സോപ്പ് അല്ലെങ്കില്‍ പൊടി മാത്രം വാങ്ങാന്‍ പലരും ഇഷ്ടപ്പെടുന്നു. മറ്റ് വ്യാപാരമുദ്രകളുള്ള സോപ്പുകളും പൊടികളും ഗുണനിലവാരത്തില്‍ മോശമാണെന്ന് ഇതിനര്‍ത്ഥമില്ല. ഈ വിജയത്തിന്റെ ഏക കാരണം വ്യാപാരമുദ്രയുടെ പേര് നമ്പര്‍ മാത്രമാണ്. വ്യാപാരമുദ്ര നമ്പര്‍ എട്ട് ഉപയോഗിച്ച് ഒരാള്‍ ആറാം നമ്പറുമായി ബന്ധപ്പെട്ട ഒരു വസ്തു വില്‍ക്കുകയാണെങ്കില്‍ അയാള്‍ക്ക് ബിസിനസില്‍ നഷ്ടം വന്നേക്കാം. അതിനാല്‍ ഓരോ നമ്പറിനും അതിന്റേതായ ഇനങ്ങള്‍ ഉണ്ട്.

ഓരോ നമ്പറിനും അതിന്റേതായ ഇനങ്ങള്‍

ഓരോ നമ്പറിനും അതിന്റേതായ ഇനങ്ങള്‍

ഓരോ വ്യക്തിയും സ്വന്തം നമ്പറിന് അനുയോജ്യമായ ഒരു ബിസിനസ്സ് തിരഞ്ഞെടുക്കണം. ബിസിനസ്സിന്റെയോ വ്യാപാരമുദ്രകളുടെയോ പേര് അനുയോജ്യമായ ഒരു സംഖ്യയില്‍ ആയിരിക്കണം. ഓരോ പ്രവൃത്തികള്‍ക്കും വ്യാപാരങ്ങള്‍ക്കും ഉത്തരവാദപ്പെട്ടതാണ് ഓരോ ഗ്രഹങ്ങള്‍. നിങ്ങളുടെ സ്വന്തം ഗ്രഹനിലയ്ക്കനുസരിച്ച് നിങ്ങളുടെ ബിസിനസ്സ് തിരഞ്ഞെടുക്കണം. അല്ലെങ്കില്‍ ഞങ്ങളുടെ ഭാഗ്യ സംഖ്യകള്‍ക്കനുസരിച്ച് ബിസിനസിന്റെ പേരും വ്യാപാരമുദ്രയും സൂക്ഷിക്കണം. ഓരോ വ്യക്തിക്കും അനുയോജ്യമായ വ്യാപാരങ്ങളും ബിസിനസും ജോലികളും നോക്കാം.

നമ്പര്‍ 1

നമ്പര്‍ 1

സംഖ്യാശാസ്ത്രപ്രകാരം ഒന്ന് ഭാഗ്യസംഖ്യയായി വരുന്നവര്‍ക്ക് വിജയകരമായി ചെയ്യാവുന്ന ചില ബിസിനസുകളും ജോലികളും ഇപ്രകാരമാണ് : ജ്വല്ലറി, ഇലക്ട്രോണിക്, ഇലക്ട്രിക്കല്‍ ഗുഡ്‌സ്, നിര്‍മ്മാണ സാമഗ്രികള്‍, വിദേശ ചരക്കുകളുമായി ബന്ധപ്പെട്ട ബിസിനസ്സ്, പരസ്യംചെയ്യല്‍, ടിവി പ്രോഗ്രാമുകളുടെ സ്‌പോണ്‍സര്‍, സിനിമാ വ്യവസായം, ഡിസൈനിംഗ്, ഇന്‍ഫോടെക് ബിസിനസ്, ഡിപ്പാര്‍ട്ട്മെന്റല്‍ സ്റ്റോറുകള്‍, ജ്യോതിഷം, സംഖ്യാശാസ്ത്രം, ഹസ്തരേഖാശാസ്ത്രം

നമ്പര്‍ 2

നമ്പര്‍ 2

സംഖ്യാശാസ്ത്രപ്രകാരം രണ്ട് ഭാഗ്യസംഖ്യയായി വരുന്നവര്‍ക്ക് വിജയകരമായി ചെയ്യാവുന്ന ചില ബിസിനസുകളും ജോലികളും : പാല്‍, ഐസ്‌ക്രീം പാര്‍ലര്‍, പാത്തോളജിക്കല്‍ ലബോറട്ടറി, ലാബ് ടെക്‌നീഷ്യന്‍, മെഡിസിന്‍, കെമിക്കല്‍സ്, കൃഷി, തടി, കല്‍ക്കരി, ഖനികള്‍, അഭിനയം, കല, ഇറക്കുമതി-കയറ്റുമതി വ്യാപാരം, സംഗീതം, ക്രിയേറ്റീവ് ആര്‍ട്ട്, പ്രിന്റിംഗ്, പബ്ലിഷിംഗ്, ജനറല്‍ ഷോപ്പ്, അഭിഭാഷകന്‍, ഡോക്ടര്‍, സുഗന്ധദ്രവ്യങ്ങള്‍, കണ്‍സള്‍ട്ടന്‍സി സേവനം.

നമ്പര്‍ 3

നമ്പര്‍ 3

സംഖ്യാശാസ്ത്രപ്രകാരം മൂന്ന് ഭാഗ്യസംഖ്യയായി വരുന്നവര്‍ക്ക് വിജയകരമായി ചെയ്യാവുന്ന ചില ബിസിനസുകളും ജോലികളും ഇതാണ് : കണ്‍സള്‍ട്ടന്‍സി, അഡൈ്വസറി സര്‍വീസ്, ചിട്ടി കമ്പനി, ഫിനാന്‍സ്, ചാര്‍ട്ടേഡ് അക്കൗണ്ടന്‍സി, ബാങ്കിംഗ്, പരസ്യംചെയ്യല്‍, സംഗീതം, കല, കോച്ചിംഗ് സെന്റര്‍, തുണിക്കച്ചവടം, സ്റ്റാര്‍ ഹോട്ടല്‍, ബുക്ക്ഷോപ്പ്, സ്‌കൂള്‍, സര്‍ക്കാര്‍ സേവനം.

നമ്പര്‍ 4

നമ്പര്‍ 4

സംഖ്യാശാസ്ത്രപ്രകാരം നാലി ഭാഗ്യസംഖ്യയായി വരുന്നവര്‍ക്ക് വിജയം കൈവരിക്കാവുന്ന ചില ബിസിനസുകളും ജോലികളും : മെഷിനറീസ്, സ്റ്റുഡിയോ, ഹോട്ടല്‍, ടൈലറിംഗ്, ഫോട്ടോകോപ്പി ബിസിനസ്, ഇലക്ട്രിക് ഷോപ്പ്, ടാക്‌സി സര്‍വീസ്, ഓട്ടോമൊബൈല്‍, കൃഷി, റിയല്‍ എസ്റ്റേറ്റ്, നിര്‍മ്മാണം, കെട്ടിട കരാറുകള്‍, ഇന്‍ഫോടെക് ബിസിനസ്, സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ബ്രോക്കിംഗ്, ലെതര്‍ ഗുഡ്‌സ്, ഗ്യാസ് ഏജന്‍സി, ജ്യോതിഷം, എഞ്ചിനീയറിംഗ്, ഡിസൈനിംഗ്.

നമ്പര്‍ 5

നമ്പര്‍ 5

സംഖ്യാശാസ്ത്രപ്രകാരം അഞ്ച് ഭാഗ്യനമ്പറായി വരുന്നവര്‍ക്ക് വിജയകരമായി ചെയ്യാവുന്ന ചില ബിസിനസുകളും ജോലികളും : വാണിജ്യ കല, ഏജന്‍സികള്‍, ട്രാവല്‍ ഏജന്‍സി, നിയമം, ബാങ്കിംഗ്, ഗെയിംസ്-സ്‌പോര്‍ട്‌സ് ഓര്‍ഗനൈസേഷന്‍, കൊറിയര്‍ സേവനം, ടിവി പ്രോഗ്രാമുകള്‍ സ്‌പോണ്‍സര്‍ ചെയ്യുക, പരസ്യംചെയ്യല്‍, നഴ്‌സറി, ഹോര്‍ട്ടികള്‍ച്ചര്‍, അലുമിനിയം, ഓയില്‍, എഞ്ചിനീയറിംഗ്.

നമ്പര്‍ 6

നമ്പര്‍ 6

സംഖ്യാശാസ്ത്രപ്രകാരം ആറ് ഭാഗ്യസംഖ്യയായി വരുന്നവര്‍ക്ക് വിജയകരമായി ചെയ്യാവുന്ന ചില ബിസിനസുകളും ജോലികളും ഇപ്രകാരമാണ് : ബ്രോക്കര്‍, എസ്റ്റേറ്റ് ബ്രോക്കേഴ്സ്, കമ്മീഷന്‍ ഏജന്‍സി, ഫാസ്റ്റ് ഫുഡ്, ഹോട്ടല്‍, കാറ്ററിംഗ്, കൃഷി, ജ്വല്ലറി, ഡയറി, ഫാന്‍സി വളകള്‍, പെര്‍ഫ്യൂം, അഭിനയം, മീഡിയ, കളിപ്പാട്ടങ്ങള്‍, ഡ്രൈ ഫ്രൂട്ട്‌സ്, ബേക്കറി, ലക്ഷ്വറി സൗന്ദര്യവര്‍ധക വസ്തുക്കളുടെ മാര്‍ക്കറ്റിംഗ്, ബ്യൂട്ടി പാര്‍ലര്‍, പെയിന്റ്, മ്യൂസിക് സ്‌കൂള്‍, ലൈബ്രറി, ഇന്റീരിയര്‍ ഡെക്കറേഷന്‍, പൂക്കള്‍, പൗള്‍ട്രി ഫാം.

നമ്പര്‍ 7

നമ്പര്‍ 7

സംഖ്യാശാസ്ത്രപ്രകാരം ഏഴ് ഭാഗ്യസംഖ്യയായി വരുന്നവര്‍ക്ക് വിജയിക്കാവുന്ന മേഘലകള്‍: ഡിറ്റക്ടീവ് സേവനം, കലയും സംഗീതവും, മത്സ്യം, സിനിമ, ഡയറി ഫാം, റബ്ബര്‍, സോപ്പുകള്‍, കെമിക്കല്‍സ്, മെഡിസിന്‍, ഖനനം, സ്റ്റുഡിയോ, തിയേറ്റര്‍, എഞ്ചിനീയറിംഗ്.

നമ്പര്‍ 8

നമ്പര്‍ 8

സംഖ്യാശാസ്ത്രപ്രകാരം എട്ട് ഭാഗ്യസംഖ്യയായി വരുന്നവര്‍ക്ക് വിജയകരമായി ചെയ്യാവുന്ന ചില ബിസിനസുകളും ജോലികളും : കെമിക്കല്‍സ്, ഇരുമ്പ്, പിച്ചള, ഇഷ്ടിക, കലങ്ങള്‍, സിമന്റ്, സാനിറ്ററിവെയര്‍, ഹാര്‍ഡ്വെയര്‍, തടി, കല്‍ക്കരി, ഫോട്ടോകോപ്പി, പ്രിന്റിംഗ് പ്രസ്സ്, ഡി.ടി.പി, കൃഷി, ഗതാഗതം, യാത്രാ ഏജന്‍സി, ഷൂ മാര്‍ട്ട്, ടൈപ്പ്‌റൈറ്റിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഓയില്‍, സ്‌ക്രീന്‍ പ്രിന്റിംഗ്, കീടനാശിനികള്‍, വളം, സ്വെറ്റര്‍ ബിസിനസ്സ്, ഷാളുകള്‍, സ്റ്റെയിന്‍ലെസ് സ്റ്റീല്‍, പൗള്‍ട്രി ഫാം.

നമ്പര്‍ 9

നമ്പര്‍ 9

സംഖ്യാശാസ്ത്രപ്രകാരം ഒമ്പത് ഭാഗ്യസംഖ്യയായി വരുന്നവര്‍ക്ക് വിജയിക്കാവുന്ന ചില ബിസിനസുകളും ജോലികളും : അച്ചടി, പ്രസിദ്ധീകരണം, ഡിറ്റക്ടീവ് സേവനം, മരുന്നുകള്‍, സ്‌പോര്‍ട്‌സ്, ഇലക്ട്രോണിക് ഗുഡ്‌സ്, ലോഹങ്ങള്‍, ഭക്ഷണം, ആഡംബര വസ്തുക്കള്‍, മീഡിയ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്ലൈവുഡ്, ഹാര്‍ഡ്വെയര്‍, കരാര്‍ വര്‍ക്ക്, കെമിക്കല്‍ ഇനങ്ങള്‍, ഗ്യാസ് ഏജന്‍സി, പാത്ര കട, ഇരുമ്പ്, സ്റ്റീല്‍, രാഷ്ട്രീയം.

English summary

Secret To Become Successful In Business Using Numerology

Here we are discussing how numerology helps your business to sucess. Read on.
Story first published: Thursday, December 12, 2019, 11:10 [IST]
X
Desktop Bottom Promotion